AI ചാറ്റ്ബോട്ടിനോടു രോഗലക്ഷണങ്ങൾ പറയാറുണ്ടോ ? പതിയിരിപ്പുണ്ട് ഹാലൂസിനേഷൻ എന്ന അപകടം... AI chatbots & Diagnosis
അറിഞ്ഞും അറിയാതെയും എെഎ നമ്മുടെ ആരോഗ്യ ജീവിതത്തിന്റെയും അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. നിർമിതബുദ്ധിയിൽ മെനഞ്ഞെടുത്ത ചാറ്റ്ബോട്ടുകളുടെ സഹായത്തോടെ രോഗനിർണയത്തിനൊരുങ്ങുന്ന കുറേപ്പേരെങ്കിലും നമ്മുടെ ചുറ്റുമുണ്ട്. രോഗലക്ഷണങ്ങൾ ടൈപ്പു ചെയ്തും രോഗബാധിത ഭാഗത്തിന്റെ ചിത്രം അയച്ചും ലാബ് റിപ്പോർട്ട് അപ്‌ലോഡു
അറിഞ്ഞും അറിയാതെയും എെഎ നമ്മുടെ ആരോഗ്യ ജീവിതത്തിന്റെയും അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. നിർമിതബുദ്ധിയിൽ മെനഞ്ഞെടുത്ത ചാറ്റ്ബോട്ടുകളുടെ സഹായത്തോടെ രോഗനിർണയത്തിനൊരുങ്ങുന്ന കുറേപ്പേരെങ്കിലും നമ്മുടെ ചുറ്റുമുണ്ട്. രോഗലക്ഷണങ്ങൾ ടൈപ്പു ചെയ്തും രോഗബാധിത ഭാഗത്തിന്റെ ചിത്രം അയച്ചും ലാബ് റിപ്പോർട്ട് അപ്‌ലോഡു
അറിഞ്ഞും അറിയാതെയും എെഎ നമ്മുടെ ആരോഗ്യ ജീവിതത്തിന്റെയും അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. നിർമിതബുദ്ധിയിൽ മെനഞ്ഞെടുത്ത ചാറ്റ്ബോട്ടുകളുടെ സഹായത്തോടെ രോഗനിർണയത്തിനൊരുങ്ങുന്ന കുറേപ്പേരെങ്കിലും നമ്മുടെ ചുറ്റുമുണ്ട്. രോഗലക്ഷണങ്ങൾ ടൈപ്പു ചെയ്തും രോഗബാധിത ഭാഗത്തിന്റെ ചിത്രം അയച്ചും ലാബ് റിപ്പോർട്ട് അപ്‌ലോഡു
അറിഞ്ഞും അറിയാതെയും എെഎ നമ്മുടെ ആരോഗ്യ ജീവിതത്തിന്റെയും അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. നിർമിതബുദ്ധിയിൽ മെനഞ്ഞെടുത്ത ചാറ്റ്ബോട്ടുകളുടെ സഹായത്തോടെ രോഗനിർണയത്തിനൊരുങ്ങുന്ന കുറേപ്പേരെങ്കിലും നമ്മുടെ ചുറ്റുമുണ്ട്. രോഗലക്ഷണങ്ങൾ ടൈപ്പു ചെയ്തും രോഗബാധിത ഭാഗത്തിന്റെ ചിത്രം അയച്ചും ലാബ് റിപ്പോർട്ട് അപ്‌ലോഡു ചെയ്തും പ്രിസ്ക്രിപ്ഷൻ വിലയിരുത്താനായി അയച്ചും കാത്തിരിക്കുന്നവർ...
എെഎ ഡോക്ടറുടെ ഗുണം ചെയ്യുമെന്നു കരുതിയോ?... നിങ്ങൾക്കു തെറ്റി...എെഎയ്ക്ക് ഒരിക്കലും ഡോക്ടറാകാൻ കഴിയില്ല...
ഹാലൂസിനേഷൻ എന്ന അപകടം
‘‘എെഎ ചാറ്റ്ബോട്ടുകളിലൂടെ ഉരുത്തിരിയുന്ന രോഗനിർണയത്തെ വിലയിരുത്തിയാൽ ചില കാര്യങ്ങൾ വളരെ നല്ലതാണ്. പക്ഷേ, വിശ്വാസ്യത (Reliiability) വളരെ പ്രശ്നമാണ്. എെഎ ഇടയ്ക്കു ഹാലൂസിനേറ്റു ( hallucination) ചെയ്യും. തെറ്റായ ചില കാര്യങ്ങൾ വലിയ ആത്മവിശ്വാസത്തോടെ വളരെ ശരിയെന്ന രീതിയിൽ അവതരിപ്പിക്കുന്നതാണ് ഈ ഹാലൂസിനേഷൻ. രോഗിയും ഡോക്ടറും വലിയ ചിന്താക്കുഴപ്പത്തിലേക്കു പോകും. ഇതിന് ഒരു ഉത്തരവാദിത്ത ഘടകം ( Accountability factor) ഇല്ല. