കൂടുന്നു കരൾരോഗങ്ങൾ; ഈ സൂചനകൾ കരൾ തകരാറിന്റെയോ? Recognizing the Symptoms of Liver Disease
ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ മൂലം കരൾ രോഗങ്ങൾ സമൂഹത്തിൽ വർധിച്ചു വരികയാണ്. ശരീരത്തിലെ നിർണായക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് കരൾ ആയതിനാൽ കരളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ആരോഗ്യത്തെ ബാധിക്കാറുണ്ട്. മദ്യപാനം, കൊഴുപ്പ് അടിഞ്ഞുകൂടൽ , വൈറസ് അണുബാധ, തുടങ്ങിയവ കരൾ രോഗങ്ങൾക്ക് കാരണമാകാറുണ്ട്.

ജീവിതശൈലിയിലുണ്ടായ മാറ്റങ്ങൾ മൂലം കരൾ
രോഗങ്ങൾ സമൂഹത്തിൽ വർധിച്ചു വരികയാണ്. ശരീരത്തിലെ നിർണായക പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് കരൾ ആയതിനാൽ കരളിൽ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ പോലും ആരോഗ്യത്തെ ബാധിക്കാറുണ്ട്.
മദ്യപാനം, കൊഴുപ്പ് അടിഞ്ഞുകൂടൽ , വൈറസ് അണുബാധ, തുടങ്ങിയവ കരൾ രോഗങ്ങൾക്ക് കാരണമാകാറുണ്ട്. ജനിതകപരമായും കരൾരോഗങ്ങൾ വരാൻ സാധ്യതയുണ്ട്. ആരോഗ്യത്തിനും ദീർഘായുസ്സിനും കരളിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.
മഞ്ഞപ്പിത്തം, വയറുവേദന, നീര്, കാലുകളിലും കണങ്കാലുകളിലും നീര്, ചൊറിച്ചിൽ, മൂത്രത്തിന് ഇരുണ്ടനിറം, രക്തം കലർന്ന മലം, വിട്ടുമാറാത്ത ക്ഷീണം, ഛർദ്ദി അല്ലെങ്കിൽ ഓക്കാനം,വിശപ്പില്ലായ്മ തുടങ്ങിയവ കരൾ രോഗത്തിന്റെ ലക്ഷണങ്ങളാകാം.
പ്രധാന കരൾ രോഗങ്ങൾ
ഫാറ്റിലിവർ - കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഫാറ്റിലിവറിലേക്ക് നയിക്കും. മദ്യപാനം മൂലമുണ്ടാകുന്ന ആൽക്കഹോളിക് ഫാറ്റി ലിവറും, മദ്യപാനം ഇല്ലാത്തവരിൽ നോൺ ആൽക്കഹോളിക് ഫാറ്റിലിവറും ഉണ്ടാകുന്നു. അമിതവണ്ണം, പ്രമേഹം, വ്യായാമം ഇല്ലായ്മ എന്നിവയും ഫാറ്റിലിവറിനു കാരണങ്ങളാണ്. പലപ്പോഴും ലക്ഷണങ്ങൾ ഇല്ല എന്നതിനാൽ രോഗം തിരിച്ചറിയാൻ വൈകാറുണ്ട്. ക്ഷീണം,വയർവേദന എന്നിവ ചിലപ്പോൾ ലക്ഷണങ്ങളാകും.
ഹെപ്പറ്റൈറ്റിസ് - കരളിൽ ഉണ്ടാകുന്ന അണുബാധ മൂലമാണ് ഹെപ്പറ്റൈറ്റിസ് രോഗം ഉണ്ടാകുക. ശക്തമായ പനി, മഞ്ഞപ്പിത്തം, ക്ഷീണം ഛർദ്ദി എന്നിവ ലക്ഷണങ്ങളാണ്.
ലിവർ സിറോസിസ് - കരളിന്റെ പൂർണ്ണമായ നാശമാണ് ലിവർ സിറോസിസിലേക്ക് എത്തിക്കുക. ദീർഘകാലമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് , ഫാറ്റിലിവർ എന്നിവയാണ് രോഗത്തിന്റെ കാരണങ്ങൾ.വയറിൽ വെള്ളം കെട്ടുക, കാലുകളിൽ വീക്കം, രക്തസ്രാവം എന്നിവ ലക്ഷണങ്ങളാണ്.
ലിവർ കാൻസർ - കരളിൽ അസാധരണമായി കോശങ്ങൾ വളരുന്നതാണ് ലിവർ കാൻസറിനു കാരണം. ഭാരം കുറയുക, വിശപ്പ് ഇല്ലായ്മ, വയറുവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
കരളിനെ സംരക്ഷിക്കാം
. സമീകൃതാഹാരം കഴിക്കുക - പഴവും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുക. ജങ്ക് ഫുഡ് ഒഴിവാക്കുക
. മദ്യപാനം ഒഴിവാക്കുക - മദ്യപാനം കരളിനു ദോഷമാകും
. അമിതവണ്ണം കുറയ്ക്കുക - അമിത ഭാരം കരളിനെ ബാധിക്കും.
. വെള്ളം കുടിക്കുക - ദിനവും 2- 3 ലീറ്റർ വെള്ളം കുടിക്കുക
. വ്യായാമം ശീലമാക്കുക - ദിനവും അരമണിക്കൂർ എങ്കിലും നടത്തം /ഓട്ടം/ സൈക്ലിങ്
. ഹൈപ്പറ്റൈറ്റിസ് വാക്സീൻ എടുക്കണം - ഹൈപ്പറ്റെറ്റിസ് എ,ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ ലഭ്യമാണ്. വൈറസ് ബാധയിൽ നിന്നു സംരക്ഷണം ലഭിക്കും
. അനാവശ്യമരുന്നുകൾ ഒഴിവാക്കുക - ഡോക്ടറുടെ നിർദേശമില്ലാതെ മരുന്നുകൾ കഴിക്കരുത്
. പരിശോധന നടത്തുക - ലിവർ ഫങ്ഷൻ പരിശോധനകൾ 6 മാസം കൂടുമ്പോൾ നടത്തുക.