വിശ്രമവും ഊണും ഉറക്കവുമില്ലാതെ നൂറു ശതമാനം സ്ട്രെസ്സോടെ രാവുകൾ പകലാക്കി ജോലി ചെയ്യുന്ന ചെറുപ്പക്കാർക്കായി ഇതാ കാത്തിരിക്കുന്നു–കരോഷി സിൻഡ്രം. ഹൃദയാരോഗ്യത്തിനു ഭീഷണിയാകുന്ന ഏറ്റവും പുതിയ വില്ലനായി മാറുകയാണ് ‘അമിതാദ്ധ്വാനത്തിലൂടെ മരണം’ എന്നർത്ഥം വരുന്ന കരോഷി സിൻഡ്രം. 26 വയസുള്ള എറണാകുളം സ്വദേശിനി

വിശ്രമവും ഊണും ഉറക്കവുമില്ലാതെ നൂറു ശതമാനം സ്ട്രെസ്സോടെ രാവുകൾ പകലാക്കി ജോലി ചെയ്യുന്ന ചെറുപ്പക്കാർക്കായി ഇതാ കാത്തിരിക്കുന്നു–കരോഷി സിൻഡ്രം. ഹൃദയാരോഗ്യത്തിനു ഭീഷണിയാകുന്ന ഏറ്റവും പുതിയ വില്ലനായി മാറുകയാണ് ‘അമിതാദ്ധ്വാനത്തിലൂടെ മരണം’ എന്നർത്ഥം വരുന്ന കരോഷി സിൻഡ്രം. 26 വയസുള്ള എറണാകുളം സ്വദേശിനി

വിശ്രമവും ഊണും ഉറക്കവുമില്ലാതെ നൂറു ശതമാനം സ്ട്രെസ്സോടെ രാവുകൾ പകലാക്കി ജോലി ചെയ്യുന്ന ചെറുപ്പക്കാർക്കായി ഇതാ കാത്തിരിക്കുന്നു–കരോഷി സിൻഡ്രം. ഹൃദയാരോഗ്യത്തിനു ഭീഷണിയാകുന്ന ഏറ്റവും പുതിയ വില്ലനായി മാറുകയാണ് ‘അമിതാദ്ധ്വാനത്തിലൂടെ മരണം’ എന്നർത്ഥം വരുന്ന കരോഷി സിൻഡ്രം. 26 വയസുള്ള എറണാകുളം സ്വദേശിനി

വിശ്രമവും ഊണും ഉറക്കവുമില്ലാതെ നൂറു ശതമാനം സ്ട്രെസ്സോടെ രാവുകൾ പകലാക്കി ജോലി ചെയ്യുന്ന ചെറുപ്പക്കാർക്കായി ഇതാ കാത്തിരിക്കുന്നു–കരോഷി സിൻഡ്രം. ഹൃദയാരോഗ്യത്തിനു ഭീഷണിയാകുന്ന ഏറ്റവും പുതിയ വില്ലനായി മാറുകയാണ് ‘അമിതാദ്ധ്വാനത്തിലൂടെ മരണം’ എന്നർത്ഥം വരുന്ന കരോഷി സിൻഡ്രം.

26 വയസുള്ള എറണാകുളം സ്വദേശിനി ചാർട്ടേർഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യൻ പൂനയിലെ താമസ്ഥലത്തു കുഴഞ്ഞു വീണു മരിച്ച സംഭവം ഒാർമയുണ്ടാകുമല്ലൊ.

ADVERTISEMENT

പൂനയിലെ സ്വകാര്യ കമ്പനിയിൽ ദിവസേന 18 മണിക്കൂറോളം മൃഗതുല്യമായ തൊഴിൽ സാഹചര്യത്തിൽ ജോലി ചെയ്ത് ഒടുങ്ങാത്ത സ്ട്രെസ്സോടെ പല പ്രാവശ്യം നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തി. ജൂലൈ 21 –ന് ആ പെൺകുട്ടി കഠിനമായി ദേഹാസ്വാസ്ഥ്യത്തോടെ താമസസ്ഥലത്ത് കുഴഞ്ഞു വീണു മരിച്ചു.

ജപ്പാനിൽ ആഴ്ചയിൽ 40 മണിക്കൂറിനു പകരം 55 മണിക്കൂറിലധികം കഠിനാദ്ധ്വാനം ചെയ്തവരിലാണ് കരോഷി സിൻഡ്രം എന്ന പ്രതിഭാസം പ്രകടമായത്. ഇക്കൂട്ടരിൽ ഹാർട്ടറ്റാക്കുണ്ടാകാനുള്ള സാധ്യത 13 ശതമാനവും സ്ട്രോക്കിനുള്ള സാധ്യത 33 ശതമാനവും വർദ്ധിച്ചു കണ്ടു. ഉറക്കക്കുറവ് അതിരുകടന്നവരിൽ മാരകമായ വെൻട്രിക്കുലർ ഫിബ്രിലേഷൻ എന്ന താളം തെറ്റിയ ഹൃദയമിടിപ്പ് കണ്ടു. ഇതിന്റെ പ്രത്യാഘാതം തൽക്ഷണ മരണമാണ്.

