അലർജിക്കും ആസ്മയ്ക്കും നൽകുന്ന മരുന്ന് മാനസിക പ്രശ്നമുണ്ടാക്കുമോ? Montelukast's Mental Health Concerns
ആസ്മ, അലർജിക് റൈനൈറ്റിസ് തുടങ്ങിയ രോഗങ്ങൾ ചികിത്സിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന മോണ്ടിലൂക്കാസ്റ്റ് എന്ന മരുന്ന്, ലൂക്കോട്രൈൻ എന്ന രാസവസ്തുവിനെ തടയുന്നതിലൂടെ ശ്വാസനാളിയുടെ വീക്കം കുറയ്ക്കുന്നു. എന്നിരുന്നാലും, മാനസികാരോഗ്യ സംബന്ധമായ പാർശ്വഫലങ്ങൾ ഉൾപ്പെടെയുള്ള ഗൗരവകരമായ പ്രശ്നങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന്, 2020 ൽ FDA ഈ മരുന്നിന് 'ബ്ലാക്ക് ബോക്സ് വാണിംഗ്' നൽകി. സുരക്ഷിതവും ഫലപ്രദവുമായ മറ്റ് മരുന്നുകൾ ലഭ്യമായതിനാൽ, ലഘുവായ അലർജിക് റൈനൈറ്റിസിന് ഇത് ആദ്യ പരിഗണനയായി നൽകേണ്ടതില്ലെന്നും, ആസ്മ രോഗികൾക്ക് വളരെ ശ്രദ്ധയോടെയും ഡോക്ടറുടെ മേൽനോട്ടത്തിലും മാത്രമേ നൽകാവൂ എന്നും FDA നിർദ്ദേശിക്കുന്നു.

ആസ്മ, അലർജിക് റൈനൈറ്റിസ് തുടങ്ങിയ രോഗങ്ങൾ വളരെ സമാന സ്വഭാവങ്ങളുള്ള
ശ്വാസകോശ / ശ്വസനാളി പഥത്തെ ബാധിക്കുന്ന അസുഖങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾക്കായി വളരെ
സാധാരണമായി ഉപയോഗിക്കുന്ന, യുഎസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ചിട്ടുള്ള മരുന്നാണു
മോണ്ടിലൂക്കാസ്റ്റ് (Monteleucast). ഒരു വയസ്സിനു മുകളിലുള്ള കുട്ടികളിൽ മുതൽ ആസ്മ അറ്റാക്ക് തടയാനായി ദീർഘകാല ഉപയോഗത്തിനായി ഈ മരുന്നു നൽകാറുണ്ട്. ആറു വയസ്സിനു മുകളിലുള്ള, വ്യായാമം ചെയ്യുമ്പോഴുള്ള ആസ്മ (Exercise induced asthma) ഉള്ള കുട്ടികളിലും ചികിത്സയ്ക്കായി ഈ മരുന്ന് ഉപയോഗിക്കുന്നു. അലർജിക് തുമ്മൽ അഥവാ റൈനൈറ്റിസ് ലക്ഷണങ്ങളെ നിയന്ത്രിക്കാനും നൽകാറുണ്ട്.
എങ്ങനെ പ്രവർത്തിക്കുന്നു ?
ലൂക്കോട്രൈൻസ് എന്നറിയപ്പെടുന്ന രാസപദാർത്ഥമാണ് അലർജി കാരണം ശ്വസനനാളിയിലും, ശ്വാസകോശത്തിലുമുള്ള നീർക്കെട്ട് ഉണ്ടാക്കുന്നത്. മോണ്ടിലൂക്കാസ്റ്റ് ഈ ലൂക്കോട്രൈൻസ് സ്വീകരണികളെ തടയുന്നു. അതുവഴി നീർക്കെട്ടു
കുറച്ച്, ശ്വാസകോശത്തിലെയും ശ്വസന പഥത്തിലെയും പേശികളെ വികസിപ്പിക്കുന്നു. വയറിളക്കം, ഒാക്കാനം, ഛർദി, തൊലിപ്പുറത്തെ ചെറിയ പാടുകൾ, പനി, ലിവർ എൻസൈം നിരക്കു കൂടുക, തളർച്ച എന്നിങ്ങനെയുള്ള പാർശ്വഫലങ്ങളാണ് ഇതിനു കണ്ടുവന്നിരുന്നത്.
