ചപ്പാത്തി, റൊട്ടി, ഫുൽക്ക എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഇത്, ഗോതമ്പ് പൊടി ഉപയോഗിച്ച് തയ്യാറാക്കുന്ന ഇന്ത്യൻ ജനപ്രിയ വിഭവമാണ്. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ഇതിൻ്റെ തയ്യാറാക്കുന്ന രീതികളിൽ വ്യത്യാസമുണ്ട്. നാരുകളാൽ സമ്പന്നമായതിനാൽ ശരീരഭാരം കുറയ്ക്കാനും പ്രമേഹ നിയന്ത്രണത്തിനും ഇത് സഹായിക്കും. എന്നാൽ, കാർബോഹൈഡ്രേറ്റിൻ്റെ ഉറവിടം എന്ന നിലയിൽ അളവിൽ ശ്രദ്ധിക്കണം. റാഗി, ഓട്സ് തുടങ്ങിയ മറ്റ് ധാന്യങ്ങൾ ഉപയോഗിച്ചും ചപ്പാത്തി തയ്യാറാക്കാം. വിപണിയിൽ ലഭിക്കുന്ന റെഡി-ടു-കുക്ക് പാക്കറ്റുകളിൽ പ്രിസർവേറ്റീവുകൾ അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. കൂടാതെ, ഗോതമ്പിലെ ഗ്ലൂട്ടൻ അലർജി ഉള്ളവർക്ക് മറ്റ് പൊടികൾ ഉപയോഗിക്കാവുന്നതാണ്.

പ്രായഭേദമന്യേ ഏവരുടെയും പ്രിയ വിഭവമാണ് ചപ്പാത്തി. നമ്മുടെ നാട്ടിലെ മിക്ക വീടുകളിലെയും ഒരു നേരത്തെ പ്രധാന വിഭവമാണിത്. വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ കറികൾക്കൊപ്പം സൂപ്പറായി യോജിക്കുന്ന ഒന്നാണു ചപ്പാത്തി.

പേരുകൾ പലത്

ഇന്ത്യയിൽ ചപ്പാത്തി വിവിധ പേരുകളിൽ അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ചപ്പാത്തിയെന്നാണു പേരെങ്കിൽ ഉത്തരേന്ത്യയിൽ അതു റൊട്ടി ആണ്. ഫുൽക്കയും ചപ്പാത്തിയുടെ മറ്റൊരു വകഭേദമാണ്.

ചപ്പാത്തി, റൊട്ടി, ഫുൽക്ക എന്നിവ ഉണ്ടാക്കാൻ നല്ലതു മുഴു ഗോതന്പു പൊടി (Whole Wheat Flour) ആണ്. ആട്ട എന്ന പേരിൽ കടകളിൽ നിന്നു നമുക്കു ലഭിക്കുന്നതു മുഴു ഗോതന്പു പൊടി തന്നെയാണ്. അതിനകത്തു തവിട്, പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്. ആട്ടയിൽ നാരുകളുടെ അളവും കൂടുതലായിരിക്കും. ചപ്പാത്തി, റൊട്ടി, ഫുൽക്ക എന്നിവ തയാറാക്കാൻ ഒരേ ചേരുവ തന്നെയാണ് ഉപയോഗിക്കുന്നതെങ്കിലും അവ ഉണ്ടാക്കുന്ന രീതി വ്യത്യസ്തമാണ്.

