ആറ്റുനോറ്റിരുന്ന് ഒരു കുഞ്ഞ് പിറക്കാൻ പോവുകയാണ്. എല്ലാവരും അതിന്റെ സന്തോഷത്തിലും ആഹ്ളാദത്തിലുമാണ്. എന്നാൽ ഗർഭിണിയുടെ മനസ്സിൽ ഒരു നൂറ് ആശങ്കകൾ പിറവിയെടുക്കുന്ന സമയമാണിത്. ഈ ക്ഷീണവും മനംപുരട്ടലും മാറില്ലേ? ഉടനെ ഛർദി തുടങ്ങുമോ?എനിക്കിനി പതിവുപോലെ ജോലി ചെയ്യാനും യാത്ര ചെയ്യാനും സാധിക്കുമോ?

ആറ്റുനോറ്റിരുന്ന് ഒരു കുഞ്ഞ് പിറക്കാൻ പോവുകയാണ്. എല്ലാവരും അതിന്റെ സന്തോഷത്തിലും ആഹ്ളാദത്തിലുമാണ്. എന്നാൽ ഗർഭിണിയുടെ മനസ്സിൽ ഒരു നൂറ് ആശങ്കകൾ പിറവിയെടുക്കുന്ന സമയമാണിത്. ഈ ക്ഷീണവും മനംപുരട്ടലും മാറില്ലേ? ഉടനെ ഛർദി തുടങ്ങുമോ?എനിക്കിനി പതിവുപോലെ ജോലി ചെയ്യാനും യാത്ര ചെയ്യാനും സാധിക്കുമോ?

ആറ്റുനോറ്റിരുന്ന് ഒരു കുഞ്ഞ് പിറക്കാൻ പോവുകയാണ്. എല്ലാവരും അതിന്റെ സന്തോഷത്തിലും ആഹ്ളാദത്തിലുമാണ്. എന്നാൽ ഗർഭിണിയുടെ മനസ്സിൽ ഒരു നൂറ് ആശങ്കകൾ പിറവിയെടുക്കുന്ന സമയമാണിത്. ഈ ക്ഷീണവും മനംപുരട്ടലും മാറില്ലേ? ഉടനെ ഛർദി തുടങ്ങുമോ?എനിക്കിനി പതിവുപോലെ ജോലി ചെയ്യാനും യാത്ര ചെയ്യാനും സാധിക്കുമോ?

ആറ്റുനോറ്റിരുന്ന് ഒരു കുഞ്ഞ് പിറക്കാൻ പോവുകയാണ്. എല്ലാവരും അതിന്റെ സന്തോഷത്തിലും ആഹ്ളാദത്തിലുമാണ്. എന്നാൽ ഗർഭിണിയുടെ മനസ്സിൽ ഒരു നൂറ് ആശങ്കകൾ പിറവിയെടുക്കുന്ന സമയമാണിത്. ഈ ക്ഷീണവും മനംപുരട്ടലും മാറില്ലേ? ഉടനെ ഛർദി തുടങ്ങുമോ?എനിക്കിനി പതിവുപോലെ ജോലി ചെയ്യാനും യാത്ര ചെയ്യാനും സാധിക്കുമോ? ഗർഭകാലത്തെ കൊച്ചു കൊച്ചു പ്രശ്നങ്ങളെ എങ്ങനെ നേരിടണം? ഇതാ ഗർഭകാലം ആരോഗ്യകരമാക്കാൻ ഒന്നാം മാസം മുതൽ ഒൻപതാം മാസം വരെ പാലിക്കേണ്ട മുപ്പതോളം ആരോഗ്യ ടിപ്സ്. ഒപ്പം പ്രത്യേകം ശ്രദ്ധിക്കേണ്ട ചില അപായസൂചനകളും.

