വളരെ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണു തലവേദന. എങ്കിലും തലവേദനയെക്കുറിച്ചു പഠനങ്ങള്‍ നടത്തുന്ന അന്താരാഷ്ട്ര സംഘടന തലവേദനയെ പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു. മൈഗ്രെയ്‌ൻ, ടെന്‍ഷന്‍ തലവേദന, ക്ലസ്റ്റര്‍ തലവേദന, അധ്വാനം കാരണം ഉണ്ടാകുന്ന തലവേദന തുടങ്ങിയവയ്ക്കെല്ലാം മറ്റു

വളരെ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണു തലവേദന. എങ്കിലും തലവേദനയെക്കുറിച്ചു പഠനങ്ങള്‍ നടത്തുന്ന അന്താരാഷ്ട്ര സംഘടന തലവേദനയെ പ്രധാനമായും രണ്ടായി തരംതിരിച്ചിരിക്കുന്നു. മൈഗ്രെയ്‌ൻ, ടെന്‍ഷന്‍ തലവേദന, ക്ലസ്റ്റര്‍ തലവേദന, അധ്വാനം കാരണം ഉണ്ടാകുന്ന തലവേദന തുടങ്ങിയവയ്ക്കെല്ലാം മറ്റു കാരണങ്ങളൊന്നുമില്ലാത്ത പ്രാഥമിക തലവേദനയുടെ ഗണത്തില്‍പ്പെടുത്തിയിരിക്കുന്നു. രോഗാണുബാധ കാരണമോ തലയ്ക്ക് ഏല്‍ക്കുന്ന പരുക്കുകളെത്തുടര്‍ന്ന് ഉണ്ടാകുന്ന തലവേദനയെ രണ്ടാമത്തെ വിഭാഗത്തില്‍ കണക്കാക്കുന്നു. തലവേദനയ്ക്കു ഭക്ഷണത്തിലൂടെ ഒരു പരിധിവരെ പരിഹാരം കാണാം. എന്തൊക്കെ ഭക്ഷണങ്ങളാണു തലവേദന ഉണ്ടാക്കുന്നതെന്നു മനസ്സിലാക്കുന്നതു തലവേദനയെ ലഘൂകരിക്കാന്‍ സഹായിക്കും.

പ്രോസസ്സ് ചെയ്ത മാംസാഹാരം
സംസ്കരിച്ച മാംസം വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കുന്നവയാണ്. ഇവയില്‍ ഉപയോഗിക്കുന്ന പ്രിസര്‍വേറ്റീവുകളില്‍ നൈട്രേറ്റ്സും നൈട്രൈറ്റ്സും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തക്കുഴലുകള്‍ വികസിക്കുന്നതിനും രക്തയോട്ടം തലച്ചോറിലേക്കു വര്‍ധിക്കുന്നതിനും കാരണമാണ്. ചിലയാളുകളില്‍ ഇതു തലവേദന ഉണ്ടാക്കുന്നതിനു കാരണമാണ്.

ADVERTISEMENT

അവക്കാഡോ
ആരോഗ്യമുള്ള ഭക്ഷ്യഫലങ്ങളില്‍ ഒന്നാണെങ്കിലും ഇവയിലടങ്ങിയിരിക്കുന്ന ടൈറാമിനുകളും ആല്‍ക്കഹോളും തലവേദന ഉണ്ടാകുന്നതിനു കാരണമായി പറയപ്പെടുന്നു. അധികം പഴുക്കുമ്പോള്‍ ഉണ്ടാകുന്ന ആല്‍ക്കഹോള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കുന്നു. ഇതും തലവേദനയ്ക്കു കാരണമാണ്.

ച്യൂയിങ്ഗം
അമിതമായി ച്യൂയിങ്ഗം ചവയ്ക്കുന്ന ശീലമുള്ളവര്‍ക്കു പതിവു തലവേദനയ്ക്ക് ഒരു കാരണം ച്യൂയിങ്ഗം ആകാം. മുഖത്തിലും കഴുത്തിലും ഒക്കെയുള്ള പേശികളുടെ അമിതസങ്കോചം തലവേദനയിലേക്കു നയിക്കാറുണ്ട്.

ADVERTISEMENT

ചോക്‌ലെറ്റ്
അമിതമായ കാപ്പിയും ചോക്‌ലെറ്റ് പോലുള്ള ഭക്ഷണങ്ങളും മൈഗ്രെയ്‌ൻ ഉത്തേജിപ്പിക്കുന്നവയാണ്. വ്യക്തികള്‍ക്കനുസരണമായി ചില ആഹാരപദാര്‍ഥങ്ങള്‍ ചിലരില്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. കഫീന്‍ കൂടുതല്‍ അടങ്ങിയവ ഒഴിവാക്കുന്നതാണു നല്ലത്. ഇവയില്‍ കാണപ്പെടുന്ന ടൈറമിനും ഫിനൈലെത്തിലാമെനും തലവേദന ഉത്തേജിപ്പിക്കുന്ന വസ്തുക്കളാണ്.

കൃത്രിമമധുരം
ചെറിയ ശതമാനം ആളുകളില്‍ കൃത്രിമമധുരത്തിന്റെ ഉപയോഗം തലവദന ഉണ്ടാക്കാം. ഏതു രീതിയില്‍ ഇവ കഴിക്കുന്നു എന്നതും അതിന്റെ അളവും ഏതു ഭക്ഷണത്തോടൊപ്പം കഴിച്ചു എന്നതിനെയും കൂടി അടിസ്ഥാനത്തിലാണ് ഇവ തിരിച്ചറിയേണ്ടത്.

ADVERTISEMENT

മദ്യം
ലഹരിപാനീയങ്ങളും വൈനും കേടുകൂടാതെ സൂക്ഷിക്കുന്നതിനായി സൾഫൈറ്റുകള്‍ ചേര്‍ക്കാറുണ്ട്. ചിലരില്‍ ഇതു തലവേദന ഉണ്ടാക്കുന്നു. മദ്യം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ഡിഹൈഡ്രേഷനാലും തലവേദന ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

സോയസോസ്
സോയസോസില്‍ ഉപ്പിന്റെ സാന്നിധ്യം കൂടുതലാണ്. ഇതു ശരീരത്തെ നിര്‍ജലീകരണത്തിലേക്കു നയിക്കുന്നു. ചെറിയ നിര്‍ജലീകരണം പോലും അസഹനീയമായ തലവേദനയ്ക്കു കാരണമാണ്.

ഡോ. അനിതാ മോഹൻ
മുൻ സ്റ്റേറ്റ് ന്യുട്രിഷൻ ഓഫിസർ
തിരുവനന്തപുരം

English Summary:

Headache is a common health issue, and certain foods can trigger it. Understanding which foods contribute to headaches can help alleviate the problem.

ADVERTISEMENT