ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് മരുന്നുകൾ മാത്രമല്ല, കേരളീയ ഭക്ഷണത്തിന്റെ നന്മകൾ ഉൾക്കൊള്ളുന്നതും ആധുനിക ജീവിതശൈലിയിലെ ദോഷങ്ങൾ ഒഴിവാക്കുന്നതുമായ ഒരു സമീകൃത ഭക്ഷണരീതിയും ജീവിതശൈലിയും അനിവാര്യമാണ്. കുടലിന്റെ ആരോഗ്യം ഹൃദയാരോഗ്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു; നാരുകൾ ധാരാളമായി അടങ്ങിയ ഭക്ഷണം നല്ല ബാക്ടീരിയകളെ വളർത്തി ശരീരത്തിലെ വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സമീകൃത ഭക്ഷണത്തിൽ വൈവിധ്യമാർന്ന പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പയർ വർഗ്ഗങ്ങൾ, നട്സ്, വിത്തുകൾ, മത്സ്യം എന്നിവ ഉൾപ്പെടുത്തണം. ഹൃദ്രോഗ ലക്ഷണങ്ങൾ വരുന്നതിനു വളരെ മുൻപു തന്നെ നല്ല ഭക്ഷണ ശീലങ്ങൾ, സമയക്രമം പാലിക്കുക, പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക, രാത്രി വൈകിയുള്ള ഭക്ഷണം ഒഴിവാക്കുക, അമിത ഭക്ഷണം നിയന്ത്രിക്കുക എന്നിവ ശീലമാക്കണം. ദിവസവും കുറഞ്ഞത് 30 മിനിറ്റ് വ്യായാമം, ഏഴ് മണിക്കൂർ ഉറക്കം എന്നിവയും അത്യന്താപേക്ഷിതമാണ്. മത്സ്യങ്ങൾ കറി വച്ചോ ഗ്രിൽ ചെയ്തോ കഴിക്കുക, ഒമേഗ 6 കൂടുതലുള്ള എണ്ണകളുടെ ഉപയോഗം കുറയ്ക്കുക, വെളിച്ചെണ്ണ മിതമായി ഉപയോഗിക്കുക, ഒരേ എണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുക. കൊഴുപ്പ് കുറഞ്ഞ പ്രോട്ടീൻ ഉറവിടങ്ങൾ തിരഞ്ഞെടുക്കുക, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക, പാക്കറ്റ് ഭക്ഷണങ്ങളുടെ ലേബലുകൾ ശ്രദ്ധയോടെ വായിക്കുക. വേവിക്കുമ്പോൾ പോഷകങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക, ആവിയിൽ വേവിക്കുക, ഗ്രില്ലിങ് പോലുള്ള പാചക രീതികൾ തിരഞ്ഞെടുക്കുക. പ്രകൃതിദത്ത സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കുക, പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നോൺ-വെജ് കഴിക്കുമ്പോൾ മത്സ്യത്തിനും തൊലി നീക്കിയ കോഴിയിറച്ചിക്കും മുൻഗണന നൽകുക, ചുവന്ന മാംസവും സംസ്കരിച്ച മാംസവും പരിമിതപ്പെടുത്തുക. ചോറിന്റെ അളവ് നിയന്ത്രിച്ച്, കാൽ ഭാഗം പ്രോട്ടീനും നാരുകളുള്ള പച്ചക്കറികളും ഉൾപ്പെടുത്തി കഴിക്കേണ്ട രീതിയിൽ മാറ്റം വരുത്തുക.

ഹൃദയം നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ്. ഹൃദയത്തെ സംരക്ഷിക്കാൻ മരുന്നുകൾ മാത്രം മതിയാകില്ല. ആരോഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിതശൈലിയും അത്രതന്നെ പ്രധാനമാണ്. കേരളീയ ഭക്ഷണത്തിന്റെ നല്ല വശങ്ങൾ നിലനിർത്തി ആധുനിക ജീവിതശൈലിയിലെ ദോഷകരമായ ശീലങ്ങൾ മാറ്റിയാൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്താം.