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ ഉത്തരവാദിത്തം എെഎ ഏറ്റെടുക്കുന്നില്ല. ചികിത്സാചെലവ് (Cost of Healthcare) കൂടുന്നു എന്നതാണു മറ്റൊരു കാര്യം. എെഎ ചാറ്റ്ബോട്ട് ഡിഫ്രൻഷ്യൽ ഡയഗ്‌നോസിസ്, അതായതു സമാന ലക്ഷണങ്ങളുള്ള വിവിധ രോഗാവസ്ഥകളെക്കുറിച്ചു പറയും. വളരെ അപൂർവമായ ചില രോഗാവസ്ഥകളെക്കുറിച്ചും പറയും. ആ രോഗമാണോ എന്നു ചോദിച്ചു രോഗിയുടെ ഭാഗത്തു നിന്നു ഡോക്ടർക്കു വലിയ സമ്മർദമുണ്ടാകും. അധിക പരിശോധനകൾ ചെയ്യുന്നതിനു ഡോക്ടർ നിർബന്ധിതനാകും. ചില അപൂർവ പരിശോധനകൾ ചെയ്യുമ്പോഴാകട്ടെ, ചെലവും ഉയരും. ഈ വിഷയവുമായി ബന്ധപ്പെട്ട് അന്തിമ ഉത്തരവാദിത്തം ഡോക്ടറുടേതാണ്. അതായത് എെഎ എത്ര വ്യത്യസ്ത രോഗനിർണയം പറഞ്ഞാലും, എഐ സോഫ്റ്റ്‌വെയർ രൂപപ്പെടുത്തുന്ന കമ്പനികൾ ഒരിക്കലും ഉത്തരവാദിത്തം ഏറ്റെടുക്കില്ല. ഒരു തെറ്റു വന്നു നിയമപരമായ ഇടപെടൽ വന്നാൽ കമ്പനി തന്നെ പാപ്പരാകാം. അതുകൊണ്ട് എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ അവർ ഉത്തരവാദിത്തമേൽക്കില്ല. രോഗനിർണയത്തിന്റെ അവസാന ഭാഗത്ത് അവർ പറയും–‘ ടോക് ടു എ ഹെൽത് കെയർ പ്രൊവൈഡർ/ ടോക് ടു എ ഫിസിഷൻ റിഗാർഡിങ് ദിസ് എന്നൊക്കെ ’’– ഹാർവഡ് സ്കൂൾ ഒാഫ് പബ്ലിക് ഹെൽത്തിൽ ഹോസ്പിറ്റൽ മെഡിസിൻ ലീഡർഷിപ് ഫെലോ ആയ ഡോ. ജേക്കബ് ജോയ് വിശദീകരിക്കുന്നു.
എവിടെയാണു സുരക്ഷിതത്വം ?
‘‘ചാറ്റ്ബോട്ടുകളെ ആശ്രയിച്ചു ചെയ്യുന്ന രോഗനിർണയത്തിന് ഒരു റെഗുലേറ്ററി കമ്മിറ്റി ഇല്ല. പൊതുവെ എല്ലാ ചികിത്സാപദ്ധതികളും ഒട്ടേറെ മാർഗരേഖകളും മാനദണ്ഡങ്ങളും വച്ചാണു വിലയിരുത്തുന്നത്. ഒരു രോഗാവസ്ഥയുമായി ബന്ധപ്പെട്ട മാർഗരേഖകളുടെ സഹായത്തോടെയാണു മരുന്നിന്റെ ഡോസുകൾ ക്രമീകരിക്കുന്നതും അത് എത്ര നാൾ നൽകണമെന്നു തീരുമാനിക്കുന്നതും. തനിയെ രോഗനിർണയം നടത്തി മരുന്നുകൾ തനിയെ കഴിക്കുന്നതു കൊണ്ട് ഒരു നിയന്ത്രണമില്ല എന്നത് ഇതിന്റെ പ്രധാന അപര്യാപ്തതയാണ് ’’– കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റായ ഡോ. വിപിൻ വിജയ് പറയുന്നു.
ഡേറ്റാ പ്രൈവസി അഥവാ വ്യക്തിപരമായ രോഗവിവരങ്ങളുടെ സ്വകാര്യത ആണ് അടുത്തത്.
നമ്മുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന അതിസൂക്ഷ്മ വിവരങ്ങൾ ഒാൺലൈനിൽ അപരിചിതമായ ഒരു സ്ഥലത്തേക്കു നൽകുകയാണ്. ഇതു ദുരുപയോഗം ചെയ്യപ്പെടുമോ എന്നതു പൊതുവെ ഉയരുന്ന ആശങ്കയാണ്. ഒരു ചികിത്സയുടെ ഭാഗമായി രോഗിക്ക് ഒരു സങ്കീർണത ഉണ്ടായാൽ ഡോക്ടറെയും ആശുപത്രിയെയും ഉൾപ്പെടുത്തി നിയമപരമായി മുന്നോട്ടു പോകാനാകും. എന്നാൽ ചാറ്റ്ബോട്ടുകളുമായി ബന്ധപ്പെട്ട ചികിത്സയിൽ ആര് ഇതിന്റെ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കും? അതു പ്രധാന അപര്യാപ്തത തന്നെയാണ്. ഒരേ രോഗാവസ്ഥയ്ക്ക് ഒന്നിലേറെ എെഎ ടൂളുകൾ ഉപയോഗിച്ചു രോഗനിർണയം നടത്തുമ്പോൾ ഫലങ്ങളും വ്യത്യസ്തമായിരിക്കും. ഇതിൽ ഏതു സ്വീകരിക്കണം എന്നതും ആശങ്കയുണർത്താം. മാത്രമല്ല, അതു വഴി ചികിത്സയൊന്നും എടുക്കാതെ സങ്കീർണാവസ്ഥയിലേക്കു പോകാനുള്ള സാധ്യതയുമുണ്ട്. – ഡോ. വിപിൻ വിശദമാക്കുന്നു.
(ലേഖനത്തിന്റെ പൂർണരൂപം 2025 ഡിസംബർ ലക്കം മനോരമ ആരോഗ്യത്തിൽ വായിക്കാം)