അലർജി ഉണ്ടോ? വീടിനുള്ളിൽ ചെടി വളർത്തുന്നവരാണോ? ഈ മുൻകരുതലുകൾ എടുക്കാം Recognizing Allergy Symptoms from Indoor Plants
വീട്ടിനുള്ളിൽ ചെടികൾ വളർത്തുന്നത് എല്ലാവരിലും അലർജിക്കു കാരണമാകില്ലെങ്കിലും, ചില സാഹചര്യങ്ങളിൽ ഇത് അലർജി ഉണ്ടാക്കുന്നു. വീടിനുള്ളിലെ ചെടികൾ പ്രധാനമായും മൂന്നു രീതിയിലാണ് അലർജിക്കു കാരണമാകുന്നത്: ∙ പൂന്പൊടി (Pollen): ചില ചെടികൾ പുറത്തുവിടുന്നപൂന്പൊടി ശ്വസിക്കുന്നത് അലർജിക്കു കാരണമാകും. ∙ പൂപ്പൽ

വീട്ടിനുള്ളിൽ ചെടികൾ വളർത്തുന്നത് എല്ലാവരിലും അലർജിക്കു കാരണമാകില്ലെങ്കിലും, ചില സാഹചര്യങ്ങളിൽ ഇത് അലർജി ഉണ്ടാക്കുന്നു. വീടിനുള്ളിലെ ചെടികൾ പ്രധാനമായും മൂന്നു രീതിയിലാണ് അലർജിക്കു കാരണമാകുന്നത്:
∙ പൂന്പൊടി (Pollen): ചില ചെടികൾ പുറത്തുവിടുന്ന പൂന്പൊടി ശ്വസിക്കുന്നത് അലർജിക്കു കാരണമാകും.
∙ പൂപ്പൽ (Mold): ചെടിച്ചട്ടികളിലെ നനഞ്ഞ മണ്ണിലും ഇലകളിലും പൂപ്പൽ വളരാൻ സാധ്യതയുണ്ട്. ഈ പൂപ്പൽ വായുവിൽ കലരുന്നത് ശ്വസനസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും.
∙ പൊടിപടലങ്ങൾ: വലിയ ഇലകളുള്ള ചെടികളിൽ പൊടി വന്നടിയാൻ സാധ്യതയുണ്ട്. ഇത് വൃത്തിയാക്കിയില്ലെങ്കിൽ പൊടി അലർജി (Dust allergy) ഉള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും.
അലർജിയുടെ ലക്ഷണങ്ങൾ
വീടിനുള്ളിലെ ചെടികൾ കാരണം അലർജി ഉണ്ടായാൽ താഴെ പറയുന്ന ലക്ഷണങ്ങൾ കാണപ്പെടാം:
∙ തുടർച്ചയായ തുമ്മൽ.
∙ മൂക്കൊലിപ്പ് അല്ലെങ്കിൽ മൂക്കടപ്പ്.
∙കണ്ണുകളിൽ ചൊറിച്ചിൽ, ചുവപ്പ് നിറം, അല്ലെങ്കിൽ വെള്ളം വരിക.
∙ തൊണ്ടയിൽ ചൊറിച്ചിൽ അല്ലെങ്കിൽ ചുമ.
ചർമത്തിൽ തടിപ്പുകളോ ചൊറിച്ചിലോ അനുഭവപ്പെടുക.
∙ ആസ്മ ഉള്ളവരാണെങ്കിൽ ശ്വാസംമുട്ടൽ കൂടുക.
എങ്ങനെ കൈകാര്യം ചെയ്യാം?
വീടിനുള്ളിൽ ചെടികൾ വളർത്താൻ താൽപ്പര്യമുള്ളവർ ശ്രദ്ധിക്കേണ്ടത്
∙ അമിതമായി നനയ്ക്കാതിരിക്കുക: മണ്ണിൽ എപ്പോഴും വെള്ളം കെട്ടിക്കിടക്കുന്നത് പൂപ്പൽ വളരാൻ കാരണമാകും. മണ്ണ് ഉണങ്ങിയതിനുശേഷം മാത്രം നനയ്ക്കുക.
∙ ഇലകൾ വൃത്തിയാക്കുക: നനഞ്ഞ തുണി ഉപയോഗിച്ചു ചെടിയുടെ ഇലകളിൽ അടിഞ്ഞുകൂടുന്ന പൊടി ഇടയ്ക്കിടെ തുടച്ചുനീക്കുക.
∙ മണ്ണിനു മുകളിൽ കല്ലുകൾ വിരിക്കുക: ചട്ടികളിലെ മണ്ണിനു മുകളിൽ ചെറിയ കല്ലുകൾ (Pebbles) വിരിക്കുന്നതു പൂപ്പൽ വായുവിൽ പകരുന്നത് തടയാൻ സഹായിക്കും.
∙ ശരിയായ ചെടികൾ തിരഞ്ഞെടുക്കുക: പൂന്പൊടി അധികം ഇല്ലാത്ത ഇനം ചെടികൾ തിരഞ്ഞെടുക്കുക. (ഉദാഹരണത്തിന്: സ്നേക്ക് പ്ലാന്റ്, മണി പ്ലാന്റ്, പീസ് ലില്ലി എന്നിവ പൊതുവേ അലർജി കുറഞ്ഞവയാണ്).
തയാറാക്കിയത്
ഡോ. പി. സജീവ് കുമാർ
കൺസൽറ്റന്റ് ഇൻ റെസ്പിരേറ്ററി മെഡിസിൻ, കേരള ഹെൽത് സർവീസസ്,
ഡി.പി.എം, ആരോഗ്യകേരളം, തൃശൂർ