കുടലും ഹൃദയവും

ADVERTISEMENT

കുടലിന്റെ ആരോഗ്യം ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാരുകൾ ധാരാളമുള്ള ഭക്ഷണം കുടലിൽ നല്ല ബാക്ടീരിയകളെ വളർത്തുന്നു. ഇവ ഉൽപാദിപ്പിക്കുന്ന ഗുണകരമായ ഘടകങ്ങൾ ശരീരത്തിന്റെ നീർവീക്കം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാൻ സഹായിക്കുകയും ചെയ്യുന്നു. വൈവിധ്യമാർന്ന സസ്യഭക്ഷണങ്ങൾ ഗട്ട് മൈക്രോബയോമിന്റെ വൈവിധ്യം വർധിപ്പിക്കുകയും ഹൃദയാരോഗ്യത്തിനു ഗുണം ചെയ്യുകയും ചെയ്യും. കൊഴുപ്പു മാത്രമോ കൊളസ്ട്രോൾ മാത്രമോ നോക്കാതെ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും പയർപരിപ്പു വർഗങ്ങളും നട്സ്, വിത്തുകൾ, മത്സ്യം എന്നിവ ഉൾപ്പെടുത്തിയ സമീകൃത ഭക്ഷണരീതിയാണു പിന്തുടരേണ്ടത്. നമ്മുടെ കുടലിലെ കോടിക്കണക്കിനു നല്ല ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിലെ വീക്കം, കൊളസ്ട്രോൾ രക്തത്തിലെ പഞ്ചസാര നിയന്ത്രണം എന്നിവയിലും പങ്കു വഹിക്കുന്നു. അതിനാൽ നല്ല കുടൽ ആരോഗ്യം ഹൃദയാരോഗ്യത്തിനു വേണ്ടതാണ്.

മുഴുവൻ ഭക്ഷണരീതി

ADVERTISEMENT

ഹൃദ്രോഗ ലക്ഷണങ്ങൾ വന്നതിനു ശേഷം അല്ല അതിനു വളരെ മുൻപു തന്നെ നല്ല ആഹാരശീലങ്ങൾ തുടങ്ങണം. സമയക്രമം പാലിക്കുക, പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കുക, രാത്രിയിൽ വളരെ വൈകി ഭക്ഷണം കഴിക്കാതിരിക്കുക, അമിതമായി ഭക്ഷണം ഒഴിവാക്കുക എന്നിവ ശീലമാക്കണം. ദിവസവും കുറഞ്ഞത് 30 മിനിറ്റു ശാരീരിക വ്യായാമം, ഏഴു മണിക്കൂർ ഉറക്കം എന്നിവ വേണം. സ്വാധിഷ്ഠിമായ പ്രോട്ടീൻ കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പയർ വർഗങ്ങൾ, കടല, ചെറുപയർ‌ എന്നിവയ്ക്കു കൂടുതൽ പ്രാധാന്യം കൊടുക്കണം. ചുവന്ന മാംസവും സംസ്കരിച്ച മാംസവും കുറയ്ക്കുക. കുറഞ്ഞത് 400 ഗ്രാം പച്ചക്കറികളും 100ഗ്രാം പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

മത്തി, അയല, മുതലായ കൊഴുപ്പുള്ള മത്സ്യം വറുത്തു കഴിക്കുമ്പോൾ ഇവയിലുള്ള ഒമേഗാ 3 കൊഴുപ്പുകള്‍ ശരീരത്തിനു ലഭിക്കാതെ വരാം. മത്സ്യങ്ങൾ കറിവച്ചോ ഗ്രിൽ െചയ്തോ കഴിക്കാം. ഫ്ലാക്സ് സീഡ്, ചിയാ സീഡ്, വാൾനട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. സൺഫ്ലവർ, കോൺ, സോയാബീൻ തുടങ്ങിയ ഒമേഗ 6 കൂടുതലുള്ള എണ്ണകളുടെ അമിത ഉപയോഗം കുറയ്ക്കുക. കേരളത്തിൽ സാധാരണ ഉപയോഗിക്കുന്ന വെളിച്ചെണ്ണ മിതമായ അളവിൽ ഉപയോഗിക്കാം. ആകെ ഉപയോഗിക്കുന്ന എണ്ണയുടെ അളവു നിയന്ത്രിക്കുന്നതും പ്രധാനമാണ്.

