നല്ലൊരു ഹെൽത് ഇൻഷുറൻസ് ഉണ്ടല്ലോ, പിന്നെ, കാൻസറിന് എന്തിനു പ്രത്യേകം ഇൻഷുറൻസ് പോളിസി എന്നൊരു ചിന്ത പലർക്കുമുണ്ട്. രോഗിയുടെ പോക്കറ്റു മാത്രമല്ല ഭാവിജീവിത ബജറ്റ് കൂടി കാലിയാക്കാവുന്നത്ര ചെലവു വരുന്ന രോഗമാണ് അർബുദം. പരിശോധനകൾ മുതൽ കീമോ തെറപ്പി, റേഡിയേഷൻ പോലെയുള്ള ചികിത്സകളും അടിക്കടിയുള്ള

നല്ലൊരു ഹെൽത് ഇൻഷുറൻസ് ഉണ്ടല്ലോ, പിന്നെ, കാൻസറിന് എന്തിനു പ്രത്യേകം ഇൻഷുറൻസ് പോളിസി എന്നൊരു ചിന്ത പലർക്കുമുണ്ട്. രോഗിയുടെ പോക്കറ്റു മാത്രമല്ല ഭാവിജീവിത ബജറ്റ് കൂടി കാലിയാക്കാവുന്നത്ര ചെലവു വരുന്ന രോഗമാണ് അർബുദം. പരിശോധനകൾ മുതൽ കീമോ തെറപ്പി, റേഡിയേഷൻ പോലെയുള്ള ചികിത്സകളും അടിക്കടിയുള്ള ആശുപത്രിയാത്രകളും വരെയുള്ള ചെലവുകളെല്ലാം കൂടി സാധാരണ ആരോഗ്യ പോളിസികളുടെ പരിധി കടക്കാം.

ജോലിയിൽ നിന്നു ദീർഘനാൾ മാറി നിൽക്കേണ്ടി വരുന്നതിനാൽ മാസവരുമാനം നിലയ്ക്കാം. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ കാൻസറിനു മാത്രമായി അഞ്ചു മുതൽ 50 ലക്ഷം വരെ കവറേജ് ഉള്ള ഒരു ഇൻഷുറൻസ് ആവശ്യമാണ്.

ADVERTISEMENT

? ആർക്കാണ് അത്യാവശ്യം

കാൻസറിന്റെ പാരമ്പര്യമുള്ളവർ, തൊഴിൽപരമായ കാരണങ്ങളാൽ കാൻസർ സാധ്യത കൂടുതലുള്ളവർ, പുകവലി, മദ്യപാനം പോലെയുള്ള കാൻസർ സാധ്യത കൂട്ടുന്ന ശീലങ്ങളുള്ളവർ എന്നിവർക്കു  കാൻസർ ഇൻഷുറൻസ്  അത്യാവശ്യമാണ്.

ADVERTISEMENT

? എന്തൊക്കെ ശ്രദ്ധിക്കണം

∙ കാത്തിരിപ്പു കാലാവധി: ഈ ഘട്ടത്തിൽ സംരക്ഷണമില്ല. സാധാരണ, പോളിസിയിൽ റജിസ്റ്റർ ചെയ്തു 90 ദിവസമാണു കാത്തിരിപ്പുകാലാവധി.  
∙ രോഗഘട്ടങ്ങളുടെ കവറേജ്: ചില പോളിസികൾ കാൻസർ രോഗത്തിന്റെ ആദ്യഘട്ടങ്ങളിലേ കവറേജ് നൽകുന്നുള്ളു. കാൻസറിന്റെ എല്ലാ ഘട്ടങ്ങളും കവർ ചെയ്യുന്ന കോംപ്രിഹെൻസീവ് പോളിസിയാണ് ഉത്തമം.

ADVERTISEMENT

∙ എന്തൊക്കെ ഒഴിവാക്കലുകളുണ്ട് (Exclusions): ചില പോളിസികളിൽ ചിലതരം കാൻസറുകൾക്കു കവറേജ് നൽകുന്നില്ല. എന്തെങ്കിലും രോഗങ്ങളോ രോഗസാധ്യതാ ഘടകങ്ങളോ (അമിതവണ്ണം, പുകവലി, പാരമ്പര്യസാധ്യത എന്നിവ ഉദാഹരണം) ഉള്ളവർക്കു കവറേജിനു പ്രശ്നമുണ്ടോ എന്നു പരിശോധിക്കണം.

∙ മാസംതോറും നിശ്ചിത തുക നൽകുന്ന പോളിസികളാകും കൂടുതൽ പ്രയോജനപ്പെടുക. അതുപോലെ രോഗം കണ്ടെത്തിയാൽ ഭാവി പ്രീമിയങ്ങളുടെ കാര്യത്തിൽ ഇളവു ലഭിക്കുമോ, മെഡിക്കൽ സെക്കൻഡ് ഒപ്പീനിയന്റെ ചെലവുകൾ ഉൾപ്പെടുമോ എന്നിവയും നോക്കണം.

∙ ജീവിതകാലം മുഴുവൻ കവറേജ് ലഭിക്കാവുന്ന രീതിയിൽ പുതുക്കാനുള്ള സാധ്യതയുണ്ടോ എന്നും
പരിശോധിക്കണം.

∙ ക്ലെയിം തീർപ്പാക്കുന്നതിൽ മികച്ച ചരിത്രമുള്ളവ തിരഞ്ഞെടുക്കുക.

? ലഭ്യമല്ലാത്തവ

∙ പോളിസി പൂർത്തിയാകുമ്പോഴോ (maturity benefit), പോളിസി എടുത്തയാളുടെ മരണശേഷമോ (Death Benefit) ആനുകൂല്യങ്ങൾ ലഭ്യമല്ല.
∙ മുൻപു കാൻസർ വന്നവർക്കോ കാൻസർ രോഗികൾക്കോ ലഭ്യമല്ല.

English Summary:

Cancer insurance is crucial due to the high cost of treatment, often exceeding standard health policy limits. It provides essential financial protection for the extensive medical expenses associated with cancer, including tests, therapies, and ongoing care, safeguarding your financial future. Individuals with a family history of cancer, those in high-risk professions, or who engage in habits like smoking and excessive alcohol consumption should prioritize obtaining a specialized cancer insurance policy for adequate coverage.

ADVERTISEMENT