മലയിൽ നിന്നും കടലിൽ നിന്നും ഉള്ള ഭക്ഷണം നിറയ്ക്കാം– സ്കൂൾ ലഞ്ച് ബോക്സ് തയാറാക്കുമ്പോൾ Preparing School Lunchbox
വളരുന്ന പ്രായത്തിൽ അന്നജവും പ്രോട്ടീനും കൊഴുപ്പും വൈറ്റമിൻസും എല്ലാം ആവശ്യമായ അളവിൽ ലഭ്യമാകുന്ന തരത്തിലുള്ള സമീകൃതാഹാരം കുട്ടികൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കണം. പക്ഷേ ഭക്ഷണത്തിൻ്റെ രുചിയും മണവും നിറവും ആകൃതിയും വൈവിധ്യവും പുതുമയും എല്ലാം നോക്കി തിരഞ്ഞെടുപ്പ് നടത്തി ഭക്ഷണം കഴിയ്ക്കുന്ന
വളരുന്ന പ്രായത്തിൽ അന്നജവും പ്രോട്ടീനും കൊഴുപ്പും വൈറ്റമിൻസും എല്ലാം ആവശ്യമായ അളവിൽ ലഭ്യമാകുന്ന തരത്തിലുള്ള സമീകൃതാഹാരം കുട്ടികൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കണം. പക്ഷേ ഭക്ഷണത്തിൻ്റെ രുചിയും മണവും നിറവും ആകൃതിയും വൈവിധ്യവും പുതുമയും എല്ലാം നോക്കി തിരഞ്ഞെടുപ്പ് നടത്തി ഭക്ഷണം കഴിയ്ക്കുന്ന
വളരുന്ന പ്രായത്തിൽ അന്നജവും പ്രോട്ടീനും കൊഴുപ്പും വൈറ്റമിൻസും എല്ലാം ആവശ്യമായ അളവിൽ ലഭ്യമാകുന്ന തരത്തിലുള്ള സമീകൃതാഹാരം കുട്ടികൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കണം. പക്ഷേ ഭക്ഷണത്തിൻ്റെ രുചിയും മണവും നിറവും ആകൃതിയും വൈവിധ്യവും പുതുമയും എല്ലാം നോക്കി തിരഞ്ഞെടുപ്പ് നടത്തി ഭക്ഷണം കഴിയ്ക്കുന്ന
വളരുന്ന പ്രായത്തിൽ അന്നജവും പ്രോട്ടീനും കൊഴുപ്പും വൈറ്റമിൻസും എല്ലാം ആവശ്യമായ അളവിൽ ലഭ്യമാകുന്ന തരത്തിലുള്ള സമീകൃതാഹാരം കുട്ടികൾ കഴിക്കുന്നുവെന്ന് ഉറപ്പാക്കണം. പക്ഷേ ഭക്ഷണത്തിൻ്റെ രുചിയും മണവും നിറവും ആകൃതിയും വൈവിധ്യവും പുതുമയും എല്ലാം നോക്കി തിരഞ്ഞെടുപ്പ് നടത്തി ഭക്ഷണം കഴിയ്ക്കുന്ന പുതുതലമുറയുടെ ആഹാരകാര്യത്തിൽ നാം അൽപ്പം വിയർക്കുക തന്നെ ചെയ്യും! എന്നാലും ഭക്ഷണത്തിൽ വൈവിധ്യം ഉറപ്പുവരുത്തിയും കുട്ടികളുടെ അഭിരുചിയ്ക്കൊത്ത് പുതിയ രുചിക്കൂട്ടുകൾ പരീക്ഷിച്ചും ഇത്തരം കടമ്പകൾ മറികടക്കാവുന്നതാണ്.
ഫാസ്റ്റ് ഫുഡ് പ്രേമികൾക്കായി ഇടയ്ക്കൊക്കെ ആരോഗ്യകരമായ സാൻഡ്‌വിച്ചുകൾ തയ്യാറാക്കാം. പ്രഭാതഭക്ഷണത്തിന് പതിവുകാരായ പുട്ടിനും ഇഡ്ഡലിക്കും ദോശയ്ക്കും അവധി നൽകി പാൻ കേക്ക് പോലുള്ളവയ്ക്ക് ഇടം നൽകാം.
