ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’ എന്ന സിനിമയിലെ റയാൻ ഫിലിപ്പിനെ മറക്കാനാകുമോ? മാത്‌സ് ഹോം വർക് ചെയ്യാത്തതിനു പതിവായി അടി വാങ്ങുന്ന ഒരു കുട്ടിക്കുറുമ്പൻ. എന്നാൽ സിനിമ തീരുമ്പോൾ അവനൊരു മിടുമിടുക്കൻ കുട്ടിയാണ്. കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ട്. പക്വതയോടെ, ലക്ഷ്യബോധത്തോടെ ജീവിതത്തെ

ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’ എന്ന സിനിമയിലെ റയാൻ ഫിലിപ്പിനെ മറക്കാനാകുമോ? മാത്‌സ് ഹോം വർക് ചെയ്യാത്തതിനു പതിവായി അടി വാങ്ങുന്ന ഒരു കുട്ടിക്കുറുമ്പൻ. എന്നാൽ സിനിമ തീരുമ്പോൾ അവനൊരു മിടുമിടുക്കൻ കുട്ടിയാണ്. കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ട്. പക്വതയോടെ, ലക്ഷ്യബോധത്തോടെ ജീവിതത്തെ

ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’ എന്ന സിനിമയിലെ റയാൻ ഫിലിപ്പിനെ മറക്കാനാകുമോ? മാത്‌സ് ഹോം വർക് ചെയ്യാത്തതിനു പതിവായി അടി വാങ്ങുന്ന ഒരു കുട്ടിക്കുറുമ്പൻ. എന്നാൽ സിനിമ തീരുമ്പോൾ അവനൊരു മിടുമിടുക്കൻ കുട്ടിയാണ്. കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ട്. പക്വതയോടെ, ലക്ഷ്യബോധത്തോടെ ജീവിതത്തെ

ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’ എന്ന സിനിമയിലെ റയാൻ ഫിലിപ്പിനെ മറക്കാനാകുമോ? മാത്‌സ് ഹോം വർക് ചെയ്യാത്തതിനു പതിവായി അടി വാങ്ങുന്ന ഒരു കുട്ടിക്കുറുമ്പൻ. എന്നാൽ സിനിമ തീരുമ്പോൾ അവനൊരു മിടുമിടുക്കൻ കുട്ടിയാണ്. കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ട്. പക്വതയോടെ, ലക്ഷ്യബോധത്തോടെ ജീവിതത്തെ ഉൾക്കൊള്ളാനും പഠിച്ചിരിക്കുന്നു. റയാന്റെ ജീവിതത്തിൽ ക്രിയാത്മകമായി ഇടപെട്ടതു ‘മങ്കി പെൻ’ അല്ല. അവന്റെ മാതാപിതാക്കളാണ്, പ്രത്യേകിച്ച് അപ്പൻ റോയ് ഫിലിപ്. അടിയും വഴക്കും ബഹളവും ഒന്നുമില്ലാതെ, മനസ്സു മുറിപ്പെടുത്താതെ ഒപ്പം നിന്നാണ് അദ്ദേഹം അവനെ പുതിയ റയാനായി മാറ്റുന്നത്.

പുതുകാലത്തെ പേരന്റിങ്

ADVERTISEMENT

ജനറേഷൻ ആൽഫയുടെ കാലമാണിത്. പൊട്ടൻഷ്യൽ കൊണ്ടു മാതാപിതാക്കളെയും ചുറ്റുമുള്ളവരെയും വിസ്മയിപ്പിക്കുന്ന കുട്ടികൾ. അടിയും വഴക്കുമായി ചെന്നാൽ അവർ അതു വകവയ്ക്കുമോ? ഇല്ല എന്നു മാത്രമല്ല, അമിത നിയന്ത്രണങ്ങളെ അവർ ഇഷ്ടപ്പെടുന്നുമില്ല. തങ്ങളുടെ കഴിവുകളുടെ സാധ്യതകൾ ഉപയോഗിച്ച് അവർ സന്തോഷത്തോടെ വളരട്ടെ, അതിനൊപ്പം ജീവിതത്തിൽ അടുക്കും ചിട്ടയും പുലർത്തുകയും വേണം. അവിടെയാണു ‘പോസിറ്റീവ് ഡിസിപ്ലിൻ’ എന്ന സങ്കൽപത്തിനു പ്രസക്തിയേറുന്നത്.

