പെറ്റ് സ്കാൻ എന്നത് കാൻസർ രോഗനിർണയത്തിനും ചികിത്സയ്ക്കും നിർദ്ദേശിക്കപ്പെടുന്ന ഒരു പ്രധാന ന്യൂക്ലിയർ മെഡിസിൻ പരിശോധനാ രീതിയാണ്. സാധാരണ സിടി, എക്സ്-റേ സ്കാനുകളിൽ നിന്ന് വ്യത്യസ്തമായി, രോഗിയുടെ ശരീരത്തിൽ കുത്തിവയ്ക്കുന്ന റേഡിയോ ഫാർമസ്യൂട്ടിക്കലുകൾ പുറപ്പെടുവിക്കുന്ന റേഡിയേഷൻ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. സാധാരണ കോശങ്ങളെക്കാൾ കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കുന്ന കാൻസർ കോശങ്ങളിൽ ഈ മരുന്നുകൾ അടിഞ്ഞുകൂടുന്നതിലൂടെ അവയെ തിരിച്ചറിയാൻ സാധിക്കുന്നു. കാൻസറിന്റെ ഘട്ടം നിർണ്ണയിക്കാനും, ചികിത്സയുടെ ഫലപ്രാപ്തി വിലയിരുത്താനും, ആവശ്യാനുസരണം ചികിത്സാരീതി മാറ്റാനും പെറ്റ് സ്കാൻ സഹായിക്കുന്നു. പ്രത്യേകതരം കാൻസറുകൾക്ക് അനുയോജ്യമായ റേഡിയോ മരുന്നുകളും ഇതിനായി ഉപയോഗിക്കാറുണ്ട്. ഈ പരിശോധനയ്ക്ക് മുമ്പ് ചില തയ്യാറെടുപ്പുകൾ ആവശ്യമാണെങ്കിലും, പാർശ്വഫലങ്ങൾ അപൂർവമാണ്.

കാൻസർ ചികിത്സയ്ക്കു പോയിട്ടുള്ളവർ പെറ്റ് സ്കാനിനേക്കുറിച്ചു കേട്ടിട്ടുണ്ടാകും. കാൻസർ നിർണയത്തിനു ശേഷം ഡോക്ടർമാർ പലർക്കും പെറ്റ് സ്കാൻ നിർദേശിക്കാറുണ്ട്. എന്താണ് ഈ പെറ്റ് സ്കാൻ എന്നറിയാം.

റേഡിയോ ഐസോടോപ്പുകൾ അല്ലെങ്കിൽ റേഡിയോ ഫാർമസ്യൂട്ടിക്കലുകൾ ഉപയോഗിച്ചു രോഗനിർണയവും ചികിത്സയും നടത്തുന്ന ഒരു മെഡിക്കൽ വിഭാഗമാണു ന്യൂക്ലിയർ മെഡിസിൻ. അർബുദചികിത്സയിൽ ഇപ്പോഴിതു വ്യാപകമായി ഉപയോഗിക്കുന്നു. ന്യൂക്ലിയർ മെഡിസിനിൽ രോഗനിർണയത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ പ്രധാനമാണു പെറ്റ് സിടി (PET CT) സ്കാനറും ഗാമ ക്യാമറ അല്ലെങ്കിൽ സ്പെക്ട് സിടി (SPECT CT) സ്കാനറും.
സാധാരണ  ഉപയോഗത്തിലുള്ള ഇമേജിങ് ടെക്നിക്കുകളായ സിടി സ്കാൻ, എക്സ് റേ മുതലായവയിൽ നിന്നു ന്യൂക്ലിയർ മെഡിസിൻ  വ്യത്യസ്തമാണ്. എക്സ് റേ, സിടി സ്കാനിൽ റേഡിയേഷൻ നൽകുന്നത് ഉപകരണങ്ങൾ വഴിയാണ്. ന്യൂക്ലിയർ മെഡിസിനിൽ റേഡിയേഷൻ സ്രോതസ്സ് എന്നു പറയുന്നതു രോഗിയാണ്. അതായത്, വിവിധ അർബുദങ്ങൾക്കുള്ള നിശ്ചിത റേഡിയോ ഫാർമസ്യൂട്ടിക്കലുകൾ രോഗികൾക്കു കുത്തിവയ്പ് ആയോ ഉള്ളിലേക്കു കഴിക്കുന്ന ദ്രാവകരൂപത്തിലോ കൊടുക്കുന്നു.

ADVERTISEMENT

ഈ മരുന്നുകൾ കാൻസർ കോശങ്ങളിൽ കടന്നുചെന്നു പുറത്തുവിടുന്ന റേഡിയേഷനുകൾ പ്രത്യേകം തയാറാക്കിയ ഗാമ ക്യാമറ, പെറ്റ് സിടി സ്കാനർ എന്നിവ വഴി സ്കാൻ ഇമേജ് രൂപ ത്തിൽ നമുക്കു കിട്ടുകയും അതുവഴി രോഗനിർണയം നടത്താൻ സാധിക്കുകയും ചെയ്യുന്നു.

