‘എന്റെ കുഞ്ഞ്… എന്താണ് സംഭവിക്കുന്നത്?’ കുഞ്ഞിന്റെ വളർച്ചയിലെ റെഡ് ഫ്ലാഗുകൾ – മാതാപിതാക്കൾക്ക് ഒരു മുന്നറിയിപ്പ് Understanding Baby Growth: Key Milestones and Warning Signs
ഒരു കുഞ്ഞ് ജനിക്കുന്പോൾ, ആ കുഞ്ഞു മുഖത്തെ ആദ്യ ചിരി… ആ ചെറിയ കൈകളുടെ ആദ്യ പിടി… ആ “മമ്മ” എന്ന വിളി… ഇതൊക്കെ ഒരു കുടുംബത്തിന്റെ ഹൃദയം നിറയ്ക്കുന്ന നിമിഷങ്ങളാണ്. പക്ഷേ, ഓരോ മാതാപിതാവിന്റെയും മനസ്സിൽ ഒരു ചോദ്യം എപ്പോഴും ഉണ്ടാകും: “എന്റെ കുഞ്ഞ് ശരിയായി വളരുന്നുണ്ടോ? എന്തെങ്കിലും പ്രശ്നമുണ്ടോ?”
ഒരു കുഞ്ഞ് ജനിക്കുന്പോൾ, ആ കുഞ്ഞു മുഖത്തെ ആദ്യ ചിരി… ആ ചെറിയ കൈകളുടെ ആദ്യ പിടി… ആ “മമ്മ” എന്ന വിളി… ഇതൊക്കെ ഒരു കുടുംബത്തിന്റെ ഹൃദയം നിറയ്ക്കുന്ന നിമിഷങ്ങളാണ്. പക്ഷേ, ഓരോ മാതാപിതാവിന്റെയും മനസ്സിൽ ഒരു ചോദ്യം എപ്പോഴും ഉണ്ടാകും: “എന്റെ കുഞ്ഞ് ശരിയായി വളരുന്നുണ്ടോ? എന്തെങ്കിലും പ്രശ്നമുണ്ടോ?”
ഒരു കുഞ്ഞ് ജനിക്കുന്പോൾ, ആ കുഞ്ഞു മുഖത്തെ ആദ്യ ചിരി… ആ ചെറിയ കൈകളുടെ ആദ്യ പിടി… ആ “മമ്മ” എന്ന വിളി… ഇതൊക്കെ ഒരു കുടുംബത്തിന്റെ ഹൃദയം നിറയ്ക്കുന്ന നിമിഷങ്ങളാണ്. പക്ഷേ, ഓരോ മാതാപിതാവിന്റെയും മനസ്സിൽ ഒരു ചോദ്യം എപ്പോഴും ഉണ്ടാകും: “എന്റെ കുഞ്ഞ് ശരിയായി വളരുന്നുണ്ടോ? എന്തെങ്കിലും പ്രശ്നമുണ്ടോ?”
ഒരു കുഞ്ഞ് ജനിക്കുന്പോൾ, ആ കുഞ്ഞു മുഖത്തെ ആദ്യ ചിരി… ആ ചെറിയ കൈകളുടെ ആദ്യ പിടി… ആ “മമ്മ” എന്ന വിളി… ഇതൊക്കെ ഒരു കുടുംബത്തിന്റെ ഹൃദയം നിറയ്ക്കുന്ന നിമിഷങ്ങളാണ്. പക്ഷേ, ഓരോ മാതാപിതാവിന്റെയും മനസ്സിൽ ഒരു ചോദ്യം എപ്പോഴും ഉണ്ടാകും: “എന്റെ കുഞ്ഞ് ശരിയായി വളരുന്നുണ്ടോ? എന്തെങ്കിലും പ്രശ്നമുണ്ടോ?” ചിലപ്പോൾ, ആ ചെറിയ സംശയങ്ങൾ പോലും വലിയ പ്രശ്നങ്ങളുടെ തുടക്കമാകാം. പക്ഷേ, നേരത്തെ കണ്ടെത്തിയാൽ മിക്ക പ്രശ്നങ്ങളും പൂർണമായി പരിഹരിക്കാം.
നാലു പ്രധാന മേഖലകളിൽ ശ്രദ്ധിക്കേണ്ട റെഡ് ഫ്ലാഗുകൾ (അപകട സൂചനകൾ) വിശദമായി നോക്കാം.