പോസിറ്റീവ് ഡിസിപ്ലിൻ

ADVERTISEMENT

ഡിസിപ്ലിൻ എന്നതിലൂടെ അർഥമാക്കുന്നത്, അടങ്ങി ഒതുങ്ങി ഇരിക്കുന്നതു മാത്രമല്ല, നിയമങ്ങളും നിർദേശങ്ങളും അനുസരിച്ച് ആത്മനിയന്ത്രണവും ക്രമാനുഗതമായ പെരുമാറ്റശീലങ്ങളും അഭ്യസിച്ചു ലക്ഷ്യം നേടുക എന്നതു കൂടിയാണ്. കുട്ടികൾ എല്ലാ സാഹചര്യങ്ങളുമായും ഇണങ്ങിച്ചേരുക എന്നതും അതിൽ അന്തർലീനമാണ്. ആ സാഹചര്യത്തിൽ നിന്ന് ഏതാണു ശരി, ഏതാണു തെറ്റ് എന്നു കുട്ടി മനസ്സിലാക്കണം. ഡിസിപ്ലിൻ ഇങ്ങനെ അടുക്കിലും ചിട്ടയിലും നടപ്പിലാക്കുന്നതിനു മറ്റൊരാളോ അധികാരികളോ ഉണ്ടാകും.

എന്നാൽ പോസിറ്റീവ് ഡിസിപ്ലിൻ പരസ്പര ബഹുമാനവും സ്നേഹവും പ്രോത്സാഹനവും ചേരുന്ന ഒരു പേരന്റിങ് സമീപനമാണ്. ‘‘ ഒരു റിവാർഡ് നൽകി അച്ചടക്കമുള്ളകുട്ടിയാക്കുന്നതും ശിക്ഷ നൽകി മിടുക്കൻ കുട്ടി ആക്കുന്നതുമാണു പതിവു കാഴ്ചകൾ. എന്നാൽ മാതാപിതാക്കളുടെ അഭാവത്തിൽ കുട്ടികൾ അതു ലംഘിക്കാൻ സാധ്യതയുണ്ട്. അതിൽ നിന്നു വ്യത്യസ്തമാണു പോസിറ്റീവ് ഡിസിപ്ലിൻ. ശകാരങ്ങളും ശാരീരിക ശിക്ഷകളും ഒന്നും നൽകാതെ കുട്ടികളെ സ്വയം ഉത്തരവാദിത്ത ബോധമുള്ളവരും പരസ്‌പരം ബഹുമാനിക്കുന്നവരുമാക്കുകയാണിവിടെ’’ – ബിഹേവിയറൽ സൈക്കോളജിസ്‌റ്റും കൊച്ചിയിലെ ഹാപ്പി ട്രീ സെന്റർ ഫോർ ചൈൽഡ് ഡെവലപ്മെന്റ ് സ്ഥാപകയുമായ മേഘ്ന ശങ്കർ പറയുന്നു.

ADVERTISEMENT

പോസിറ്റീവ് ഡിസിപ്ലിൻ നൽകുന്നത് ഒരു ചെറിയ കാലയളവിലേക്കുള്ള അച്ചടക്കമല്ല, മറിച്ചു കുട്ടിക്കു ജീവിതത്തിലുടനീളം ഗുണകരമാകുന്ന അടുക്കും ചിട്ടയുമാണ്. കുട്ടിയിലേക്കു പല കാര്യങ്ങൾ അടിച്ചേൽപിക്കാതെ സ്വന്തമായി ചിന്തിച്ചു കാര്യങ്ങൾ ചെയ്യുന്ന സ്വയംപര്യാപ്തതയുള്ള ഒരാളാക്കുകയാണ് ഇവിടെ. ഉത്തരവാദിത്തത്തോടെ കാര്യങ്ങൾ ചെയ്യാനും തീരുമാനങ്ങളെടുക്കാനും ഇതു കുട്ടികളെ പ്രാപ്തരാക്കുന്നു. മാതാപിതാക്കളാണ് ഇതു പ്രാവർത്തികമാക്കേണ്ടത്. അതുകൊണ്ടു തന്നെ മാറേണ്ടതു പേരന്റിങ് രീതികളാണ്.

