ഡിസംബറിലെ അവധിക്കാലം യാത്രകളുടെ കാലം കൂടിയാണ്. മിക്കവരും ഹിൽ സ്‌റ്റേഷനുകളിലേക്കും മറ്റും യാത്ര പോകുന്ന കാലമാണിത്. എന്നാൽ തണുപ്പുള്ള സ്ഥലങ്ങളിലേക്കു കുട്ടികളുമൊത്തു യാത്ര പ്ലാൻ ചെയ്യുമ്പോൾ, അവരുടെ ആരോഗ്യസംരക്ഷണത്തിനു വേണ്ടി ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങൾ അറിയാം. ഹിൽ സ്‌റ്റേഷൻ പോലെ തണുപ്പുള്ള

ഡിസംബറിലെ അവധിക്കാലം യാത്രകളുടെ കാലം കൂടിയാണ്. മിക്കവരും ഹിൽ സ്‌റ്റേഷനുകളിലേക്കും മറ്റും യാത്ര പോകുന്ന കാലമാണിത്. എന്നാൽ തണുപ്പുള്ള സ്ഥലങ്ങളിലേക്കു കുട്ടികളുമൊത്തു യാത്ര പ്ലാൻ ചെയ്യുമ്പോൾ, അവരുടെ ആരോഗ്യസംരക്ഷണത്തിനു വേണ്ടി ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങൾ അറിയാം. ഹിൽ സ്‌റ്റേഷൻ പോലെ തണുപ്പുള്ള

ഡിസംബറിലെ അവധിക്കാലം യാത്രകളുടെ കാലം കൂടിയാണ്. മിക്കവരും ഹിൽ സ്‌റ്റേഷനുകളിലേക്കും മറ്റും യാത്ര പോകുന്ന കാലമാണിത്. എന്നാൽ തണുപ്പുള്ള സ്ഥലങ്ങളിലേക്കു കുട്ടികളുമൊത്തു യാത്ര പ്ലാൻ ചെയ്യുമ്പോൾ, അവരുടെ ആരോഗ്യസംരക്ഷണത്തിനു വേണ്ടി ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങൾ അറിയാം. ഹിൽ സ്‌റ്റേഷൻ പോലെ തണുപ്പുള്ള

ഡിസംബറിലെ അവധിക്കാലം യാത്രകളുടെ കാലം കൂടിയാണ്. മിക്കവരും ഹിൽ സ്‌റ്റേഷനുകളിലേക്കും മറ്റും യാത്ര പോകുന്ന കാലമാണിത്. തണുപ്പുള്ള സ്ഥലങ്ങളിലേക്കു കുട്ടികളുമൊത്തു യാത്ര പ്ലാൻ ചെയ്യുമ്പോൾ, അവരുടെ ആരോഗ്യസംരക്ഷണത്തിനു വേണ്ടി ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങൾ അറിയാം.