1. ഭാരവും ഉയരവും – ആദ്യ ആഴ്ചകളിൽ
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ മൂന്നു പ്രധാന അളവുകൾ ഭാരം (Weight), നീളം/ഉയരം (Length/Height), തലചുറ്റളവ് (Head Circumference) എന്നിവയാണ്.
ജനനശേഷം ആദ്യ ആഴ്ചകളിൽ റെഡ് ഫ്ലാഗുകൾ (ഇവ അവഗണിക്കരുത്):
• ജനനഭാരത്തിന്റെ 10ശതമാനത്തിനു മുകളിൽ ഭാരം കുറയുകയും 2 ആഴ്ചയ്ക്കുള്ളിൽ തിരിച്ചു പിടിക്കാതിരി ക്കുകയും ചെയ്താൽ.
• 14-21 ദിവസത്തിനുശേഷവും ഭാരം കൂടാതിരിക്കുക.
• തുടർച്ചയായ രണ്ടു വിസിറ്റുകളിൽ ഭാരം സ്ഥിരമായി നിൽക്കുക അല്ലെങ്കിൽ കുറയുക.
0-12 മാസം
• ആദ്യ 3-4 മാസം: മാസത്തിൽ 600-1000 ഗ്രാം (ആഴ്ചയിൽ 150-250 ഗ്രാം) കൂടണം.
• 5-6 മാസത്തോടെ: ജനനഭാരം ഇരട്ടിയാകണം.
• 12 മാസത്തോടെ: ജനനഭാരം മൂന്നിരട്ടി (ഏകദേശം).
റെഡ് ഫ്ലാഗുകൾ:
• 6 മാസത്തിനുശേഷം ഭാരം കുറഞ്ഞാൽ
• തലചുറ്റളവ് പെട്ടെന്ന് വളരെ വേഗത്തിൽ കൂടുക അല്ലെങ്കിൽ വളരെ പതുക്കെ കൂടുക/കുറയുക
1-3 വയസ്സ്
• കുട്ടി വളരെ ക്ഷീണിതനായി കാണുക
• വിശപ്പ് കുറയുക, ഭക്ഷണം നിരസിക്കുക, ത്വക്ക് വരണ്ടതാകുക, മുടി കൊഴിയുക.
ഇവ പോഷകകുറവ്, ക്രോണിക് ഇൻഫെക്‌ഷൻ, തൈറോയ്ഡ് പ്രശ്നങ്ങൾ, ജന്മനാൽ ഉള്ള ഹൃദ്രോഗം, സീലിയാക് രോഗം തുടങ്ങിയവയുടെ സൂചനയാകാം.
2. വളർച്ചയും പൊതുവായ ആരോഗ്യവും
ഉടൻ ഡോക്ടറെ കാണേണ്ട അടയാളങ്ങൾ:
• പാൽ/ഭക്ഷണം കഴിക്കാതിരിക്കുക അല്ലെങ്കിൽ വളരെ കുറച്ച് മാത്രം കഴിക്കുക.
• ആവർത്തിച്ച ഛർദ്ദി, തുടർച്ചയായ വയറിളക്കം (>2 ആഴ്ച).
• 2 ആഴ്ചയ്ക്ക് മുകളിലുള്ള പനി.
• തൂക്കം തുടർച്ചയായി കുറയുക.
• എപ്പോഴും അസ്വസ്ഥത, അമിത ഉറക്കം, ദുർബലമായ കരച്ചിൽ
ഇവ ഗുരുതര അണുബാധകൾ, ഹോർമോൺ പ്രശ്നങ്ങൾ, ഹൃദ്രോഗം എന്നിവയുടെ ആദ്യ സൂചനകളാകാം.
3. നാഴികകല്ലുകൾ
വികസനം നാലു മേഖലകളായി തിരിക്കാം:
• ഗ്രോസ് മോട്ടർ (വലിയ ചലനങ്ങൾ) • ഫൈൻ മോട്ടർ (ചെറിയ കൈ ചലനങ്ങൾ) • ഭാഷയും ആശയവിനിമയവും • സാമൂഹിക ഇടപെടൽ, ഐ കോൺടാക്ട്
പ്രധാന നാഴികക്കല്ലുകളും റെഡ് ഫ്ലാഗുകളും
2-3 മാസം:
• കഴുത്ത് നേരെ നിർത്താൻ കഴിയാതിരിക്കുക.
• ശബ്ദത്തോട് തിരിഞ്ഞു നോക്കാതിരിക്കുക, മറ്റുള്ളവരെ നോക്കി ചിരി ഇല്ലാതിരിക്കുക.
