പ്രമേഹരോഗി ചികിത്സ മറക്കരുത് The Critical First Five Years of Diabetes Diagnosis
പ്രമേഹമെന്ന രോഗം സമയവുമായി ബന്ധപ്പെട്ട ഒരു പ്രഹേളികയാണ്. തീരുമാനങ്ങൾ എടുക്കുവാൻ വൈകുന്ന ഓരോ നിമിഷവും മരണത്തെ മാടിവിളിക്കലാണ്. പ്രത്യക്ഷത്തിൽ ഒരു രോഗിയെ കാണുന്പോൾ ആരോഗ്യമുള്ള ഒരാളാണെന്നു തോന്നിയേക്കാമെങ്കിലും പ്രമേഹമുള്ളപ്പോൾ അത് അങ്ങനെയാകണം എന്നില്ല. പ്രമേഹം കണ്ടെത്തി ആദ്യത്തെ അഞ്ചു വർഷങ്ങൾ

പ്രമേഹമെന്ന രോഗം സമയവുമായി ബന്ധപ്പെട്ട ഒരു പ്രഹേളികയാണ്. തീരുമാനങ്ങൾ എടുക്കുവാൻ വൈകുന്ന ഓരോ നിമിഷവും മരണത്തെ മാടിവിളിക്കലാണ്. പ്രത്യക്ഷത്തിൽ ഒരു രോഗിയെ കാണുന്പോൾ ആരോഗ്യമുള്ള ഒരാളാണെന്നു തോന്നിയേക്കാമെങ്കിലും പ്രമേഹമുള്ളപ്പോൾ അത് അങ്ങനെയാകണം എന്നില്ല. പ്രമേഹം കണ്ടെത്തി ആദ്യത്തെ അഞ്ചു വർഷങ്ങൾ സുപ്രധാനമാണ്. ചികിത്സ പാളിപ്പോയാൽ മടക്കി കിട്ടുക ബുദ്ധിമുട്ടാണ്. മറിച്ചു പ്രാരംഭത്തിൽ തന്നെ അത്യാധുനിക ചികിത്സാവിധികൾ പ്രകാരമുള്ള തീവ്ര പരിചരണമാണ് ആരംഭിക്കുന്നതെങ്കിൽ ആയുഷ്കാലം അതിന്റെ പ്രയോജനം ലഭിക്കും.
പരിശോധനകൾ വേണം
∙ കൃത്യമായ ഇടവേളകളിൽ ലാബറട്ടറി പരിശോധനകൾ നടത്തിയിരിക്കണം-വൃക്ക, കരൾ, തൈറോയ്ഡ് തുടങ്ങിയവ.
∙ കണ്ണുകളും പരിശോധിക്കണം.
പ്രമേഹം കണ്ണുകളെ ബാധിച്ചിട്ടുണ്ടെങ്കിൽ കാഴ്ചശക്തി നഷ്ടമാകാൻ സാധ്യതയുണ്ട്.
∙ കൃത്യമായി ഡോക്ടർ കൺസൽറ്റേഷൻ നടത്തിയിരിക്കണം.
∙ ഓരോ ഔഷധവും കഴിക്കേണ്ട സമയം - ആഹാരത്തിനു മുൻപ്, പിൻപ് തുടങ്ങിയ കാര്യങ്ങൾ ക്യത്യമായി പാലിക്കേണ്ടതാണ്. മരുന്നുകൾ കഴിക്കുന്നതിൽ സമയനിഷ്ഠ പാലിക്കണം.
∙ എത്ര തിരക്കുള്ള ദിനചര്യയാണെങ്കിലും വ്യായാമത്തിനായി സമയം മാറ്റിവയ്ക്കുക.
∙ ഭക്ഷണം കൃത്യമായ ഇടവേളകളിൽ സമയം തെറ്റാതെ നിർദേശങ്ങൾ പാലിച്ചിട്ടായിരിക്കണം.
നന്നായി ഉറങ്ങാം
∙ പ്രമേഹരോഗികൾക്ക് ആറു – എട്ട് മണിക്കൂർ സുഖനിദ്ര ആവശ്യമാണ്.
∙ 180 mg/dl– രക്തത്തിലെ പഞ്ചസാര കൂടി നിൽക്കുന്ന ഒരോ നിമിഷവും, പ്രധാനപ്പെട്ട അവയവങ്ങൾക്കു കേടുപാടുകൾ സംഭവിച്ചുകൊണ്ടിരിക്കും. ഇത് എപ്പോഴും മനസ്സിൽ വേണം.
∙ രക്തത്തിൽ ഷുഗർ അളവു 70 mg/dl താഴെ എത്തിയാൽ അതു ഹൈപ്പോഗ്ലൈസീമിയയാണ്. 54 mg/dl താഴെയായാൽ സ്ഥിതി ഗുരുതരമാണ്; ചികിത്സ വൈകിയാൽ മരണം തന്നെ സംഭവിക്കാം.
ടൈം ഇൻ റേഞ്ച്
∙ TIR എന്നാൽ ടൈം ഇൻ റേഞ്ച് ആണ് (Time In Range) എന്നാണ്. ഓരോ വ്യക്തിക്കും എത്ര സമയം ഗ്ലൂക്കോസ് നോർമൽ ലെവൽ ആയിരിക്കണം, കൂടുന്നതും കുറയുന്നതും എത്ര സമയത്തോളമാകാം എന്നു വിശദമാക്കുന്ന മെട്രിക്സാണിത്. ഇതു ലഭിക്കുന്നതു കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിങ് (Continuous Glucose Monitoring –CGM) ഉപകരണത്തിൽ നിന്നു ലഭിക്കുന്ന വിവരങ്ങളിലൂെടയാണ്. ഇതു പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കും.
ഡോക്ടർ നിർദേശിക്കുന്ന പ്രകാരം സ്വയം പഞ്ചസാര നിരീക്ഷിക്കുവാനും, ഔഷധം ഉപയോഗിക്കുവാനും, അങ്ങനെ പ്രമേഹവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങൾ ഓർമപ്പെടുത്താൻ ഒരാൾ ഒപ്പമുണ്ടാകണം. അതു ബന്ധുവാകാം, സുഹൃത്താകാം, സെക്രട്ടറിയാകാം, ഡ്രൈവറാകാം. സാധിക്കുമെങ്കിൽ അതിനുവേണ്ടി മാത്രം നിയമിക്കപ്പെട്ട ഒരാളാകാം. ഇതിനൊന്നും സാധിച്ചില്ലായെങ്കിൽ തിരക്കുപിടിച്ച ജീവിതയാത്രാമധ്യേ ഹൃദയസ്തംഭനവും ഡയാലിസിസ്സും അകാലമരണവും നമ്മളെ വഴിമുടക്കും.
ഡോ. ജ്യോതിദേവ് കേശവദേവ്
കൺസൽറ്റന്റ് ഡയബറ്റോളജിസ്റ്റ്, ചെയർമാൻ
ഡോ. ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റേഴ്സ്
തിരുവനന്തപുരം