മൂന്നുനേരം പുട്ട് കിട്ടിയാലും സന്തോഷം...മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളിയുടെ പുട്ട് പ്രേമത്തിനു പിന്നില്‍...
പുട്ട് പോലെയാണു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. എന്തിനോടും ചേരും. പുട്ടും കടലയും, പുട്ടും പയറും, പുട്ടും പരിപ്പും, പുട്ടും പപ്പടവും, പുട്ടും പഴവും, പുട്ടും പഞ്ചസാരയും, പുട്ടും മുട്ടയും, പുട്ടും ഇറച്ചിയും, പുട്ടും മീൻകറിയും.. എന്തിന് ഒന്നുമില്ലെങ്കിൽ പുട്ടുമാത്രം കഴിക്കാം.
പുട്ട് ഇഷ്ടവിഭവം ആയതിനു പിന്നില്‍
പുട്ട് ആണു രാമചന്ദ്രൻ കടന്നപ്പള്ളിയുടെയും ഇഷ്ടവിഭവം. രാവിലെ പുട്ട്, ഉച്ചയ്ക്കു പുട്ട്, രാത്രി പുട്ട്... എത്ര കഴിച്ചാലും മതിവരാത്ത ഭക്ഷണം. രാവിലെ പുട്ടും ചെറുപയറും പഴവും മുട്ടയുടെ വെള്ളയും പപ്പടവും. ഉച്ചയ്ക്കു പുട്ടും മീൻകറിയും. രാത്രി ഗോതമ്പുപുട്ടും മീൻകറിയും. പുട്ടില്ലെങ്കിൽ മാത്രമേ മറ്റു ഭക്ഷണങ്ങളിലേക്കു കണ്ണോടിക്കൂ.
രാഷ്ട്രീയത്തിലും ജീവിതത്തിലുമൊക്കെ കൃത്യമായ ചിട്ടയുള്ള നേതാവാണു കടന്നപ്പള്ളി. എന്തുകൊണ്ടു പുട്ടുമാത്രം എന്നു ചോദിച്ചാൽ ലാളിത്യത്തിന്റെ മുഖമുദ്രയോടെ കൃത്യം മറുപടിയുണ്ട് അതിന്. നിയമസഭയിൽ ചോദ്യങ്ങൾക്കു നൽകുന്ന മറുപടി പോലെ.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പുട്ട് പ്രേമത്തെക്കുറിച്ചും അദ്ദേഹത്തിന്റെ ആരോഗ്യ ജീവിത ചര്യകളെക്കുറിച്ചും വിശദമായി അറിയാന്‍ മനോരമ ആരോഗ്യം ഫെബ്രുവരി ലക്കം വായിക്കുക...