വേനലിൽ തണുപ്പേകാൻ മൂന്ന് ഹെൽതി ഡ്രിങ്ക്സ് Homemade Summer Delights:
വേനൽക്കാലം പാനീയ രുചികളുടെ കാലമാണ്. എത്ര വെള്ളം കുടിച്ചാലും തീരാത്ത ദാഹം ശമിപ്പിക്കാൻ, ഉള്ളം തണുപ്പിക്കാൻ ഒാരോ വർഷവും പുതു പാനീയരുചികൾ വിപണിയിലേക്കെത്തുകയായി. ചേരുവകളുടെ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും വലിയ ഉറപ്പില്ലാത്തതുകൊണ്ട് ടളിൽ നിന്നും പാനീയങ്ങൾ കണ്ണുംപൂട്ടി വാങ്ങി കുടിക്കുന്നത്
വേനൽക്കാലം പാനീയ രുചികളുടെ കാലമാണ്. എത്ര വെള്ളം കുടിച്ചാലും തീരാത്ത ദാഹം ശമിപ്പിക്കാൻ, ഉള്ളം തണുപ്പിക്കാൻ ഒാരോ വർഷവും പുതു പാനീയരുചികൾ വിപണിയിലേക്കെത്തുകയായി. ചേരുവകളുടെ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും വലിയ ഉറപ്പില്ലാത്തതുകൊണ്ട് ടളിൽ നിന്നും പാനീയങ്ങൾ കണ്ണുംപൂട്ടി വാങ്ങി കുടിക്കുന്നത്
വേനൽക്കാലം പാനീയ രുചികളുടെ കാലമാണ്. എത്ര വെള്ളം കുടിച്ചാലും തീരാത്ത ദാഹം ശമിപ്പിക്കാൻ, ഉള്ളം തണുപ്പിക്കാൻ ഒാരോ വർഷവും പുതു പാനീയരുചികൾ വിപണിയിലേക്കെത്തുകയായി. ചേരുവകളുടെ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും വലിയ ഉറപ്പില്ലാത്തതുകൊണ്ട് ടളിൽ നിന്നും പാനീയങ്ങൾ കണ്ണുംപൂട്ടി വാങ്ങി കുടിക്കുന്നത്
വേനൽക്കാലം പാനീയ രുചികളുടെ കാലമാണ്. എത്ര വെള്ളം കുടിച്ചാലും തീരാത്ത ദാഹം ശമിപ്പിക്കാൻ, ഉള്ളം തണുപ്പിക്കാൻ ഒാരോ വർഷവും പുതു പാനീയരുചികൾ വിപണിയിലേക്കെത്തുകയായി. ചേരുവകളുടെ കാര്യത്തിലും ശുചിത്വത്തിന്റെ കാര്യത്തിലും വലിയ ഉറപ്പില്ലാത്തതുകൊണ്ട്
ടളിൽ നിന്നും പാനീയങ്ങൾ കണ്ണുംപൂട്ടി വാങ്ങി കുടിക്കുന്നത് അപകടമാകാം. നല്ല തണുപ്പിനു പാനീയങ്ങളിൽ ധാരാളം ഐസും ചേർക്കും. അതിന്റെ ശുചിത്വവും ഉറപ്പാക്കാനാകില്ല.
അങ്ങനെയെങ്കിൽ വീട്ടിൽ തന്നെ ആരോഗ്യകരമായി, എന്നാൽ രുചി ഒട്ടും കുറയാതെ ചില വേനൽപാനീയങ്ങൾ ഉണ്ടാക്കിയാലോ?
തണ്ണിമത്തൻ കുലുക്കി സർബത്ത്
സോഡയുടെ വീര്യത്തിലേക്കു സർബത്തിന്റെ മധുരവും പിന്നെ നാരങ്ങാനീരും പച്ചമുളകുമൊക്കെ ചേർത്തു കുലുക്കി പതപ്പിച്ചെടുക്കുന്ന കുലുക്കി സർബത്ത് വേനലിൽ ഉള്ളം കുളിർപ്പിക്കും. ഇതിനോടൊപ്പം തണ്ണിമത്തൻ കൂടി ചേർന്നാലോ?
തണ്ണിമത്തനിൽ ധാരാളം ജലാംശം മാത്രമല്ല പൊട്ടാസ്യവും ആന്റി ഒാക്സിഡന്റുകളുമൊക്കെയുണ്ട്. വേനലിൽ കാലുകളിൽ ഉണ്ടാകുന്ന
കോച്ചിപ്പിടുത്തം പരിഹരിക്കാൻ പൊട്ടാസ്യം സഹായിക്കും. വെയിലത്തു നടന്നു നന്നായി വിയർത്തു വന്നാൽ അൽപം തണ്ണിമത്തൻ കുലുക്കി സർബത്ത് രുചിച്ചു നോക്കൂ, ക്ഷീണം പോയവഴി അറിയില്ല.
