വേനൽച്ചൂട് പരിധിവിട്ട് ഉയരുകയാണ്. പലയിടങ്ങളിലും സൂര്യാതപവും മറ്റും റിപ്പോർട്ടു ചെയ്തു കഴിഞ്ഞു. ചൂടുമായി നേരിട്ടു ബന്ധമുള്ള സൂര്യാഘാതം പോലെയുള്ള അത്യാഹിതങ്ങൾ മാത്രമല്ല വേനലിൽ നമ്മെ കാത്തിരിക്കുന്നത്. തലവേദന, മൈഗ്രെയ്ൻ, ചൂടും പൊടിയുമായി ബന്ധപ്പെട്ട അലർജി തുടങ്ങി മൂത്രാശയപ്രശ്നങ്ങളും ഉറക്കക്കുറവും

വേനൽച്ചൂട് പരിധിവിട്ട് ഉയരുകയാണ്. പലയിടങ്ങളിലും സൂര്യാതപവും മറ്റും റിപ്പോർട്ടു ചെയ്തു കഴിഞ്ഞു. ചൂടുമായി നേരിട്ടു ബന്ധമുള്ള സൂര്യാഘാതം പോലെയുള്ള അത്യാഹിതങ്ങൾ മാത്രമല്ല വേനലിൽ നമ്മെ കാത്തിരിക്കുന്നത്. തലവേദന, മൈഗ്രെയ്ൻ, ചൂടും പൊടിയുമായി ബന്ധപ്പെട്ട അലർജി തുടങ്ങി മൂത്രാശയപ്രശ്നങ്ങളും ഉറക്കക്കുറവും

വേനൽച്ചൂട് പരിധിവിട്ട് ഉയരുകയാണ്. പലയിടങ്ങളിലും സൂര്യാതപവും മറ്റും റിപ്പോർട്ടു ചെയ്തു കഴിഞ്ഞു. ചൂടുമായി നേരിട്ടു ബന്ധമുള്ള സൂര്യാഘാതം പോലെയുള്ള അത്യാഹിതങ്ങൾ മാത്രമല്ല വേനലിൽ നമ്മെ കാത്തിരിക്കുന്നത്. തലവേദന, മൈഗ്രെയ്ൻ, ചൂടും പൊടിയുമായി ബന്ധപ്പെട്ട അലർജി തുടങ്ങി മൂത്രാശയപ്രശ്നങ്ങളും ഉറക്കക്കുറവും

വേനൽച്ചൂട് പരിധിവിട്ട് ഉയരുകയാണ്. പലയിടങ്ങളിലും സൂര്യാതപവും മറ്റും റിപ്പോർട്ടു ചെയ്തു കഴിഞ്ഞു.  ചൂടുമായി നേരിട്ടു ബന്ധമുള്ള സൂര്യാഘാതം പോലെയുള്ള അത്യാഹിതങ്ങൾ മാത്രമല്ല വേനലിൽ നമ്മെ കാത്തിരിക്കുന്നത്. തലവേദന, മൈഗ്രെയ്ൻ, ചൂടും പൊടിയുമായി ബന്ധപ്പെട്ട അലർജി തുടങ്ങി മൂത്രാശയപ്രശ്നങ്ങളും ഉറക്കക്കുറവും വരെ ചൂടിൽ വർധിക്കാം.
പല തരത്തിലുള്ള രോ​ഗങ്ങളും ഈ സമയങ്ങളിൽ പടർന്നു പിടിക്കുന്നതു സ്വാഭാവികമാണ്. ചൂടു കൂടുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള ചർമരോഗങ്ങൾ, നേത്രരോ​ഗങ്ങൾ, ചിക്കൻപോക്സ്, മുണ്ടിനീര് പോലുള്ള പകർച്ചാരോഗങ്ങൾ എന്നിവയ്ക്കെതിരെ മുൻകരുതലുകൾ എടുക്കണം. വേനലിൽ, പ്രമേഹം, ബിപി, ഹൃദ്രോഗം പോലെയുള്ള ദീർഘകാല രോഗങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടുപോകാം. അവ തീവ്രമാകാം. ചൂടിൽ മണ്ണു വരളുന്നതുപോലെ മനസ്സിന്റെ സ്വാസ്ഥ്യം നഷ്ടമാകാം.  

