മഴക്കാലം രോഗാണു സംക്രമണ സാധ്യത കൂടുതലുള്ള കാലമാണ്. കോവിഡ് 19 രോഗത്തോടൊപ്പം മറ്റു പകർച്ചപ്പനികളും ഇക്കാലത്തു ബാധിക്കാൻ ഇടയുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞവർ, വൃദ്ധർ , ഗർഭിണികൾ, ദീർഘകാലാനുബന്ധിയായ രോഗങ്ങൾ ബാധിച്ചവർ എന്നിവർ പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ പ്രത്യേകം

മഴക്കാലം രോഗാണു സംക്രമണ സാധ്യത കൂടുതലുള്ള കാലമാണ്. കോവിഡ് 19 രോഗത്തോടൊപ്പം മറ്റു പകർച്ചപ്പനികളും ഇക്കാലത്തു ബാധിക്കാൻ ഇടയുണ്ട്. രോഗപ്രതിരോധശേഷി കുറഞ്ഞവർ, വൃദ്ധർ , ഗർഭിണികൾ, ദീർഘകാലാനുബന്ധിയായ രോഗങ്ങൾ ബാധിച്ചവർ എന്നിവർ പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ഡെങ്കിപനി, മലേറിയ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം, എലിപ്പനി, വയറിളക്കം തുടങ്ങിയ രോഗങ്ങൾ മഴക്കാലത്തു കൂടുതലായി കണ്ടുവരുന്നു. കൊതുകുജന്യരോഗങ്ങളും ജലജന്യരോഗങ്ങളും മഴക്കാലത്തുണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളാണ്.

ADVERTISEMENT

നവര കഞ്ഞി കഴിക്കാം

മഴക്കാലത്തു ദഹനശക്തി കുറവായിരിക്കും. ശരീരബലവും രോഗപ്രതിരോധശേഷിയും നിലനിർത്താൻ സഹായിക്കുന്ന ആഹാരങ്ങളും ആയുർവേദ ഔഷധങ്ങളും ഇക്കാലത്ത് ശീലിക്കേണ്ടതാണ്. ഒരുനേരം ഔഷധങ്ങളിട്ട് സംസ്കരിച്ച കഞ്ഞി ഉപയോഗിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാവാതിരിക്കാനും ശരീരബലം വർധിക്കാനും സഹായകമാണ്.

ADVERTISEMENT

ഉലുവ, ചുക്ക്, ജീരകം, അയമോദകം, ആശാളി, കുരുമുളക് എന്നിവ പൊടിച്ച് നവര അരിയുടെ കൂടെ ചേർത്ത് കഞ്ഞി ഉണ്ടാക്കി കുടിക്കുന്നത് രോഗപ്രതിരോധശേഷി നിലനിർത്താൻ നല്ലതാണ്.

ചുക്കും തുളസിയിലയുമിട്ട് തിളപ്പിച്ച വെള്ളം കുടിക്കാനുപയോഗിക്കാം. ഗോതമ്പ്, നവരയരി, ചെറുപയർ, ഇലക്കറികൾ, ചെറുനാരങ്ങ, മാതളം, മഞ്ഞൾ, വെളുത്തുള്ളി എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി നിലനിർത്താൻ നല്ലതാണ്.

ADVERTISEMENT

ശരിയായ ദഹനശക്തി ഉള്ളവർക്ക് മഞ്ഞൾപ്പൊടി പാലിൽ ചേർത്ത് തിളപ്പിച്ചു കുടിക്കുന്നത് പകർച്ചവ്യാധി പ്രതിരോധത്തിനു സഹായകമാണ്.

മരുന്നുവെള്ളത്തിൽ ആവി കൊള്ളാം

തലവേദന, തുമ്മൽ, ജലദോഷം എന്നിവയുടെ ചെറിയ ലക്ഷണം കണ്ടാൽതന്നെ വെളുത്തുള്ളി, പനികൂർക്കയില, തുളസിയില എന്നിവ ഇട്ടു തിളപ്പിച്ച വെള്ളത്തിന്റെ ആവി കൊള്ളുന്നത് രോഗം വർധിക്കാതിരിക്കാൻ സഹായകമാണ്.

വില്വാദി ഗുളിക, ഹരിദ്രാഖണ്ഡം, ബ്രാഹ്മരസായനം എന്നീ ഔഷധങ്ങൾ വൈദ്യനിർദേശപ്രകാരം ഉപയോഗിക്കുന്നത് രോഗപ്രതിരോധശേഷി നിലനിർത്തുന്നതും വൈറസ് ബാധ കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ തീവ്രത കുറയ്ക്കാനും നല്ലതാണ്.

കോവിഡ് രോഗം ബാധിച്ച് മാറിയശേഷവും ശരീരക്ഷീണം, തളർച്ച, ചുമ, ശ്വാസംമുട്ടൽ, കിതപ്പ്, ഉറക്കക്കുറവ്, കൈകാൽ വേദന എന്നിവ പല രോഗികളിലും കണ്ടുവരുന്നുണ്ട്. ദശമൂലകടുത്രയാദി കഷായം, വാശകാദ്യരിഷ്ടം, ദശമൂലരസായനം എന്നീ ഔഷധങ്ങൾ വൈദ്യനിർദേശാനുസൃതം ഉപയോഗിക്കുന്നത് ചുമ, ശ്വാസംമുട്ടൽ എന്നിവയെ ശമിപ്പിക്കുന്നതാണ്.

മഴക്കാലത്ത് വീടിനുള്ളിലെ അന്തരീക്ഷം ശുദ്ധീകരിക്കാനും അണുസംക്രമണം തടയാനും ‘അപരാജിതധൂമചൂർണം’ പുകയ്ക്കുന്നതു നല്ലതാണ്. ഗുഗ്ഗുലു, നാന്മുകപ്പുല്ല്, വയമ്പ്, അകിൽ, ചെഞ്ചല്യം, വേപ്പ്, എരിക്ക്, ദേവതാരം എന്നീ ഔഷധദ്രവ്യങ്ങൾ പൊടിച്ചെടുക്കുന്നതാണ് അപരാജിത ധൂപചൂർണം.

ഡോ. ദേവീകൃഷ്ണൻ കെ.

ചീഫ് സബ് എഡിറ്റർ, പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ് 

കോട്ടയ്ക്കൽ ആര്യവൈദ്യശാല

ADVERTISEMENT