ADVERTISEMENT

ലേബൽ വായിക്കാം
കൊഴുപ്പു കുറഞ്ഞ തൊലിനീക്കിയ കോഴിയിറച്ചി, മത്സ്യം, പരിപ്പ് തുടങ്ങിയ ആരോഗ്യകരമായ പ്രോട്ടീൻ ഉറവിടങ്ങൾ തിരഞ്ഞെടുക്കുക. ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. പായ്ക്കറ്റ് ഭക്ഷണങ്ങൾ വാങ്ങുന്പോൾ ലേബൽ വായിച്ച്, സോഡിയം, പഞ്ചസാര, കൊഴുപ്പുകൾ എന്നിവയുടെ അളവു പരിശോധിക്കുക.

പച്ചക്കറികൾ നന്നായി കഴുകി ആവശ്യത്തിനു മാത്രം അരിയുക. അമിതമായി കഴുകുകയോ വേവിക്കുകയോ ചെയ്യുന്നതു പോഷകങ്ങൾ കുറയ്ക്കാം. ആവിയിൽ വേവിക്കുക, തിളപ്പിക്കുക, ഗ്രില്ലിങ്, സ്റ്റിർ ഫ്രൈ പോലുള്ള പാചക രീതികൾ തിര‍ഞ്ഞെടുക്കുക. എയർ ഫ്രൈ െചയ്യുന്ന ഭക്ഷണങ്ങളിൽ നാരങ്ങാനീര് ചേർക്കുന്നത് ഉയർന്ന ചൂടിൽ പാചകം ചെയ്യുന്പോൾ ഉണ്ടാകുന്ന അനാരോഗ്യകരമായി ഘടകങ്ങൾ കുറയ്ക്കുവാൻ സഹായിക്കും. ആഴത്തിൽ എണ്ണയിൽ വറുക്കുന്നതും (ഡീപ് ഫ്രൈ), ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കി ഭക്ഷണം ഉണ്ടാക്കുന്നതും ഒഴിവാക്കുക.

ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, കുരുമുളക് തുടങ്ങിയ പ്രകൃതിദത്ത സുഗന്ധവ്യഞ്ജനങ്ങൾ ഭക്ഷണത്തിനു രുചി കൂട്ടും. ഭക്ഷണം തയാറാക്കിയ ഉടൻ കഴിക്കുകയോ സുരക്ഷിതമായി സൂക്ഷിക്കുകയോ ചെയ്യുക. സമയമില്ലെങ്കിൽ തൈരും പച്ചക്കറികളും യോ‍ജിപ്പിച്ചു സാലഡായി ചോറിനൊപ്പം കഴിക്കാം.

പഴങ്ങളും പച്ചക്കറികളും

പേരയ്ക്ക, ഓറഞ്ച്, മുസംബി, മാതളം, പപ്പായ, പലതരം ബെറികള്‍, തണ്ണിമത്തൻ, ആപ്പിൾ, അവക്കാഡോ എന്നിവ മികച്ചതാണ്. പഴച്ചാറിനേക്കാൾ മുഴുവൻ പഴം കഴിക്കുന്നതാണു നല്ലത്. ദിവസേന രണ്ടു സെർവിങ് (200 ഗ്രാം) പഴങ്ങൾ കഴിക്കാൻ ശ്രമിക്കുക.

