അലർജി ഇന്നു പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. സാധാരണയായി ഹാനികരമല്ലാത്ത ചില വസ്തുക്കളെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ അപകടകരമെന്ന് തെറ്റിദ്ധരിച്ചു പ്രതികരിക്കുന്നതിനാലാണ് അലർജി ഉണ്ടാകുന്നത്. ഈ അനാവശ്യ പ്രതികരണം പല അവയവങ്ങളിലും വിവിധ ലക്ഷണങ്ങളായി പ്രകടമാക്കും.

അലർജി ഇന്നു പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. സാധാരണയായി ഹാനികരമല്ലാത്ത ചില വസ്തുക്കളെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ അപകടകരമെന്ന് തെറ്റിദ്ധരിച്ചു പ്രതികരിക്കുന്നതിനാലാണ് അലർജി ഉണ്ടാകുന്നത്. ഈ അനാവശ്യ പ്രതികരണം പല അവയവങ്ങളിലും വിവിധ ലക്ഷണങ്ങളായി പ്രകടമാക്കും.

അലർജി ഇന്നു പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. സാധാരണയായി ഹാനികരമല്ലാത്ത ചില വസ്തുക്കളെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ അപകടകരമെന്ന് തെറ്റിദ്ധരിച്ചു പ്രതികരിക്കുന്നതിനാലാണ് അലർജി ഉണ്ടാകുന്നത്. ഈ അനാവശ്യ പ്രതികരണം പല അവയവങ്ങളിലും വിവിധ ലക്ഷണങ്ങളായി പ്രകടമാക്കും.

അലർജി ഇന്നു പലരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. സാധാരണയായി ഹാനികരമല്ലാത്ത ചില വസ്തുക്കളെ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ അപകടകരമെന്ന് തെറ്റിദ്ധരിച്ചു പ്രതികരിക്കുന്നതിനാലാണ് അലർജി ഉണ്ടാകുന്നത്.

ഈ അനാവശ്യ പ്രതികരണം പല അവയവങ്ങളിലും വിവിധ ലക്ഷണങ്ങളായി പ്രകടമാക്കും. പ്രതിരോധവ്യവസ്ഥയുടെ (Immune System) ലക്ഷ്യം ശരീരത്തെ ഹാനികരമായ രോഗാണുക്കളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ഹാനികരമല്ലാത്ത പൊടി, പൂമ്പൊടി, ഭക്ഷണങ്ങൾ, പൂപ്പൽ, മരുന്നുകൾ, വളർത്തുമൃഗങ്ങളുടെ രോമം, പക്ഷികളുടെ തൂവൽ എന്നിവയെ പോലും ശരീരം ഭീഷണിയായി കണക്കാക്കി അലർജി സൃഷ്ടിക്കും. ഇവയെ അലർജൻകൾ എന്നു വിളിക്കുന്നു.

ADVERTISEMENT

ലക്ഷണങ്ങൾ

• തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്

ADVERTISEMENT

• കണ്ണിൽ ചൊറിച്ചിൽ, കനൽ, കണ്ണുനീർ വരുക

• ചർമത്തിൽ ചൊറിച്ചിൽ, ചുവപ്പ്, ചെറിയ പാടുകൾ

ADVERTISEMENT

• ശ്വാസതടസം (Asthma ഉള്ളവരിൽ പ്രകടമാകാം)

ഇവ ദൈനംദിന പ്രവർത്തനങ്ങളെയും ഉറക്കത്തെയും ബാധിക്കാം.

 പൊടിച്ചെള്ളും അലർജിയും

അലർജിയുമായി ഏറ്റവും കൂടുതലായി ബന്ധപ്പെട്ടുണ്ടാകുന്ന അലർജനുകളിൽ ഒന്നാണ് പൊടിച്ചെള്ള് (House Dust Mite–HDM). വീടിനുള്ളിലെ പൊടിയിൽ ജീവിക്കുന്ന കണ്ണിലൂടെ കാണാനാവാത്ത അതിസൂക്ഷ്മ ജീവികളാണിവ. മനുഷ്യരുടെ ചർമത്തിൽ നിന്നും സ്വാഭാവികമായി കൊഴിഞ്ഞുവീഴുന്ന കണങ്ങളാണ് ഇവയുടെ ആഹാരം. തലയണ, കിടക്ക, സോഫ, കാർപെറ്റ്, കർട്ടൻ, പഴയ പുസ്തകങ്ങൾ, മൃദുവായ കളിപ്പാട്ടങ്ങൾ, അലമാര എന്നിവ പൊടിച്ചെള്ളു കൂടുതൽ കാണപ്പെടുന്ന ഇടങ്ങളാണ്.

