നിറങ്ങളിലൂടെ ആരോഗ്യം നൽകുന്ന ഒരു മാജിക് ആണു റെയിൻബോ ഡയറ്റ്. ദിവസേന നമ്മുടെ ഭക്ഷണത്തിൽ വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്ന ഒരു ഭക്ഷണ ആശയമാണ് ഈ ഡയറ്റ്. ഹൃദയത്തിനു ചുവപ്പ് ഹൃദയത്തിന്റെയും ചർമത്തിന്റെയും കാവൽക്കാരാണു ചുവപ്പ് നിറത്തിലുള്ള ഭക്ഷണങ്ങൾ. തക്കാളി, ആപ്പിൾ, മാതളം,

നിറങ്ങളിലൂടെ ആരോഗ്യം നൽകുന്ന ഒരു മാജിക് ആണു റെയിൻബോ ഡയറ്റ്. ദിവസേന നമ്മുടെ ഭക്ഷണത്തിൽ വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്ന ഒരു ഭക്ഷണ ആശയമാണ് ഈ ഡയറ്റ്. ഹൃദയത്തിനു ചുവപ്പ് ഹൃദയത്തിന്റെയും ചർമത്തിന്റെയും കാവൽക്കാരാണു ചുവപ്പ് നിറത്തിലുള്ള ഭക്ഷണങ്ങൾ. തക്കാളി, ആപ്പിൾ, മാതളം,

നിറങ്ങളിലൂടെ ആരോഗ്യം നൽകുന്ന ഒരു മാജിക് ആണു റെയിൻബോ ഡയറ്റ്. ദിവസേന നമ്മുടെ ഭക്ഷണത്തിൽ വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്ന ഒരു ഭക്ഷണ ആശയമാണ് ഈ ഡയറ്റ്. ഹൃദയത്തിനു ചുവപ്പ് ഹൃദയത്തിന്റെയും ചർമത്തിന്റെയും കാവൽക്കാരാണു ചുവപ്പ് നിറത്തിലുള്ള ഭക്ഷണങ്ങൾ. തക്കാളി, ആപ്പിൾ, മാതളം,

നിറങ്ങളിലൂടെ ആരോഗ്യം നൽകുന്ന ഒരു മാജിക് ആണു റെയിൻബോ ഡയറ്റ്. ദിവസേന നമ്മുടെ ഭക്ഷണത്തിൽ വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുന്ന ഒരു ഭക്ഷണ ആശയമാണ് ഈ ഡയറ്റ്.

ഹൃദയത്തിനു ചുവപ്പ്
ഹൃദയത്തിന്റെയും ചർമത്തിന്റെയും കാവൽക്കാരാണു ചുവപ്പ് നിറത്തിലുള്ള ഭക്ഷണങ്ങൾ. തക്കാളി, ആപ്പിൾ, മാതളം, തണ്ണിമത്തൻ, സ്ട്രോബെറി തുടങ്ങിയ ചുവപ്പു നിറത്തിലുള്ള ഭക്ഷണങ്ങൾ ശരീരത്തിനു ശക്തമായ ആന്റിഓക്സിഡന്റുകൾ നൽകുന്നു. ഇവയിൽ പ്രധാനമായും കാണപ്പെടുന്ന ലൈകോപീൻ എന്ന ഘടകം ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിൽ നിർണായകമാണ്.

ADVERTISEMENT

ചുവപ്പു നിറത്തിലുള്ള ഭക്ഷണങ്ങൾ രക്തധമനികളുടെ ആരോഗ്യം നിലനിർത്താനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ചില കാൻസറുകളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ ചർമത്തിനു തിളക്കവും യുവത്വവും നൽകുന്നതിലും
ഇവയ്ക്കു വലിയ പങ്കുണ്ട്.

കാഴ്ചയ്ക്കു മഞ്ഞ
കാരറ്റ്, മത്തങ്ങ, മാങ്ങ, പപ്പായ, ഓറഞ്ച് തുടങ്ങിയ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഭക്ഷണങ്ങൾ ബീറ്റാ കരോട്ടിൻ, വൈറ്റമിൻ എ, വൈറ്റമിൻ സി എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. ഇന്നത്തെ സ്ക്രീൻ അധിഷ്ഠിത ജീവിതത്തിൽ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഈ നിറത്തിലുള്ള ഭക്ഷണങ്ങൾ വളരെ സഹായകമാണ്. കൂടാതെ രോഗ പ്രതിരോധശേഷി ഉയർത്തുകയും, ചർമത്തെ അകത്തുനിന്നു സംരക്ഷിക്കുകയും ചെയ്യുന്നു.