ചേരുവകൾ
∙ തണുത്ത വെള്ളം– 1 കപ്പ്
∙ കസ് കസ്– 1/2 ടീസ്പൂൺ
∙ കുറച്ച് നാരങ്ങ കഷ്ണങ്ങൾ
∙ നാരങ്ങ–1
∙ തണ്ണിമത്തൻ ജൂസ്– 1/4 കപ്പ്
∙ നീളമുള്ള പച്ചമുളക് അരിഞ്ഞത് – ഒന്ന്, ചെറുത്
∙ ഉപ്പ്–പാകത്തിന്
∙ ഐസ് ക്യൂബ്– ആവശ്യത്തിന്
∙ പഞ്ചസാര– 1 കപ്പ് (പഞ്ചസാര
സിറപ്പു തയാറാക്കാൻ വേണ്ടത് )
∙ പഞ്ചസാര സിറപ്പ്– 1 കപ്പ്
തയാറാക്കുന്ന വിധം
ഒരു സോസ് പാനിൽ ഒരു കപ്പു വെള്ളവും ഒരു കപ്പു പഞ്ചസാരയും ചേർത്തു തിളപ്പിക്കുക. പഞ്ചസാര പൂർണമായും അലിഞ്ഞുപോകുംവരെ നന്നായി ഇളക്കുക. 3-5 മിനിറ്റു തിളപ്പിച്ചു സ്വിച്ച് ഓഫ് ചെയ്യുക. 1/4 കപ്പ് പഞ്ചസാര സിറപ്പ് അളന്നു മാറ്റിവയ്ക്കുക. ഒരു പാത്രത്തിൽ 1/2 ടീസ്പൂൺ കസ് കസ് ചേർക്കുക, അതിലേക്ക് ഒരു കപ്പു വെള്ളം ചേർക്കുക. 5-7 മിനിറ്റ് ഇതു മാറ്റിവയ്ക്കുക.
ഒരു കുപ്പിയിലേക്ക് തയാറാക്കിയ പഞ്ചസാര സിറപ്പു 1/4 കപ്പ് ചേർക്കുക. ഒരു നാരങ്ങ കഷ്ണവും പച്ചമുളകും ഇതിലേക്കിടാം. കൂടെ ഒരു നാരങ്ങാ കഷണത്തിന്റെ നീരും ചേർക്കുക. രണ്ടു ടേബിൾസ്പൂൺ കസ് കസും ഒരു നുള്ള് ഉപ്പും കൂടി ചേർത്തു കൊടുക്കുക. ഇതിലേക്ക് ഐസ് ക്യൂബുകൾ ഇടാം. ഒരു കപ്പു വെള്ളം കൂടി ഒഴിക്കുക. മധുരം കൂടുതലാണെങ്കിൽ കുറച്ചുകൂടി ചേർക്കാം. ഇതിലേക്ക് 1/4 കപ്പ് തണ്ണി മത്തൻ ജൂസ് ഒഴിച്ച് കുപ്പിയുടെ അടപ്പു കൊണ്ടു മുറുക്കി അടച്ച ശേഷം നന്നായി കുലുക്കുക. ഇനി, സെർവിങ് ഗ്ലാസിലേക്ക് ഒഴിക്കുക, കൂടുതൽ ഐസ് ക്യൂബുകൾ ചേർത്തു തണുപ്പിച്ചു വിളമ്പുക.
പുതിന ജൽജീര ജൂസ്
വടക്കേ ഇന്ത്യയിൽ പ്രചാരത്തിലുള്ള ഒരു വേനൽപാനീയമാണു ജൽ ജീര– പേരുപോലെ തന്നെ ജീരകവും വെള്ളവുമാണു പ്രധാന ചേരുവകൾ. ജൽജീരയിൽ ചേർക്കുന്ന ജീരകവും പുതിനയും ഇഞ്ചിയുമൊക്കെ ദഹനത്തിന് ഉത്തമമാണ്.
