ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമ ഇറങ്ങിയപ്പോൾ പ്രേക്ഷകർ ഏറ്റവും അധികം അന്വേഷിച്ചത് അതിലെ ഡോൺ സെബാസ്റ്റ്യനെയാണ്. മഴവിൽ മനോരമയിലെ തട്ടീം മുട്ടിം എന്ന സീരിയലിലെ ആദി എന്ന കഥാപാത്രത്തിൽ നിന്നു ആരംഭിച്ച സാഗർ സൂര്യയുടെ യാത്ര ഇന്നു പ്രകന്പനത്തിലെ പൂണ്യാളനിൽ വരെ എത്തിനിൽക്കുന്നു. ഫിറ്റ്നസ് വിശേഷങ്ങൾ

ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമ ഇറങ്ങിയപ്പോൾ പ്രേക്ഷകർ ഏറ്റവും അധികം അന്വേഷിച്ചത് അതിലെ ഡോൺ സെബാസ്റ്റ്യനെയാണ്. മഴവിൽ മനോരമയിലെ തട്ടീം മുട്ടിം എന്ന സീരിയലിലെ ആദി എന്ന കഥാപാത്രത്തിൽ നിന്നു ആരംഭിച്ച സാഗർ സൂര്യയുടെ യാത്ര ഇന്നു പ്രകന്പനത്തിലെ പൂണ്യാളനിൽ വരെ എത്തിനിൽക്കുന്നു. ഫിറ്റ്നസ് വിശേഷങ്ങൾ

ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമ ഇറങ്ങിയപ്പോൾ പ്രേക്ഷകർ ഏറ്റവും അധികം അന്വേഷിച്ചത് അതിലെ ഡോൺ സെബാസ്റ്റ്യനെയാണ്. മഴവിൽ മനോരമയിലെ തട്ടീം മുട്ടിം എന്ന സീരിയലിലെ ആദി എന്ന കഥാപാത്രത്തിൽ നിന്നു ആരംഭിച്ച സാഗർ സൂര്യയുടെ യാത്ര ഇന്നു പ്രകന്പനത്തിലെ പൂണ്യാളനിൽ വരെ എത്തിനിൽക്കുന്നു. ഫിറ്റ്നസ് വിശേഷങ്ങൾ

ജോജു ജോർജ് സംവിധാനം ചെയ്ത പണി എന്ന സിനിമ ഇറങ്ങിയപ്പോൾ പ്രേക്ഷകർ ഏറ്റവും അധികം അന്വേഷിച്ചത് അതിലെ ഡോൺ സെബാസ്റ്റ്യനെയാണ്. മഴവിൽ മനോരമയിലെ തട്ടീം മുട്ടിം എന്ന സീരിയലിലെ ആദി എന്ന കഥാപാത്രത്തിൽ നിന്നു ആരംഭിച്ച സാഗർ സൂര്യയുടെ യാത്ര ഇന്നു പ്രകന്പനത്തിലെ പൂണ്യാളനിൽ വരെ എത്തിനിൽക്കുന്നു.  ഫിറ്റ്നസ് വിശേഷങ്ങൾ സാഗർ പങ്കുവയ്ക്കുന്നു.

തുടക്കം ആദിയായി
എംടെക് പഠനമൊക്കെ കഴിഞ്ഞ് അഭിനയമോഹവുമായി ഒരുപാട് അലഞ്ഞിട്ടുണ്ട്. നാടകങ്ങളും ഷോർട്ട് ഫിലിമുകളിലെ വേഷങ്ങളുമായി സ്ട്രഗിൾ ചെയ്യുന്ന സമയത്താണു മഴവിൽ മനോരമയിലെ തട്ടീം മുട്ടീം സീരിയലിലേക്കുള്ള ഓഡിഷനിൽ പങ്കെടുത്തത്. അതിൽ സെലക്റ്റ് ആയി. അങ്ങനെ ഞാൻ മീനാക്ഷിയുടെ ആദിയേട്ടൻ ആയി. എന്നെ ജനങ്ങൾക്കു പരിചിതനാക്കിയത് ആദിയാണ്. അതിലെ പെർഫോമൻസ് കണ്ടിട്ടാണ് ഉപചാരപൂർവം ഗുണ്ടാ ജയനിലെ സലി എന്ന കഥാപാത്രത്തിനുവേണ്ടി എന്നെ വിളിക്കുന്നത്. എന്നാൽ കൊറോണ കാരണം സിനിമ ഇറങ്ങാൻ വൈകി. ഇതിനിടെ കുരുതിയിൽ അഭിനയിച്ചു. എന്റെ സിനിമാ കരിയറിലെ ടേണിങ് പോയിന്റ് പണി സിനിമയിലെ ഡോൺ സെബാസ്റ്റ്യൻ ആണ്. പ്രകന്പനത്തിലെ പുണ്യാളനും ഹിറ്റാണ്.