പോസിറ്റീവ് അതോറിറ്റേറ്റീവ് പേരന്റിങ്

പോസിറ്റീവ് അതോറിറ്റേറ്റീവ് പേരന്റിങ് കുട്ടികളെ ഫലപ്രദമായി സ്വാധീനിക്കുന്ന ഒന്നായാണു കണ്ടു വരുന്നത്. പോസിറ്റീവ് അതോറിറ്റേറ്റീവ് പേരന്റിങ്ങിന്റെ ഭാഗമാണു പോസിറ്റീവ് ഡിസിപ്ലിൻ. കുട്ടിക്കു ഡിസിപ്ലിൻ കുറയുന്നതിൽ പേരന്റിങ് ഒരു പ്രധാന ഘടകമാണ്. ഇവിടെ മാതാപിതാക്കൾ കുട്ടികൾക്കുള്ള നിയമങ്ങളും നിർദേശങ്ങളും കൃത്യമായി സെറ്റു ചെയ്യുന്നതിനൊപ്പം അതിർവരമ്പുകളും നിർണയിച്ചിട്ടുണ്ട്. അതിന്റെ കാരണങ്ങളും കുട്ടിയോടു പറയുന്നു.

∙ ഇതു കുട്ടിയെ വളർത്തുന്നതും കുട്ടിയോട് ആത്മബന്ധം പുലർത്തുന്നതുമായ പേരന്റിങ് രീതിയാണ്. മാതാപിതാക്കൾ കുട്ടിയെ വൈകാരികമായി പിന്തുണയ്ക്കുന്നു, ആവശ്യങ്ങൾ സാധിച്ചു നൽകുന്നു.

∙ കുട്ടികൾക്ക് ആവശ്യമായ സ്വാതന്ത്യവും തിരഞ്ഞെടുപ്പുകൾക്കുള്ള അവസരങ്ങളും നൽകുന്നു. സ്വതന്ത്രവ്യക്തികളായി മാറാൻ പിന്തുണയ്ക്കുന്നു.

∙ ശിക്ഷയിലുപരിയായി പോസിറ്റീവ് ഡിസിപ്ലിനറി രീതികൾ ഒരു ടീച്ചിങ് ടൂൾ ആയി ഇവിടെ ഉപയോഗിക്കുന്നു. പോസിറ്റീവ് റീ ഇൻഫോഴ്സ്‌മെന്റ് നൽകുന്നു.

‘‘കുട്ടികളും മാതാപിതാക്കളും തുറന്ന സംഭാഷണത്തിൽ ഏർപ്പെടുന്നു. കുട്ടികളുടെ അഭിപ്രായങ്ങൾ പരിഗണിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം മാതാപിതാക്കളുടേതാണ്. സെൽഫ് ഡിസിപ്ലിൻ, ഉത്തരവാദിത്ത ബോധം, സഹകരണ മനോഭാവം, പ്രശ്നപരിഹാരത്തിനുള്ള നൈപുണികൾ എന്നിവയെല്ലാം പോസിറ്റീവ് ഡിസിപ്ലിന്റെ ഭാഗമാണ്. ശിക്ഷയെക്കാളുപരിയായി പഠിപ്പിക്കുന്നതിനാണ് ഇവിടെ പ്രാധാന്യം’’ - മേഘ്‌ന ശങ്കർ വിശദമാക്കുന്നു.