സ്‌ട്രോക്ക് കൂടാം, പ്രമേഹരോഗികളും ശ്രദ്ധിക്കണം
ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള രോഗങ്ങൾ ചൂടുകാലത്തു വർധിക്കുന്നതായി കാണുന്നുണ്ട്. പ്രത്യേകിച്ച് ഈ രോഗങ്ങൾക്ക് ആപത് സാധ്യതയുള്ള വിഭാഗത്തിൽ പെട്ടവരിൽ. പഠനങ്ങൾ പറയുന്നതു പക്ഷാഘാത സാധ്യത 3.8 ശതമാനം വർധിക്കുന്നു എന്നാണ്. ആപത് സാധ്യതയുള്ളവർ ജാഗ്രതയോടെ ഇരിക്കുകയും അടിസ്ഥാനരോഗങ്ങളെ നിയന്ത്രിച്ചു നിർത്തുകയും വേണം.
∙ കടുത്ത ചൂടു പ്രമേഹനിയന്ത്രണത്തെ താളംതെറ്റിക്കാം. പ്രമേഹമുള്ളവരിൽ ശരീരത്തിൽ നിന്നും ജലാംശം നഷ്ടമാകാനുള്ള സാധ്യത കൂടുതലാണ്. ഈ നിർജലീകരണം രക്തത്തിലെ ഗ്ലൂക്കോസ് നിരക്ക് ഉയരാനിടയാക്കാം. ഇത് അടിക്കടി മൂത്രമൊഴിക്കാൻ കാരണമാകുന്നു. അതോടെ നിർജലീകരണം വീണ്ടും കൂടാം.  കടുത്ത ക്ഷീണം, അതികഠിനമായ ദാഹം, തലചുറ്റൽ, തലവേദന എന്നീ പ്രശ്നങ്ങളും വരാം.  
∙ അന്തരീക്ഷതാപം വർധിക്കുന്നത് ഇൻസുലിൻ പോലെയുള്ള പ്രമേഹമരുന്നുകളുടെയും പ്രമേഹപരിശോധനാ ഉപകരണങ്ങളുടെയുമൊക്കെ പ്രവർത്തനത്തെ ബാധിക്കാം. ഇക്കാര്യം ഒാർമയിലുണ്ടാകണം. അധികം ചൂടേൽക്കാത്ത സ്ഥലങ്ങളിൽ വേണം ഇവ സൂക്ഷിച്ചുവയ്ക്കാൻ.  
∙ ദാഹം തോന്നിയാലും ഇല്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പക്ഷേ, കാപ്പിയും ചായയും മദ്യവും സോഡയുമൊന്നും വേണ്ട. കഫീനോ സോഡിയമോ അടങ്ങിയ ഇത്തരം പാനീയങ്ങൾ ശരീരത്തിൽ നിന്നും ജലാംശം നഷ്ടപ്പെടാനേ ഇടയാക്കൂ.

ADVERTISEMENT

∙ വേനൽക്കാലത്ത് ഇടയ്ക്കിടെ ഷുഗർ പരിശോധന നടത്തുക. ആവശ്യമെങ്കിൽ ഡോക്ടറെ കണ്ടു മരുന്നു
ഡോസുകൾ മാറ്റി ക്രമീകരിക്കാം. രക്തത്തിലെ ഷുഗർ നിരക്കു പെട്ടെന്നു കുറയുന്ന ∙ ഹൈപ്പോഗ്ലൈസീമിയയുടെ ലക്ഷണങ്ങളെ അമിതമായ ചൂടു കൊണ്ടുള്ള അസ്വസ്ഥതകളായി തെറ്റിധരിക്കാനിടയുണ്ട്. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ജലദോഷം തുടങ്ങി ഉറക്കമില്ലായ്മ വരെ
വെയിലേറ്റു വിയര്‍പ്പു താഴ്ന്നു  ജലദോഷവും പനിയും ഉണ്ടാകുന്നതു സാധാരണമാണ്. സാധാരണ ജലദോഷപ്പനിയുടെ പോലെ തന്നെ തുമ്മലും മൂക്കൊലിപ്പും  തൊണ്ടയ്ക്ക് അസ്വാസ്ഥ്യവും വരാം.