ADVERTISEMENT

ഫിറ്റ്നസ് തന്നെയാണ് പ്രധാനം
ഒരു നടന്റെ പ്രധാന ടൂൾ അവന്റെ ശരീരം തന്നെയാണ്. അതിനാൽ ഫിറ്റ്നസ്സിനു നല്ല പ്രാധാ
ന്യം നൽകുന്നുണ്ട്. വർക്കൗട്ട് ചെയ്യാൻ സമയം കണ്ടെത്താറുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കാൻ എപ്പോഴും ശ്രമിക്കും. ഫൈറ്റ് സീനൊക്കെ നന്നായി ചെയ്യണമെങ്കിൽ നല്ല സ്റ്റാമിന വേണം. രണ്ടു ഫൈറ്റ് സീനൊക്കെ കഴിഞ്ഞു തളർന്നു പോയാൽ അതു നമ്മുടെ ആത്മവിശ്വാസം കുറയ്ക്കും. പണി സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ദുബായിൽ പോയപ്പോൾ ഫൈസൽ മലബാർ എന്റെ മുൻപിൽ സിക്സ് പായ്ക്ക് ചലഞ്ച് വച്ചു. 40 ദിവസം കൊണ്ടു സിക്സ് പായ്ക്ക് നേടിയാൽ 10 ലക്ഷം സമ്മാനം. അതൊരു വാശിയായി. കഠിന വ്യായാമങ്ങളും ഡയറ്റുമൊക്കെ എടുത്തു ചലഞ്ചിൽ വിജയിച്ചു. അതോടെ എന്റെ ആത്മവിശ്വാസം കൂടി.

യോഗയും ജിമ്മും പിന്നെ നാടൻ ഭക്ഷണവും
ഷൂട്ട് ഉള്ള ദിവസങ്ങളിൽ താമസിക്കുന്ന ഹോട്ടലിലെ ജിമ്മിൽ വർക്കൗട്ട് ചെയ്യും. യോഗാ മാറ്റ് എപ്പോഴും കൂടെ ഉണ്ടാകും. സമയം ലഭിക്കുന്പോൾ യോഗ പരിശീലിക്കും. വീട്ടിലുള്ളപ്പോൾ സൈക്ലിങ് ആണ് ഇഷ്ട വിനോദം. ജിമ്മിനെക്കാൾ കളരി, സൈക്ലിങ്, കിക്ക് ബോക്സിങ് എന്നിവയോടാണു താൽപര്യം. ഫിറ്റ്നസ് നിലനിർത്തുക കഠിനമാണ്. അതുകൊണ്ടു ഭക്ഷണകാര്യത്തിലൊക്കെ ഇപ്പോൾ നല്ല ശ്രദ്ധയാണ്. അൽപം കൂടുതൽ ഭക്ഷണം കഴിച്ചാൽ വയറൊക്കെ പിടിച്ചുനോക്കും. മധുരം കഴിവതും ഒഴിവാക്കും. ഉച്ചയ്ക്കു മാത്രമാണു ചോറ് കഴിക്കുന്നത്. രാത്രി പഴങ്ങളോ ജൂസോ ആണു പതിവ്. ഇഷ്ടപ്പെട്ട ഭക്ഷണമായാലും നിയന്ത്രിച്ചേ കഴിക്കൂ. വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണമാണ് എപ്പോഴും ഇഷ്ടം. പ്രത്യേകിച്ച് എന്റെ അമ്മയുടേത്...