ഹിൽ സ്‌റ്റേഷൻ പോലെ തണുപ്പുള്ള സ്ഥലങ്ങളിലേക്കു പോകുമ്പോൾ കടുത്ത തണുപ്പ് ഉള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാത്തതാണു നല്ലത്. വാഗമൺ , കുട്ടിക്കാനം, മൂന്നാർ പോലുള്ള സ്ഥലങ്ങൾ താരതമ്യേന കുഴപ്പമില്ല. അന്തരീക്ഷ ഉൗഷ്മാവ് മീഡിയം നിലയിലുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുന്നതാണു കുട്ടികളുടെ ആരോഗ്യത്തിനു നല്ലത്. ശ്വാസകോശ സംബന്ധമായ അലർജി , ജലദോഷം , തുമ്മൽ ഇതെല്ലാം പെട്ടെന്നു വരുന്ന കുട്ടികൾക്കു തണുപ്പ് ഒരു ട്രിഗർ ഫാക്ടറാണ്. തണുപ്പ് ഏൽക്കുമ്പോൾ പെട്ടെന്നു ജലദോഷവും തുമ്മലും വരുമെന്നു മാത്രമല്ല, അതു ശ്വാസം മുട്ടലായി മാറാനും സാധ്യതയുണ്ട്. അതിനാൽ ഇൻഹേലർ പ്രിവെന്റീവ് മെഡിസിൻ ആയി എടുക്കുന്ന കുട്ടികൾ ശ്രദ്ധിക്കണം. ഇൻഹേലർ രണ്ടു വിഭാഗമുണ്ട്. ഒന്ന് പ്രിവെന്റീവ് ആയി ഉപയോഗിക്കുന്ന ഇൻഹേലർ. അടുത്തത് ഒന്നോ രണ്ടോ വർഷം തുടരെ ഉപയോഗിക്കുന്ന ഇൻഹേലർ. ചുമയും ശ്വാസം മുട്ടലും വരുമ്പോൾ ഇൻഹേലർ ഉപയോഗിക്കുന്ന കുട്ടികളാണെങ്കിൽ യാത്രയിൽ അതു നിർബന്ധമായും കരുതണം. നേരത്തെ എപ്പോഴെങ്കിലും വലിവു (Wheezing) പോലെ വന്നിട്ടുള്ള കുട്ടികൾക്കു തണുപ്പ് അടിക്കുമ്പോൾ വലിവു പോലെ വരാനിടയുണ്ട്. അതുകൊണ്ട് ആ കുട്ടികൾ യാത്ര പോകുന്നതിനു മുമ്പു ഡോക്ടറെ കണ്ട് ഇൻഹേലർ വാങ്ങി കരുതുന്നത് ഉചിതമാണ്. അലർജിക്കും തുമ്മലിനുമുള്ള മരുന്നുകളും ഡോക്ടറെ കണ്ടു വാങ്ങി വയ്ക്കാം.

ADVERTISEMENT


ചൂടു നിലനിർത്തുന്ന വസ്ത്രങ്ങൾ

തണുപ്പുള്ള സ്ഥലങ്ങളിലേക്കു പോകുമ്പോൾ ചൂടു നിലനിർത്തുന്ന കമ്പിളി കോട്ടുകളാണു കുട്ടികൾക്കു കൂടുതൽ അഭികാമ്യം. സ്വെറ്ററുകളും കരുതാം. കമ്പിളി തൊപ്പി ഉപയോഗിച്ച് ചെവികൾ മൂടി വയ്ക്കാം.വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ കോട്ട് ഇട്ട് അതിനുപുറമെ സീറ്റ് ബെൽറ്റ് കൂടി ഇടാം. ഓരോ കുട്ടികൾക്കും അവരുടെ പ്രായത്തിനും സ്ഥലത്തിന്റെ തണുപ്പിനും അനുസരിച്ചുള്ള കോട്ടുകൾ ഇന്നു വിപണിയിൽ ലഭ്യമാണ്. പോകുന്ന സ്ഥലത്തെക്കുറിച്ച് പഠിച്ച് അവിടെ എത്രമാത്രം കുറഞ്ഞ താപനിലയാണ് ? ഏതു രീതിയിലുള്ള കോട്ടുകളാണ് അനുയോജ്യം ? എന്നെല്ലാം മനസ്സിലാക്കാം.

ADVERTISEMENT

പോഷകാഹാരം മറക്കരുത്

കുട്ടികളുമൊത്തു തണുപ്പുള്ള സ്ഥലത്തേക്കു പോകുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങളാണു ശ്രദ്ധിക്കേണ്ടത്. ഒന്ന്, കുട്ടികളുടെ പോഷണം. രണ്ട്, നിർജലീകരണം. നിർജലീകരണം വരാതെ ഇടയ്ക്കിടെ ഇളം ചൂടുവെള്ളം നൽകാം. ഓറഞ്ചു ജൂസ് പോലെ ഫ്രൂട്ട് ജൂസുകളും നൽകാം. തണുപ്പാകുമ്പോഴേക്കും ഉപാപചയ പ്രവർത്തനങ്ങൾ കൂടും. അതനുസരിച്ച് ഉൗർജം കൂടുതൽ ചിലവാകും. അതിനാൽ കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ ലഘുവായ സ്നാക്കുകളും ബിസ്കറ്റും നൽകേണ്ടതാണ്. വൃത്തിയുള്ളതും സുരക്ഷിതവുമായ ഭക്ഷണം ലഭിക്കുന്ന ഭക്ഷണശാലകൾ തിരഞ്ഞെടുക്കുകയും പോഷക സമ്പന്നമായ ആഹാരം കുട്ടികളെ കഴിപ്പിക്കുകയും വേണം.

