കാൻസർ മുതൽ അണുബാധകൾ വരെ: ക്ഷീണത്തിനു പിന്നിലെ കാരണങ്ങൾ നിസ്സാരമല്ല Understanding Fatigue as a Symptom
ക്ഷീണം രോഗമല്ല, രോഗലക്ഷണമായിട്ടാണു കണക്കാക്കേണ്ടത്. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായി ക്ഷീണം പ്രത്യക്ഷപ്പെടാം. പലതരത്തിലുള്ള അണുബാധകൾ, പ്രമേഹം, കാൻസർ എന്നീ രോഗങ്ങളിൽ ക്ഷീണം പ്രധാന ലക്ഷണമായി പ്രത്യക്ഷപ്പെടാം. പ്രമേഹത്തിലെ ക്ഷീണം ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തിൽ വളരെ സാധാരണയായി കാണുന്ന ലക്ഷണമാണു
ക്ഷീണം രോഗമല്ല, രോഗലക്ഷണമായിട്ടാണു കണക്കാക്കേണ്ടത്. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായി ക്ഷീണം പ്രത്യക്ഷപ്പെടാം. പലതരത്തിലുള്ള അണുബാധകൾ, പ്രമേഹം, കാൻസർ എന്നീ രോഗങ്ങളിൽ ക്ഷീണം പ്രധാന ലക്ഷണമായി പ്രത്യക്ഷപ്പെടാം. പ്രമേഹത്തിലെ ക്ഷീണം ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തിൽ വളരെ സാധാരണയായി കാണുന്ന ലക്ഷണമാണു
ക്ഷീണം രോഗമല്ല, രോഗലക്ഷണമായിട്ടാണു കണക്കാക്കേണ്ടത്. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായി ക്ഷീണം പ്രത്യക്ഷപ്പെടാം. പലതരത്തിലുള്ള അണുബാധകൾ, പ്രമേഹം, കാൻസർ എന്നീ രോഗങ്ങളിൽ ക്ഷീണം പ്രധാന ലക്ഷണമായി പ്രത്യക്ഷപ്പെടാം. പ്രമേഹത്തിലെ ക്ഷീണം ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തിൽ വളരെ സാധാരണയായി കാണുന്ന ലക്ഷണമാണു
ക്ഷീണം രോഗമല്ല, രോഗലക്ഷണമായിട്ടാണു കണക്കാക്കേണ്ടത്. ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമായി ക്ഷീണം പ്രത്യക്ഷപ്പെടാം. പലതരത്തിലുള്ള അണുബാധകൾ, പ്രമേഹം, കാൻസർ എന്നീ രോഗങ്ങളിൽ ക്ഷീണം പ്രധാന ലക്ഷണമായി പ്രത്യക്ഷപ്പെടാം.
പ്രമേഹത്തിലെ ക്ഷീണം
ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹത്തിൽ വളരെ സാധാരണയായി കാണുന്ന ലക്ഷണമാണു ക്ഷീണം. പ്രമേഹം ക്ഷീണം വരുത്തുന്നതിനു പല കാരണങ്ങൾ ഉണ്ട്. രക്തത്തിലെ ഷുഗർ അളവിലെ വ്യതിയാനങ്ങൾ, പ്രമേഹവുമായി ബന്ധപ്പെട്ട മറ്റു ലക്ഷണങ്ങളും സങ്കീർണ്ണതകളും, മരുന്നുകളുടെ പാർശ്വഫലം, പ്രമേഹം കാരണം ഉണ്ടാകുന്ന മാനസിക-വൈകാരിക പ്രശ്നങ്ങൾ, അമിതവണ്ണം എന്നിവ കാരണങ്ങളാണ്. കോശങ്ങൾക്കു കൃത്യമായ അളവിൽ ഗ്ലൂക്കോസ് ലഭിക്കാതിരിക്കുന്പോൾ ക്ഷീണവും തളർച്ചയും അനുഭവപ്പെടും.
രാത്രിയിൽ ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ പോകുന്നതു കൊണ്ടു പ്രമേഹരോഗികളിൽ നിദ്രയ്ക്കു ഭംഗം വരാം. ഇതു ക്ഷീണത്തിനു കാരണമാകാം.