റീ ഇൻഫോഴ്സ്മെന്റ‌് പ്രധാനം

പോസിറ്റീവ് ഡിസിപ്ലിൻ എന്ന സമീപനത്തിൽ ഏറെ പ്രാധാന്യമുള്ളതാണു റീ ഇൻഫോഴ്സ്മെന്റ ്. ഇതു പോസിറ്റീവ് പേരന്റിങ് ശൈലിയാണ്. ഒരു പെരുമാറ്റത്തെയോ ശീലത്തെയോ ഉൗട്ടിയുറപ്പിക്കുന്നതിന് അതിന് അഭികാമ്യമായ ഒരു ഉത്തേജനം നൽകുകയാണിവിടെ. നല്ല പെരുമാറ്റത്തിനായുള്ള സ്വാഭാവിക പ്രവണതകൾക്കു പ്രതിഫലം നൽകുകയും ചെയ്യുന്നു. കുട്ടി നന്നായി പെരുമാറുമ്പോൾ കാര്യങ്ങളൊക്കെ ഉചിതമായി ചെയ്യുമ്പോൾ, ഉടൻ, പ്രായത്തിന് അനുസൃതമായ ചെറിയ റിവാർഡുകൾ നൽകുന്നു. ഈ സമ്മാനങ്ങൾ വീണ്ടും നന്നായി പെരുമാറുന്നതിനു കുട്ടിയെ പ്രേരിപ്പിക്കും. ആ പെരുമാറ്റം വേരുറയ്ക്കുകയും ചെയ്യും. നന്നായി പെരുമാറുമ്പോൾ, നല്ല ശീലങ്ങൾ പ്രകടമാക്കുമ്പോൾ ‘ഗുഡ് ജോബ്’ എന്നു പറഞ്ഞ് അഭിനന്ദിക്കാം. നിന്നെക്കുറിച്ച് അഭിമാനമുണ്ടെന്നു പറയാം. ചേർത്തു നിർത്തി ആശ്ലേഷിക്കുമ്പോൾ കുട്ടിയും മാതാപിതാക്കളുമായുള്ള ആത്മബന്ധം വർധിക്കുകയാണ്.

തുടങ്ങാം ഇളംപ്രായത്തിൽ

ചെറുപ്രായത്തിൽ തന്നെ റീ ഇൻഫോഴ്സ്മെന്റ ് ആരംഭിക്കേണ്ടതാണ്. അതായത് ഒന്നു മുതൽ മൂന്നു വയസ്സുവരെയുള്ള കാലത്തു തന്നെ. ബ്രഷിങ്, പോട്ടി ഉപയോഗം, ആഹാരശീലങ്ങൾ ഇവ കൃത്യമായി ചെയ്യുമ്പോൾ കയ്യടിച്ചും അഭിനന്ദിച്ചും തുടക്കമിടാം. കുട്ടി മുതിരുമ്പോൾ അന്നന്നു പഠിക്കാനുള്ളതെല്ലാം പഠിച്ചു കഴിയുമ്പോൾ റീ ഇൻഫോഴ്സ്മെന്റായി കുറച്ചു സമയം ടിവി കാണാൻ അനുവദിക്കാം. അല്ലെങ്കിൽ നിയന്ത്രണത്തോടെ 15 മിനിറ്റു മൊബൈൽ നൽകാം. പ്രായം കൂടുന്തോറും റീ ഇൻഫോഴ്സ്മെന്റ ് കുറച്ചു കൊണ്ടു വന്നു സ്വതന്ത്രമായി പഠിക്കുന്ന സ്ഥിതിയിലേക്കു കൊണ്ടുവരണം. ‘‘പ്രായം കൂടുംതോറും മാതാപിതാക്കൾ നിയന്ത്രണങ്ങൾ വയ്ക്കുന്നതും വേണ്ട എന്നു പറയുന്നതും കുട്ടികൾ വൈകാരികമായി എടുക്കും. ചെറു പ്രായത്തിലാകട്ടെ സ്നേഹപൂർവം ‌വിലക്കിയാലും നിയന്ത്രണങ്ങൾ വച്ചാലും കുട്ടികൾ വൈകാരികമായി എടുക്കില്ല, മനസ്സിൽ വയ്ക്കില്ല. അതു കൊണ്ടാണു പൊസിറ്റീവ് ഡിസിപ്ലിൻ ചെറുപ്രായത്തിൽ തന്നെ ആരംഭിക്കണം എന്നു പറയുന്നത് ’’– മേഘ്ന ശങ്കർ പറയുന്നു.
‘ക്യാച് ദെം യങ്’ എന്ന തത്വം ഇവിടെ പ്രസക്തമാണ്. ചെറുപ്പത്തിലെ പിടി കൂടുക എന്നു ചുരുക്കം.