ADVERTISEMENT

∙ ധാരാളം വെള്ളം കുടിക്കുകയും വെയിലത്ത് ഇറങ്ങാതിരിക്കുകയും ചെയ്തു വിശ്രമിച്ചാൽ ഒരാഴ്ച കൊണ്ടു തനിയെ ജലദോഷം മാറിക്കൊള്ളും. ഒരാഴ്ച കഴിഞ്ഞിട്ടും രോഗലക്ഷണങ്ങൾ മാറുന്നില്ലെങ്കിലോ  തീവ്രത വർധിക്കുകയാണെങ്കിലോ ഡോക്ടറെ കാണണം.
ചൂട്, ക്ലാസിക്കൽ മെഗ്രെയ്നിന്റെ  പ്രധാന കാരണമാണ്. സാധാരണ തലവേദനയും വേനൽക്കാലത്ത് അധികരിക്കാം.
∙ മൈഗ്രെയ്ൻ വരുന്നവർ നേരിട്ടു വെയിലേൽക്കുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കുട ഉപയോഗിക്കാം. 

∙ മൈഗ്രെയ്ൻ തടയാനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുന്നതു നല്ലത്.
∙ താപശോഷണത്തിന്റെയും മറ്റും ലക്ഷണം കൂടിയാണു തലവേദന. അതുകൊണ്ട്, വെയിൽ കൊണ്ട ശേഷം വരുന്ന തലവേദനയെ നിസ്സാരമാക്കരുത്.
ചൂടു വല്ലാതെ കൂടുന്ന സമയത്തു തലയാകെ പുകയുന്ന ഒരു അവസ്ഥ ഉണ്ടാകാറില്ലേ? ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഏകാഗ്രത കിട്ടുന്നില്ല. ഒരു കാരണവുമില്ലെങ്കിലും വല്ലാത്തൊരു ദേഷ്യവും അസ്വസ്ഥതയും തോന്നാം. ഉറക്കത്തെയും താപവ്യതിയാനം ബാധിക്കാം.
രാത്രി ഉറക്കം കിട്ടാത്ത അവസ്ഥ വരാം. ഏറെസമയം കടുത്ത വെയിലിൽ ചെലവിട്ടാൽ ചൂടു തലച്ചോറിനെയും കേന്ദ്രനാഡീവ്യൂഹത്തെയും ബാധിച്ചു ബോധക്ഷയം വരെ വരാം.

