ശ്വാസകോശം ഹെൽതിയാകാൻ ഇതെല്ലാം കഴിക്കാറുണ്ടോ ? Healthy diet & Lung health
ചുമയും ശ്വാസകോശപ്രശ്നങ്ങളുമെല്ലാം കൂടുതലായി കാണുന്ന കാലമാണ്. ഐസ്ക്രീം പോലെ തണുത്ത ആഹാരം കഴിക്കുക, തണുത്ത വെള്ളം കുടിക്കുക ഇവയൊക്കെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നു പൊതുവെ എല്ലാവരും പറയാറുണ്ട്. ഇതെല്ലാം എല്ലാവരിലും ഒരേ പോലെ ശ്വാസകോശാരോഗ്യത്തെ ബാധിക്കാറില്ല എന്നതാണു വാസ്തവം.
ചുമയും ശ്വാസകോശപ്രശ്നങ്ങളുമെല്ലാം കൂടുതലായി കാണുന്ന കാലമാണ്. ഐസ്ക്രീം പോലെ തണുത്ത ആഹാരം കഴിക്കുക, തണുത്ത വെള്ളം കുടിക്കുക ഇവയൊക്കെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നു പൊതുവെ എല്ലാവരും പറയാറുണ്ട്. ഇതെല്ലാം എല്ലാവരിലും ഒരേ പോലെ ശ്വാസകോശാരോഗ്യത്തെ ബാധിക്കാറില്ല എന്നതാണു വാസ്തവം.
ചുമയും ശ്വാസകോശപ്രശ്നങ്ങളുമെല്ലാം കൂടുതലായി കാണുന്ന കാലമാണ്. ഐസ്ക്രീം പോലെ തണുത്ത ആഹാരം കഴിക്കുക, തണുത്ത വെള്ളം കുടിക്കുക ഇവയൊക്കെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നു പൊതുവെ എല്ലാവരും പറയാറുണ്ട്. ഇതെല്ലാം എല്ലാവരിലും ഒരേ പോലെ ശ്വാസകോശാരോഗ്യത്തെ ബാധിക്കാറില്ല എന്നതാണു വാസ്തവം.
ചുമയും ശ്വാസകോശപ്രശ്നങ്ങളുമെല്ലാം കൂടുതലായി കാണുന്ന കാലമാണ്. ഐസ്ക്രീം പോലെ തണുത്ത ആഹാരം കഴിക്കുക, തണുത്ത വെള്ളം കുടിക്കുക ഇവയൊക്കെ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നു പൊതുവെ എല്ലാവരും പറയാറുണ്ട്. ഇതെല്ലാം എല്ലാവരിലും ഒരേ പോലെ ശ്വാസകോശാരോഗ്യത്തെ ബാധിക്കാറില്ല എന്നതാണു വാസ്തവം. ചിലരിൽ പ്രശ്നമുണ്ടാകാം, മറ്റു ചിലരിൽ പ്രശ്നമുണ്ടായെന്നും വരില്ല. എന്നാൽ പോഷകസമ്പന്നമായ ആഹാരത്തിനു ശ്വാസകോശത്തിന്റെ ആരോഗ്യത്തിൽ ഒരു പ്രധാന റോളുണ്ട് എന്ന് അറിയാമോ? ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ആഹാരവും ഒരു പ്രധാന ഘടകമാണ്. യഥാർഥത്തിൽ ശ്വാസകോശപ്രശ്നങ്ങളുള്ളവരും സാധ്യതയുള്ളവരും അതു വരാതിരിക്കാനായി കരുതലെടുക്കുന്നവരുമെല്ലാം ശ്രദ്ധിക്കേണ്ടത് ആഹാരക്രമത്തിലാണ്.