ADVERTISEMENT

കംപ്യൂട്ടർ വത്കരണത്തിലൂടെ ജീവിതചര്യകൾക്കു വളരെ വേഗത കൈവരിച്ചു കഴിഞ്ഞു. ജീവിതക്കുതിപ്പിന് ആക്കം കൂട്ടാൻ സാങ്കേതിക മികവുള്ള യന്ത്രസംവിധാനങ്ങൾ ഏറെ. എന്നാൽ അതിനൊരു മറുവശമുണ്ട്. ഈ യാന്ത്രിക വേഗതയ്ക്ക് ഒപ്പമെത്താൻ മനുഷ്യൻ ഏറെ കഷ്ടപ്പെടണം. ആ പരാക്രമത്തിൽ പലരും കാലിടറി വീഴുക തന്നെ ചെയ്യുന്നു. ഇക്കൂട്ടർക്ക് അതിനയന്ത്രിതമായ സ്ട്രെസ്സ് താങ്ങാൻ ഉള്ള കരുത്തില്ലെന്നതു തന്നെ കാരണം.

ആധുനിക ലോകത്തിന്റെ വ്യഗ്രമായ അനുഷ്ഠാനങ്ങളെ അഭിമുഖീകരിക്കുവാൻ നിർബന്ധിതനാകുന്ന മനുഷ്യൻ രണ്ടു വിധത്തിലാണ് അതിനോട് പ്രതികരിക്കുന്നത്. ആദ്യം ശക്തിയെല്ലാം സംഭരിച്ച് സംഘർഷത്തെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു, അതിനു പറ്റയില്ലെങ്കില്‍ തോൽവി സമ്മതിച്ച് മനസ്സും ശരീരവും തളർന്ന് തറ പറ്റുന്നു. ആ പതനം ഒരു വേള അവനെ മരണത്തിലേക്ക് നയിച്ചേക്കാം. ഇന്നത്തെ യന്ത്രാധിഷ്ഠിത ജീവിതശൈലികളില്‍ ചെറുപ്പക്കാരായ പ്രഫഷനലുകൾക്കുണ്ടാകുന്ന പെട്ടെന്നുള്ള ഹാർട്ടറ്റാക്കിന്റെ കാരണവനും ഇതു തന്നെ.

ADVERTISEMENT

സ്ട്രെസ്സ് വരുമ്പോൾ

പെട്ടെന്ന് അനിയന്ത്രിതമായ സ്ട്രെസ് ഉണ്ടാകുമ്പോൾ എന്താണ് സംഭവിക്കുന്നത്? ശരീരം അപപകടകാരിയായ സ്ട്രെസ്സിനെ നേരിടാൻ സജ്ജമാകും. മസ്തിഷ്കത്തിലെ ഹൈപ്പോത്തലാമസ്, പിറ്റ്യൂട്ടറി, അഡ്രിനൽ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. ഉത്തേജനഫലമായി സ്ട്രെസ് ഹോർമോണുകളായ അഡ്രിനാലിനു കോർട്ടിസോളും ശരീരത്തിൽ‌ കവിഞ്ഞു കൂടുന്നു.

ഈ ഹോർമോണുകൾ സംഘർഷാവസ്ഥയോട് പ്രതികരിക്കാൻ ശരീര‌ത്തെ പ്രാപ്തമാക്കുന്നു. തന്മൂലം പ്രഷറും നെഞ്ചിടിപ്പും കൂടുന്നു; ഊർജ്ജവിനയോഗത്തിനായി ശരീരത്തിലെ ഗ്ലൂക്കോസ് നിർമ്മാണം ധ്രുത ഗതിയിലാകുന്നു. അത്യാവശ്യമല്ലാത്ത ഇമ്മ്യൂൺ– ദഹന പ്രക്രിയയകൾക്ക് താൽക്കാലികമായി സ്തംഭനമുണ്ടാക്കുന്നു.

എന്നാല്‍ സ്തോഭവും സ്ട്രെസ്സും തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ അതിനെ തരണം ചെയ്യാൻ രക്തത്തിൽ കുമിഞ്ഞു കൂടുന്ന സ്ട്രെസ് ഹോർമോണുകൾ ശരീരത്തെ നാനാവിധത്തിലുള്ള രോഗാവസ്ഥകളിലേക്ക് വലിച്ചിഴക്കുക തന്നെ ചെയ്യുന്നു.