പ്രമേഹത്തിന്റെ സങ്കീർണ്ണതകളായ ആരോഗ്യപ്രശ്നങ്ങളും ക്ഷീണം വരുത്താം. പ്രമേഹം കാരണം സംഭവിക്കാവുന്ന വൃക്ക തകരാർ, തുടർച്ചയായുള്ള അണുബാധ, കാഴ്ചപ്രശ്നങ്ങൾ, ഹൃദ്രോഗം, ഞരന്പിനെ ബാധിക്കുന്ന ഡയബറ്റിക് ന്യൂറോപതി എന്നീ അവസ്ഥകളും ക്ഷീണത്തിനു കാരണമാകുന്നു. ഈ സങ്കീർണ്ണതകൾ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളും ക്ഷീണം വരുത്താം.
കാൻസറും ക്ഷീണവും
കാൻസർ അല്ലെങ്കിൽ കാൻസർ ചികിത്സ കാരണം വ്യക്തിക്കു കഠിനമായ ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നു. പലർക്കും ക്ഷീണം കാരണം ദൈനംദിന ജോലികൾ ചെയ്യാൻ കഴിയാതെ വരുന്നു. സാധാരണ ക്ഷീണമാണെങ്കിൽ കുറച്ചുനേരത്തെ വിശ്രമമോ ഉറക്കമോ കൊണ്ടു ക്ഷീണം അപ്രത്യക്ഷമാകും. എന്നാൽ കാൻസർ ബാധിതരിൽ അങ്ങനെ സംഭവിക്കില്ല. വിശ്രമമോ ഉറക്കമോ ക്ഷീണം അകറ്റുന്നില്ല. മാത്രമല്ല, ചെറിയ ശാരീരികാദ്ധ്വാനം പോലും ക്ഷീണത്തിനു കാരണമാകാം. എല്ലാ കാൻസറുകളിലും ക്ഷീണം കാണപ്പെടാമെങ്കിലും രക്താർബുദത്തിൽ ക്ഷീണം പ്രധാനവും ആദ്യഘട്ട ലക്ഷണവുമാണ്. ലുക്കീമിയ, ലിംഫോമ, മൾട്ടിപ്പിൾ മൈലോമ എന്നിവയിൽ ചുവന്ന രക്താണുക്കളുടെ അളവു കുറയുകയും ഇതു കാരണം ശരീരകോശങ്ങൾക്കു ശരിയായ അളവിൽ ഓക്സിജൻ ഉപയോഗപ്പെടുത്താൻ കഴിയാതെ വരുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ഹോർമോൺ അളവിനെ ബാധിക്കുന്ന സ്തനാർബുദം, പ്രോസ്റ്റേറ്റ് അർബുദം എന്നിവയിലും ക്ഷീണം കൂടുതലായി അനുഭവപ്പെടാം. ദഹനേന്ദ്രിയ വ്യവസ്ഥയെ ബാധിക്കുന്ന ആമാശയ കാൻസർ, കൊളോറെക്ടൽ കാൻസർ എന്നിവ കാരണം ശരിയായ ശാരീരിക പ്രവർ ത്തനവും ആഹാരത്തിന്റെ ഉപയോഗവും നടക്കാതെ വരുകയും ക്ഷീണം വരുകയും ചെയ്യാം.
കാൻസർ ചികിത്സയായ കീമോ തെറാപ്പി, റേഡിയേഷൻ എന്നിവ സ്വീകരിക്കുന്ന ഭൂരിഭാഗം ആളുകൾക്കും ക്ഷീണം അനുഭവപ്പെടാറുണ്ട്. കാൻസർ ചികിത്സയുടെ ഏതു ഘട്ടത്തിലും ക്ഷീണം അനുഭവപ്പെടാം. കാൻസർ ചികിത്സയുടെ പാർശ്വഫലങ്ങളായി അനീമിയ, വിശപ്പില്ലായ്മ, വയറിളക്കം, ഹോട്ട് ഫ്ലാഷുകൾ, അണുബാധ, വേദന, ഉറക്കപ്രശ്നങ്ങൾ, ഛർദി എന്നിവ ക്ഷീണത്തിനു കാരണമാകുന്നു.
