അടുക്കളയിൽ നാം ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം. അതിൽ പ്രധാനപ്പെട്ടതാണു ക്രോസ് കണ്ടാമിനേഷൻ. അപകടകാരികളായ പദാർഥങ്ങളോ, രോഗകാരികളായ ബാക്ടീരിയകളോ കൈകൾ, ആഹാരവുമായി സമ്പർക്കം വരുന്ന പ്രതലങ്ങൾ, സ്പോഞ്ചുകൾ, ക്ലോത് ടവലുകൾ, പാത്രങ്ങൾ (അവ പാകപ്പെടുത്താത്ത ഭക്ഷണവുമായും

അടുക്കളയിൽ നാം ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം. അതിൽ പ്രധാനപ്പെട്ടതാണു ക്രോസ് കണ്ടാമിനേഷൻ. അപകടകാരികളായ പദാർഥങ്ങളോ, രോഗകാരികളായ ബാക്ടീരിയകളോ കൈകൾ, ആഹാരവുമായി സമ്പർക്കം വരുന്ന പ്രതലങ്ങൾ, സ്പോഞ്ചുകൾ, ക്ലോത് ടവലുകൾ, പാത്രങ്ങൾ (അവ പാകപ്പെടുത്താത്ത ഭക്ഷണവുമായും

അടുക്കളയിൽ നാം ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം. അതിൽ പ്രധാനപ്പെട്ടതാണു ക്രോസ് കണ്ടാമിനേഷൻ. അപകടകാരികളായ പദാർഥങ്ങളോ, രോഗകാരികളായ ബാക്ടീരിയകളോ കൈകൾ, ആഹാരവുമായി സമ്പർക്കം വരുന്ന പ്രതലങ്ങൾ, സ്പോഞ്ചുകൾ, ക്ലോത് ടവലുകൾ, പാത്രങ്ങൾ (അവ പാകപ്പെടുത്താത്ത ഭക്ഷണവുമായും

അടുക്കളയിൽ നാം ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം.
അതിൽ പ്രധാനപ്പെട്ടതാണു ക്രോസ് കണ്ടാമിനേഷൻ.

അപകടകാരികളായ പദാർഥങ്ങളും രോഗകാരികളായ ബാക്ടീരിയകളും കൈകൾ, ആഹാരവുമായി സമ്പർക്കം വരുന്ന പ്രതലങ്ങൾ, സ്പോഞ്ചുകൾ, ക്ലോത് ടവലുകൾ, പാത്രങ്ങൾ (അവ പാകപ്പെടുത്താത്ത ഭക്ഷണവുമായും തുടർന്ന ഉടൻ കഴിക്കാവുന്ന തരം ഭക്ഷണവുമായും സമ്പർക്കത്തിൽ വന്നവയാകാം) ഇവയിലൂടെ ആഹാരത്തിലേക്കു കൈമാറ്റം ചെയ്യപ്പെടുന്നുണ്ട് എന്നറിയാമോ. ഇതാണ് പരസ്പരമുള്ള അണുബാധ അഥവാ ക്രോസ് കണ്ടാമിനേഷൻ എന്നറിയപ്പെടുന്നത്.

ADVERTISEMENT

പാകപ്പെടുത്താത്ത ആഹാരവുമായുണ്ടാകുന്ന സ്പർശമോ, അതിൽ നിന്നു പാകപ്പെടുത്തിയ ആഹാരത്തിലേക്കു തുള്ളികൾ ഇറ്റു വീഴുന്നതോ പോലും ക്രോസ് കണ്ടാമിനേഷനിലേക്കു നയിക്കാം. വേവിക്കാത്ത ആഹാരവും ഉടൻ കഴിക്കാവുന്ന ആഹാരവും ഉദാ. പച്ചക്കറികളും നേരിട്ടു കഴിക്കാവുന്ന പഴങ്ങളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. ആഹാരപദാർഥങ്ങൾ വെവ്വേറെ സൂക്ഷിക്കുക എന്നതാണു ബാക്ടീരിയയുടെ വ്യാപനം തടയുന്നതിനുള്ള മാർഗം.

തടയാം ക്രോസ് കണ്ടാമിനേഷൻ

സിംഗിൾ ഡോർ ഫ്രിഡ്ജ് ആണെങ്കിൽ വേവിക്കാത്ത മാംസം, കോഴിയിറച്ചി, സീഫൂഡ് ഇവ ഫ്രീസറിൽ വയ്ക്കുക. ഇവ പ്ലാസ്റ്റിക് കവറുകളിൽ വയ്ക്കാതെ കണ്ടെയ്നറുകളിൽ വയ്ക്കാം. കണ്ടെയ്നറുകളിൽ വച്ചാൽ വൈദ്യുതി ഇല്ലാതെ വന്നാലും അതിൽ നിന്നും ദ്രാവകമൊന്നും താഴെ വച്ചിരിക്കുന്ന ആഹാര പദാർഥങ്ങളിലേക്ക് ഇറ്റുവീഴുകയില്ല. എന്നാൽ ഫ്രിഡ്ജിന് രണ്ടു ഡോറുകൾ ഉണ്ടെങ്കിൽ ഇക്കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ല.

