‘കുടിച്ചു വെറുതെ കരളു വാട്ടണ്ട കേട്ടോ...’ ഒരു പെഗ്ഗടിക്കാൻ ഗ്ലാസ് കയ്യിലെടുക്കുമ്പോൾ കേൾക്കുന്ന ഈ മുന്നറിയിപ്പിനു മറുപടിയായി ‘എത്ര അടിച്ചാലും എന്റെ കരളിന് ഒരു ചുക്കും പറ്റില്ല’ എന്നു വീമ്പിളക്കും. പക്ഷേ, അപ്പോൾ മുതൽ മനസ്സിൽ ആശങ്ക മുളപൊട്ടുകയായി– ഇനിയെങ്ങാനും കരളിനു പ്രശ്നം വരുമോ? കരളു

‘കുടിച്ചു വെറുതെ കരളു വാട്ടണ്ട കേട്ടോ...’ ഒരു പെഗ്ഗടിക്കാൻ ഗ്ലാസ് കയ്യിലെടുക്കുമ്പോൾ കേൾക്കുന്ന ഈ മുന്നറിയിപ്പിനു മറുപടിയായി ‘എത്ര അടിച്ചാലും എന്റെ കരളിന് ഒരു ചുക്കും പറ്റില്ല’ എന്നു വീമ്പിളക്കും. പക്ഷേ, അപ്പോൾ മുതൽ മനസ്സിൽ ആശങ്ക മുളപൊട്ടുകയായി– ഇനിയെങ്ങാനും കരളിനു പ്രശ്നം വരുമോ? കരളു

‘കുടിച്ചു വെറുതെ കരളു വാട്ടണ്ട കേട്ടോ...’ ഒരു പെഗ്ഗടിക്കാൻ ഗ്ലാസ് കയ്യിലെടുക്കുമ്പോൾ കേൾക്കുന്ന ഈ മുന്നറിയിപ്പിനു മറുപടിയായി ‘എത്ര അടിച്ചാലും എന്റെ കരളിന് ഒരു ചുക്കും പറ്റില്ല’ എന്നു വീമ്പിളക്കും. പക്ഷേ, അപ്പോൾ മുതൽ മനസ്സിൽ ആശങ്ക മുളപൊട്ടുകയായി– ഇനിയെങ്ങാനും കരളിനു പ്രശ്നം വരുമോ? കരളു

‘കുടിച്ചു വെറുതെ കരളു വാട്ടണ്ട കേട്ടോ...’ ഒരു
പെഗ്ഗടിക്കാൻ ഗ്ലാസ് കയ്യിലെടുക്കുമ്പോൾ കേൾക്കുന്ന ഈ മുന്നറിയിപ്പിനു മറുപടിയായി ‘എത്ര അടിച്ചാലും എന്റെ കരളിന് ഒരു ചുക്കും പറ്റില്ല’ എന്നു വീമ്പിളക്കും. പക്ഷേ, അപ്പോൾ മുതൽ മനസ്സിൽ ആശങ്ക മുളപൊട്ടുകയായി– ഇനിയെങ്ങാനും കരളിനു
പ്രശ്നം വരുമോ? കരളു വാട്ടാത്ത മദ്യമേത്? കരളിനു സുരക്ഷിതമായ മദ്യപാന പരിധിയുണ്ടോ?

സുരക്ഷിതമായ മദ്യമേത് ?
​100% സുരക്ഷിതമായ ഒരു മദ്യവും നിലവിലില്ല. എങ്കിലും മദ്യപിച്ചേ തീരൂ എന്നാണെങ്കിൽ റെഡ് വൈൻ തിരഞ്ഞെടുക്കാം. ലൈറ്റ് ബിയറും വലിയ കുഴപ്പമില്ല. ​വാറ്റിയെടുത്ത സ്പിരിറ്റ് (Distilled spirits) നിറം ഇല്ലാത്തവയാണ്. അധികം ദോഷകരമല്ലാത്തതെന്നു പറയാം. ഉദാ: വോഡ്ക, ജിൻ, ടെക്വില മുതലായവ. വാറ്റുചാരായം ഇതിൽ പെടുമോ എന്നു പറയാൻ മുതിരുന്നില്ല. പക്ഷേ ഒരു കാര്യം മറക്കരുത്. ഈ മദ്യങ്ങളിലൊന്നും ജൂസോ മധുരപാനീയങ്ങളോ കലർത്താൻ പാടില്ല.

ADVERTISEMENT

ഒറ്റയടിക്കു കുടിച്ചാൽ
‘ആഴ്ചയിൽ ഒരിക്കൽ റിലാക്സ് ചെയ്യാൻ ഒന്നു മിനുങ്ങും, അതുകൊണ്ടെന്തു വരാനാണ്’ എന്നു നിസ്സാരമാക്കുന്നവരുണ്ട്. ഇതു താരതമ്യേന സുരക്ഷിതമെന്നു വേണമെങ്കിൽ പറയാം. പക്ഷേ, കഴിക്കുന്ന അളവ് അമിതമാകരുത്. അഞ്ചു ദിവസം കൊണ്ടു കഴിക്കുന്ന മദ്യം ഒറ്റ ദിവസം കൊണ്ട് അകത്താക്കുന്നതു വലിയ ദോഷം ചെയ്യും. പുരുഷന്മാർ രണ്ടു മണിക്കൂറിനുള്ളിൽ അഞ്ചിലധികം ഡ്രിങ്കും സ്ത്രീകൾ നാലിലധികം ഡ്രിങ്കും കഴിക്കുന്നതിനെയാണു ബിഞ്ച് ഡ്രിങ്കിങ് എന്നു പറയുന്നത്. ഇതു ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അതീവ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകാം.

