സ്കൂൾ തുറന്നു, അറിയാം ABCDEF Tips...
സ്കൂൾ തുറന്നു. പഠനത്തിനായി പുതിയ ലോകത്തെത്തിയിരിക്കുകയാണ് കുട്ടികൾ. എന്നാൽ രോഗസാധ്യത കൂടുതലുള്ള സമയം കൂടിയാണിത്. കുട്ടികളുടെ ആരോഗ്യത്തിനായി മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ABCDEF എന്ന രീതിയിൽ ടിപ്സ് ആയി അവതരിപ്പിക്കുകയാണ് ശിശുരോഗചികിത്സനായ ഡോ. ജിസ്സ് തോമസ്. A- Avoid Contact പനിയുള്ള

സ്കൂൾ തുറന്നു. പഠനത്തിനായി പുതിയ ലോകത്തെത്തിയിരിക്കുകയാണ് കുട്ടികൾ. എന്നാൽ രോഗസാധ്യത കൂടുതലുള്ള സമയം കൂടിയാണിത്. കുട്ടികളുടെ ആരോഗ്യത്തിനായി മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ABCDEF എന്ന രീതിയിൽ ടിപ്സ് ആയി അവതരിപ്പിക്കുകയാണ് ശിശുരോഗചികിത്സനായ ഡോ. ജിസ്സ് തോമസ്.
A- Avoid Contact
പനിയുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക. സ്കൂളിൽ എത്തിയതിനുശേഷമാണു പനി വന്നതെങ്കിൽ കുട്ടിയെ സിക്ക് റൂമിലേക്കു മാറ്റി മറ്റു കുട്ടികളുമായി ഇടപഴകാതിരിക്കാൻ അധ്യാപകർ ശ്രദ്ധിക്കേണ്ടതാണ്.
B- Bacteria/Virus Vaccines
ന്യുമോണിയ, സാധാരണയായി പകരുന്ന ഇൻഫ്ലുവൻസാ പനികൾ ഇവയ്ക്ക് എതിരായുള്ള പ്രതിരോധ കുത്തിവയ്പുകൾ ഇന്നു ലഭ്യമാണ്. ആവശ്യമെങ്കിൽ ശിശുരോഗവിദഗ്ധന്റെ നിർദേശ പ്രകാരം അവ നൽകാവുന്നതാണ്.
C- Change the Habit
സ്കൂളിൽ നിന്നു വന്നാലും മൊബൈൽ ഫോൺ ഉപയോഗിക്കുന്ന കുട്ടികൾ ധാരാളമുണ്ട്. ടിവി കാണുന്നവരുമുണ്ട്. കുട്ടികളുടെ സ്ക്രീൻ ടൈം പരമാവധി ഒരു മണിക്കൂറിൽ താഴെ നിർത്തുന്നതിനു മാതാപിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ദിവസം 40 മിനിറ്റെങ്കിലും കുട്ടിയ്ക്കു വ്യായാമവും ലഭിക്കണം.
D - Drugs
കുട്ടികൾക്കു ശിശുരോഗവിദഗ്ധർ നിർദ്ദേശിക്കുന്ന മരുന്നുകൾ നിർദേശിക്കുന്ന അളവിലും കാലയളവിലും കൃത്യമായി നൽകേണ്ടതാണ്. സ്വയംചികിത്സ പരമാവധി ഒഴിവാക്കുക. മുൻപ് രോഗം വന്നപ്പോൾ നൽകിയ മരുന്ന് പിന്നീട് രോഗം വരുമ്പോഴെല്ലാം കുട്ടിക്കു നൽകുന്ന പ്രവണത നല്ലതല്ല.
E- Enviornment
ഒരു കുട്ടിയുടെ ജീവിതത്തിൽ മൂന്നു ചുറ്റുപാടുകളാണുള്ളത്. സ്കൂൾ, വീട്, സ്കൂൾ ബസ്. ഈ ചുറ്റുപാടുകളെല്ലാം പരമാവധി അണുവിമുക്തമാക്കിയും പൊടി വിമുക്തമായും സംരക്ഷിക്കുക. ക്ലാസ് മുറികൾ വൃത്തിയായിരിക്കണം. കുട്ടിയുടെ മുറി എന്നും വൃത്തിയാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. സ്കൂൾ ബസ് വൃത്തിയുള്ളതാകാൻ സ്കൂൾ അധികൃതർ ശ്രദ്ധിക്കണം.
F- Food
കുട്ടികളുടെ ആഹാരത്തിൽ ജങ്ക് ഫൂഡ്, ശീതളപാനീയങ്ങൾ മുതലായവ പരമാവധി ഒഴിവാക്കുക. ആഹാരത്തിൽ പഴങ്ങളും പച്ചക്കറികളും കൂടുതലായി ഉൾപ്പെടുത്തുക. കുട്ടി നന്നായി വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
തയാറാക്കിയത്
ഡോ. ജിസ്സ് തോമസ്
പാലൂക്കുന്നേൽ
സീനിയർ കൺസൽറ്റന്റ് ,
പീഡിയാട്രിക്സ് വിഭാഗം
മാർ സ്ലീവാ മെഡിസിറ്റി
പാലാ.