ഘട്ടം അറിയാൻ

ADVERTISEMENT

മിക്കവാറും എല്ലാ കാൻസറുകളുടെയും ഘട്ടം തിരിച്ചറിയുന്നതിനും, ചികിത്സ കൊണ്ടോ കാൻസറിന്റെ പ്രത്യേകത കൊണ്ടോ ഘട്ടത്തിനു വ്യത്യാസം വന്നാൽ ചികിത്സാപദ്ധതി മാറ്റുന്നതിനും (റീ സ്േറ്റജിങ്),  ചികിത്സയോടുള്ള പ്രതികരണം  മനസ്സിലാക്കാനും പെറ്റ് സ്കാൻ സഹായിക്കുന്നു. ഫ്ളൂറോഡിയോക്സി ഗ്ലൂക്കോസ്–18 (എഫ്ഡിജി) എന്ന റേഡിയോ ഫാർമസ്യൂട്ടിക്കൽ മരുന്നു കുത്തിവച്ചു കൊണ്ടുള്ള പെറ്റ് സ്കാനാണു സാധാരണമായി ഉപയോഗിക്കുന്നത്.  സാധാരണ കോശങ്ങളെക്കാൾ കാൻസർ കോശങ്ങളിൽ കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കുന്നു എന്നുള്ള പ്രത്യേ കതയെ ആണ് ഈ പെറ്റ് സിടി സ്കാനിൽ ഉപയോഗപ്പെടുത്തുന്നത്.  സാധാരണയിലും കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കപ്പെടുന്ന കോശങ്ങളിൽ  എഫ്ഡിജി അടിഞ്ഞുകൂടും.

നാഡീവ്യവസ്ഥയിലും അന്തഃസ്രാവി ഗ്രന്ഥീ വ്യവസ്ഥയിലും ഉള്ള മുഴകൾ (ന്യൂറോ–എൻഡോക്രൈൻ ട്യൂമറുക ൾ),  പ്രോസ്േറ്ററ്റ് കാൻസർ എന്നിങ്ങനെ ചില പ്രത്യേക കാ ൻസറുകൾക്ക് 68 Ga DOTANOC, 68 Ga PSMA മുതലായ പ്രത്യേകതരം മരുന്നുകൾ കുത്തിവച്ചുള്ള പെറ്റ് സിടി സ്കാനുകൾ  ഉപയോഗിക്കാറുണ്ട്.

ADVERTISEMENT

രോഗനിർണയത്തിനുള്ള സ്കാനുകളിൽ നേരിയ അളവിൽ മാത്രമേ റേഡിയോഐസോട്ടോപ്പുകൾ നൽകുന്നുള്ളു. അതുകൊണ്ടു പാർശ്വഫലങ്ങൾ അപൂർവമാണ്. എങ്കിലും ഗർഭിണികളായ സ്ത്രീകൾ എല്ലാത്തരം ന്യൂക്ലിയർ മെഡിസിൻ പരിശോധനാരീതികളും ഒഴിവാക്കേണ്ടതാണ്.

സ്കാനിനു മുൻപു രോഗിയുടെ ഗ്ലൂക്കോസ് നില നിയന്ത്രണത്തിൽ നിർത്തണം. തലേന്നു രാത്രി ഭക്ഷണത്തിനുശേഷം മറ്റൊന്നും കഴിക്കാതെ വേണം സ്കാനിങ്ങിനു വരാൻ. മരുന്നു കുത്തിവച്ച ശേഷം 30 – 40 മിനിറ്റുകൾക്കു ശേഷം രോഗിയെ സ്കാൻ മെഷീനിൽ കിടത്തും. ഏകദേശം 15 മിനിറ്റുകൊണ്ടു സ്കാൻ പൂർത്തീകരിക്കും.  റേഡിയേഷൻ മരുന്നു വിയർപ്പിലൂടെയും മൂത്രത്തിലൂടെയും പുറത്തുപോകും. സ്കാനിങ്ങിനു ശേഷം ധാരാളം വെള്ളം കുടിച്ച് ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതു ശരീരത്തിൽ നിന്നു റേഡിയേഷൻ മരുന്നു പെട്ടെന്നു പുറത്തു പോകുവാൻ സഹായിക്കുന്നു.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. നിഖിൽ മോഹൻ
അസി. പ്രഫസർ
ന്യൂക്ലിയർ മെഡിസിൻ വിഭാഗം
മലബാർ കാൻസർ സെന്റർ
തലശ്ശേരി, കണ്ണൂർ

English Summary:

PET scan is a crucial diagnostic tool in nuclear medicine, widely used in cancer treatment. This imaging technique differs from CT scans and X-rays as the patient themselves becomes the source of radiation after receiving radiopharmaceuticals. PET scans help identify the stage of cancer, assist in restaging if treatment alters the condition, and assess treatment response. The most common type uses Fluorodeoxyglucose-18 (FDG), which accumulates more in cancer cells due to their higher glucose metabolism. Specialized radiopharmaceuticals are used for specific cancers like neuroendocrine tumors and prostate cancer. While side effects are rare due to minimal radiation doses, pregnant women should avoid these scans. Patients need to fast before the scan, and hydration post-scan aids in expelling the radiopharmaceuticals.

ADVERTISEMENT