1998 മുതൽ ഉപയോഗിച്ചുവരുന്ന മരുന്നിലേക്കു സജീവ ശ്രദ്ധ പതിയാൻ പ്രധാനകാരണം ഗൗരവകരമായ ചില ദൂഷ്യഫലങ്ങളെക്കുറിച്ചു വന്ന റിപ്പോർട്ടുകളാണ്. പ്രത്യേകിച്ചു മാനസികാരോഗ്യം സംബന്ധിച്ച്. മരുന്നു വിപണിയിൽ ഇറക്കിയ ശേഷം നടത്തിയ നിരീക്ഷണങ്ങളിലും ക്ലിനിക്കൽ പഠനങ്ങളിലും നിന്നു ലഭിച്ച തെളിവുകൾÐ അവ അപൂർവമാണെങ്കിലുംÐ ഈ മരുന്നുപയോഗത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നു സൂചന നൽകി.
മാനസികാരോഗ്യ പ്രശ്നങ്ങൾ ?
2009 ൽ എഫ്ഡിഎ ഈ മരുന്നുണ്ടാക്കാവുന്ന ചില ദൂഷ്യഫലങ്ങളെക്കുറിച്ചു മുന്നറിയിപ്പു നൽകി. മോണ്ടിലൂക്കാസ്റ്റ് ഉപയോഗിക്കുന്നവരിൽ കണ്ട അക്രമണോത്സുകത, ഉന്മാദം, വിഷാദരോഗം, ഉറക്കക്കുറവ്, ആത്മഹത്യാപ്രവണത തുടങ്ങിയവ പഠനവിഷയങ്ങളായി. ആസ്മാരോഗികൾക്ക് ഈ മരുന്നു നൽകും മുൻപ് അവർക്കു മാനസികാരോഗ്യ പ്രശ്നങ്ങളോ ഉറക്കക്കുറവോ ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും നിരീക്ഷണങ്ങളുണ്ടായി.
ബ്ലാക്ക് ബോക്സ് വാണിങ്
എന്നാൽ, ആസ്മാരോഗികളിൽ ആറു വർഷത്തോളം നടത്തിയ സെന്റിനൽ പഠനത്തിൽ (Sentinel study) ഇത്തരം മാനസികാരോഗ്യ സംബന്ധിയായ പാർശ്വഫലങ്ങളുടെ സാധ്യത കൂടുതലില്ല എന്നാണു കണ്ടെത്തിയത്. എന്നിരുന്നാലും 2020-ൽ എഫ്ഡിഎ ഇതിന് 'Black Box Warning' നൽകുകയുണ്ടായി. ഗൗരവകരമായ പാർശ്വഫലങ്ങളോ പ്രത്യേക പ്രശ്നങ്ങളോ ഉള്ള മരുന്നുകളെ വേർതിരിച്ചറിയാനായി അവയുടെ ലേബലിങ്ങിൽ ബോക്സ് വാണിങ് ചേർക്കുന്ന രീതിയാണിത്.
മോണ്ടിലൂക്കാസ്റ്റിന്റെ റിസ്കും ഗുണങ്ങളും വിലയിരുത്തിയപ്പോൾ, ലഘുവായ അലർജിക് റൈനൈറ്റിസ് ചികിത്സയിൽ പ്രഥമ പരിഗണ നൽകി ഉപയോഗിക്കേണ്ടതില്ല എന്നാണ് ഇതിനെക്കുറിച്ച് എഫ്ഡിഎ പറഞ്ഞത്. പ്രത്യേകിച്ച് സുരക്ഷിതവും ഫലപ്രദവുമായ മറ്റ് അലർജി, ആസ്മ മരുന്നുകൾ ഉള്ള സ്ഥിതിക്ക്. മറ്റ് അലർജി മരുന്നുകൾ ഫലപ്രദമല്ലാതെ വന്നാൽ മാത്രം ഇത് ഉപയോഗിക്കുന്നതാകും ഉത്തമം. ആസ്മാരോഗികളുടെ കാര്യത്തിൽ മാനസികാരോഗ്യ പാർശ്വഫലങ്ങൾ കണക്കിലെടുത്തു വളരെ ശ്രദ്ധയോടെ മാത്രമേ നൽകാവൂ എന്നാണ് എഫ്ഡിഎ നിർദേശം.
ഡോക്ടറുടെ മേൽനോട്ടത്തിൽ മോണ്ടിലൂക്കാസ്റ്റ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്തെങ്കിലും അസാധാരണ ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തുക.
ഡോ. ഹരികുമാർ ആർ.
ഫാർമസി സ്േറ്റാർ സൂപ്രണ്ട്,
ഗവ. മെഡി. കോളജ്,
കോട്ടയം