6 മാസം:
• മറിഞ്ഞുകിടക്കാതിരിക്കുക.
• മാതാപിതാക്കളെ തിരിച്ചറിയാതിരിക്കുക, ചിരി കുറവ്.
9 മാസം:
• സ്വയം ഇരിക്കാതിരിക്കുക.
• അമ്മാവൻ, ബാബാ പോലുള്ള ശബ്ദങ്ങൾ ഇല്ല.
12 മാസം:
• നിൽക്കാൻ ശ്രമിക്കാതിരിക്കുക.
• “മമ്മ”, “ഡാഡി” പോലുള്ള ഒറ്റവാക്കുകൾ പറയാതിരിക്കുക.
18 മാസം:
• സ്വതന്ത്രമായി നടക്കാതിരിക്കുക.
• ഐ കോൺടാക്റ്റ് കുറവ്, പേരുവിളിച്ചാൽ തിരിഞ്ഞു നോക്കാതിരിക്കുക.
• വിരൽ ചൂണ്ടി ആവശ്യപ്പെടാതിരിക്കുക.
2 വയസ്സ്:
• രണ്ട് വാക്കുകൾ ചേർത്ത് പറയാതിരിക്കുക (“മമ്മ വാ”).
• സാങ്കൽപ്പിക കളികൾ ഇല്ല (കളിപ്പാട്ടങ്ങൾ കൊണ്ട് കളി).
• കൈകൾ ആവർത്തിച്ച് അടിക്കുക
3 വയസ്സ്:
• 3-4 വാക്കുകളുടെ വാക്യങ്ങൾ പറയാതിരിക്കുക.
• മറ്റു കുട്ടികളോട് കളിക്കാതിരിക്കുക.
ഇവ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ, സെറിബ്രൽ പാൾസി, കേൾവിതകരാർ തുടങ്ങിയവയുടെ സൂചനകളാകാം. പിന്നെ ശരിയാകും എന്നു കരുതി കാത്തിരിക്കരുത് – 9, 18, 24, 30/36 മാസങ്ങളിൽ സ്‌ക്രീനിങ് നിർബന്ധമായും െചയ്യണം.
4. വാക്സിനേഷൻ കഴിഞ്ഞുള്ള റെഡ് ഫ്ലാഗുകൾ
വാക്സീനുകൾ അത്യന്തം സുരക്ഷിതമാണ്. സാധാരണ പ്രതികരണങ്ങൾ:
• കുത്തിവച്ചിടത്തു ചുവപ്പ്, വീക്കം, വേദന.
• ചെറിയ പനി (<102°F), അസ്വസ്ഥത – 24-48 മണിക്കൂറിനുള്ളിൽ മാറും.
ഗുരുതര റെഡ് ഫ്ലാഗുകൾ (അടിയന്തരമായി ആശുപത്രിയിലേക്ക് പോകേണ്ട സാഹചര്യം):
• പനി 102°F-ന് മുകളിൽ അല്ലെങ്കിൽ തുടർച്ചയായ പനി.
• മൂന്നു മണിക്കൂറിലധികം നിരന്തരം കരയുക
• ഫിറ്റ്സ്
• ശ്വാസതടസ്സം, വലിവ്.
• മുഖം/ചുണ്ട്/കണ്ണുകൾ വീക്കുക.
• മുഴുവൻ ശരീരത്തിലും പാടുകൾ
• കുഞ്ഞ് പ്രതികരിക്കാതിരിക്കുക
മാതാപിതാക്കൾക്കുള്ള പ്രധാന നിർദേശങ്ങൾ
• ഗ്രോത്ത് ചാർട്ട് എപ്പോഴും സൂക്ഷിക്കുക (ഓരോ വാക്സിനേഷൻ സമയത്തും).
• വളർച്ചാ നാഴികക്കല്ലുകൾ ഒരു നോട്ട്ബുക്കിൽ കുറിക്കുക.
• വാക്സിനേഷൻ കാർഡ് സൂക്ഷിക്കുക.
• ഇന്റർനെറ്റിലെ വിവരങ്ങൾ വായിച്ച് അമിതമായി ഭയപ്പെടരുത് – സംശയമുണ്ടെങ്കിൽ ഡോക്ടറെ കാണുക.
ഡോ. അനിൽ നാരായണൻ
പീഡിയാട്രീഷൻ
മാർ സ്ലീവ് മെഡിസിറ്റി, പാലാ