എന്നാൽ ജങ്ക് ഫുഡ്സും എണ്ണമയമുള്ള പലഹാരങ്ങളും കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്ക്സും നിത്യേനയുള്ള ആഹാരക്രമത്തിൽ നിന്നും പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക.
അരിയുടെ തവിടിലാണ് വൈറ്റമിൻ ബി ഉള്ളതെന്നതിനാൽ തവിടുള്ള അരി തന്നെ പാകം ചെയ്ത് ഉപയോഗിക്കണം.
ഗ്രീക്ക് ഭാഷയിൽ പ്രോട്ടീൻ എന്നതിന് "ഏറ്റവും പ്രാധാന്യമുള്ളത് " എന്നാണർത്ഥം. ശരീര കലകളുടെ നിർമ്മാണത്തിന് അത്യന്താപേക്ഷിതമാണ് പ്രോട്ടീനുകൾ. അതുകൊണ്ടു തന്നെ കുട്ടികളുടെ ഡയറ്റിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുന്നു എന്ന് ഉറപ്പാക്കണം.
എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയ ഗുണമേന്മയുള്ള പ്രോട്ടീൻ സമുദ്ധമായുള്ള മുട്ടയാണ് മാതൃകാ പ്രോട്ടീൻ ആയി കണക്കാക്കപ്പെടുന്നത്. ദിവസം ഒരു മുട്ടയെങ്കിലും കുട്ടികൾക്ക് നൽകണം.
മത്സ്യം, മാംസം, മുട്ട, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവയാണ് പ്രധാന പ്രോട്ടീൻ ദാതാക്കൾ. സസ്യാഹാരികളെ സംബന്ധിച്ച് പ്രോട്ടീന്റെ പ്രധാന സ്രോതസ് പയർ വർഗങ്ങളാണ്. ധാന്യങ്ങളിൽ കാണുന്നതിനേക്കാൾ ഇരട്ടിയിലധികം പ്രോട്ടീൻ (ശരാശരി 24 %) പയർ വർഗങ്ങളിൽ നിന്ന് ലഭിക്കും. വിവിധ തരം കടലകളും, പരിപ്പുമെല്ലാം നമ്മുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. പയർ വർഗത്തിൽ സോയാബീനിലാണ് ഏറ്റവും കൂടുതൽ പ്രോട്ടീൻ ഉള്ളത് (42%).
ധാന്യങ്ങളും പയർവർഗങ്ങളും ചേർന്ന ആഹാരം അവശ്യ അമിനോ ആസിഡുകളുടെ ലഭ്യത ഉറപ്പ് വരുത്തി സമീകൃതമായ പോഷകാഹാരം ഉറപ്പാക്കുന്നു. ഉത്തരേന്ത്യക്കാരുടെ പ്രമാദമായ ചപ്പാത്തി / റൊട്ടി / നാൻ എന്നിവയോടൊപ്പം ദാലും ( പരിപ്പ്) ചേർന്ന കോംബോ കിടിലൻ ആണെന്നർത്ഥം. നമ്മുടെ കഞ്ഞിയും പയറും പുട്ടും കടലയും തകർപ്പൻ തന്നെയാണ് കേട്ടോ!
ഇരുമ്പിന്റെ കുറവ് കൊണ്ടുണ്ടാകുന്ന വിളർച്ച ( അനീമിയ) കുട്ടികളിൽ വ്യാപകമാണ് (ഏതാണ്ട് 53 ശതമാനം കുട്ടികളിൽ) .അയേണിന്റെ അപര്യാപ്തത മൂലമുള്ള വിളർച്ച, ചെറിയ തോതിലേ ഉള്ളൂവെങ്കിൽ പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു.
