പ്രമേഹനിയന്ത്രണം ഇനി സ്മാർട്ട് ഉപകരണങ്ങളിലൂടെ Smart gadgets for diabetes management
ജീവിതശൈലി രോഗങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള പ്രമേഹം നിയന്ത്രിക്കുന്നതിൽ മരുന്നുകൾക്കു മാത്രമല്ല പങ്കുള്ളത്. ഉപകരണങ്ങൾക്കും വലിയ സ്ഥാനമുണ്ട്. നിത്യജീവിതത്തിൽ പ്രമേഹരോഗികൾക്കു സഹായകമായ ഉപകരണങ്ങൾ ഏതെല്ലാമെന്നു നോക്കാം ∙ ഇൻസുലിൻ പേന സിറിഞ്ചിനു പകരം ഇൻസുലിൻ കുത്തിവയ്ക്കാൻ ഉപയോഗിക്കുന്നു. ഇന്നു

ജീവിതശൈലി രോഗങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള പ്രമേഹം നിയന്ത്രിക്കുന്നതിൽ മരുന്നുകൾക്കു മാത്രമല്ല പങ്കുള്ളത്. ഉപകരണങ്ങൾക്കും വലിയ സ്ഥാനമുണ്ട്. നിത്യജീവിതത്തിൽ പ്രമേഹരോഗികൾക്കു സഹായകമായ ഉപകരണങ്ങൾ ഏതെല്ലാമെന്നു നോക്കാം
∙ ഇൻസുലിൻ പേന
സിറിഞ്ചിനു പകരം ഇൻസുലിൻ കുത്തിവയ്ക്കാൻ ഉപയോഗിക്കുന്നു. ഇന്നു സ്മാർട്ട് ഇൻസുലിൻ പെൻ ലഭ്യമാണ്. സ്മാർട് പെൻ ഉപയോഗിക്കുമ്പോൾ ഇൻസുലിൻ കുത്തിവയ്ക്കുന്ന അളവ്, എടുക്കുന്ന സമയം തുടങ്ങിയ വിവരങ്ങൾ സ്മാർട് ഫോണിൽ റെക്കോർഡ് ചെയ്യുന്നു. ഇതു കാരണം പ്രായമായ രോഗികളിൽ പോലും സംഭവിക്കുന്ന മരുന്നു സംബന്ധമായ അബദ്ധങ്ങൾ ഒഴിവാനാകുന്നു. കൃത്യമായ ഡോസ് നൽകാനും സാധിക്കുന്നു.
∙ കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ്
കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് ഉപകരണങ്ങൾ ശരീരത്തിൽ ചെറിയ ഒരു സെൻസർ ഘടിപ്പിച്ച് അവയുെട സഹായത്തോടെ 24 മണിക്കൂറും രക്തത്തിലെ പഞ്ചസാരയുെട നില നിരീക്ഷിക്കുന്നു. ഇവ ഉപയോഗിക്കുന്ന വ്യക്തിയുെട ഫോണിലെ ആപ്പിലൂെട റിയൽ ടൈം ഡേറ്റ ലഭ്യമാണ്.
∙ ഇൻസുലിൻ പമ്പ്
ശരീരത്തിൽ സ്ഥിരമായി ഇൻസുലിൻ നൽകി, രക്തത്തിലെ പഞ്ചസാരയുെട നില നിയന്ത്രിക്കുന്നതിന് ഉപകരിക്കുന്നു. പുതിയ തരം ഇൻസുലിൻ പമ്പുകളുെട കൂടെ സിജിഎമ്മും ഉള്ളവ ഒാട്ടോമാറ്റിക് ആയി ഇൻസുലിൻ ഡെലിവറി െചയ്യുന്നു.
∙ ഗ്ലൂക്കോമീറ്റർ
രക്തത്തിലെ പഞ്ചസാര നില അറിയാൻ സഹായിക്കുന്നു. ഉപകരണത്തോടൊപ്പം ലഭിക്കുന്ന സ്ട്രിപ്പിന്റെ അറ്റത്തു വിരൽത്തുമ്പിൽ നിന്നുള്ള രക്തം വീഴ്ത്തണം. ഗ്ലൂക്കോസ് നില അറിയാൻ ലാബിൽ പോകേണ്ടതില്ല. സ്മാർട്ഫോണുമായി ബന്ധിപ്പിക്കാവുന്ന ഗ്ലൂക്കോമീറ്ററുകളും ലഭ്യമാണ്.
∙ ഫിറ്റ്നസ് ട്രാക്കറുകൾ
വ്യായാമത്തിന്റെ അളവ്, ഹൃദയമിടിപ്പിന്റെ തീവ്രത, ഉറക്കത്തിന്റെ ദൈർഘ്യം ഉൾപ്പെടെ നിരീക്ഷിച്ച് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പ്രമേഹനിയന്ത്രണത്തിൽ വ്യായാമം പ്രധാനമാണെന്നതിന്റെ അടിസ്ഥാനത്തിൽ ഈ ഉപകരണങ്ങൾ വഹിക്കുന്ന പങ്ക് വലുതാണ്.
∙ ഇൻസുലിൻ ഇൻഹേലർ
അഫ്രീസ എന്ന ഇൻസുലിൻ ഇൻഹേലർ ഇന്ത്യയിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇതുവഴി ഇൻസുലിൻ
വായിലൂെട വലിച്ചെടുത്താൽ ഒരു മിനിറ്റിൽ തന്നെ രക്തത്തിൽ എത്തിച്ചേരും. കാട്രിഡ്ജ് ഇൻഹേലറിൽ ഇട്ട്
ഉപയോഗിക്കാം.
∙ മൊബൈൽ ആപ്പുകൾ
മൈ ഷുഗർ, ഗ്ലൂക്കോസ് ബഡ്ഡി, ബ്ലൂലൂപ്പ് പോലുള്ള ആപ്പുകൾ ഭക്ഷണരീതി, രക്തത്തിലെ പഞ്ചസാരനില,
ഇൻസുലിൻ ഉപയോഗം, വ്യായാമം തുടങ്ങിയ എല്ലാ കാര്യങ്ങളും ട്രാക്ക് െചയ്യാൻ സഹായിക്കുന്നു. ചികിത്സിക്കുന്ന ഡോക്ടർക്കു ഇത് അയച്ചുകൊടുത്ത്, കൃത്യസമയത്ത് ചികിത്സാ നിർദേശം സ്വീകരിക്കാൻ ഇതു സഹായിക്കുന്നു.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. അരുൺ ശങ്കർ
മെഡിക്കൽ ഡയറക്ടർ ആൻഡ് സീനിയർ കൺസൽറ്റന്റ്
ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റേഴ്സ്