ADVERTISEMENT


ചർമം വരളാതെ ശ്രദ്ധിക്കാം

ചർമത്തിൽ അലർജി ഉള്ള കുട്ടികളുണ്ട്. അറ്റോപിക് ഡെർമറ്റൈറ്റിസ് എന്നാണിതിനു പറയുന്നത്. ഈ കുട്ടികൾക്ക് അഞ്ചു വയസ്സുവരെ ഈ രോഗലക്ഷണങ്ങൾ കാണാൻ സാധ്യതയുണ്ട്. ഈ കുട്ടികളുമൊത്തു തണുപ്പുള്ള സ്ഥലങ്ങളിലേക്കു പോകുമ്പോൾ സാധാരണയിലേറെ ചർമം വരളാൻ സാധ്യതയുണ്ട്. അതുകൊണ്ടു ഡോക്ടറുടെ നിർദേശപ്രകാരം ക്രീമോ ലോഷനോ ശരീരത്തു പുരട്ടാം. അവ കരുതേണ്ടതാണ്. ശരീരത്തിൽ ചെറിയ ഈർപ്പം നില നിർത്തിയാണ് ഇവ പുരട്ടേണ്ടത്.

ഡോക്ടറുടെ നിർദേശപ്രകാരം പനിക്കും ജലദോഷത്തിനും ചുമയ്ക്കും ഉള്ള മരുന്നുകളും കരുതേണ്ടതാണ്. തണുപ്പുള്ള സ്ഥലങ്ങളിലെത്തുമ്പോൾ കുട്ടികളുടെ ചുണ്ടുകൾ വരളാൻ സാധ്യതയുണ്ട്. അതിനു ലിപ്‌ബാം കൂടി കരുതുന്നതു നല്ലതാണ്. മുതിർന്നവരുടെ ലിപ്ബാം ചെറിയ അളവിൽ കുട്ടികൾക്ക് ഉപയോഗിക്കാം. ഒരു ഫസ്‌റ്റ് എയ്‌ഡ് കിറ്റു കൂടി ബാഗിൽ വയ്ക്കാം.

തണുപ്പു കൂടുമ്പോൾ
റിസോർട്ട് പോലെയുള്ള സ്ഥലങ്ങളിൽ താമസിക്കുമ്പോൾ റൂമിൽ ഹീറ്റർ ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇളം ചൂടുവെള്ളത്തിൽ കുട്ടികളെ കുളിപ്പിക്കുക. രാവിലെ ഉണർന്നു യാത്രയ്ക്കു പോവുകയാണെങ്കിൽ കുട്ടികൾ കാറിൽ കയറുന്നതിനു മുൻപു തന്നെ കാറിന്റെ ഉള്ളിൽ ചൂടുണ്ടോ എന്ന കാര്യം ഉറപ്പുവരുത്തുക. പെട്ടെന്നു താപനിലാ വ്യതിയാനം വന്നാൽ കുട്ടികൾക്കു രോഗം വരാനുള്ള സാധ്യത കൂടുതലാണ്. റിസോർട്ടുകളിൽ പുറത്തുള്ള പ്ലേ ഏരിയ പകൽ സമയത്ത് ഉപയോഗിക്കുക. രാത്രിയിലും വൈകുന്നേരവും പ്ലേ ഏരിയയിൽ കുട്ടികളെ വിടാതെ ശ്രദ്ധിക്കേണ്ടതാണ്. മഞ്ഞും തണുപ്പും കാരണം ജലദോഷം ചുമ ഇവ വരാൻ സാധ്യതയുണ്ട്. വൈകുന്നേരങ്ങളിൽ ഇൻഡോർ ഗെയിംസ് പോലെയുള്ള കളികളിൽ ഏർപ്പെടുന്നതാണു നല്ലത്. കൂടുതലായി തണുപ്പു വരുന്ന സമയങ്ങളിൽ, അതായത് അതിരാവിലെയും രാത്രിയിലും പരമാവധി മുറിയിൽ ചെലവഴിക്കുക.  


വിവരങ്ങൾക്കു കടപ്പാട്
ഡോ. ജിസ് തോമസ്
ഹെഡ് , പീഡിയാട്രിക്സ് വിഭാഗം
മാർ സ്ലീവാ മെഡിസിറ്റി , പാലാ

ADVERTISEMENT