സ്നേഹവും നിയന്ത്രണവും

‘‘കർശനമായ പേരന്റിങ്ങിൽ മാതാപിതാക്കൾ പറയുന്നതെല്ലാം കുട്ടി അനുസരിക്കുന്നുണ്ടാകും. എങ്കിലും അവരുടെ ഉള്ളിൽ ഭയവും സംശയവും ആത്മവിശ്വാസക്കുറവും ഒക്കെ ഉണ്ടാകും. ഞാൻ എന്തു ചെയ്താലാണ് എന്റെ മാതാപിതാക്കൾക്ക് ഇഷ്ടപ്പെടുക, ഇങ്ങനെ ചെയ്താൽ അവർക്കു ദേഷ്യം വരുമോ... ഇങ്ങനെ നൂറു ചിന്തകൾ മനസ്സിനെ അലട്ടും. എന്നാൽ സ്നേഹവും നിയന്ത്രണവും തുല്യ അനുപാതത്തിൽ നൽകുമ്പോൾ കുട്ടിയുടെ മനസ്സിൽ നിന്നു ഭയങ്ങളും ആശങ്കകളും മാറിപ്പോകും. സ്നേഹപൂർവം ചേർത്തു നിർത്തുന്ന മാതാപിതാക്കളല്ലേ, അവർ ചെറിയ തിരുത്തലുകൾ നൽകുമ്പോൾ അവർ അതു സ്വീകരിക്കും. നെഗറ്റീവായ കാര്യങ്ങളിൽ മാത്രം നിയന്ത്രണം വരുമ്പോൾ കുട്ടികൾ അതു ചിന്തിച്ചു ചെയ്യാൻ തുടങ്ങും. അധികചിട്ടയിൽ വളരുന്ന കുട്ടി ഒപ്പമുള്ളവരെല്ലാം അങ്ങനെ ചിട്ട പുലർത്തുന്നവരാകണം എന്നു ചിന്തിക്കാം. മറ്റുള്ളവരൊക്കെ അത്ര അടുക്കും ചിട്ടയുമില്ലാത്തവരാണെന്നു കാണുമ്പോൾ അസ്വസ്ഥത ഉണ്ടാകാം. അതു വ്യക്തിത്വത്തെ ബാധിക്കാം. അവർ അമിതമായി ചിന്തിക്കുന്നവരും വൈകാരിക പ്രശ്നങ്ങൾ ഉള്ളവരും ആയി മാറാം. എഡിഎച്ച്ഡി, പഠനപ്രശ്നങ്ങൾ എന്നിവയൊക്കെ ഉള്ള കുട്ടികളുടെ കാര്യത്തിൽ ഈ സമീപനങ്ങളിൽ വ്യത്യാസം വരാം. അവർ സാധാരണ കുട്ടികളിൽ നിന്ന് അൽപം വ്യത്യസ്തരാണല്ലോ. കുട്ടികളുടെ സ്വഭാവത്തിൽ അടിമുടി മാറ്റം വേണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കൾക്കു ക്ലിനിക്കൽ സൈക്കോളജിസ്‌റ്റിന്റെ നിർദേശങ്ങൾ സ്വീകരിക്കാം. ബിഹേവിയർ തെറപ്പിയും നൽകാം.

‘ചൊല്ലും ചോറും തുല്യമായി ചെറുതിലേ നൽകണം’ എന്നു പഴയ തലമുറ പറയുന്നതിന്റെ പ്രായോഗിക തലമാണു പോസിറ്റീവ് ഡിസിപ്ലിൻ. ഈ പരിശീലന പാതയിൽ കുട്ടി സ്വായത്തമാക്കുന്നതു ജീവിതത്തെക്കുറിച്ചുള്ള നല്ല കാഴ്ചപ്പാടുകൾ കൂടിയാണ്. ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’ എന്ന സിനിമ തീരുമ്പോൾ‘സ്വന്തമായി അധ്വാനിച്ചുണ്ടാക്കുന്നതിനു മാത്രമേ വിലയുണ്ടാകൂ’ എന്ന് അപ്പൻ പറയുന്നത് ഒാർമിച്ച് റയാന്റെ കണ്ണുകളിൽ നിന്ന് ഒരു തുള്ളി കണ്ണീർ അടർന്നു വീഴുന്നതു കാണാം. അത് അവൻ പഠിച്ച ജീവിതപാഠത്തിന്റെ പ്രതിഫലനമാണ്...

ADVERTISEMENT