ADVERTISEMENT

രക്തശുദ്ധിക്കു പച്ച
ചീര, ബ്രോക്‌ലി, പയർ, വെള്ളരിക്ക, കാബേജ് തുടങ്ങിയ പച്ച നിറത്തിലുള്ള പച്ചക്കറികൾ ആരോഗ്യമുള്ള ഭക്ഷണത്തിന്റെ അടിസ്ഥാനം തന്നെയാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ക്ലോറോഫിൽ, ഇരുന്പ്, ഫോളേറ്റ് തുടങ്ങിയ ഘടകങ്ങൾ രക്തശുദ്ധിക്കും അസ്ഥികളുടെ ആരോഗ്യത്തിനും അനിവാര്യമാണ്. പച്ച നിറത്തിലുള്ള പച്ചക്കറികളും ഇലക്കറികളിലും ഫൈബർ ധാരാളമായി ഉള്ളതു കാരണം മലബന്ധം തടയുന്നു. ഗുണകരമായ കുടൽ ബാക്ടീരിയയുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നു. ഫൈബർ നല്ല നിലയിൽ പ്രവർത്തിക്കുന്പോൾ ദഹനം ലളിതവും സ്ഥിരവുമാകുന്നു. കൂടാതെ ദഹന എൻസൈമുകളുടെ പ്രവർത്തനം ഉത്തേജിപ്പിക്കുന്നു. പച്ച നിറത്തിലുള്ള കറിവച്ചതോ അൽപം വേവിച്ചതോ ആയ പച്ചക്കറികൾ ദഹന എൻസൈമുകളുടെ ഉൽപാദനം വർധിപ്പിക്കുന്നു. അതുകാരണം വയറുവേദന, അസിഡിറ്റി തുടങ്ങിയവ കുറയുന്നു.

പച്ച നിറത്തിനു കാരണമായ ക്ലോറോഫിൽ ശരീരത്തിന് ഒരു സ്വാഭാവിക ‘ഡീടോക്സ് ഏജന്റ്’ പോലെയാണു പ്രവർത്തിക്കുന്നത്. ഇതു കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. രക്തത്തിലെ വിഷാംശങ്ങളെ പുറത്താക്കാൻ സഹായിക്കുന്നു. ദിവസേന പച്ചനിറത്തിലുള്ള ഇലക്കറികൾ ഉപയോഗിക്കുന്നവരിൽ അനീമിയ കാരണമുണ്ടാകുന്ന ക്ഷീണം, ശ്രദ്ധക്കുറവു തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്

ADVERTISEMENT

തലച്ചോറിനു നീല
ബ്ലൂബെറി, മുന്തിരി, വഴുതന, പ്ലം, മധുരക്കിഴങ്ങ് തുടങ്ങിയ നീല–പർപ്പിൾ നിറത്തിലുള്ള ഭക്ഷണങ്ങൾ ആന്തോസയാനിൻ എന്ന ശക്തമായ ആന്റിഓക്സിഡന്റുകളുടെ ഉറവിടങ്ങളാണ്. ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ഓർമശക്തി വർധിപ്പിക്കുകയും ചെയ്യുന്നു. പ്രായാധിക്യവുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കം ചെറുക്കാനും, കോശനാശം കുറയ്ക്കാനും ഈ നിറത്തിലുള്ള ഭക്ഷണങ്ങൾ സഹായിക്കുന്നു.

പ്രതിരോധത്തിനു വെള്ള
വെളുത്തുള്ളി, കോളിഫ്ലവർ, മഷ്‌റൂം തുടങ്ങിയ വെള്ള നിറത്തിലുള്ള ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന അലിസിൻ പോലുള്ള ഘടകങ്ങൾ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി വർധിപ്പിക്കുന്നു. ഇവ അണുബാധകൾ തടയാനും, ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായകമാണ്. പ്രത്യേകിച്ചു വെളുത്തുള്ളി പണ്ടുകാലം മുതൽ തന്നെ ഔഷധഗുണമുള്ള ഭക്ഷണമായി കണക്കാക്കപ്പെടുന്നു.

വ്യത്യസ്ത നിറങ്ങളിലുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരവും മനസ്സും ഒരുപോലെ ആരോഗ്യമുള്ളതാകുന്നു. പോഷകക്കുറവ് ഒഴിവാക്കി, രോഗങ്ങളെ അകറ്റി നിർത്താൻ ഈ ഭക്ഷണരീതി സഹായിക്കുന്നു.

∙ ദിവസേന കുറഞ്ഞത് 4–5 നിറങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.∙ സീസണൽ പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുക. ∙ വറുത്തതിനു പകരം വേവിച്ചതോ കറിവച്ചതോ ആയ ഭക്ഷണം ഉൾപ്പെടുത്താൻ ശ്രമിക്കുക.

പ്രിൻസി തോമസ്
ചീഫ് ഡയറ്റീഷൻ
ന്യൂട്രിഷൻ ആൻഡ് ഡയറ്ററ്റിക്സ് വിഭാഗം
രാജഗിരി ഹോസ്പിറ്റൽ, ആലുവ

English Summary:

Rainbow Diet is a magical approach to health through colors, emphasizing daily inclusion of fruits and vegetables of various colors in our meals. This dietary concept promotes overall well-being by harnessing the specific nutrients and antioxidants found in different colored foods.

ADVERTISEMENT