ചീര, മുരിങ്ങയില, മറ്റ് ഇലക്കറികൾ, കാബേജ്, കാരറ്റ്, തക്കാളി, പാവയ്ക്ക, വെണ്ടയ്ക്ക, ബീൻസ്, പച്ച പപ്പായ, വാഴത്തണ്ട്, വാഴക്കൂമ്പ് (വാഴച്ചുണ്ട്), ശീമയ്ക്ക, മത്തങ്ങ, ചുരയ്ക്ക, ബീറ്റ്റൂട്ട് മുതൽ പ്രാദേശികമായി ഉണ്ടാകുന്ന എല്ലാ പച്ചക്കറികളും. ദിവസവും കുറഞ്ഞത് 4–5 സെർവിങ് (400 –500 ഗ്രാം) ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

നോൺവെജ് സുരക്ഷിതമാക്കാം

ഹൃദയാരോഗ്യത്തിനു നോൺവെജ് പൂർണമായി ഒഴിവാക്കേണ്ടതില്ല. മത്സ്യത്തിനു മുൻഗണന നൽകുക. കൊഴുപ്പിലുള്ള മത്സ്യങ്ങളും തൊലി നീക്കിയ കോഴിയിറച്ചിയും തിരഞ്ഞെടുക്കുക. ബീഫ്, മട്ടൺ, പോർക്ക് തുടങ്ങിയ ചുവന്ന മാംസം പരിമിതപ്പെടുത്തുക.

സംസ്കരിച്ച മാംസവിഭവങ്ങളായ സോസേജ്, സലാമി, ഹോട്ട് ഡോഗ്, നഗറ്റ്സ് എന്നിവ പരമാവധി ഒഴിവാക്കുക. ആവിയിൽ വേവിക്കുക, ഗ്രില്ലിങ്, തിളപ്പിക്കുക തുടങ്ങിയ പാചകരീതികൾ തിരഞ്ഞെടുക്കുക. പകുതി വേവിച്ച മാംസം, മത്സ്യം, മുട്ട എന്നിവ ഒഴിവാക്കുക. പച്ച മാംസവും പാകം ചെയ്ത ഭക്ഷണവും വേർതിരിച്ചു സൂക്ഷിക്കുക.

തേങ്ങ പൂർണമായും ഒഴിവാക്കേണ്ടതില്ല. പച്ചക്കറികളിൽ പാകം ചെയ്യാനുപയോഗിക്കാം. ഒരാൾക്ക് ഒരു മാസം 5 തേങ്ങ എന്നാണു കണക്ക്.വെളിച്ചെണ്ണ മിതമായി ഉപയോഗിക്കാം. ഒരേ എണ്ണ, വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കരുത്. ചക്കിലാട്ടിയ എണ്ണ അവിയലിൽ ചേർക്കുന്നതു നല്ലതാണ്. ആഴത്തിൽ വറുത്തെടുക്കുന്ന ഭക്ഷണങ്ങൾ കുറയ്ക്കുക. ഒരു മാസം ഒരാൾക്ക് 1/2 കിലോഗ്രാം എണ്ണ ഉപയോഗിക്കാം. ഒായിൽ റോട്ടേഷൻ നല്ലതാണ്. അതായത് ഒരു മാസം രണ്ടു തരത്തിലുള്ള എണ്ണകൾ പാചകത്തിനുപയോഗിക്കാം. അടുത്ത മാസം വേറെ രണ്ടു തരത്തിലുള്ള എണ്ണകൾ. ദിവസേന ഒരു മുട്ട പുഴുങ്ങിയോ ഓംലറ്റ് രൂപത്തിലോ കഴിക്കാം.

പാചകത്തിന് ഒരു ദിവസം 5 ഗ്രാമിനുള്ളിൽ ഉപ്പ് (1 ടീസ്പൂൺ) മതി. അച്ചാർ, പപ്പടം, സംസ്കരിച്ച ഭക്ഷണം എന്നവയിലെല്ലാം ഉപ്പിന്റെ അളവു കൂടുതലാണ്. ഇവ ഒഴിവാക്കാം.