അതുപോലെ സോഷ്യൽ ഡ്രിങ്കിങ്ങാണെങ്കിലും അളവിൽ നിയന്ത്രണം  വേണം. വിശേഷാവസരങ്ങളിലോ പാർട്ടികളിലോ കോൺഫറൻസുകളിലോ ഒക്കെ പങ്കെടുക്കുമ്പോൾ മറ്റുള്ളവരോടു സഹകരിച്ചും സംസാരിച്ചും ഇടപഴകുന്നതിനിടയിൽ വളരെ സാവധാനം മദ്യപിക്കുന്നതിനെയാണു സോഷ്യൽ ഡ്രിങ്കിങ് എന്ന് പറയുന്നത്. ഇവർ മദ്യപാനികൾ ആകാൻ സാധ്യത കുറവാണ്.  

ADVERTISEMENT

ടച്ചിങ്സ് കൂടിയുണ്ടെങ്കിൽ
​ഭക്ഷണത്തോടൊപ്പം മദ്യം കഴിക്കുന്നതു കരളിന്റെ ദോഷം ​കുറച്ചേക്കാം. കാരണം, ആമാശയത്തിൽ ഭക്ഷണമുണ്ടെങ്കിൽ മദ്യത്തിന്റെ ആഗിരണം സാവധാനത്തിലാകും. ഇതു മദ്യം വിഘടിപ്പിക്കാൻ കരളിനു കൂടുതൽ സാവകാശം നൽകും. പക്ഷേ, അമിതകൊഴുപ്പും മധുരവും മദ്യത്തോടൊപ്പം അകത്തെത്തുന്നത് ആന്തരാവയവങ്ങളിൽ കൊഴുപ്പടിയാനും അമിതവണ്ണത്തിനും
കുടവയറിനും ഇടയാക്കാം.

എത്ര വർഷം കൊണ്ടു കരൾ നശിക്കും ?

ADVERTISEMENT

മദ്യം വിഘടിപ്പിച്ചുണ്ടാകുന്ന അസറ്റാൽഡിഹൈഡ് അങ്ങേയറ്റം വിഷപദാർഥമാണ്. അതു കരൾ കോശങ്ങളെ നശിപ്പിക്കുന്നു. നീർക്കെട്ട് (Inflamation), ദോഷകരമായ ഫ്രീ റാഡിക്കലുകൾ എന്നിവ സംഗതി സങ്കീർണമാക്കുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞു
കൂടാൻ തുടങ്ങും. ​മൂന്നു ഘട്ടങ്ങളിലായാണു മദ്യപാനിക്കു കരൾ രോഗം വരുന്നത്:
1. ​കൊഴുപ്പടിഞ്ഞു കൂടൽ
2.  മദ്യം കാരണമുണ്ടാകുന്ന മഞ്ഞപ്പിത്തം (​Alcoholic hepatitis)
3. സിറോസിസ്–ഇതു കരൾ പരാജയത്തിലേക്കു നയിക്കും (Liver failure) ​ ഒരു ദിവസമേ അമിതമായി മദ്യപിച്ചുള്ളു എങ്കിൽ പോലും കരളിൽ കൊഴുപ്പടി ഞ്ഞെന്നു വരും. 

മദ്യപരിൽ സാധാരണ ​10 മുതൽ 20 വർഷം കൊണ്ടു കരൾ നശിക്കും. എന്നാൽ അമിത മദ്യപാനികളിൽ വളരെ നേരത്തേ കരൾ രോഗം വന്നു ചേരും. മദ്യപാനത്തിൽ നിന്ന് ഇടവേള (Detox) എടുക്കുന്നതു കരൾ പൂർവസ്ഥിതിയിലെത്താൻ സഹായിക്കും. ​1-2 ആഴ്ച കുടിക്കാതിരുന്നാൽ കൊഴുപ്പ് മാറിത്തുടങ്ങും.​ 3–4 ആഴ്ച കുടിച്ചില്ലെങ്കിൽ  കരളിന്റെ പ്രവർത്തന പരിശോധനാഫലം (Liver Function Test) നോർമൽ ആകും.​ മാസങ്ങളോളം കുടിച്ചില്ലെങ്കിൽ, സിറോസിസ് ആയിട്ടില്ലെങ്കിൽ കരൾ മിക്കവാറും പൂർവസ്ഥിതിയിൽ എത്താം.

ചുരുക്കത്തിൽ, മദ്യം കരളിനു ഹാനികരം, സംശയം വേണ്ട.

English Summary:

Safe alcohol consumption is a myth, as all alcoholic beverages can harm the liver. While some options like red wine, light beer, and clear spirits like vodka, gin, and tequila might be less harmful, the key to minimizing damage lies in moderation and avoiding binge drinking.

ADVERTISEMENT