പൊള്ളുന്ന ചൂടും ഇടയ്ക്കു വേനൽമഴയും. എന്നിട്ടും വേനലിന്റെ കാഠിന്യം കുറയുന്നില്ല. അമിതമായ സൂര്യപ്രകാശം, ചൂട്, അന്തരീക്ഷത്തിലെ ഉയർന്ന അളവിലുള്ള പൊടിപടലം, ഏസിയുടെ ഉയർന്ന ഉപയോഗം ഇവ വേനൽക്കാലത്ത് ചിലതരം നേത്രരോഗങ്ങൾ വർധിക്കാൻ ഇടയാക്കുന്നുണ്ട്. കണ്ണിന്റെ ആരോഗ്യത്തിനു കൂടി കരുതൽ നൽകേണ്ട കാലമാണിത്.

പൊള്ളുന്ന ചൂടും ഇടയ്ക്കു വേനൽമഴയും. എന്നിട്ടും വേനലിന്റെ കാഠിന്യം കുറയുന്നില്ല. അമിതമായ സൂര്യപ്രകാശം, ചൂട്, അന്തരീക്ഷത്തിലെ ഉയർന്ന അളവിലുള്ള പൊടിപടലം, ഏസിയുടെ ഉയർന്ന ഉപയോഗം ഇവ വേനൽക്കാലത്തു ചിലതരം നേത്രരോഗങ്ങൾ വർധിക്കാൻ ഇടയാക്കുന്നുണ്ട്. കണ്ണിന്റെ ആരോഗ്യത്തിനു കൂടി കരുതൽ നൽകേണ്ട കാലമാണിത്. വേനലിലെ പ്രധാന നേത്രരോഗങ്ങളും  അവയുടെ പരിഹാരങ്ങളും  അറിയാം.

∙വേനൽക്കാലത്തു കണ്ടു വരുന്ന പ്രധാന നേത്രരോഗം അലർജിയാണ്. മുതിർന്നവരിൽ കണ്ണിനു ചൊറിച്ചിൽ ഉണ്ടാക്കുന്നുവെങ്കിൽ കുട്ടികളിൽ പ്രത്യേകിച്ച് ആൺകുട്ടികളിൽ ‘സ്പ്രിങ് കാറ്റാർ’( Spring Catarrh) എന്ന ഒരു പ്രത്യേക തരം കഠിന അലർജി പ്രകടമാകുന്നു. കണ്ണുകൾക്കു ചൊറിച്ചിൽ, ഉൾഭാഗത്തു ചുവപ്പ്, വെളുത്ത നിറത്തിൽ ചരടുപോലെ നീളത്തിൽ പീള കെട്ടുക ഇവയൊക്കെ രോഗലക്ഷണമാകാം. ഇതിന് ഏറെ നാളത്തെ തുടർ ചികിത്സ  വേണ്ടിവരാം.

ADVERTISEMENT

∙വിട്ടു വിട്ടു കൺപോളകളിൽ കുരുക്കൾ (stye), ചെങ്കണ്ണ് ഇവ കണ്ണിൽ അണുബാധയുണ്ടാകുന്നതു കാരണം വരുന്ന രോഗങ്ങളാണ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങളും, അമിത വിയർപ്പും രോഗാണുസാധ്യത വർധിപ്പിക്കുന്നു.

∙അന്തരീക്ഷത്തിലെ ഉയർന്ന താപനിലയും ചൂടു കാറ്റും കണ്ണുനീരിന്റെ അളവു കുറച്ചു ഡ്രൈ െഎയുടെ ലക്ഷണങ്ങൾ കൂടുതലായി പ്രകടമാക്കുന്നു. ഏസി കൂടുതലായി ഉപയോഗിക്കുന്നതും ഡ്രൈ െഎയുടെ സാധ്യത വർധിപ്പിക്കുന്നു.

ADVERTISEMENT

ശ്രദ്ധിക്കേണ്ടത്  

∙അതികഠിനമായ സൂര്യരശ്മികൾ (അൾട്രാവയലറ്റ് , ഇൻഫ്രാറെഡ് എന്നിവ ) കണ്ണിന്റെ കൃഷ്ണമണി, ലെൻസ്, റെറ്റിന ഇവയെ ഹാനികരമായി ബാധിക്കുന്നതിനാൽ പുറത്തേക്കിറങ്ങുമ്പോൾ സൺഗ്ലാസ് ധരിക്കാം.

ADVERTISEMENT

∙ രാവിലെ പത്തുമണി മുതൽ വൈകിട്ടു നാലുവരെയുള്ള സമയത്തു കഴിയുന്നതും വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കാം. ഗുണമേൻമയുള്ള സൺഗ്ലാസ് ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

∙ ധാരാളം വെള്ളം കുടിച്ച് എപ്പോഴും ഹൈഡ്രേറ്റഡ് ആയിരിക്കുക.

∙ വെയിലേൽക്കാനിടയാകുന്ന യാത്രകളിലും സാഹചര്യങ്ങളിലും  വിശാലമായ അരികുകളുള്ള തൊപ്പി  ( wide - brimmed hat )  ധരിക്കാം. ഇത്തരം തൊപ്പി കണ്ണുകളിൽ അധികമായി സൂര്യപ്രകാശമേൽക്കാതെ സംരക്ഷിക്കും.

∙ വേനൽക്കാലത്തു പൂളുകളിൽ നീന്താൻ പോകുന്നവർ ഗോഗിൾസ് ധരിക്കുന്നതു കണ്ണുകൾക്കു സംരക്ഷണമംേകും.

∙ജോലിസ്ഥലത്തായാലും വീട്ടിലായാലും കണ്ണുകൾ
ഇടയ്ക്കിടെ തണുത്ത വെള്ളത്തിൽ കഴുകുക. കണ്ണിനു ചൊറിച്ചിലോ ചുവപ്പോ വരൾച്ചയോ കാണുന്ന സാഹചര്യത്തിൽ എത്രയും വേഗം നേത്രരോഗവിദഗ്ധരെ കാണേണ്ടതാണ്. കണ്ണുകൾ തിരുമ്മാതിരിക്കാൻ ശ്രദ്ധിക്കുക.
 ഡോക്ടറുടെ നിർദേശപ്രകാരം തുള്ളിമരുന്നുകൾ ഉപയോഗിക്കാം.

വിവരങ്ങൾക്കു കടപ്പാട്
ഡോ. ജിഷ കെ.
പ്രഫസർ, ഒഫ്താൽമോളജി വിഭാഗം
ഗവ. മെഡിക്കൽ കോളജ് , കോട്ടയം

ADVERTISEMENT