ADVERTISEMENT

ശ്വാസകോശപ്രശ്നങ്ങൾ
വേനൽ പൊതുവെ ശ്വാസകോശ അലർജിയുള്ളവർക്ക് ഒരു പേടിസ്വപ്നമാണ്. പൊടിപടലങ്ങൾ വർധിക്കുന്നതു കൂടാതെ ഉണങ്ങിയ ചെടികളിൽ നിന്നുള്ള പൂമ്പൊടിയും കൂടിയാകുമ്പോൾ അലർജിയും ആസ്മയും വർധിക്കാം.  ചൂടു കൂടുന്നതും അന്തരീക്ഷത്തിലെ പൊടിപടലങ്ങൾ വർധിക്കുന്നതും സിഒപിഡി, മറ്റു ശ്വാസകോശ രോഗങ്ങൾ എന്നിവയും വർധിപ്പിക്കും. ഇതു ശ്വസന ബുദ്ധിമുട്ടുകൾ, ചുമ, തൊണ്ടവേദന എന്നിവയിലേക്കു നയിക്കാം.
അമിതമായ ചൂടുവായു ശ്വസിക്കുന്നതു കാരണം വായുനാളികളിൽ നീർക്കെട്ടു വരാം.
ശരീരത്തിലെ ജലാംശം കുറയുന്നതിനാൽ കഫം കട്ടിപിടിച്ചു പുറത്തുപോകാൻ ബുദ്ധിമുട്ടു വരാം. വളരെ ചൂടുള്ള വായു ശ്വസിക്കുന്നതു മൂക്കിലും ശ്വാസകോശത്തിലുമുള്ള ദ്രവങ്ങൾ ഉണങ്ങിപ്പോകാനും  അതുവഴി വായുവിലെ മാലിന്യങ്ങളെ അരിക്കുന്ന പ്രക്രിയ തടസ്സപ്പെടാനും ഇടയാകാം.  ഇതു പൊടിയും മാലിന്യങ്ങളും ശ്വാസകോശത്തിൽ അടിയാൻ ഇടയാക്കുന്നു. ചുമയും നെഞ്ചിന് അസ്വാസ്ഥ്യവും വരാൻ ഇതിടയാക്കാം. അമേരിക്കയിലെ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പഠനത്തിൽ ദീർഘകാല ശ്വാസകോശ പ്രശ്നമുള്ളവരിൽ വേനൽക്കാലത്ത് ആശുപത്രിവാസം വർധിക്കുന്നതായി പറയുന്നു.
∙ അലർജിപ്രശ്നങ്ങൾ ഒഴിവാക്കാൻ പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം. പൊടിയുള്ള അന്തരീക്ഷത്തിൽ ജോലിചെയ്യുന്നവർ എൻ 95 മാസ്‌കുകൾ ധരിക്കുക,
∙ ശ്വാസകോശപ്രശ്നമുള്ളവർ മലിനീകരണം കൂടുതലുള്ള സമയങ്ങളിൽ വീടിനുള്ളിൽ കഴിയുക.
∙ മുറിക്കുള്ളിലെ വായുവിന്റെ ഗുണനിലവാരം നിലനിർത്താൻ എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുക.
∙വാഹനങ്ങളിലൂടെ പുറത്തെത്തുന്ന പുക കുറയ്ക്കുക, നിർമാണങ്ങളുമായി ബന്ധപ്പെട്ട പൊടി നിയന്ത്രിക്കുക തുടങ്ങിയ നഗര ആസൂത്രണ ശ്രമങ്ങളും വേനൽക്കാല വായുമലിനീകരണം കുറയ്ക്കും.