ഹൃദയത്തിനും രക്തധമനികൾക്കുമാണ് പരിക്കുകൾ കൂടുതലുണ്ടാക്കുന്നത്. പ്രഷറും നെഞ്ചിടിപ്പും വർദ്ധിക്കുന്നതോടൊപ്പം ഹൃദയധമനികളുടെ ഉൾവ്യാസവും ചുരുങ്ങുന്നു. ധമനീവീക്കം കലശലാകുന്നു. ധമനിയിലെ കൊഴുപ്പു നിക്ഷേപം പൊട്ടുന്നു. അവിടെ രക്തക്കട്ടയുണ്ടായി ഹാർട്ടറ്റാക്കിലേക്ക് നയിക്കുന്നു.

ഇസിജിയിൽ മാറ്റമില്ല

ഇന്ന് ഹാർട്ടറ്റാക്കുണ്ടാകുന്ന പല ചെറുപ്പക്കാർക്കും ഇ.സി.ജി.യിൽ വ്യതിയാനങ്ങളില്ല, 40–50 ശതമാനത്തോളം പേർക്ക് കൊളസ്ട്രോൾ വർദ്ധിച്ചിട്ടില്ല. ഏറെ വ്യായാമം ചെയ്യുന്ന ‘ആരോഗ്യദൃഢഗാത്രർ’ – പക്ഷേ, പല അവസ്ഥകളിലും ഹൃദയാരോഗ്യം തകരുന്നതായി കാണുന്നു.

നിങ്ങളുടെ പ്രാണനെ താങ്ങി നിർത്തുന്ന ഹൃദയത്തെ രോഗാതുരതകളിൽ നിന്ന് പരിരക്ഷിക്കാനുള്ള ക്രിയാത്മക നിർദ്ദേശങ്ങളുമായാണ് വേൾഡ് ഹാർട്ട് ഫെഡറേഷൻ സെപ്റ്റംബർ 29–ന് ലോകഹൃദയദിനം ആചരിക്കുന്നത്. രോഗം മൂർച്ഛിച്ചിട്ടുള്ള ചെറിയൊരു ശതമാനം ആൾക്കാർക്ക് ചികിത്സ നൽകുന്ന സമ്പ്രദായമാണ് ഇന്നു പ്രബലമായി കൊണ്ടിരിക്കുന്നത്. ഇന്ന് 180 ഓളം കാത്ത് ലാബുകളാണ് കേരളത്തിലുള്ളത്. ഈ സംഖ്യ വര്‍ഷം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഹാർട്ടറ്റാക്കുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർക്കുള്ള അടിയന്തിര ആൻജിയോപ്ലാസ്റ്റിക്കും മറ്റുമാണ് കാത്തുലാബുകളിൽ നടക്കുന്നത്. അത് അനിവാര്യവുമാണ്.

എന്നാൽ. ചികിത്സാ കേന്ദ്രങ്ങൾ കൂടുന്നതുകൊണ്ടു സമൂഹത്തിലെ രോഗവ്യാപനം കുറയുന്നില്ലെന്നോർക്കണം. അത് നടക്കണമെങ്കിൽ പ്രതിരോധത്തിനു മുൻതൂക്കം കൊടുക്കുന്ന ഒരു ആരോഗ്യ സംസ്ക്കാരം നാം വളർത്തിയെടുക്കണം. അതു സാധ്യവുമാണ്.

ചെറുപ്പക്കാരിൽ അപകടമാകുന്നത്

സാധാരണ മുതിർന്നവരിൽ കാണുന്ന പൊതുവായ ആപത്ഘടകങ്ങൾ ചെറുപ്പക്കാരിൽ കാണാറുണ്ടെങ്കിലും പ്രത്യേകമായി അവരെ ഹൃദയാഘാതത്തിലേക്ക് തള്ളി വിടുന്ന പല നൂതന ഘടകങ്ങളൂമുണ്ട്.

40 വയസ്സിൽ താഴെ ഹാർട്ടറ്റാക്ക് വന്നവരുടെ കണക്കുപരിശോധിച്ചാൽ 25 ശതമാനത്തിലധികം പേരും 20–30 വയസിനിടയിൽ പ്രായമുള്ളവരുണ്ട്. സാധാരണയുള്ള പ്രമേഹം, അമിത രക്ത സമ്മർദ്ദം, വർദ്ധിച്ച കൊളസ്ട്രോൾ തുടങ്ങിയ ആപത്ഘടകങ്ങളെക്കാൾ ഉപരിയായി ചെറുപ്പക്കാരിൽ പല ശീലങ്ങളും വിനയാകുന്നു.

