ഗട്ട് ഹെൽത്തിന്റെ അടിസ്ഥാന പാഠങ്ങൾ– പ്രീബയോട്ടിക്സും പ്രോബയോട്ടിക്സും എന്താണെന്ന് അറിയാം Prebiotics and Probiotics in Digestive Health
പ്രീബയോട്ടിക്സ്, പ്രോബയോട്ടിക്സ് എന്നീ വാക്കുകൾ സമീപകാലത്തായി നാം കേൾക്കുന്നുണ്ട്. ഗട്ട് ഹെൽത്തിനെ പിന്തുണയ്ക്കുന്ന ആഹാരത്തിന്റെ രണ്ടു വിഭാഗങ്ങളാണിവ. പ്രീബയോട്ടിക്സ് എന്നാൽ പൊതുവെ നാരുകൾ എന്നാണർഥമാക്കുന്നത്. പ്രോബയോട്ടിക്സ് എന്നാൽ പുളിപ്പിച്ചു തയാറാക്കുന്ന ആഹാരമെന്നും. പഴങ്ങളും പച്ചക്കറികളും

പ്രീബയോട്ടിക്സ്, പ്രോബയോട്ടിക്സ് എന്നീ വാക്കുകൾ സമീപകാലത്തായി നാം കേൾക്കുന്നുണ്ട്. ഗട്ട് ഹെൽത്തിനെ പിന്തുണയ്ക്കുന്ന ആഹാരത്തിന്റെ രണ്ടു വിഭാഗങ്ങളാണിവ. പ്രീബയോട്ടിക്സ് എന്നാൽ പൊതുവെ നാരുകൾ എന്നാണർഥമാക്കുന്നത്. പ്രോബയോട്ടിക്സ് എന്നാൽ പുളിപ്പിച്ചു തയാറാക്കുന്ന ആഹാരമെന്നും.
പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന പ്രീബയോട്ടിക്സ്
പ്രീബയോട്ടിക്സ് എന്നാൽ ശരീരത്തിനു ദഹിപ്പിക്കാനാകാത്ത ആഹാരവിഭാഗങ്ങളാണ്. എന്നാലിവയെ സൂക്ഷ്മാണുക്കൾക്ക് ഉപയോഗിക്കാനാകും. സസ്യജന്യമായ നാരുകൾ ഇതിൽ ഉൾപ്പെടുന്നു. അതായത് പഴങ്ങളിലെയും പച്ചക്കറികളിലെയും കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളായ നാരുകളെ ശരീരത്തിനു ദഹിപ്പിക്കാനാകില്ല. എന്നാൽ, ഇവ ദഹനേന്ദ്രിയ വ്യൂഹത്തിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ ആഹാരമാണ്. അവയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. പ്രീബയോട്ടിക്സ് കഴിക്കുന്നതിനൊപ്പം നന്നായി വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. നാരുകൾ കൂടുതലടങ്ങിയ ആഹാരം ബൈഫിഡോ ബാക്ടീരിയ, ലാക്ടോ ബാസില്ലസ് ബാക്ടീരിയ എന്നിവയുടെ വളർച്ചയെ മെച്ചപ്പെടുത്തുന്നു.
പ്രീബയോട്ടിക്സിൽ പഴങ്ങൾ, പച്ചക്കറികൾ, പയറു വർഗങ്ങൾ, ധാന്യങ്ങൾ എന്നിവ ഉൾപ്പെടുന്നു. ആപ്പിൾ, നേന്ത്രപ്പഴം, കാരറ്റ്, ബാർലി, ബീൻസ്, ബെറി, ഫ്ലാക്സ് സീഡ്, വെളുത്തുള്ളി, പച്ചിലക്കറികൾ, ഓട്മീൽ എന്നിവയെല്ലാം ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. എല്ലാ ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കുടലിന്റെ ആരോഗ്യത്തിനായി കഴിക്കുന്നതു നല്ല ശീലമാണ്.
നല്ല സൂക്ഷ്മാണുക്കളും പ്രോബയോട്ടിക്സും
പ്രോബയോട്ടിക്സ് എന്നാൽ അൽപം വ്യത്യസ്തമാണ്. സവിശേഷമായ സൂക്ഷ്മാണുക്കൾ തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ഈ വിഭാഗത്തിലുള്ള ആഹാരത്തിൽ തന്നെ സജീവമായ ബാക്ടീരിയകൾ ഉണ്ട്. നാം ഈ ആഹാരം കഴിക്കുന്നതോടെ ഈ ബാക്ടീരിയകൾ നമ്മുടെ മൈക്രോബയോമിലെത്തുകയാണ്. അങ്ങനെ ദഹനേന്ദ്രിയ വ്യൂഹത്തിലെ സൂക്ഷ്മാണുക്കളെ സന്തുലിതാവസ്ഥയിലാക്കുന്നു. ദഹനത്തിനു സഹായിക്കുന്നു. ആരോഗ്യകരമായ ബാക്ടീരിയകള കൂട്ടിച്ചേർക്കുന്നു. ഏറ്റവും സാധാരണമായ പ്രോബയോട്ടിക് ആഹാരം യോഗർട്ട് ആണ്. ചിലയിനം ചീസ്, മോര്, ഫെർമന്റഡ് വെജിറ്റബിൾസ്, തൈര്, കുക്കുംബർ എന്നിവയും പ്രോബയോട്ടിക്സ് വിഭാഗത്തിൽ ഉൾപ്പെടുന്നു. നാം ഉറയൊഴിച്ചു തയാറാക്കുന്ന തൈരാണു നല്ലത്.
പ്രീബയോട്ടിക്, പ്രോബയോട്ടിക് സപ്ലിമെന്റുകളും പ്രോബയോട്ടിക് ഡ്രിങ്കുകളുമെല്ലാം ഇന്നു വിപണിയിലുണ്ട്.
വിവരങ്ങൾക്കു കടപ്പാട്
ഡോ. രമ്യാ പോൾ
കൺസൽറ്റന്റ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്
കാരിത്താസ് ഹോസ്പിറ്റൽ , തെള്ളകം, കോട്ടയം