ഡയറ്ററി സപ്ലിമെന്റുകൾ ആഹാരത്തിനു പകരമാകുമോ ? – യാഥാർഥ്യം ഇതാണ് Dietary Supplements: Not a Replacement for Healthy Eating
ഡയറ്ററി സപ്ലിമെന്റുകൾ ആർക്കെല്ലാം കഴിക്കാം എന്നതു മിക്കവരുടെയും സംശയമാണ്. ജീവിതശൈലിയിലും ആഹാരശീലങ്ങളിലും വന്ന മാറ്റങ്ങൾ കാരണം ഇന്നു പലരും ഡയറ്ററി സപ്ലിമെന്റുകളെ ആശ്രയിക്കുന്നതായി കാണാം. വൈറ്റമിനുകൾ, ധാതുക്കൾ , ഒമേഗ 3 സപ്ലിമെന്റുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന രീതിയിൽ സപ്ലിമെന്റുകൾ ഇന്നു ലഭ്യമാണ്.

ഡയറ്ററി സപ്ലിമെന്റുകൾ ആർക്കെല്ലാം കഴിക്കാം എന്നതു മിക്കവരുടെയും സംശയമാണ്. ജീവിതശൈലിയിലും ആഹാരശീലങ്ങളിലും വന്ന മാറ്റങ്ങൾ കാരണം ഇന്നു പലരും ഡയറ്ററി സപ്ലിമെന്റുകളെ ആശ്രയിക്കുന്നതായി കാണാം. വൈറ്റമിനുകൾ, ധാതുക്കൾ , ഒമേഗാ 3 സപ്ലിമെന്റുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന രീതിയിൽ സപ്ലിമെന്റുകൾ ഇന്നു ലഭ്യമാണ്.
ആഹാരത്തിലൂടെ ലഭിക്കേണ്ട ചില പോഷകങ്ങൾ ശരീരത്തിന് ആവശ്യത്തിനു ലഭിക്കാത്ത സാഹചര്യത്തിൽ അതു നിറവേറ്റുന്നതിന് ഉപയോഗിക്കുന്ന ഉൽപന്നങ്ങളാണിവ. ആഹാരത്തിലൂടെ മാത്രം പോഷക ലഭ്യത നേടാനാകാത്ത സാഹചര്യത്തിലുള്ളവരാണു പൊതുവെ ഡയറ്ററി സപ്ലിമെന്റുകൾ കഴിക്കേണ്ടത്. സപ്ലിമെന്റ് നിർദേശിക്കുന്ന ഡോക്ടർ ഡോസ് കൂടി ക്രമീകരിച്ചാണ് അതു നൽകുന്നത്. രോഗിയുടെ നിലവിലുള്ള ശാരീരിക സ്ഥിതിയെ അതിനായി വിശകലനം ചെയ്യുന്നു. നിലവിൽ മറ്റെന്തെങ്കിലും രോഗാവസ്ഥകളുണ്ടോ? പ്രമേഹം, വൃക്കരോഗം, കരൾ രോഗം എന്നിവയുണ്ടോ എന്നതും അറിയേണ്ടതുണ്ട്. മദ്യപാനശീലമുണ്ടോ എന്നതും പ്രസക്തമാണ്.
ഗർഭകാലത്തും വാർധക്യത്തിലും
വിവിധതരം പോഷകാഹാരങ്ങൾ ആവശ്യാനുസരണം കഴിക്കുന്ന പ്രായപൂർത്തിയായ ഒരാളാണ് നിങ്ങളെങ്കിൽ സപ്ലിമെന്റുകൾ കഴിക്കേണ്ടതില്ല. എന്നാൽ ഗർഭിണിയാണെങ്കിലോ, അമ്മയാകാൻ തയാറെടുക്കുന്നുണ്ടെങ്കിലോ, ഡോക്ടറുടെ നിർദേശത്തോടെ സപ്ലിമെന്റുകൾ കഴിക്കാം. അതുപോലെ 50 വയസ്സിനു മേൽ പ്രായം ഉണ്ടെങ്കിലും അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിലും സപ്ലിമെന്റുകൾ കഴിക്കാം. വയോജനങ്ങൾക്കും സപ്ലിമെന്റുകൾ നിര്‍ദേശിക്കാറുണ്ട്.