ആരോഗ്യ കൊഴുപ്പ് കൂടുതൽ വേണം
കൊഴുപ്പ് കൂടുതലടങ്ങിയതും കാർബോഹൈഡ്രേറ്റ് കുറഞ്ഞതുമായ ആഹാരമാണു കഴിക്കേണ്ടത്. ആരോഗ്യകരമായ കൊഴുപ്പാണ് ഉദ്ദേശിക്കുന്നത്. ഹെൽതി ഫാറ്റ്സ് എന്ന പ്രത്യേകം പറയുന്നതു കൂടുതൽ മുൻകരുതലെടുക്കാനാണ്. കൊളസ്ട്രോൾ കൂടാതിരിക്കാൻ ശ്രദ്ധിക്കണം. ഏക–ബഹു അപൂരിത കൊഴുപ്പുകളാണ് കൂടുതലായി ഉപയോഗിക്കേണ്ടത്. അത് സാഫ് ഫ്ളവർ ഓയിൽ, കനോല ഓയിൽ, കോൺ ഓയിൽ ഇതിലെല്ലാം കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത്തരം എണ്ണകൾ യോജിപ്പിച്ച് ഉപയോഗിക്കുന്നതും ഗുണം ചെയ്യും. ട്രാൻസ് ഫാറ്റുകളും പൂരിത കൊഴുപ്പുകളും ഒഴിവാക്കണം.
നട്സ് , സീഡ്സ്, തേങ്ങ, ഒലിവെണ്ണ, നെയ്യുള്ള മത്സ്യം, ചീസ് ഇവയെല്ലാം കഴിക്കാം. നട്സിൽ കശുവണ്ടി, നിലക്കടല, പീനട്ട്സ്, ബദാം, വാൽനട്സ് അങ്ങനെ എല്ലാം ഉൾപ്പെടുത്താം. നെയ് മീനല്ല. നെയ്യ് ഉള്ള മത്സ്യങ്ങളാണ് ഉദ്ദേശിക്കുന്നത്. അതായതു ചില സമയങ്ങളിൽ മത്സ്യങ്ങളിൽ കൊഴുപ്പ് ഉണ്ടാകുമല്ലോ. ചില സമയങ്ങളിൽ ഉണ്ടാകാറില്ല. തവിടോടു കൂടിയ ധാന്യങ്ങൾ പോലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകളാണ് ഉൾപ്പെടുത്തേണ്ടത്. സിംപിൾ കാർബഹൈഡ്രേറ്റ് ആയ പഞ്ചസാര ഒഴിവാക്കണം. റിഫൈൻഡ് ഉൽപന്നങ്ങളായ മൈദ, പച്ചരി ഇവയും ഒഴിവാക്കാം. നാരുകൾ ഉയർന്ന തോതിൽ ലഭിക്കണം. അതിനു തവിടോടു കൂടിയ ധാന്യങ്ങൾ ഉപയോഗിക്കണം. ഓട്സ്, ബാർലി, കീൻവ, തവിടോടുകൂടിയ മട്ട അരി ഇതെല്ലാം ഉപയോഗിക്കാം.
പൊട്ടാസ്യം ആവശ്യമാണ്
പച്ചക്കറികളിൽ ബീൻസ്, പയറു പരിപ്പുവർഗങ്ങൾ ഇതെല്ലാം കഴിക്കാം. ഫ്രഷ് ഫ്രൂട്ട്സും ധാതുക്കളും ധാരാളം കഴിക്കണം. പീസ്, ഉരുളക്കിഴങ്ങ്, ചോളം ഇതെല്ലാം ഒഴിവാക്കാം. പൊട്ടാസ്യം കൂടുതലടങ്ങിയ ആഹാരം പ്രധാനമാണ്, പൊട്ടാസ്യം ശ്വാസകോശാരോഗ്യത്തിന് ഏറെ മികച്ചതാണ്. പൊട്ടാസ്യം കുറയുമ്പോൾ ശ്വസനസംബന്ധമായ പ്രശ്നങ്ങൾ വരാം, നേന്ത്രപ്പഴം, മൂസംബി, ഓറഞ്ച്, അവക്കാഡോ, കരിക്കിൻ വെള്ളം, ഇരുണ്ട നിറമുള്ള പച്ചിലക്കറികൾ ഇവയിൽ പൊട്ടാസ്യം സമൃദ്ധമായുണ്ട്. ചിലരിൽ പാലും പാലുൽപ്പന്നങ്ങളും ബുദ്ധിമുട്ടുണ്ടാക്കാം. അത്തരം ബുദ്ധിമുട്ടില്ലാത്തവർക്കു പാൽ കുടിക്കാം.