ADVERTISEMENT

ദക്ഷിണേന്ത്യയിൽ ചപ്പാത്തി ഉണ്ടാക്കുന്പോൾ എണ്ണ തടവാറുണ്ട്. ചപ്പാത്തി കല്ലിൽ ഇട്ടശേഷം ഓരോ വശത്തും എണ്ണ തടവി മറിച്ചും തിരിച്ചുമിട്ടു ചുട്ടെടുക്കുന്നു. എന്നാൽ ഉത്തരേന്ത്യയിൽ ചപ്പാത്തിക്കു കട്ടി കൂടുതലായിരിക്കും. ഇതിനെയാണു റൊട്ടി എന്നു പറയുന്നത്. എണ്ണ ഉപയോഗിക്കാതെയാണ് ഇവ തയാറാക്കുക. ഇതേ റൊട്ടി കനലിൽ ചുട്ടെടുത്താൽ അതിനെ തന്തൂർ റൊട്ടി എന്നു പറയും. പരത്തിയ ചപ്പാത്തി കല്ലിൽ ചെറുതായി ചൂടാക്കിയ ശേഷം കനലിൽ അല്ലെങ്കിൽ തീയിൽ ഇട്ടു പൊള്ളിച്ചെടുക്കും. ഇതാണു ഫുൽക്ക. ഫുൽക്ക വളരെ മൃദുവുമായിരിക്കും.

പറാത്ത എന്ന മറ്റൊരു വിഭവമുണ്ട്. ചപ്പാത്തിയാണ് ഇതിന്റെ അടിസ്ഥാനം. എന്നാൽ ചപ്പാത്തിക്കുള്ളിൽ പച്ചക്കറികളോ ഉരുളക്കിഴങ്ങ് വേവിച്ചതോ പനീറോ ഉണ്ടാകും. ഇതിനെ സ്റ്റഫിങ് എന്നു പറയുന്നു.

ADVERTISEMENT

ശരീരഭാരം കുറയ്ക്കാൻ

ഡയറ്റു ചെയ്യുന്ന ബഹുഭൂരിപക്ഷം പേരും ചോറിനു പകരം ചപ്പാത്തിയാണു കഴിക്കാറ്. എന്നാൽ ചപ്പാത്തി ഉണ്ടാക്കുന്ന വിധം, എണ്ണം എന്നിവ ശ്രദ്ധിക്കണം. ചപ്പാത്തിയും കാർബോഹൈഡ്രേറ്റിന്റെ ഉറവിടമാണ്. അരിയിലും കാർബോഹൈഡ്രേറ്റ് ഉണ്ട്. അതിനാൽ തന്നെ ഡയറ്റിന്റെ ഭാഗമായി ചോറു പൂർണമായി ഒഴിവാക്കി കൂടുതൽ ചപ്പാത്തി കഴിക്കുന്നതു കൊണ്ടു ഫലമില്ല. അരിയെ അപേക്ഷിച്ചു നോക്കുന്പോൾ ഗോതന്പിൽ സോഡിയത്തിന്റ അളവു കൂടുതലാണ്.

ADVERTISEMENT

ചപ്പാത്തി നാരുകളാൽ സന്പന്നമാണ്. ഉയർന്ന അളവിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. ചപ്പാത്തി കഴിച്ചാൽ ഏറെ നേരം വിശക്കാതിരിക്കും. ചപ്പാത്തി രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് ഉയർത്തില്ല എന്നതു പോസിറ്റീവ് ഘടകമാണ്. അതിനാൽ തന്നെ പ്രമേഹരോഗികളുടെ പ്രിയപ്പെട്ട ആഹാരമാണിത്.

വയർ നിറയും

അത്താഴത്തിനു നാരുകളാൽ സമൃദ്ധമായ ചപ്പാത്തി കഴിക്കുന്നതു വയർ നിറഞ്ഞതായി തോന്നൽ വരുത്തും. രാത്രി മറ്റു ഭക്ഷണങ്ങൾ കഴിക്കാനും തോന്നില്ല. മുതിർന്ന വ്യക്തിക്കു രണ്ടോ മൂന്നോ ചപ്പാത്തി കഴിക്കാം. രാവിലെയും ഉച്ചയ്ക്കും അരിയാഹാരം കഴിച്ചാൽ അത്താഴത്തിനു ചപ്പാത്തി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്.