ചോറിന്റെ അളവ്

ചോറ് പൂർണമായി ഒഴിവാക്കേണ്ടതില്ല. കഴിക്കുന്ന അളവും കൂടെ കഴിക്കുന്ന വിഭവങ്ങളും ശ്രദ്ധിക്കണം. പാത്രത്തിൽ കാൽ ഭാഗം പ്രോട്ടീൻ ഉൾപ്പെടുത്തുക. കഴിക്കുന്ന രീതി മാറ്റുക. ആദ്യം നാരുകൾ അടങ്ങിയ പച്ചക്കറികൾ, പിന്നീടു പ്രോട്ടീൻ, അവസാനം മാത്രം അന്നജം അടങ്ങിയ ചോറ്. വീണ്ടും വീണ്ടും ചോറ് വിളമ്പി കഴിക്കുന്ന ശീലം ഒഴിവാക്കുക. രാത്രി വൈകി വലിയ അളവിൽ ചോറ് കഴിക്കരുത്.

ഹൃദയാഘാതം വന്നവർക്ക്

ഹൃദയാഘാതം വന്നവർ സംസ്കരിക്കാത്തതോ വളരെ കുറച്ചു സംസ്കരിച്ചതോ ആയ ഭക്ഷണങ്ങൾക്കു മുൻഗണന നൽകുക. അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കുക. പായ്ക്കറ്റിൽ ലഭിക്കുന്ന സ്നാക്സ്, റെഡി ടു ഈറ്റ് ഉൽപന്നങ്ങൾ പഞ്ചസാരയും ഉപ്പും കൂടുതലുളള സ്നാക്സ്, ഇൻസ്റ്റന്റ് നൂഡിൽസ്, സോഫ്റ്റ് ഡ്രിങ്കുകൾ, പായ്ക്കറ്റ് ബിസ്ക്കറ്റുകൾ, കേക്ക്, ചോക്‌ലെറ്റ് ബാറുകള്‍‌, കാൻഡികള്‍, പായ്ക്കറ്റ് ബ്രേക്ക്ഫാസ്റ്റ് സീരിയലുകൾ, സോസേജ്, നഗറ്റ്സ്, ഫ്ലേവർഡ് യോഗർട്ട്, ഐസ്ക്രീം, എനർജി ഡ്രിങ്കുകൾ, പായ്ക്കറ്റ് ജൂസുകൾ മുതലായവയാണ് (UPF) അൾട്രാ പ്രോസ്സസ്ഡ് ഫുഡ്സ്. പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവയുടെ ഉപയോഗം വർധിപ്പിക്കുക. സന്പൂർണവും സ്വഭാവികവുമായ ഭക്ഷണങ്ങൾക്കു മുൻഗണന നൽകുക. അധികമായി ചേർത്ത പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

തയാറാക്കിയത്

മിനി മേരി നൈനാൻ

കൺസൽറ്റന്റ് ഡയറ്റീഷൻ

പിആർഎസ് ഹോസ്പിറ്റൽ

തിരുവനന്തപുരം

English Summary:

Heart health is not just about medication; a healthy diet and lifestyle are crucial. By maintaining the positive aspects of Kerala's traditional diet and avoiding harmful modern habits, one can significantly improve cardiovascular well-being. The gut's health is intrinsically linked to the heart's, with fiber-rich foods fostering beneficial gut bacteria that reduce inflammation and support heart health. A balanced diet encompassing diverse plant-based foods, nuts, seeds, and fish is recommended over focusing solely on fat or cholesterol. Establishing healthy eating patterns, regular exercise for at least 30 minutes daily, and seven hours of sleep are vital for preventing heart ailments. Prioritizing lean protein sources, limiting red and processed meats, and consuming adequate fruits and vegetables are key dietary adjustments. Incorporating fish like mackerel and sardines through curries or grilling provides essential omega-3 fatty acids, while reducing intake of omega-6 rich oils. Reading food labels to monitor sodium, sugar, and fat content is important, along with choosing healthier cooking methods like steaming, boiling, or grilling, and avoiding deep-frying. Natural spices enhance flavor without adding unhealthy components, and mindful consumption of rice, prioritizing vegetables and proteins first, aids in better digestion and health.

ADVERTISEMENT