അതു വെറും ക്ഷീണമായിരിക്കില്ല, ക്ഷീണത്തിനു പിന്നിൽ ഹോർമോൺ താളംതെറ്റലുകളും... Fatigue and Hormonal Imbalance
ക്ഷീണത്തിനു ഹോർമോണുമായി ബന്ധമുണ്ടെന്നു പറയുമ്പോൾ അത്
അത്ര പ്രാധാന്യമുള്ള കാര്യമാണോ എന്നു തോന്നാം. എന്നാൽ ഹോർമോൺ ഇംബാലൻസ് അഥവാ ഹോർമോൺ അസന്തുലനം സ്ത്രീയിലും പുരുഷനിലും ക്ഷീണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്.
ചില ഹോർമോണുകൾ വർധിക്കുകയും മറ്റു ചില ഹോർമോണുകൾ കുറയുകയും ചെയ്യുന്നതാണു ഹോർമോൺ അസന്തുലനം. നിദ്രാചക്രം, ഉപാപചയപ്രവർത്തനങ്ങൾ, മൂഡ് എന്നിങ്ങനെ ഹോർമോണുകൾ ശരീരത്തിലെ ഒട്ടേറെ പ്രക്രിയകളെ ക്രമീകരിക്കുന്നവയാണ്. തൈറോയ്ഡ് ഹോർമോൺ, കോർട്ടിസോൾ, ഈസ്ട്രജൻ എന്നീ ഹോർമോണുകളുടെയെല്ലാം അസന്തുലനം ക്ഷീണത്തിലേക്കു നയിക്കുന്നു.

തൈറോയ്ഡിന്റെ വഴികൾ
തൈറോയ്ഡ് ഗ്രന്ഥി ആവശ്യമായ അളവിൽ തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കാതെ വരുന്ന രോഗമാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയ്ഡ് ഹോർമോൺ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്നതാണു ഹൈപ്പർതൈറോയ്ഡിസം. ശരീരഭാരം വർധിക്കൽ, വിഷാദം, പേശികൾക്കു ബലക്ഷയം, തണുപ്പേൽക്കുമ്പോൾ ബുദ്ധിമുട്ട് എന്നിവയാണു ഹൈപ്പോതൈറോയ്ഡിസത്തിന്റെ ലക്ഷണങ്ങൾ. ഉറക്കത്തിനുള്ള ബുദ്ധിമുട്ട്, ഉത്കണ്ഠ, അസ്വസ്ഥത, മുടി കൊഴിച്ചിൽ, ആർത്തവക്രമക്കേട് എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ ഹൈപ്പർ തൈറോയ്ഡിസത്തിലും പ്രകടമാകുന്നു. ഇതു കുട്ടികളെയും ബാധിക്കാം. ദിവസവും കഴിക്കാവുന്ന ഹോർമോൺ റീപ്ലേസ്മെന്റ് ടാബ്‌ലറ്റുകളിലൂടെ ഹൈപ്പോ തൈറോയ്ഡിസത്തെയും ആന്റി തൈറോയ്ഡ് മരുന്നുകളിലൂടെ ഹൈപ്പർ തൈറോയ്ഡിസത്തെയും വരുതിയിലാക്കാം.
കോർട്ടിസോൾ ശ്രദ്ധിക്കാം
അഡ്രിനൽ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന സ്‌റ്റീറോയ്ഡ് ഹോർമോൺ ആണു കോർട്ടിസോൾ. ശരീരത്തിലെ കോർട്ടിസോൾ നില ഉയരുന്നതും താഴുന്നതും ക്ഷീണത്തിനു കാരണമാകുന്നു. കോർട്ടിസോൾ ഹോർമോൺ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നതിനാൽ ദിവസവും അതിന്റെ നിലയിൽ വ്യതിയാനങ്ങൾ സംഭവിക്കാം. കോർട്ടിസോൾ നില ഉയരുന്ന അവസ്ഥ കുഷിങ് സിൻഡ്രം എന്നറിയപ്പെടുന്നു. ഇതിനു സമ്മർദവും കാരണമാകാം. ശരീരഭാരം വർധിക്കുന്നതും ക്ഷീണവും മുഖക്കുരുവുമൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്.
കോർട്ടിസോൾ കുറയുന്നതിനു കാരണമാകുന്നതു പിറ്റ്യൂട്ടറി ഗ്രന്ഥിയിലെയോ അഡ്രീനൽ ഗ്രന്ഥിയിലെയോ തകരാറുകളാണ്. ഈ അവസ്ഥ അഡിസൺസ് ഡിസീസ് എന്നും അറിയപ്പെടുന്നു. കാരണമൊന്നുമില്ലാതെ ശരീരഭാരം കുറയുകയും വിശപ്പു കുറയുകയും മന്ദത അനുഭവപ്പെടുകയും ചെയ്യാം. ചർമത്തിന്റെ നിറം ഇരുണ്ടു വരാം. ഈ രോഗാവസ്ഥ എൻഡോക്രൈനോളജിസ്‌റ്റ് പരിശോധിച്ചു പിന്നിലുള്ള കാരണങ്ങളെ കണ്ടെത്തി ചികിത്സിക്കേണ്ടി വരും.
