കാഴ്ച മെച്ചപ്പെടുത്തും, മുടി വളരാനും മുഖക്കുരു ഇല്ലാതാക്കാനും സഹായിക്കും... അറിയാം മത്സ്യത്തിന്റെ ആരോഗ്യഗുണങ്ങൾ Health Benefits of Fish Consumption
മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണു മത്സ്യം. വളരെ രുചികരമായ മത്സ്യം പോഷകങ്ങൾകൊണ്ടു സമ്പുഷ്ടമാണ്. പ്രോട്ടീൻ, അയഡിൻ, വൈറ്റമിൻ ഡി, വിവിധതരത്തിലുള്ള വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണിത്. ആഴ്ചയിൽ ചുരുങ്ങിയതു രണ്ടു പ്രാവശ്യമെങ്കിലും മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. മീനും മീനെണ്ണയും

മലയാളികളുടെ ഇഷ്ടഭക്ഷണങ്ങളിൽ ഒന്നാണു മത്സ്യം. വളരെ രുചികരമായ മത്സ്യം പോഷകങ്ങൾകൊണ്ടു സമ്പുഷ്ടമാണ്. പ്രോട്ടീൻ, അയഡിൻ, വൈറ്റമിൻ ഡി, വിവിധതരത്തിലുള്ള വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയുടെ കലവറയാണിത്. ആഴ്ചയിൽ ചുരുങ്ങിയതു രണ്ടു പ്രാവശ്യമെങ്കിലും മത്സ്യം കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. മീനും മീനെണ്ണയും നിത്യേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഒട്ടേറെ രോഗങ്ങളെ തടഞ്ഞു നിർത്താൻ സാധിക്കും.
തലച്ചോർ വികസനത്തിന്
ശരീരത്തിന്റെ വളർച്ചയ്ക്കും വികാസത്തിനും ഒമേേഗ 3 ഫാറ്റി ആസിഡ് പ്രധാന പങ്കു വഹിക്കുന്നു. തലച്ചോറിന്റെ വികാസത്തിനാവശ്യമായ ഡിഎച്ച്എ മീനിൽ കൂടുതലായി കാണപ്പെടുന്നു. മത്തി, അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകളും വൈറ്റമിൻ ഡിയും അടങ്ങിയിട്ടുണ്ട്.
മത്സ്യം സ്ഥിരമായി കഴിക്കുന്നവരിൽ മറവിരോഗങ്ങൾ കുറയുന്നതായി പഠനങ്ങൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡുകൾ വിഷാദരോഗത്തെ നിയന്ത്രിച്ചു നിർത്തുന്നു. നമ്മുടെ ഉള്ളിലെ വിഷാദം കുറച്ചു സന്തോഷകരമായ ഒരു ജീവിതം നയിക്കാൻ സാധിക്കും. ബൈപോളാർ ഡിസോഡർ പോലുള്ള മാനസികരോഗങ്ങളെ കുറയ്ക്കുന്നതിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കുന്നു. പ്രസവശേഷം സ്ത്രീകൾക്കുണ്ടാകുന്ന വിഷാദാവസ്ഥ തടയാനും മത്സ്യം നല്ലതാണ്.
സൗന്ദര്യത്തിനും കാഴ്ചശക്തിക്കും
ആരോഗ്യത്തിനൊപ്പം സൗന്ദര്യ സംരക്ഷണത്തിനും മത്സ്യം ഉപയോഗിക്കുന്നതു നല്ലതാണ്. ചെറിയ മത്സ്യങ്ങൾ കാൽസ്യത്തിന്റേയും ഫോസ്ഫറസിന്റേയും ഉറവിടമാകയാൽ എല്ലുകൾക്കും പല്ലുകൾക്കും നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ ഡി കാൽസ്യം, ഫോസ്ഫറസ് എന്നിവയെ ആഗിരണം ചെയ്യാൻ സഹായിക്കുന്നു. മത്സ്യത്തിലെ കൊഴുപ്പ് മുടി സമൃദ്ധമായി വളരുന്നതിന് സഹായിക്കും. ഹോർമോണുകളുടെ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റാൻ മത്സ്യത്തിന് സാധിക്കും. ശരീരത്തിലെ കൊഴുപ്പുകോശങ്ങളെ ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കുന്നതിനു മത്സ്യങ്ങൾ സഹായിക്കും.
മത്സ്യത്തിൽ ബി വൈറ്റമിനുകളായ തയമിൻ, നിയാസിൻ, ഫോളിക് ആസിഡ്, കൊബാളമീൻ, ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിച്ച് അണുബാധ തടയുന്നു. സിങ്ക് ആരോഗ്യകരമായ ത്വക്കിനും തലച്ചോറിന്റെ പ്രവർത്തനത്തിനും സഹായിക്കുന്നു. ഇതു കുട്ടികൾക്കു വിശപ്പു വർധിപ്പിച്ചു വിളർച്ച തടയുന്നു. കടൽ മത്സ്യസങ്ങളിൽ അടങ്ങിയിരിക്കുന്ന ടോറിൻ എന്ന അമിനോ ആസിഡ് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ഹൃദ്രോഗികൾക്കു കഴിക്കാം
ഹൃദ്രോഗികളുടെ ഭക്ഷണത്തിൽ മത്സ്യങ്ങൾ സ്ഥിരമായി ഉൾപ്പെടുത്തുന്നത് അവരുടെ ആയുർദൈർഘ്യം കൂട്ടുന്നതിന് സഹായിക്കും. രക്തകുഴലുകളുടെ ഉൾവ്യാസം കുറയുന്നതു തടയാൻ മീനെണ്ണയ്ക്ക് സാധിക്കും. മീനുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ഹൃദയത്തിനു ദോഷം ചെയ്യുന്ന ട്രൈഗ്ലിസറൈഡ്സ് കുറച്ച് നല്ല കൊളസ്ട്രോൾ (HDL) വർധിപ്പിക്കുകയും ജീവിതശൈലീരോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു.
മത്സ്യത്തിന്റെ ആരോഗ്യഗുണം മുഴുവനായി ലഭിക്കുന്നതിന് ഇതിന്റെ പാചകത്തിലും പ്രത്യേകം ശ്രദ്ധ വേണം. വറുത്തമീനിന്റെ ഉപയോഗം രക്തത്തിലെ കൊളസ്ട്രോളിന്റെ തോത് വർധിപ്പിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്നു. അതിനാൽ കറിയാക്കിയോ, ബേക്ക്, ഗ്രിൽ വഴികളിലൂടെയോ ഇത് ഉപയോഗിക്കുന്നതാണ് നല്ലത്.
പ്രീതി. ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ്
എസ്‌യുടി ഹോസ്പിറ്റൽ, തിരുവനന്തപുരം