പുകവലി, ലഹരിവസ്തുക്കളുടെ (ആംഫെറ്റാണൈനുകൾ, കൊക്കൈയിൻ, മെത്താം ഫെറ്റാമൈൻ) ഉപയോഗം,, മദ്യപാനം, പാരമ്പര്യ പ്രവണത, കുടുംബത്തിൽ കാണുന്ന വര്‍ദ്ധിച്ച കൊഴുപ്പ് ഘടകങ്ങൾ, വ്യായാമക്കുറവ്, ഒടുങ്ങാത്ത സ്ടെ്രസ്, അനാരോഗ്യകരമായ ഭക്ഷണച്ചിട്ടകൾ തുടങ്ങിയവ യുവാക്കളിലെ ഹൃദ്രോഗത്തിനുള്ള വഴി മരുന്നുണ്ടാകുന്നു.

ജിമ്മിലെ വ്യായാമവും ഹൃദയസ്തംഭനവും

ഇന്നു ഹാർട്ടറ്റാക്ക് ഉണ്ടാകുന്ന ഏതാണ്ട് 40–50 ശതമാനം പേരിലും നേരത്തെ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നില്ല, അതുപോലെ കൊളസ്ട്രോളും 40 ശതമാനം പേരിൽ സാധാരണ നിലയിൽ‌. സാധാരണ നാം പറയാറുള്ള ‘ഫിസിക്കൽ ഫിറ്റ്നസ്’ എന്ന പ്രതിഭാസവും ഹൃദയാരോഗ്യവുമായി പറയത്തക്കബന്ധമില്ലെന്ന് തെളിയുന്നു.

ജിമ്മിൽ ദീർഘനേരം വ്യായാമമുറകൾ ചെയ്യുന്ന സെലിബ്രിറ്റികളുടെ ആകസ്മികമായ ഹൃദയസ്തംഭനം ഇതിനുദാഹരണം.

ഹൃദ്രോഗത്തിലേക്കു നയിക്കുന്ന നൂതന ട്രിഗറുകളെ കണ്ടുപിടിക്കേണ്ടതിന്റെ അനിവാര്യത ഇവിടെ പ്രസക്തമാകുന്നു. ആൻജിയോട്രാഫിയിൽ പറയത്തക്ക ബ്ലോക്കുകൾ ഉപരിതല ഹൃദയധമനികളിൽ കാണാതെ ഹൃദ്രോഗമില്ലെന്ന് വിധിക്കപ്പെടുന്നവർ താമസിയാതെ ഹാർട്ടറ്റാക്കുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന വാർത്തകളും ഉണ്ട്.

ഇപ്പോൾ ഹൃദ്രോഗ സാധ്യത ഒരുവനിലുണ്ടോയെന്നും മുൻകൂട്ടി തിരിച്ചറിയാൻ സവിശേഷം ബയോസൂചകങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരികയാണ്. കൊറോണറികളിലെ ഇനിയും പ്രകടമാകാത്ത ജനിതകാവസ്ഥയുടെ പ്രാധാന്യം കണ്ടുപിടിക്കാൻ ഗവേഷണനിരീക്ഷണങ്ങള്‍ നടക്കുന്നു. ആപത്ഘടകങ്ങളുള്ളവർക്കും ജനിതക പ്രവണതകൾ ഉള്ളവർക്കും ഹൃദ്രോഗസാധ്യതയുണ്ടോ അല്ലെങ്കിൽ‌ അടുത്ത കാലത്ത് ഹാർട്ടറ്റാക്കുണ്ടാകാനുള്ള സാധ്യതയുണ്ടോയെന്നറിയാൻ സി.റ്റി.,ആൻജിയോഗ്രാഫിയുടെ പ്രസക്തിയും വർദ്ധിക്കുന്നു.

ലോകഹൃദയദിനത്തിൽ മാത്രമല്ല എല്ലാ ദിനചര്യകളിലും ഹൃദയാരോഗ്യം സുരക്ഷിതമാക്കുന്ന ജീവിതഭക്ഷണച്ചിട്ടകൾ സ്വായത്തമാകണം. ഹൃദയദിനം അതിനുള്ള ഒരു ഓർമ്മപ്പെടുത്തൽ ദിവസമായി മാത്രം കരുതുക.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. ജോർജ് തയ്യിൽ,

സീനിയർ കൺസൽറ്റന്റ് കാർഡിയോളജിസ്റ്റ്, ലൂർദ് ഹോസ്പിറ്റൽ, കൊച്ചി

ADVERTISEMENT