വിശപ്പു കുറവാണെങ്കിലും പോഷകസമൃദ്ധമായ ആഹാരം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും സപ്ലിമെന്റുകളെ ആശ്രയിക്കേണ്ടി വരും.
രോഗാവസ്ഥകളിൽ
എല്ലാ പോഷകപദാർഥങ്ങളും ഉൾപ്പെടാത്ത ഏതെങ്കിലും ഡയറ്റ് നിങ്ങൾ പിന്തുടരുന്നുണ്ടെങ്കിൽ സപ്ലിമെന്റുകൾ ഉൾപ്പെടുത്താം. പോഷകങ്ങളെ ദഹിപ്പിക്കുന്നതിനെ ബാധിക്കുന്ന തരം ഏതെങ്കിലും മെഡിക്കൽ കണ്ടീഷൻ – അതായത് ക്രോണിക് ഡയേറിയ, ഭക്ഷണ അലർജി, ഫൂഡ് ഇൻടോളറൻസ്, കരൾ, ഗാൾബ്ലാഡർ, കുടൽ, പാൻക്രിയാസ് ഇവയെ ബാധിക്കുന്ന രോഗങ്ങൾ എന്നിവയുണ്ടെങ്കിലും സപ്ലിമെന്റുകൾ കഴിക്കാം, അർബുദരോഗികൾ, ഡൈജസ്റ്റീവ് ട്രാക്റ്റിൽ ശസ്ത്രക്രിയ കഴിഞ്ഞവർ, മറ്റു ശസ്ത്രക്രിയകൾ കഴിഞ്ഞവർ, പ്രമേഹവും അമിതവണ്ണവുമുള്ളവർ അങ്ങനെ സപ്ലിമെന്റുകൾ ആവശ്യമായവർ ധാരാളമുണ്ട്.
പ്രധാനം പോഷകാഹാരം
ആഹാരത്തിൽ നിന്നു പോഷകങ്ങൾ കിട്ടാത്ത ഒരു സാഹചര്യം വരുമ്പോൾ മാത്രം ഡയറ്ററി സപ്ലിമെന്റുകൾ ഉപയോഗിക്കുക എന്നതാണു പ്രധാനം. ഉചിതമായ സാഹചര്യങ്ങളിൽ ഉപയോഗിക്കുമ്പോൾ അവ ഗുണകരമാണ്. എന്നാൽ ഡോക്ടറുടെ അറിവോടെയല്ലാതെ അമിതമായി സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം.
ദൈനംദിന ആഹാരത്തിലൂടെ ലഭിക്കേണ്ട നിരവധിയായ പോഷകഘടകങ്ങൾക്കു പകരമായി സ്വമേധയാ സപ്ലിമെന്റുകളെ ആ സ്ഥാനത്തു പ്രതിഷ്ഠിക്കാൻ ഒരുങ്ങുകയാണോ ? നിങ്ങൾക്കു തെറ്റി. അവ ആരോഗ്യകരമായ ആഹാരത്തിനും ജീവിതശൈലിക്കും പകരമല്ല. ആഹാരത്തിലൂടെ തന്നെ പോഷകവൈവിധ്യം നമ്മിലേക്കെത്തുന്നതാണു ശരിയായ രീതി.
വിവരങ്ങൾക്കു കടപ്പാട്
ഡോ. സുജിത് ചന്ദ്രൻ
കൺസൽറ്റന്റ ്
ഇന്റേണൽ മെഡിസിൻ
കിംസ് ഹെൽത് , കോട്ടയം