സ്കൂളിൽ പോകാൻ മടി, പരിഹാരമെന്ത് ? വിദഗ്ധ മറുപടി Signs and Solutions for School Phobia in Kids
കുട്ടികൾക്ക് സ്കൂളിൽ പോകാൻ ഭയമാണെങ്കിൽ, അവരെ പുത്തൻ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സഹായിക്കേണ്ടത് മാതാപിതാക്കളുടെ കടമയാണ്. സ്കൂളിൽ പോകുമ്പോഴുണ്ടാകുന്ന ഭയം പലപ്പോഴും പുതിയ ആളുകളെ പരിചയപ്പെടാനുള്ള മടിയോടു ബന്ധപ്പെട്ടിരിക്കുന്നു. കുട്ടികൾ ശാരീരികമായും മാനസികമായും ബൗദ്ധികമായും സാമൂഹികമായും സ്കൂൾ ജീവിതത്തിന് തയ്യാറെടുക്കണം. പ്ലേസ്കൂൾ, എൽകെജി, യുകെജി പോലുള്ള സ്ഥാപനങ്ങൾ കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷം പരിചയപ്പെടുത്താനും പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും സഹായിക്കും. സ്കൂൾ വളപ്പും അവിടുത്തെ സൗകര്യങ്ങളും കാണിച്ച്, അവിടെ കളിക്കാമെന്നും പഠിക്കാമെന്നും പറഞ്ഞ് പ്രോത്സാഹിപ്പിക്കാം. പഠനം ആരംഭിക്കുന്നതിന് മുമ്പുള്ള പ്രീ-ലേണിംഗ് കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കേണ്ടതും പ്രധാനമാണ്. ഇതിനായി വീട്ടിലോ ശിശു വികസന കേന്ദ്രങ്ങളിലോ പരിശീലനം നൽകാവുന്നതാണ്.

മകന് ആറു വയസ്സ്. സ്കൂളിൽ ചേർത്തു. ബാഗും ബുക്കും വാങ്ങി. പക്ഷേ, അവനു സ്കൂളിൽ പോകാൻ പേടിയാണെന്നു പറയുന്നു. പൊതുവെ പുതിയ ആളുകളെ പരിചയപ്പെടാനും സംസാരിക്കാനും അവനു പേടിയാണ്.
മാതാപിതാക്കളുടെ ഇഷ്ടത്തിനു കുട്ടികൾക്കു പുസ്തകങ്ങളും, യൂണിഫോമും, ബുക്കും, ബാഗും വാങ്ങിയാൽ കുട്ടികൾ സ്കൂളിൽ പഠിക്കാൻ തയാറായി എന്നല്ല. മറിച്ച്, കുഞ്ഞ് ശാരീരികമായും, മാനസികമായും, ബൗദ്ധികപരമായും, സാമൂഹികപരമായും എന്നിങ്ങനെ പല മേഖലകളിലും സ്കൂൾ പ്രവേശനത്തിനു തയാറാകേണ്ടതുണ്ട്. ഇവിടെ കുട്ടിയെ പ്രീ സ്കൂളിൽ വിട്ടിട്ടുണ്ടോ എന്നു പറഞ്ഞിട്ടില്ല.
മുതിർന്ന വ്യക്തിക്കു പോലും പുതിയൊരു സാഹചര്യം / സന്ദർഭം വരുമ്പോൾ ഒരു പരിഭ്രമം ഉണ്ടാകാം. അപ്പോൾ കുഞ്ഞുങ്ങളുടെ കാര്യം പറയേണ്ടതുണ്ടോ? സ്കൂൾ പരിചയപ്പെടാനായി സ്കൂൾ സിസ്റ്റം പരിചയിച്ചു തുടങ്ങാനുള്ള പരിശീലനമാണ് പ്ലേസ്കൂൾ/ എൽകെജി / യുകെജി എന്നിവ. എങ്കിൽ മാത്രമേ തുടക്കം തന്നെ കളർ ആവുകയുള്ളൂ. അംഗൻവാടി പോലെയുള്ള ഇടങ്ങളിൽ കുഞ്ഞുങ്ങൾ കുഞ്ഞുങ്ങളായി തന്നെ സ്വാതന്ത്ര്യത്തോടുകൂടി കളിച്ചും, ചിരിച്ചും അനുഭവിച്ചും വളരാൻ അവസരങ്ങൾ നൽകുന്നുണ്ട്.
സ്കൂൾ അന്തരീക്ഷം കുഞ്ഞിനെ തുടക്കത്തിലേ പരിചയപ്പെടുത്തേണ്ടതു പ്രധാനമാണ്. ഉദാ: അഡ്മിഷൻ ടൈമിൽ കൊണ്ടുപോവുക, സ്കൂളിൽ പോകുന്നതുകൊണ്ടുള്ള ഗുണങ്ങൾ കുട്ടിക്കു മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു കൊടുക്കുക (ഉദാÐ പുതിയ കൂട്ടുകാരെ കിട്ടും). അങ്ങനെ സ്കൂളുമായി കുട്ടിയെ കംഫർട്ടബിൾ ആക്കുക.
സ്കൂളിലെ പാർക്ക് കാണിച്ചു കൊടുത്ത്, ഇനി സ്കൂളിൽ വന്നാൽ എന്നും കളിക്കാമല്ലോ എന്ന രീതിയിൽ സ്കൂളിൽ പോകാൻ പ്രോത്സാഹിപ്പിക്കാം.
എല്ലാറ്റിലും ഉപരി പഠിക്കുന്നതിനു മുൻപുള്ള പ്രീ ലേണിങ് ശേഷികൾ കുഞ്ഞു നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. പ്രീ സ്കൂളുകളിൽ കുറേയൊക്കെ ഇതു പരിശീലിപ്പിക്കാറുണ്ട്. ഇല്ലെങ്കിൽ വീട്ടിൽ തന്നെ പരിശീലിപ്പിക്കാം. അല്ലെങ്കിൽ തിരുവനന്തപുരത്തെ നിംസ് സ്പെക്ട്രം CDRC പോലുള്ള ചൈൽഡ് ഡവലപ്മെന്റ് സെന്ററുകളിലും വച്ചു നൽകാവുന്നതാണ്.