മയണീസും സാലഡും സുരക്ഷിതമാക്കാം Mayonnaise & Salad - Safe usage tips
സാൻവിച്ചും ബർഗറും ഫ്രൈഡ് ഫൂഡ്സും ബാർബിക്യൂവും ഗ്രിൽഡ് അല്ലെങ്കിൽ ബേക്ഡ് വിഭവങ്ങളുമൊക്കെ കഴിക്കുമ്പോൾ മയണീസ് എന്ന ഡിപ്പ് കൂടി ചേർക്കാൻ ആരും മറക്കാറില്ല. മയണീസിന്റെ രുചി എല്ലാവർക്കും അത്ര ഇഷ്ടമാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്. എന്നാൽ മയണീസ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്.

മയണീസ് ഏറെ കരുതലോടെ ഉപയോഗിക്കണമെന്നു പറയുന്നതിനു കാരണം അതിലെ ചേരുവകളാണ്.മുട്ടവെള്ളയിൽ വെജിറ്റബിൾ ഓയിൽ ചേർത്താണ് മയണീസ് തയാറാക്കുന്നത്. ഇതിനൊപ്പം ഉപ്പ്/പഞ്ചസാര കൂടി ചേർക്കാറുണ്ട്. ഇതു ചീത്തയാകാതിരിക്കുന്നതിന് അൽപം വിനാഗിരിയോ നാരങ്ങാനീരോ കൂടി ചേർക്കുന്നു. മയണീസ് വേവിക്കാത്ത ഒരു വിഭവമാണ്. മുട്ട വേവിക്കുന്നില്ല. മുട്ട പാകപ്പെടുത്താതെ കഴിക്കുന്നത് സാൽമൊണെല്ലാ ബാക്ടീരിയാ അണുബാധയിലേക്കു നയിക്കാനുള്ള സാധ്യതയുണ്ട്.
ഹോട്ടലുകളിലും മറ്റും മയണീസ് ഒരു ദിവസത്തേക്കായാണു തയാറാക്കുന്നത്. രാവിലെ തയാറാക്കുന്ന മയണീസ് ഫ്രിഡ്ജിൽ വയ്ക്കാതെ വൈകുന്നേരം വരെ ഉപയോഗിക്കുകയാണെങ്കിൽ അതിൽ ബാക്ടീരിയ രൂപപ്പെട്ട് ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കും. എന്നാൽ ടിന്നുകളിൽ വാങ്ങുന്ന മയണീസിൽ ആസിഡ് മീഡിയം കൂടുതലുള്ളതിനാൽ അത്ര പെട്ടെന്നു ചീത്തയാകില്ല. എങ്കിലും ഉപയോഗിക്കാവുന്ന അവസാന തീയതിയും തായാറാക്കിയ ദിവസവും ശ്രദ്ധിക്കണം. ബോട്ടിൽ തുറന്നിട്ടുണ്ടെങ്കിൽ അതിൽ ബാക്ടീരിയ വളരാനുള്ള സാധ്യതയുണ്ട്. മയണീസ് വീട്ടിൽ തയാറാക്കിയതായാലും ഉടൻ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കണം.
സാലഡ് – ശ്രദ്ധിക്കേണ്ടത്
സാലഡുകൾക്കു പ്രിയമേറുന്ന കാലമാണ്. വണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള ഡയറ്റ് പ്ലാനുകളിൽ സാലഡ് പ്രഥമസ്ഥാനത്തു തന്നെയുണ്ട്. സാലഡ് ഹെൽത്തിയാണെന്നു പറയുമ്പോഴും ചില കാര്യങ്ങൾ ഓർമിപ്പിക്കേണ്ടി വരും. സാലഡിൽ ഉപയോഗിക്കുന്ന ചേരുവകളെ അടിസ്ഥാനമാക്കിയാണ് അതിന്റെ ഷെൽഫ് ലൈഫ് അതായത് സുരക്ഷിതമായി ഉപയോഗയോഗ്യമായ കാലാവധി. ചില സാലഡുകൾ തയാറാക്കിയ ഉടൻ കഴിക്കേണ്ടതാണ് മറ്റു ചിലതാകട്ടെ ഫ്രിഡ്ജിൽ സൂക്ഷിക്കാനുമാകും. ഫ്രഷ് വെജിറ്റബിൾസും പെട്ടെന്നു ചീത്തയാകാത്ത ഡ്രസിങ്ങും ഉപയോഗിക്കുകയാണു പ്രധാനം. ഉയർന്ന തോതിലുള്ള ജലാംശത്തിന്റെ സാന്നിധ്യം കൊണ്ടു ലൈറ്റ്യൂസ് ഇലകൾ പെട്ടെന്നു തന്നെ ബാക്ടീരിയയുടെ വിഹാരകേന്ദ്രമായി മാറും. ലെറ്റ്യൂസും സ്പിനച്ചും ഉൾപ്പെടെ പച്ചക്കറികൾ നന്നായി കഴുകുക. വളരെ മുൻപെ മുറിച്ചു വച്ചിരിക്കുന്ന പച്ചക്കറികളും ചേരുവകളും സാലഡിൽ ഉപയോഗിക്കരുത്. പായ്ക്കു ചെയ്ത സാലഡുകള്‍ ഒഴിവാക്കുക. സാലഡിനുള്ള പച്ചക്കറികളും മറ്റും തുറന്നു വിട്ട ടാപ്പുവെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ക്രോസ് കണ്ടാമിനേഷൻ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കാം. സാലഡ് തയാറാക്കുന്ന ആളുടെ കൈകളുടെ വൃത്തിയും പ്രധാനമാണ്. സാലഡ് ബാക്കി വന്നാൽ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ തന്നെ കഴിക്കുന്നതാണ് അഭികാമ്യം. അതിൽ കൂടുതൽ സമയം കഴിഞ്ഞാൽ ഉപയോഗിക്കാത്തതാണ് ആരോഗ്യകരം.
വിവരങ്ങൾക്കു കടപ്പാട്
ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ
കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ് , കൊച്ചി