കഥകൾ നൽകും ചിറകുകൾ... കുട്ടികളുടെ മാനസിക വളർച്ച കൂട്ടാൻ കഥ പറയാം How Stories Enhance Creativity and Imagination in Kids
‘നിങ്ങളുടെ കുട്ടി സ്മാർട്ട് ആവണമെങ്കിൽ അവന് /അവൾക്കു കഥകൾ പറഞ്ഞു കൊടുക്കൂ. അവർ ബ്രില്ല്യന്റ് ആവണമെന്നുണ്ടോ. എങ്കിൽ കൂടുതൽ കഥകൾ പറഞ്ഞു കൊടുക്കൂ... ” കുഞ്ഞുങ്ങളും കഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലോകം കണ്ട ഏറ്റവും വലിയ ജീനിയസുകളിലൊരാളായ ഐൻസ്റ്റീൻ പറഞ്ഞതാണിത്. കുട്ടികളുടെ മനസ്സിൽ കുഞ്ഞുങ്ങളുടെ

‘നിങ്ങളുടെ കുട്ടി സ്മാർട്ട് ആവണമെങ്കിൽ അവന് /അവൾക്കു കഥകൾ പറഞ്ഞു കൊടുക്കൂ. അവർ ബ്രില്ല്യന്റ് ആവണമെന്നുണ്ടോ. എങ്കിൽ കൂടുതൽ കഥകൾ പറഞ്ഞു കൊടുക്കൂ... ” കുഞ്ഞുങ്ങളും കഥയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ലോകം കണ്ട ഏറ്റവും വലിയ ജീനിയസുകളിലൊരാളായ ഐൻസ്റ്റീൻ പറഞ്ഞതാണിത്.
കുട്ടികളുടെ മനസ്സിൽ
കുഞ്ഞുങ്ങളുടെ ബുദ്ധിപരവും സർഗാത്മകവും സാമൂഹികവുമായ വളർച്ചക്കു കഥകൾ ഏറ്റവും വളക്കൂറുള്ള മണ്ണാണ്. ഉപദേശിച്ചാൽ ഒരിക്കലും മനസ്സിൽ നിൽക്കാത്ത ധാർമിക മൂല്യങ്ങൾ, വ്യക്തി ഗുണങ്ങൾ, പ്രതിസന്ധികളെ തരണം ചെയ്യാൻ ഉള്ള വഴികൾ ഒക്കെ, കഥ അവനെ ജീവിതകാലം മുഴുവൻ ഓർമിപ്പിക്കും. സത്യത്തിന്റെ ഹരിശ്ചന്ദ്രൻ, ധീരതയുടെ ഭീമസേനൻ, സ്നേഹത്തിന്റെ ക്രിസ്തു, കാരുണ്യത്തിന്റെ ബുദ്ധൻ, ഗുണവാനും വീര്യവാനുമായി രാമൻ, ദൃഢനിശ്ഛയങ്ങളുടെ കുന്തി, നീതിയുടെ ഗാന്ധിജി, ഒരിക്കലും കൈയെത്തിപ്പിടിക്കാനാവാത്ത വിജയത്തിന്റെ മഹാഭാരതം. സാഹോദര്യത്തിന്റെ പാവങ്ങളിലെ പുരോഹിതൻ, കുഷ്ഠരോഗികളുടെ ഫാദർ ഡാമിയൻ, തന്ത്രക്കാരി മാധവി, നരേന്ദ്രനാഥിന്റെ കുഞ്ഞിക്കൂനൻ... ജീവിത്തിന്റെ സമസ്ത മേഖലകളിലേക്കും കുഞ്ഞിന്റെ ഭാവന ചിറകടിച്ചുയരും.
പുതിയ ആശയങ്ങൾ നൽകുന്നു
കഥകൾ കുട്ടികളുടെ സർഗാത്മകതക്കു ചിറകുകൾ നൽകി അനന്തവിഹായസ്സുകളിലേക്ക് അവരെ യാത്രയാക്കുന്നു. അവരെ സംസ്കാര സമ്പന്നരും കുറച്ചു കൂടി നല്ല മനുഷ്യരുമാക്കുന്നു.
തലച്ചോറിൽ ഭാഷാപരമായ വലിയ വിപ്ലവമാണ് കഥകൾ സൃഷ്ടിക്കുന്നത്. ദൈനംദിന ജീവിതത്തിൽ ഒരിക്കലും ഉപയോഗിക്കാനിടയില്ലാത്ത വാക്കുകൾ കുട്ടി കേട്ട് മനസ്സിലാക്കാൻ വഴി തുറക്കുന്നുണ്ട് കഥകൾ. പുതിയ ആശയങ്ങളിലേക്ക് അവന്റെ കുഞ്ഞു മിഴികൾ ഉന്മുഖമാവുന്നു... ചിന്തിക്കാനും വ്യത്യസ്തമായി കാര്യങ്ങള്‍ കാണാനും കഥകൾ അവനെ മോഹിപ്പിക്കുന്നു... സാമൂഹിക തലത്തിൽ കാര്യങ്ങൾ കാണുവാനും ഒരു നല്ല സാമൂഹിക ജീവി ആവാനും അവരെ കഥകൾ സന്നദ്ധരാക്കുന്നുണ്ട്. സഹാനുഭൂതിയും മനുഷ്യ നന്മയിലുള്ള വിശ്വാസവും അവരിൽ ഊട്ടിയുറപ്പിക്കാൻ കഥകൾക്ക് എളുപ്പത്തിൽ കഴിയും. കണക്കു പോലും വളരെ വേഗത്തിലും എളുപ്പത്തിലും പഠിക്കാൻ ജപ്പാനീസ് കിന്റർഗാർട്ടനുകൾ കഥകൾ പ്രയോജനപ്പെടുത്താറുണ്ട്.
ഏതു കഥ പറയാം?
കുഞ്ഞുങ്ങൾക്കു പറഞ്ഞു കൊടുക്കാൻ നല്ല സന്ദേശമുള്ള കഥകൾ തിരഞ്ഞെടുക്കണം. ആരും മരിക്കാത്ത കഥകളാവും കുഞ്ഞു കുട്ടികൾക്കു പഥ്യം. കഥയുടെ ഭാവങ്ങൾ മാറുന്നതിനനുസരിച്ച് ശബ്ദത്തിന്റെ ടോൺ വ്യത്യാസപ്പെടുത്തണം. മുഖഭാവങ്ങളും അതിനനുസരിച്ച് കൊണ്ടു വരാം. കഥകൾ ഇടയ്ക്കു നിർത്തി അവ പൂരിപ്പിക്കാനും ആ കഥാപാത്രങ്ങളെ മുൻനിർത്തി പുതിയ കഥകൾ ഉണ്ടാക്കാനും അവരെ പ്രേരിപ്പിക്കണം. ഇടയ്ക്കു ചോദ്യങ്ങൾ ചോദിച്ചാൽ അവരുടെ ഓർമശക്തി കൂർമമാവും.
ഡോ. എം മുരളീധരൻ
കൺസൽറ്റന്റ് പീഡിയാട്രീഷൻ
ആശ ഹോസ്പിറ്റൽ
വടകര