ADVERTISEMENT

എന്റെ സ്‌ട്രെസ് ബസ്റ്റർ
ചില നടന്മാർ കഥാപാത്രങ്ങൾ വളരെ കൂൾ ആയി ചെയ്യാറുണ്ട്. ഞാൻ അങ്ങനെയല്ല. ഏതു കഥാപാത്രമായാലും ഞാൻ ഭയങ്കര സ്ട്രെയിൻ എടുത്താണ ചെയ്യുന്നത്. ചില കഥാപാത്രങ്ങൾ ചെയ്യുന്പോൾ സ്‌ട്രെസ് ഉണ്ടാകാറുണ്ട്. അതു കുറയ്ക്കാൻ എന്റേതായ വഴികളുമുണ്ട്. ഇഷ്ടപ്പെട്ട പാട്ട് ആസ്വദിക്കുക, സിനിമ കാണുക എന്നിവയൊക്കെയാണു ഞാൻ ചെയ്യാറ്. ചിലപ്പോൾ ലോങ് ഡ്രൈവിനു പോകും. വലിയ രീതിയിൽ സ്ട്രെസ്സ് അനുഭവപ്പെടുകയാണെങ്കിൽ യോഗയോ ധ്യാനമോ പരിശീലിക്കും. അല്ലെങ്കിൽ സുഹൃത്തുക്കളുെട ഒപ്പം സമയം ചെലവഴിക്കും. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതാണ് എന്റെ സ്‌ട്രെസ് ബസ്റ്റർ.

പുതിയ കാര്യങ്ങൾ പഠിക്കുക
സിനിമയ്ക്ക് എന്തെല്ലാം വേണമോ അതെല്ലാം പഠിക്കുക എന്നതാണ് ഇപ്പോൾ എന്റെ ഹോബി. അതു ഹോബിയായി കണക്കാക്കാമോ എന്ന് അറിയില്ല. എനിക്കു ഡാൻസ് കുറച്ചൊക്കെ അറിയാമെങ്കിൽ അതു നല്ല രീതിയിൽ ചെയ്യാൻ പഠിക്കുക, കുറച്ചു കൂടി നന്നായി പാടാൻ പഠിക്കുക, കളരി പഠിക്കുക... ഇങ്ങനെ പോകുന്നു ഹോബികൾ. ഒരു കാര്യം ചെയ്യുന്പോൾ മുഴുവൻ കഴിവും പുറത്തെടുത്ത് ആത്മാർഥമായി പരിശ്രമിച്ചാൽ അതു നേടിയെടുക്കാൻ കഴിയും എന്നാണ് എന്റെ അനുഭവം പറയുന്നത്.

ADVERTISEMENT

എന്റെ അമ്മ
അച്ഛനും അമ്മയും ഞാനും അനിയനും ആയിരുന്നു എന്റെ കുടുംബം. എന്റെ എല്ലാ ആഗ്രഹങ്ങൾക്കും വീട്ടുകാർ നല്ല പിന്തുണയായിരുന്നു. അമ്മ മരിച്ച് ആറു വർഷം ആകുന്നു. എന്റെ നേട്ടങ്ങൾ കാണാൻ അമ്മയ്ക്കു സാധിച്ചില്ല. പക്ഷേ എന്റെ അമ്മ എന്റെ കൂടെ തന്നെയുണ്ട്. ആ എനർജിയാണ് എന്റെ എല്ലാ നേട്ടങ്ങൾക്കും കാരണമെന്നാണ് വിശ്വസിക്കുന്നത്. വിശ്വാസം അല്ല, അതാണു സത്യം. എന്റെ നേട്ടങ്ങളിൽ വീട്ടുകാർ ഇന്ന് ഒത്തിരി സന്തോഷത്തിലാണ്.

English Summary:

Sagar Surya, the actor who gained popularity as Adhi in the Malayalam serial Taateem Mutteem and later impressed as Don Sebastian in Joju George's film Puni, shares his fitness journey. He emphasizes the importance of physical fitness for actors and his dedication to workouts, yoga, and a disciplined diet, crediting his mother's memory as his driving force.

ADVERTISEMENT