കല്ലു വരാം, വൃക്കരോഗം തീവ്രമാകാം
വേനലിൽ ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ  മൂത്രം കൂടുതൽ ഗാഢതയുള്ളതാകും. ഇതു വൃക്കയിൽ പുതിയ കല്ലുകളുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും.  നിലവിലുള്ള കല്ലുകൾ വലുതാകാനുമിടയുണ്ട്. അന്തരീക്ഷ താപനില ഉയരുന്നതു വൃക്കകളിൽ വരുത്തുന്ന മാറ്റം, വൃക്കകളിലെ കലകൾക്കു നീർവീക്കം വന്നു പ്രവർത്തനം തകരാറിലാക്കുന്ന, നെഫ്രൈറ്റിസിലേക്കു കൊണ്ടെത്തിക്കാം. വൃക്കരോഗം ഉള്ളവർക്കു മാത്രമല്ല പ്രായമുള്ളവർക്കും വേനൽക്കാലത്തു സങ്കീർണമായ വൃക്കപ്രശ്നങ്ങൾ വരാം.
∙ നിർജലീകരണം എല്ലാത്തരം കല്ലുകൾക്കുമുള്ള സാധ്യത വർധിപ്പിക്കുന്ന ഒരു ഘടകമാണ്. അതുകൊണ്ടു ദിവസം മൂന്നു–നാലു ലീറ്ററെങ്കിലും വെള്ളം കുടിക്കണം.
∙ അധ്വാനിക്കുന്നവരിൽ നിർജലീകരണത്തിനുള്ള സാധ്യത കൂടുതലായതിനാൽ  കൂടുതൽ വെള്ളം കുടിക്കണം. മൂത്രം നന്നായി പോകുന്നുവെന്ന് ഉറപ്പാക്കണം.
∙ പ്രായമുള്ളവരും വൃക്കരോഗമുള്ളവരും നല്ല വെയിലത്തു പുറത്തിറങ്ങി നടക്കാതിരിക്കുക. ∙
∙വേനൽക്കാലത്ത് അമിതാധ്വാനവും ഒഴിവാക്കണം.
∙ വൃക്കരോഗികൾ ഡോക്ടറുടെ നിർദേശപ്രകാരമുള്ള അളവു വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം.
∙ ഇടയ്ക്കിടെ യൂറിയ, ക്രിയാറ്റിനിൻ നിരക്കു പരിശോധിക്കുന്നതു നല്ലത്.

കുട്ടികളിലും ഗർഭിണികളിലും
പെട്ടെന്നുണ്ടാകുന്ന ഒരു കൂട്ടം രോഗങ്ങൾ മാത്രമല്ല വേനലിന്റെ പ്രശ്നം. ജലക്ഷാമം രൂക്ഷമാകുന്നതോടെ ജലജന്യരോഗങ്ങൾ വർധിക്കാം. ശുദ്ധജലക്ഷാമത്തോടൊപ്പം അന്തരീക്ഷതാപം ക്രമാതീതമായി വർധിക്കുന്നതു ഭക്ഷണത്തിന്റെ ഗുണമേന്മയെ ബാധിക്കാം. ഭക്ഷ്യവിഷബാധകൾ കൂടാം.  
നവജാതർക്കും കൊച്ചുകുട്ടികൾക്കും ഗർഭിണികൾക്കും വയോജനങ്ങൾക്കും ദീർഘകാലരോഗങ്ങൾ ഉള്ളവർക്കും വേനൽച്ചൂടു കാരണമുള്ള അപകടങ്ങൾക്കു സാധ്യത
കൂടുതലാണ്. അതേപോലെ സാമ്പത്തികമായി പിന്നാക്കാവസ്ഥയിലായവർക്കും ദുരിതകാലം തന്നെ.  ചൂടിൽ നിന്നും സ്വയം സംരക്ഷിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാതെ വരുന്നതു കാരണം ഇവർ വേനലിന്റെ അപകടങ്ങൾക്കു കൂടുതൽ ഇരകളാകാം. ചൂടു വർധിക്കുന്നതു വളർത്തുമൃഗങ്ങളെയും അപകടത്തിലാക്കാം.   

മഴക്കാലരോഗങ്ങളെ കുറിച്ചും രോഗപ്രതിരോധത്തെ കുറിച്ചും ആഴത്തിൽ പഠിച്ചു പദ്ധതികൾ തയാറാക്കുന്നതുപോലെ ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളെക്കുറിച്ചും ചിന്തിക്കണമെന്നാണു കഴിഞ്ഞ വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്നും നാം പഠിക്കേണ്ട പാഠം.

ഡോ. ബി. പത്മകുമാർ

പ്രിൻസിപ്പൽ,
പ്രഫസർ, മെഡിസിൻ
വിഭാഗം, ഗവ. മെഡി. കോളജ്, ആലപ്പുഴ

English Summary:

Summer heat is reaching extreme levels, leading to a significant increase in heat-related illnesses and deaths across India. Precautions are essential to prevent dehydration, sunstroke, and the exacerbation of chronic conditions like diabetes and heart disease during this period.

ADVERTISEMENT