പഴങ്ങളും പച്ചക്കറികളും
പച്ചക്കറികളിലും പഴങ്ങളിലും വൈറ്റമിനുകളും ധാതുക്കളും ധാരാളമുണ്ട്. ആന്റി ഒാക്സിഡന്റുകളും സമൃദ്ധമായുണ്ട്. ഇതു ശ്വാസകോശത്തിന്റെ ആരോഗ്യത്തിനു ഗുണകരമാണ്. നാരുകൾ അടങ്ങിയ ആഹാരം ഇവർ കൂടുതലായി കഴിക്കണം. 20–30 ഗ്രാം വരെ നാരുകൾ അടങ്ങിയ ആഹാരം കഴിക്കാം. പഴങ്ങൾ, പച്ചക്കറികൾ, നട്സ് എന്നിവയിൽ നിന്നെല്ലാം നാരുകൾ ലഭിക്കും.
പ്രോട്ടീൻ പ്രധാനമാണ്
പ്രോട്ടീനും ആവശ്യമാണ്. ദിവസം രണ്ടു നേരമെങ്കിലും പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിക്കണം. റെസ്പിറേറ്ററി കോശങ്ങളെ കരുത്തുറ്റതാക്കാൻ പ്രോട്ടീൻ സഹായിക്കും. മുട്ട, മാംസം, മൽസ്യം, പരിപ്പു പയറു വർഗങ്ങൾ, കോഴിയിറച്ചി ഇവയിൽ നിന്നെല്ലാം പ്രോട്ടീൻ ലഭിക്കും.
ഉപ്പ് അധികം വേണ്ട, വെള്ളം കുടിക്കാം
ഉപ്പ് ആഹാരത്തിൽ അധികമായി ചേർക്കരുത്, ഉപ്പു കൂടുമ്പോൾ ശരീരത്തിൽ വെള്ളം നിലനിൽക്കും. (വാട്ടർ റിട്ടെൻഷൻ). അതു ശ്വസന ബുദ്ധിമുട്ടുകളിലേക്കു നയിക്കാം. വറുത്ത ആഹാരങ്ങൾ ഒഴിവാക്കാം. അതു ഗ്യാസ്, ദഹനക്കേട് എന്നിവയിലേക്കു നയിക്കാം. അധികമായി സ്പൈസി ആയ ആഹാരവും ഒഴിവാക്കാം. വെള്ളം ധാരാളം കുടിക്കുന്നതു നല്ലതാണ്. അതു ശരീരത്തെ ഹൈഡ്രേറ്റു ചെയ്യുന്നു. ശ്ലേഷ്‌മം നേർത്തതാക്കാനും പുറത്തേക്കു കളയാനും ഇതു സഹായിക്കും. ദിവസം 8–10 ഗ്ലാസ് വെള്ളം കുടിക്കാം. എന്നാൽ ഒറ്റയടിക്ക് ഇത്രയും വെള്ളം കുടിക്കരുത്. ഒരു ദിവസം മുഴുവനുമെടുത്ത് സാവധാനം വേണം കുടിക്കാൻ. സമയം ക്രമീകരിച്ച്, 4–6 തവണയായി ഹോൾ മിൽ കഴിക്കാം. ആഹാരം ചവച്ചരച്ച് ആസ്വദിച്ചു കഴിക്കണം. എഴുന്നേറ്റിരുന്നാണ് ആഹാരം കഴിക്കേണ്ടത്. കിടന്ന് ആഹാരം കഴിക്കുന്ന രീതി ഒഴിവാക്കാം.
വിവരങ്ങൾക്കു കടപ്പാട്
ഡോ. മുംതാസ് ഖാലിദ് ഇസ്മയിൽ
കൺസൽറ്റന്റ ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ്
കൊച്ചി