വിളർച്ചയെ സൂക്ഷിക്കാം
നമ്മുടെ ശരീരത്തിൽ ഹീമോഗ്ലോബിനോ ചുവന്ന രക്താണുക്കളോ കുറയുന്ന അവസ്ഥയാണു വിളർച്ച അഥവാ അനീമിയ. വിളർച്ചയുള്ളവരിൽ കാണുന്ന പ്രധാന ലക്ഷണമാണു ക്ഷീണവും തളർച്ചയും. ക്ഷീണത്തോടൊപ്പം തലവേദന, തലകറക്കം എന്നിവയും വരാം. വിളർച്ച കാരണമുള്ള ക്ഷീണം സ്ത്രീകളിലാണു കൂടുതൽ. രോഗാവസ്ഥകൾ കാരണമുള്ള വിളർച്ചയ്ക്ക് അതിനുള്ള പരിഹാരം ചെയ്യുക. പോഷകാഹാര കുറവു കാരണമുള്ള വിളർച്ചയെ പ്രതിരോധിക്കാൻ ഇരുന്പു സമൃദ്ധമായ അടങ്ങിയ ആഹാരപദാർഥങ്ങൾ കഴിക്കണം.
അണുബാധകൾ കാരണം
നമ്മുടെ പ്രതിരോധശേഷിയെ തകർത്തു കളയുന്ന എയ്ഡ്സ് രോഗത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണു
ക്ഷീണം. എച്ച്ഐവിക്കെതിരെ ഉപയോഗിക്കുന്ന മിക്ക മരുന്നുകളും ശരീരത്തിനു നഷ്ടമായ ഊർജം വീണ്ടെടുക്കാൻ സഹായിക്കുമെങ്കിലും ചില മരുന്നുകൾ ഉറക്കപ്രശ്നങ്ങളും ക്ഷീണവും വരുത്താം. ഇൻഫ്ലുവൻസാ വൈറസ് കാരണം ഉണ്ടാകുന്ന രോഗമാണ് ഇൻഫ്ലുവൻസാ പനി അഥവാ ഫ്ലൂ. ഈ രോഗം ബാധിച്ചവരിൽ പനിയോടൊപ്പം ക്ഷീണവും കാണുന്നു. സാധാരണ ജലദോഷപ്പനിയിൽ ക്ഷീണം ഇടയ്ക്കൊക്കെയാണ് അനുഭവപ്പെടുന്നതെങ്കിൽ ഇൻഫ്ലുവൻസയിൽ എപ്പോഴും ക്ഷീണം ഉണ്ടാകും.
ന്യുമോണിയ വന്നാൽ
പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്ന ഗുരുതര രോഗമാണു ന്യുമോണിയ. വൈറസ്, ബാക്ടീരിയ, ഫംഗസ് (പൂപ്പൽ) എന്നിവ കാരണം ന്യുമോണിയ വരാം. ബാക്ടീരിയകൾ കാരണമുള്ള ന്യുമോണിയയിലാണു പലപ്പോഴും ക്ഷീണം പ്രധാന ലക്ഷണമായി വരുന്നത്. ഇതു പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാം. ക്ഷീണത്തോടൊപ്പം ശരീരവേദന, വിറയലോടുകൂടിയ കടുത്ത പനി, ശ്വാസംമുട്ടൽ, കഫത്തോടു കൂടിയ ചുമ എന്നിവയും പ്രധാന ലക്ഷണങ്ങളാണ്. മൂക്കടപ്പ്, മൂക്കൊലിപ്പ്, വരണ്ട ചുമ, ശ്വാസംമുട്ടൽ, ശരീരവേദന എന്നിവയാണു വൈറൽ ന്യുമോണിയയുടെ ലക്ഷണങ്ങൾ. ഫംഗൽ ന്യുമോണിയയിൽ സാധാരണ ലക്ഷണങ്ങൾ കണ്ടെന്നു വരില്ല.
ന്യുമോണിയ ഭേദമായാലും പലർക്കും ആഴ്ചകളോളം ക്ഷീണം അനുഭവപ്പെടും. പ്രായം, രോഗതീവ്രത, മറ്റ് ആരോഗ്യപ്രശ്നങ്ങൾ, ഏതുതരം ന്യുമോണിയ എന്നീ ഘടകങ്ങളെ അനുസരിച്ചാണു പൂർണ്ണമായ രോഗമുക്തി സാധ്യമാകുന്നത്. നല്ല വിശ്രമവും ഭക്ഷണവുമാണു ക്ഷീണം മാറാനുള്ള ഒരു മാർഗം.
കടപ്പാട്
ഡോ. കെ. പി. പൗലോസ്
തിരുവനന്തപുരം