ഗോതന്പുപൊടി കൊണ്ടു മാത്രമല്ല ചപ്പാത്തി തയാറക്കാവുന്നത്. റാഗി (കൂവരക്), ഓട്സ്, മണിചോളം, കൂവപ്പൊടി, സോയാബീൻ എന്നിവ കൊണ്ടും ചപ്പാത്തി ഉണ്ടാക്കാം. ഇവ എല്ലാം ഒരുമിച്ചു പൊടിച്ചെടുത്ത മൾട്ടിഗ്രെയിൻ ആട്ട കൊണ്ടും ചപ്പാത്തി തയാറക്കാം.

റെഡി ടു കുക്കിലെ അപകടം

ഇന്നു വിപണിയിൽ റെഡി ടു കുക്ക് അല്ലെങ്കിൽ ഹാഫ് കുക്ക്ഡ് പായ്ക്കറ്റ് ചപ്പാത്തി സുലഭമാണ്. എന്നാൽ ഇവയിൽ പല അപകടങ്ങളും ഒളിഞ്ഞിരിക്കുന്നുണ്ട്. ഇവ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന പ്രിസർവേറ്റീവുകളാണ് പ്രശ്നം. സോഡിയം ബെൻസോയേറ്റ്, സോഡിയം പ്രൊപ്പയനേറ്റ്, കാത്സ്യം പ്രൊപ്പയനേറ്റ്, ബെൻ സോയിക് ആസിഡ് തുടങ്ങിയ പ്രിസർവേറ്റീവുകൾ ചപ്പാത്തിയിൽ ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം പൊടിയിൽ ചേർക്കുന്ന രണ്ടു ഘടകങ്ങളാണ് ബേക്കിങ് സോഡയും വനസ്പതി പോലുള്ള ഹൈഡ്രോജനേറ്റഡ് ഫാറ്റും.

ചപ്പാത്തിയും അലർജിയും

ചപ്പാത്തി കഴിക്കുന്നവർക്ക് അലർജി ഉണ്ടാകാൻ കാരണം ഗോതന്പിലെ ഗ്ലൂട്ടൻ സാന്നിധ്യമാണ്. ഗോതന്പിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ ഘടകമാണു ഗ്ലൂട്ടൻ. ഇതു ചിലരിൽ‌ അലർജി ഉണ്ടാക്കുന്നു. അലർജിയുള്ളവർക്കു കൂവപ്പൊടി, ഓട്സ് പൊടി, ചോളപ്പൊടി എന്നിവ കൊണ്ടു ചപ്പാത്തി തയാറാക്കാം. ഗ്ലൂട്ടൻ ഫ്രീ പൊടികൾ ഇന്നു വിപണിയിൽ സുലഭമാണ്.

ഏത് ആഹാരവും ശരീരത്തിന് ആവശ്യമായ അളവിൽ കഴിച്ചാൽ ആരോഗ്യകരം തന്നെ. ചപ്പാത്തിയുടെ കാര്യത്തിലും അതു ശരിയാണ്. വയർ നിറയാനും ആരോഗ്യം സംരക്ഷിക്കാനും ചപ്പാത്തി സൂപ്പർ തന്നെയാണ്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിതാ മോഹൻ

പോഷകാഹാര വിദഗ്ധ, തിരുവനന്തപുരം.

English Summary:

Chapati, a beloved Indian flatbread made primarily from whole wheat flour, is a staple in many households and pairs well with various curries. Known by different names like Roti and Phulka in North India, chapati is prepared differently across regions, with South Indian versions often using oil and North Indian Rotis being thicker and oil-free. Phulka is a variation cooked directly on flame, resulting in a soft texture, while Paratha is a stuffed chapati. While often chosen for weight loss due to its fiber content, it's essential to remember chapati is a carbohydrate source similar to rice, and excessive consumption can be counterproductive. It is rich in fiber, protein, and healthy fats, aids in satiety, and has a low glycemic index, making it suitable for diabetics. Alternative flours like ragi, oats, and millet can also be used for chapati preparation. Caution is advised with ready-to-cook packets due to preservatives, and gluten allergies can be managed by using alternative flours.

ADVERTISEMENT