ADVERTISEMENT

പാകപ്പെടുത്തിയ ആഹാരം ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ തീയതി രേഖപ്പെടുത്താം. അങ്ങനെ അവ മൂന്നു ദിവസത്തിലേറെ ഫ്രിഡ്ജിൽ വയ്ക്കരുത് എന്ന കാര്യം ഉറപ്പാക്കാം. വേവിച്ച ആഹാരവും വേവിക്കാത്ത ആഹാരവും ഫ്രിഡ്ജിൽ അടുത്തടുത്തു വയ്ക്കരുത്.

പച്ചക്കറികളും പഴങ്ങളും കഴുകിയെടുക്കാൻ സ്ക്രബ് ബ്രഷ് ഉപയോഗിക്കാം. രണ്ടു സ്ക്രബ് ബ്രഷുകൾ കരുതാം. ഇതും ക്രോസ് കണ്ടാമിനേഷൻ സാധ്യത തടയുന്നു.

ADVERTISEMENT

ഭക്ഷണം പാകം ചെയ്തതും കഴിച്ചതുമായ പാത്രങ്ങളും ഉപയോഗിക്കാത്ത പാത്രങ്ങളും ഒന്നിച്ചു കഴുകരുത്.

ഭക്ഷ്യ വസ്തുക്കളുടെ കവറുകൾ മുറിക്കുന്നതിനു ക്ലീൻ ബ്ലേഡുകളോ കത്രികകളോ ഉപയോഗിക്കാം.

പാചകം ചെയ്യുന്ന ആളിന്റെ കൈകളിൽ മുറിവോ, വ്രണമോ ഉണ്ടെങ്കിൽ ഡിസ്പോസിബിൾ ഗ്ലൗസ് ഉപയോഗിക്കുക.

കരുതാം നാലു കട്ടിങ് ബോർഡുകൾ

മിക്ക വീടുകളിലും ഒരു കട്ടിങ് ബോർഡ് മാത്രമേ ഉണ്ടാകു. മാംസവും മത്സ്യവും പച്ചക്കറികളുമെല്ലാം അതിലാകും മുറിക്കുന്നത്. എന്നാൽ ഈ രീതി അനാരോഗ്യകരമാണ്. സുരക്ഷിത പാചകത്തിനായി നാലു കട്ടിങ് ബോർഡുകൾ ഉപയോഗിക്കാം. ഒന്ന്, പാകപ്പെടുത്താത്ത മാംസത്തിന്, അടുത്തത് മത്സ്യത്തിന് , മറ്റൊന്ന് പച്ചക്കറികൾക്ക്, നാലാമത്തേതു പഴങ്ങൾക്ക്.

മാംസവും മത്സ്യവും മുറിക്കുന്ന അതേ കട്ടിങ്
ബോ‍ർഡിൽ പച്ചക്കറികളും പഴങ്ങളും മുറിക്കാൻ പാടില്ല. ഇനി കട്ടിങ് ബോർഡ് ഉപയോഗം എളുപ്പമാക്കുന്നതിനു കളർകോഡുകൾ കൊണ്ടു വരാം. പച്ചക്കറികൾക്കു പച്ച നിറമുള്ള കട്ടിങ് ബോർ ഡ്. മാംസത്തിനു ചുവപ്പു നിറമോ ഓറഞ്ചു നിറമോ.  മത്സ്യത്തിനു വെളുപ്പു നിറമുള്ളത്. ഇനി പഴങ്ങൾക്ക് വൂഡൻ കട്ടിങ് ബോർഡ് അങ്ങനെ.

ഉപയോഗം കഴിഞ്ഞാലുടൻ കട്ടിങ് ബോർഡ് ഉപ്പു ലായനിയോ വിനാഗിരിയോ ഉപയോഗിച്ചു നന്നായി കഴുകണം. അവസാനം ചൂടുള്ള സോപ്പുലായനിയിലും വൃത്തിയായി കഴുകിയെടുക്കാം. ഡിഷ്‌ വാഷറിലും ഇവ കഴുകാവുന്നതാണ്. മാംസവും മത്സ്യവും മുറിച്ചതിനു ശേഷം കട്ടിങ് ബോർഡുകൾ ബ്ലീച്ച് സൊലൂഷനിൽ കഴുകുന്നതു നല്ലതാണ്. കട്ടിങ് ബോർഡ് വെയിലത്ത് ഉണക്കി സൂക്ഷിക്കാം. പൊട്ടലുകളും വിള്ളലുകളും കത്തിയുടെ പാടുകളുമൊക്കെ വീണു പഴയതായ കട്ടിങ് ബോർഡുകൾ ഉപേക്ഷിക്കുക. അത്തരം വിടവുകൾ അണുക്കളുടെ ആവാസ കേന്ദ്രങ്ങളാണ്. കത്തി, കട്ടിങ് ബോർഡ്, പാത്രങ്ങൾ ഇവ വേവ്വേറെ സൂക്ഷിക്കാം.

വിവരങ്ങൾക്കു കടപ്പാട്
ഡോ. മുംതാസ് ഖാലിദ് ഇസ്‌മയിൽ
കൺസൽറ്റന്റ ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌‌റ്റ്,
കൊച്ചി

ADVERTISEMENT