വിളർച്ച, ക്ഷീണം, ഉത്സാഹക്കുറവ്, കിതപ്പ്, നെഞ്ചിടിപ്പ്, ശ്രദ്ധയില്ലായ്മ, പഠനത്തിൽ പിന്നോക്കമാകൽ, വളർച്ചക്കുറവ്, വിശപ്പില്ലായ്മ, മണ്ണ്, അരി തുടങ്ങിയവ തിന്നാനുള്ള ത്വര എന്നിവയെല്ലാം അയേണിന്റെ അപര്യാപ്തത മൂലമുള്ള അനീമിയയുടെ ലക്ഷണങ്ങളാവാം.
മത്സ്യ മാംസാദികൾ, മുട്ട, ധാന്യങ്ങൾ, പയർ വർഗങ്ങൾ, ഇലക്കറികൾ, ഈന്തപ്പഴം, റാഗി, ശർക്കര തുടങ്ങിയവ ഇരുമ്പ് സത്ത് കലർന്ന ആഹാരങ്ങളാണ്.
സ്കൂൾ കുട്ടികൾക്ക് ആഴ്ചയിൽ ഒരിക്കൽ നൽകുന്ന അയേൺ ഫോളിക് ആസിഡ് ഗുളികകൾ (WIFS) ഇത്തരം വിളർച്ച തടയുക എന്ന ലക്ഷ്യത്തിനായി നടപ്പാക്കിയിട്ടുള്ളതാണ്. ആറു മാസത്തിലൊരിക്കൽ കുട്ടികൾക്ക് വിര മരുന്ന് നൽകാനും മറക്കേണ്ട.
ഇരുമ്പിന്റെ അപര്യാപ്തത മൂലമുള്ള വിളർച്ചയ്ക്ക് അയേൺ നൽകിയുള്ള ചികിത്സ ചിലപ്പോൾ മാസങ്ങളോളം തുടരേണ്ടി വരും. ആയതിനായി ഡോക്ടറുടെ നിർദ്ദേശം കൃത്യമായി പാലിക്കുക.
ധാന്യങ്ങൾ, കിഴങ്ങു വർഗങ്ങൾ, മത്സ്യ മാംസാദികൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ, പഴങ്ങൾ, ഇലക്കറികൾ എല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പാത്രത്തിൽ മുക്കാൽ പങ്കും ചോറും ബാക്കി കറികളും എന്നത് മാറ്റണം. പാത്രത്തിൻ്റെ നാലിലൊന്ന് വീതം ധാന്യങ്ങളും പ്രോട്ടീനും പച്ചക്കറിയും പഴ വർഗങ്ങളും ഉൾപ്പെട്ട ഫുഡ് പ്ലേറ്റ് എന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രദ്ധിക്കണം.
ടോട്ടാച്ചാന്റെ കോബായാഷി മാഷിനെ ഓർമ്മയില്ലേ? മലയിൽ നിന്നുള്ള പങ്കും കടലിൽ നിന്നുമുള്ള പങ്കും ഉച്ചഭക്ഷണ സമയത്ത് കുട്ടികളോട് ആവശ്യപ്പെട്ട് പങ്ക് വെച്ച് കഴിപ്പിയ്ക്കുന്ന മാഷിനെ ..
ഒന്ന് മനസ്സ് വെച്ചാൽ നിങ്ങൾക്കും കൊബായാഷി മാഷാവാം. നിങ്ങളുടെ കുഞ്ഞുങ്ങൾ വയറും മനസ്സും നിറഞ്ഞുണ്ട് വളർന്ന് അവരുടെ കുഞ്ഞുങ്ങളെ ഊട്ടുമ്പോഴും നിങ്ങൾ നൽകിയ ഭക്ഷണത്തിന്റെ രുചിയും മണവും അവരുടെ നാവിൻതുമ്പിലുണ്ടാവും. നിങ്ങളുടെ സ്നേഹം അവരുടെ മനസ്സിലും!
ഡോ. സുനില്‍ പി.കെ.
ശിശുരോഗ വിദഗ്ധന്‍
താലൂക്ക് ഹോസ്പിറ്റല്‍
പെരുമ്പാവൂര്‍