ഈ അലർജി കൂടുതലായി കാണപ്പെടുന്നത്:

• ഈർപ്പം കൂടിയ മുറികളിൽ

• കാർപെറ്റ് വിരിച്ച മുറികളുള്ള വീടുകളിൽ

• ശുചീകരണം വൈകുന്ന ഇടങ്ങളിൽ

• അലർജി അല്ലെങ്കിൽ ആസ്മ കുടുംബ ചരിത്രമുള്ളവരിൽ

എങ്ങനെ കണ്ടെത്താം?

അലർജി സ്ഥിരീകരിക്കുന്നതു പ്രധാനമായും അലർജി ടെസ്റ്റിങ് വഴിയാണ്. ഇതു തൊലിപ്പുറത്തു ചെയ്യുന്ന സ്കിൻ പ്രിക് ടെസ്റ്റ് രക്തത്തിൽ ചെയ്യുന്ന സീറം ഐജിഇ ടെസ്റ്റ് വഴിയോ ആവാം.

എങ്ങനെ തടയാം?

• കിടക്കവിരിയും തലയിണവിരിയും കുറഞ്ഞത് നാല് മുതൽ അഞ്ച് ദിവസത്തിലൊരിക്കൽ ചൂടുവെള്ളത്തിൽ കഴുകുക.

• അലർജി കവർ/ ഡസ്റ്റ് മൈറ്റ് പ്രൂഫ് കവർ ഉപയോഗപ്പെടുത്തുക.

• സോഫ, കാർപ്പെറ്റ്, കർട്ടൻ എന്നിവയിൽ പൊടി കൂടാതിരിക്കാൻ സ്ഥിരമായ ശുചീകരണം നടത്തുക. വാക്വം ക്ലീനർ ഉപയോഗിക്കുന്നതു കൂടുതല്‍ ഫലപ്രദമാണ്.

• മുറിയിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക, സൂര്യപ്രകാശം കടക്കണം. ഈർപ്പനില കുറഞ്ഞതാകണം.

• വീടിന്റെ അകത്തു പൊടി കെട്ടിക്കിടക്കാൻ അനുവദിക്കാതെ ഇരിക്കുക

മരുന്നുകളും ഇമ്യൂണോ തെറപ്പിയും

അലർജി ലക്ഷണങ്ങൾ നിയന്ത്രിക്കാൻ ആവശ്യമായ മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ. ഓരോ രോഗിയുടെയും അവസ്ഥ അനുസരിച്ച് ചികിത്സ  വ്യത്യസ്തമായിരിക്കും.

ഇമ്യൂണോതെറപ്പി: അലർജിക്കു കാരണമാകുന്ന പൊടിച്ചെള്ളിലെ പ്രോട്ടീനിനെ നിർദ്ദിഷ്ട അളവിൽ നൽകി സ്വാഭാവികമായ രീതിയിൽ അലർജി കുറയ്ക്കുന്ന ചികിത്സാ രീതിയാണ് ഇമ്യൂണോതെറാപ്പി. ഇത് അലർജിയുടെ ദീർഘകാല നിയന്ത്രണത്തിൽ ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു.

മാറാതെ എന്നും നിലനിൽക്കുന്ന ഒരു പ്രശ്നമല്ല അലർജി. ശരിയായ രോഗനിർണയം, പരിസ്ഥിതി നിയന്ത്രണം, ചികിത്സ, ജീവിതശൈലീ മാറ്റങ്ങൾ എന്നിവയിലൂടെ അലർജിയെ ഫലപ്രദമായി നിയന്ത്രിക്കാനാകും. ലക്ഷണങ്ങൾ ആവർത്തിക്കുകയോ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുകയോ ചെയ്യുന്നുവെങ്കിൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്.  

English Summary:

Allergy is a common health problem that affects many people's daily lives. This is caused by the body's immune system mistakenly reacting to harmless substances, triggering various symptoms. Effective diagnosis, environmental control, treatment, and lifestyle changes can effectively manage allergies.

ADVERTISEMENT