ജീവിതശൈലീ മാറ്റങ്ങളിലൂടെ കോർട്ടിസോൾ ഹോർമോൺ നില കുറയ്ക്കാം. സമ്മർദം കുറയ്ക്കുക, ഉറക്കം നന്നാക്കുക. ഒബ്സ്ട്രക്‌റ്റീവ് സ്ലീപ് അപ്നിയ പോലുള്ള പ്രശ്നങ്ങൾ കോർട്ടിസോൾ നില ഉയർത്താം. പോഷകാഹാരംകഴിക്കുക, കഫീൻ കുറയ്ക്കുക. മരുന്നുകളും ഹോർമോൺ റീപ്ലേസ്മെന്റ ് തെറപ്പിയുമാണ് ഇതിന്റെ പ്രതിവിധി.
സ്‌റ്റിറോയ്ഡും ക്ഷീണവും
അലർജി, ശ്വാസംമുട്ടൽ, പ്രതിരോധവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങൾ, അർബുദം എന്നിവയുടെ ചികിത്സയുടെ ഭാഗമായി ദീർഘകാലം സ്‌റ്റിറോയ്ഡ് മരുന്നു കഴിക്കുന്നവരുണ്ടാകും. ശരീരത്തിലെ പ്രകൃതിദത്ത സ്‌റ്റിറോയ്ഡ് ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നത് അഡ്രിനൽ ഗ്രന്ഥികളാണ്. ദീർഘകാലം സ്‌റ്റിറോയ്ഡ് ഉപയോഗിക്കുന്നവരിൽ അഡ്രിനൽ ഗ്രന്ഥികൾ വളരെ കുറച്ചു സ്‌റ്റിറോയ്ഡ് ഹോർമോണുകൾ മാത്രമേ ഉൽപാദിപ്പിക്കൂ. അത്തരം സാഹചര്യത്തിൽ സ്‌റ്റിറോയ്ഡ് മരുന്നു പെട്ടെന്നു നിർത്തുന്നത് അഡ്രിനൽ ഗ്രന്ഥിക്കു സമ്മർദം ഉണ്ടാക്കി ക്ഷീണം വരുത്താം. ടാബ‌്ലറ്റ് രൂപത്തിലും കുത്തിവയ്പു രൂപത്തിലും സ്‌റ്റിറോയ്ഡ് എടുക്കുന്നവർക്കു കുറച്ചു കാലം കഴിയുമ്പോൾ ശരീരത്തിനു സ്വയം സ്‌റ്റിറോയ്ഡ് ഉൽപാദിപ്പിക്കുന്നതിനുള്ള കഴിവും നഷ്ടപ്പെടും.അപ്പോഴേക്കും ക്ഷീണം ഉണ്ടാകാം. മരുന്നു നിർത്തുന്നവർ ക്രമമായി ഡോസേജ് കുറച്ചു നിർത്താൻ പ്രത്യേകം ശ്രദ്ധിക്കണം.
സ്ത്രീ ഹോർമോൺ പ്രശ്നങ്ങൾ
ആർത്തവവിരാമത്തിലും പ്രീ മെനോപോസ് ഘട്ടത്തിലും ക്ഷീണം വരാം. ആർത്തവവിരാമത്തിൽ സ്ത്രീ ഹോർമോണുകളായ ഈസ്ട്രജന്റെയും പ്രൊജസ്ട്രോണിന്റെയും കുറവാണു ക്ഷീണകാരണമാകുന്നത്. ഹോർമോൺ ഇംബാലൻസ് എന്നു സ്ത്രീകളിൽ പലരും ഉദ്ദേശിക്കുന്നതു പുരുഷഹോർമോണായ ആൻഡ്രജൻ കൂടുതലായി ഉൽപാദിപ്പിക്കപ്പെടുന്ന പോളി സിസ്‌റ്റിക് ഒവേറിയൻ സിൻഡ്രത്തെയാണ്. ഇതു ഗർഭധാരണത്തിനു തടസ്സമാകുന്നു.പിസിഒഡിക്കു ക്ഷീണവുമായി നേരിട്ടു ബന്ധമില്ല. പിസിഒഡിയുടെ കാരണങ്ങളിലൊന്നു ക്ഷീണം ആണ്.
മെലറ്റോണിനും ക്ഷീണവും
കൂടെക്കൂടെ വിദേശയാത്ര ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം പകൽ സമയവും രാത്രി സമയവും തമ്മിലുള്ള താളം തെറ്റി ഉറക്കം തകരാറിലായി ക്ഷീണം വരും. നന്നായി ഉറങ്ങാൻ സഹായിക്കുന്ന ഹോർമോൺ ആണ് മെലറ്റോണിൻ. മെലറ്റോണിൻ ഒരു ചെറിയ കാലത്തേയ്ക്കു ചികിത്സയായി നൽകിയാൽ ഈ പ്രശ്നം പരിഹരിക്കാം. അധികകാലം ഈ ഹോർമോൺ മരുന്നായി ഉപയോഗിക്കുന്നതിലൂടെ സ്ഥിരമായി ഉറക്കം നഷ്ടമാകാനുള്ള സാധ്യതയുണ്ട്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. ജെയിംസ് ആന്റണി
സീനിയർ കൺസൽറ്റന്റ ്
എൻഡോക്രൈനോളജി വിഭാഗം
രാജഗിരി ഹോസ്പിറ്റൽ, ആലുവ