ചേരുവകൾ
ജൽജീര പൊടിക്ക്:
∙ ജീരകം– 2 ടീസ്പൂൺ
∙ കുരുമുളക്– 2 ടീസ്പൂൺ
∙ കറുത്ത ഉപ്പ്– 2 ടീസ്പൂൺ
∙ ഉപ്പ്– 1 ടീസ്പൂൺ
∙ ഇഞ്ചി പൊടി– 1 ടീസ്പൂൺ
∙ പഞ്ചസാര– 2 ടീസ്പൂൺ
പാനീയത്തിന്:
∙ പുതിന– 3 ടീസ്പൂൺ
∙ മല്ലിയില– 2 ടീസ്പൂൺ
∙ ജൽ ജീര പൊടി– 1 ടീസ്പൂൺ
∙ ഐസ് ക്യൂബുകൾ
തയാറാക്കുന്ന വിധം
ജൽജീര പൊടി– ആദ്യം ഒരു പാനിൽ രണ്ടു ടേബിൾസ്പൂൺ ജീരകം എടുത്തു ചെറിയ തീയിൽ വറുക്കുക. ജീരകം തവിട്ടുനിറം ആകുന്നതുവരെ വറുക്കണം. ഇതിലേക്കു രണ്ടു ടീസ്പൂൺ കുരുമുളക് ചേർക്കുക. തീ അണച്ചതിനു ശേഷം ഇവ തണുക്കാൻ വയ്ക്കുക. തണുത്തശേഷം മിക്സർ ജാറിലേക്കു മാറ്റുക. കൂടെ രണ്ടു ടീസ്പൂൺ ഉപ്പ്, ഒരു ടീസ്പൂൺ ഇഞ്ചി പൊടി, രണ്ടു ടീസ്പൂൺ പഞ്ചസാര എന്നിവ കൂടി ചേർത്തു പൊടിക്കുക. ജൽജീര പൊടി തയാർ.
പുതിന ജൽ ജീര പാനീയം തയാറാക്കാൻ, മിക്സർ ജാറിൽ മൂന്നു ടീസ്പൂൺ പുതിന, രണ്ടു ടീസ്പൂൺ മല്ലിയില, ഒരു ടീസ്പൂൺ ജൽ ജീര പൊടി എന്നിവ നന്നായി അരയ്ക്കുക. ഒരു ഗ്ലാസിൽ കുറച്ച് ഐസ് ക്യൂബുകൾ എടുത്ത്, തയാറാക്കിയ പുതിന ജൽജീര പാനീയ മിശ്രിതം ഒഴിക്കുക.
അവൽ മിൽക്
ചേരുവകൾ
∙ അവൽ (മട്ട അരിയുടെ അവൽ/ചുവന്ന അവൽ ഉത്തമം)–1 കപ്പ്
∙ തേൻ–1 ടീസ്പൂൺ ∙ ചെറുപഴം/റോബസ്റ്റ– 1 എണ്ണം
∙ പാൽ–1 കപ്പ് (200 മി.ലീ) ∙ ഏലയ്ക്കാപ്പൊടി– 1 നുള്ള്
∙ നട്സ് വറുത്തത് (ബദാം, കശുവണ്ടി, നിലക്കടല)–അര കപ്പ്
∙ ഈന്തപ്പഴം–2, 3 എണ്ണം ∙ റാഗി–1 ടീസ്പൂൺ ∙ നെയ്യ്–1 സ്പൂൺ
തയാറാക്കുന്ന വിധം
അവൽ ഒരു പാത്രത്തിലേക്കിട്ടു നന്നായി ചൂടാക്കുക. ശേഷം ഒരു പാത്രത്തിലേക്കു നെയ്യൊഴിച്ച് അതിലേക്കു നട്സ് ഇട്ടു വറുത്തെടുക്കാം. നെയ്യ് താൽപര്യമില്ലെങ്കിൽ വെറുതെ വറുത്തെടുക്കാം. ഇതു മാറ്റിവച്ച ശേഷം പഴം കുഴഞ്ഞുപോകാതെ ഉടച്ചെടുക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ റാഗി കട്ടകളില്ലാതെ അലിയിച്ചെടുക്കുക. പാൽ തിളപ്പിച്ചശേഷം ഏലയ്ക്കപ്പൊടിയും ഈന്തപ്പഴം കുരുകളഞ്ഞു മിക്സിയിൽ അടിച്ചതും ചേർക്കാം. റാഗി കൂടി ചേർത്ത് ഒരു മിനിറ്റു ചെറുതീയിൽ വേവിക്കുക. ഇനി ഒരു ഗ്ലാസ് എടുത്ത് അവലും നട്സും ഇട്ട് അതിലേക്കു പാൽ ഒഴിക്കുക.
കടപ്പാട്
വിനയ വി.സി.
ഡയറ്റീഷൻ, വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി