ഫിറ്റ്സ്, ജന്നി എന്നൊക്കെ പല പേരുകളിലായി അറിയപ്പെടുന്ന അപസ്മാരം ആശങ്കയുണ്ടാക്കുന്ന രോഗാവസ്ഥയാണ്. തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നാഡീകോശങ്ങളിൽ ചെറിയ വൈദ്യുതതരംഗങ്ങൾ ഉണ്ടാകുന്നുണ്ട്. ഏതെങ്കിലും കാരണത്താൽ തലച്ചോറിൽ ഈ വൈദ്യുത പ്രവാഹങ്ങൾ അനിയന്ത്രിതമായി വരുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സീഷർ

ഫിറ്റ്സ്, ജന്നി എന്നൊക്കെ പല പേരുകളിലായി അറിയപ്പെടുന്ന അപസ്മാരം ആശങ്കയുണ്ടാക്കുന്ന രോഗാവസ്ഥയാണ്. തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നാഡീകോശങ്ങളിൽ ചെറിയ വൈദ്യുതതരംഗങ്ങൾ ഉണ്ടാകുന്നുണ്ട്. ഏതെങ്കിലും കാരണത്താൽ തലച്ചോറിൽ ഈ വൈദ്യുത പ്രവാഹങ്ങൾ അനിയന്ത്രിതമായി വരുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സീഷർ

ഫിറ്റ്സ്, ജന്നി എന്നൊക്കെ പല പേരുകളിലായി അറിയപ്പെടുന്ന അപസ്മാരം ആശങ്കയുണ്ടാക്കുന്ന രോഗാവസ്ഥയാണ്. തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നാഡീകോശങ്ങളിൽ ചെറിയ വൈദ്യുതതരംഗങ്ങൾ ഉണ്ടാകുന്നുണ്ട്. ഏതെങ്കിലും കാരണത്താൽ തലച്ചോറിൽ ഈ വൈദ്യുത പ്രവാഹങ്ങൾ അനിയന്ത്രിതമായി വരുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സീഷർ

ഫിറ്റ്സ്, ജന്നി എന്നൊക്കെ പല പേരുകളിലായി അറിയപ്പെടുന്ന അപസ്മാരം ആശങ്കയുണ്ടാക്കുന്ന രോഗാവസ്ഥയാണ്. തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി നാഡീകോശങ്ങളിൽ ചെറിയ വൈദ്യുതതരംഗങ്ങൾ ഉണ്ടാകുന്നുണ്ട്. ഏതെങ്കിലും കാരണത്താൽ തലച്ചോറിൽ ഈ വൈദ്യുത പ്രവാഹങ്ങൾ അനിയന്ത്രിതമായി വരുമ്പോൾ ഉണ്ടാകുന്ന രോഗാവസ്ഥയാണ് സീഷർ (Seizure) അഥവാ ഫിറ്റ്സ്. തുടർച്ചയായി സീഷർ വരാൻ പ്രവണത ഉണ്ടാകുന്ന രോഗത്തെയാണ് അപസ്മാര രോഗം അഥവാ എപിലെപ്സി എന്നു വിളിക്കുന്നത്.

കുട്ടികളിൽ സീഷർ വരാനുള്ള കാരണങ്ങൾ പലതാണ്. ആറു മാസം മുതൽ ആറു വയസ്സു വരെയുള്ള കുട്ടികളിൽ പനി വരുമ്പോൾ ഫിറ്റ്സ് വരാം. ഈ അവസ്ഥയെ ഫീബ്രൈൽ സീഷർ എന്നു പറയും. പനിയോടു കൂടെയുള്ള ഫിറ്റ്സ് വരുന്ന മിക്ക കുട്ടികളിലും ഒന്നോ രണ്ടോ പ്രാവശ്യം വരികയും 15 മിനിറ്റിൽ താഴെ മാത്രം നീണ്ടു നിൽക്കുകയും െചയ്യുകയാണു പതിവ്. ശരീരം മുഴുവനായും ഇളകുന്ന രീതിയിലുള്ള ഫിറ്റ്സ് ആണ് ഈ കുട്ടികളിൽ കാണാറ്. ഇവർക്കു വളർച്ചയ്ക്കു പ്രശ്നമൊന്നും ഉണ്ടാകാറില്ല. അപസ്മാരത്തിന്റെ അസുഖമായി പരിണമിക്കാനുള്ള സാധ്യത കുറവായതിനാൽ ഈ കുട്ടികളിൽ അധികം പരിശോധനകളുെടയോ തുടർച്ചയായ മരുന്നുകളുെടയോ ആവശ്യം വരാറില്ല. ഫീബ്രൈൽ സീഷർ വരുന്ന ഒരു ചെറിയ ശതമാനം കുട്ടികളിൽ ഫിറ്റ്സ് കുറച്ചധികം സമയം നീണ്ടുനിൽക്കുകയോ ഒരുപാടു തവണ വരികയോ െചയ്യാം. ഈ സാഹചര്യത്തിൽ കൂടുതൽ പരിശോധന വേണ്ടിവരും.

ADVERTISEMENT

അപസ്മാരം ഇങ്ങനെയും വരാം

പല കാരണങ്ങളാൽ കുട്ടികളിൽ എപിലെപ്സി വരാം. തലച്ചോറിലെ ഘടനയിൽ ജന്മനാ വന്നിട്ടുള്ള വ്യതിയാനങ്ങൾ, രക്തസ്രാവം, അണുബാധ, ജനനസമയത്തെ സങ്കീർണതകൾ തുടങ്ങിയവ തലച്ചോറിൽ ഏൽപ്പിച്ചിട്ടുള്ള ക്ഷതം, തലച്ചോറിൽ വരുന്ന ട്യൂമറുകൾ, ജനിതകരോഗങ്ങൾ എന്നിവ കാരണങ്ങളാണ്. ചില സന്ദർഭങ്ങളിൽ പ്രത്യേക കാരണം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല.

ADVERTISEMENT

സിനിമകളിൽ കണ്ടുകാണുമല്ലോ, പെട്ടെന്നു ബോധക്ഷയം വന്നു ശരീരമാകെ ഇളകി, വായിൽ നിന്നു നുരയൊക്കെ വരുന്ന രീതിയുള്ള അപസ്മാരം. അപസ്മാരം പല രീതിയിൽ വരാം. ശരീരം മൊത്തമായി ഇളകുന്ന തരത്തിലുള്ള അപസ്മാരമാണു ജനറലൈസ്‍‍ഡ് എപിലെപ്സി. ഒരു വശത്തെ കയ്യും കാലുമോ ചിലപ്പോൾ മുഖത്തിന്റെ ഒരുവശം മാത്രമോ ആയും അപസ്മാരം വരാം. ഇതാണ് ഫോക്കൽ എപിലെപ്സി.

ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ തുടരെ പെട്ടെന്നു തല കുമ്പിട്ടു പോകുന്ന തരത്തിലും അപസ്മാരം വരാം. ഇത് ഉടൻ തന്നെ പരിശോധനകളും ചികിത്സയും ആവശ്യമായിട്ടുള്ള എപിലെപ്റ്റിക് സ്പാസം എന്നതരം അപസ്മാരം ആണ്. കുറച്ചു കൂടി വലിയ കുട്ടികളിൽ (മൂന്നു – ഏഴു വയസ്സ്) സെക്കൻഡുകൾ മാത്രം നീണ്ടുനിൽക്കുന്ന അപസ്മാരം വരാം. ഇതു രോഗമാണെന്നു തിരിച്ചറിയാൻ വൈകാറുണ്ട്. ഈ കുട്ടികളെ ക്ലാസിൽ ശ്രദ്ധിക്കുന്നില്ല എന്ന പരാതികളുമായാണു ഡോക്ടറു
െട പക്കൽ എത്തിക്കുക.ആബ്സെൻസ് എപിലെപ്സി എന്നു വിളിക്കുന്ന ഇത്തരം എപിലെപ്സി മരുന്നുകളോടു നന്നായി പ്രതികരിക്കുന്നവയാണ്.

ADVERTISEMENT

അപസ്മാരരോഗികളിൽ ചിലർക്കെങ്കിലും സീഷർ വരുംമുൻപു തന്നെ ചില അപായ ലക്ഷണങ്ങൾ തോന്നാം. വയറ്റിൽ അസ്വസ്ഥത, കൈകാലുകളിൽ വേദന, മരവിപ്പ്, രോമാഞ്ചം തുടങ്ങിയവ, കാഴ്ചയ്ക്കു വ്യതിയാനം, െചവിയിൽ മൂളൽ, തലവേദന എന്നിവ അനുഭവപ്പെടാം.

അപസ്മാരം വന്ന കുട്ടിക്കു ശാരീരികപരിശോധനകൾക്കൊപ്പം ഈ ടെസ്റ്റുകൾ നിർദേശിക്കാറുണ്ട്.
രക്തപരിശോധനകൾ: ഗ്ലൂക്കോസ്, സോഡിയം, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയവയുെട അളവും അണുബാധ സാന്നിധ്യവും അറിയാൻ.
ലംബാർ പംക്ചർ : തലച്ചോറിൽ അണുബാധയുണ്ടോ എന്നറിയാൻ സുഷുമ്നാനാഡിക്കു ചുറ്റുമുള്ള ദ്രാവകം പരിശോധിക്കുന്നു.
ഇഇജി: തലച്ചോറിനകത്തുള്ള വൈദ്യുത സ്പന്ദനങ്ങളിൽ വന്നിട്ടുള്ള വ്യതിയാനങ്ങൾ തിരിച്ചറിയാൻ
എംആർഐ/സിടി സ്കാൻ

ഒന്നിൽ കൂടുതൽ തവണ സീഷർ വന്ന കുട്ടിക്കു പരിശോധനകൾക്കു ശേഷം മരുന്ന് ആരംഭിക്കും. രണ്ടു വർഷമെങ്കിലും സാധാരണഗതിയിൽ മരുന്നുകൾ കഴിക്കേണ്ടിവരും. ഇതു മുടങ്ങാൻ പാടില്ല. സീഷർ വരുന്നില്ല എന്നു കരുതി മരുന്നു നിർത്തരുത്. പനിയോ മറ്റ് അസുഖങ്ങളോ വരുമ്പോൾ അപസ്മാരഗുളിക കൊടുക്കാൻ വിട്ടുപോകരുത്. ചില അപസ്മാരങ്ങളിൽ ആജീവനാന്ത ചികിത്സ ആവശ്യമായി വരാം. ചിലതിൽ മരുന്നുകൾ മാത്രമല്ല, പ്രത്യേകതരം ഡയറ്റ് (കീറ്റോ), ശസ്ത്രക്രിയ എന്നിവ വേണ്ടിവരാം. തീവ്രത കൂടിയ അപസ്മാരത്തിൽ രണ്ടോ അതിൽ കൂടുതലോ മരുന്നുകൾ ആവശ്യമായി വരാം.

ഉറക്കക്കുറവ്, പനി, സ്ട്രെസ്സ്, മിന്നിത്തിളങ്ങുന്ന വെളിച്ചങ്ങൾ പോലുള്ള ചില സാഹചര്യങ്ങൾ ഇവ അപസ്മാര സാധ്യത വർധിപ്പിക്കും. ഇവ ഒഴിവാക്കാൻ ശ്രമിക്കുക. കുട്ടിയുെട രോഗാവസ്ഥയെ കുറിച്ച് അധ്യാപകരോടും കുട്ടി സ്ഥിരമായി പോകുന്നയിടങ്ങളിലെ മുതിർന്നവരോടും പറയുക. മൂക്കിലടിക്കുന്ന സ്പ്രേ ഉപയോഗിക്കുന്ന രീതിയും ഇവരെ
അറിയിക്കുക.

അപസ്മാരം പെട്ടെന്നു വന്നാൽ

കുട്ടിക്കു പെട്ടെന്ന് അപസ്മാരം വന്നാൽ സിനിമയിലും മറ്റും കാണുന്നതുപോലെ കൈയിലും വായിലുമൊക്കെ താക്കോൽ, സ്പൂൺ, ഇരുമ്പ് തുടങ്ങിയവ വയ്ക്കരുത്. ഇത് അപകടമാണ്. കുഞ്ഞിനു ചുറ്റും പരുക്ക് പറ്റാൻ സാധ്യതയുള്ള തരത്തിലുള്ള വസ്തുക്കൾ ഉണ്ടെങ്കിൽ അവ മാറ്റുക. കുഞ്ഞിനെ പതിയെ ഒരു വശത്തേക്കു ചരിച്ചു കിടത്താം. ഉമിനീർ, ഛർദി എന്നിവ ശ്വാസകോശത്തിലേക്കു കയറാതിരിക്കാൻ ഇതു സഹായിക്കും. തലയ്ക്കടിയിൽ മൃദുവായ തുണിയോ പുതപ്പോ വയക്കാം. വായിലോ കയ്യിലോ ഒരു കാരണവശാലും ഒന്നും വയ്ക്കരുത്. സീഷർ ഉള്ള സമയത്തു ഗുളിക, വെള്ളം തുടങ്ങിയവ നൽകരുത്. അപസ്മാരം രണ്ടു മിനിറ്റിൽ കൂടുതൽ നിൽക്കുന്നുവെങ്കിൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക. സ്ഥിരമായി അപസ്മാരം വരുന്ന കുട്ടിയാണെങ്കിൽ മൂക്കിൽ അടിക്കുന്ന സ്പ്രേ ഡോക്ടർ നിർദേശിച്ചിട്ടുണ്ടാകും. അതു മൂക്കിനുള്ളിൽ അടിച്ചു കൊടുക്കുക. തുടർന്ന് ആശുപത്രിയിൽ എത്തിക്കുക.

ഡോ. അഞ്ജു അന്ന െചറിയാൻ
അസോസിയേറ്റ് കൺസൽറ്റന്റ്
പീഡിയാട്രിക് ന്യൂറോളജി
ബേബി മെമ്മേറിയൽ ഹോസ്പിറ്റൽ, കോഴിക്കോട്

ADVERTISEMENT