ആദ്യമാസങ്ങളിൽ അറിയേണ്ടത്

ADVERTISEMENT

ഗർഭധാരണം തൊട്ട് 14 ആഴ്ച തുടങ്ങുന്നതു വരെയുള്ള ഘട്ടമാണ് ആദ്യ ത്രൈമാസം അഥവാ ഫസ്റ്റ് ട്രൈമസ്റ്റർ.ഗർഭിണിക്ക് ഇത് ഒരു പ്രധാനപ്പെട്ട സമയം ആണ്. പുറമേയ്ക്കു ഗർഭിണിയാണെന്നു തോന്നില്ലെങ്കിലും ഈ ഘട്ടത്തിൽ സ്ത്രീയ്ക്കു ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും അനുഭവപ്പെടുന്നു.
ക്ഷീണം, ഛർദി, ഒാക്കാനം, ഭക്ഷണത്തോടു വിരക്തി, ചില ഭക്ഷണങ്ങൾ മാത്രം കഴിക്കാൻ തോന്നുക, മാറിടങ്ങളിൽ വേദന, പുറംവേദന, ഇടയ്ക്കിടെ മൂത്രം ഒഴിക്കാൻ തോന്നുക, പെട്ടെന്നു ദേഷ്യവും സങ്കടവും വരിക (Emotional lability, mood swings ) എന്നീ പ്രശ്നങ്ങളുണ്ടാകാം.
∙ ആദ്യ ത്രൈമാസത്തിൽ ഉണ്ടാകാവുന്ന പ്രധാന ഭീഷണികളാണു ഗർഭം അലസൽ, ഗർഭപാത്രത്തിനു പുറത്തുള്ള ഗർഭധാരണം, അമിത ഛർദി (Hyperemesis gravidarum) എന്നിവ. ഗർഭകാലത്ത് 80 ശതമാനം പേരിലും ചെറിയ തോതിലുള്ള മനംപുരട്ടലും ഛർദിയുമൊക്കെ സ്വാഭാവികമാണ്. ഈ ഛർദിക്കിടയിലും ആവശ്യത്തിനു ഭക്ഷണവും വെള്ളവും കഴിക്കാനാകും. പക്ഷേ, ചിലരിൽ മനംപുരട്ടലും ഛർദിയും വളരെ തീവ്രമായി കാണുന്നു.
ദിവസവും പലതവണ ഛർദിക്കുക, ഒന്നും കഴിക്കാനോ കുടിക്കാനോ സാധിക്കാത്ത അവസ്ഥ, ശരീരം ജലാംശം കുറഞ്ഞ അവസ്ഥയിലേക്കു പോവുക, ഇടയ്ക്കിടെ തലചുറ്റലും തലകറക്കവും, ശരീരഭാരം കുറയുക എന്നിവ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങളാണ്. ഗർഭത്തോടനുബന്ധിച്ചു ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ അളവിൽ വരുന്ന വ്യതിയാനങ്ങളാണു കാരണം.ഇങ്ങനെയുള്ളപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഐവി ഫ്ളൂയിഡ് നൽകേണ്ടിവരും. ചികിത്സിച്ചില്ലെങ്കിൽ, വൃക്കയുടെയും തലച്ചോറിന്റെയും പ്രവർത്തനത്തെ ബാധിക്കാം.
∙ ഗർഭകാല ആരോഗ്യപ്രശ്നങ്ങളും ഗർഭമെന്ന അവസ്ഥ തന്നെയും മാനസിക സമ്മർദത്തിനു വഴിവയ്ക്കാം. അമിതമായ പിരിമുറുക്കം അമ്മയ്ക്കും കുഞ്ഞിനും നല്ലതല്ല. ലഘുവായ വ്യായാമം, യോഗ, മെഡിറ്റേഷൻ എന്നിവ പിരിമുറുക്കം ലഘൂകരിക്കാൻ വളരെ ഫലപ്രദമാണ്. പിരിമുറുക്കം അമിതമായാൽ ഒരു മാനസികാരോഗ്യ വിദഗ്ധനെ കണ്ടു ചികിത്സ എടുക്കേണ്ടതാണ്.
∙ കൃത്യസമയത്ത് ഉറങ്ങി ശീലിക്കുക. ദിവസവും ഏഴു മണിക്കൂർ സുഖകരമായ ഉറക്കം ലഭിക്കണം. ഉറങ്ങുന്നതിന് അര മണിക്കൂർ മുൻപേ സ്ക്രീൻ ഒാഫാക്കുക. ഉറങ്ങുമ്പോൾ ലൈറ്റ് അണച്ച് ഇരുട്ടിലോ അരണ്ട വെളിച്ചത്തിലോ ഉറങ്ങുന്നതും രാവിലെ ഉണർന്നു കഴിഞ്ഞാൽ ഒരു 10 മിനിറ്റു സൂര്യപ്രകാശത്തിലേക്കു നോക്കുന്നതും നമ്മുടെ ശരീരത്തിലെ സർക്കാഡിയൻ റിഥം ശരിയായിരിക്കാൻ സഹായിക്കും. ഇതു ഗുണമേന്മയുള്ള ഉറക്കം ലഭിക്കാൻ സഹായകരമാണ്.
∙ നിന്നു ജോലി ചെയ്യുന്നവർ ഇടയ്ക്ക് ഇരിക്കുകയോ നടക്കുകയോ ഒക്കെ ചെയ്യുക. ദീർഘനേരം ഇരുന്നു ജോലി ചെയ്യുന്നവരും ഒാരോ മണിക്കൂർ കൂടുമ്പോഴും അൽപസമയം നിൽക്കുകയോ നടക്കുകയോ ചെയ്യുക. സാധിക്കുമെങ്കിൽ ഉച്ചസമയത്തോ മറ്റോ അര മണിക്കൂർ കിടന്നു വിശ്രമിക്കുക.
∙ പുകയില, മദ്യം, മറ്റു ലഹരി വസ്തുക്കൾ, അമിതമായ കഫീൻ (കാപ്പി, ചായ, കോള) എന്നിവ ഗർഭകാലത്തു വേണ്ട.

മൂന്നു മുതൽ ആറു മാസം വരെ

ADVERTISEMENT

∙ രണ്ടാം ത്രൈമാസത്തിൽ ഗർഭിണിക്കു ശാരീരികവും മാനസികവുമായ ധാരാളം മാറ്റങ്ങൾ അനുഭവപ്പെടാം. രക്തയോട്ടത്തിൽ വരുന്ന മാറ്റങ്ങൾ കാരണം തലകറക്കമുണ്ടാകാം.ധാരാളം വെള്ളം കുടിക്കുകയും ദീർഘനേരം ഒരേ രീതിയിൽ നിൽക്കുന്നത് ഒഴിവാക്കുകയും വേണം. ഇടതുവശം ചരിഞ്ഞുകിടക്കുക. കിടക്കയിൽ നിന്നു പെട്ടെന്ന് എഴുന്നേൽക്കാതിരിക്കാനും ശ്രദ്ധിക്കണം.

∙ ഗർഭപാത്രത്തിന്റെ വളർച്ച കാരണമുള്ള സമ്മർദവും ഹോർമോൺ മാറ്റങ്ങളും കാരണം ഗർഭകാലത്തു കണ്ടുവരുന്ന പ്രശ്നമാണ് അർശസ്സ് (piles).മലദ്വാരത്തിനുചുറ്റും രക്തക്കുഴലുകൾ തടിച്ചിരിക്കുന്ന ഈ അവസ്ഥയിൽ വേദന, ചൊറിച്ചിൽ, രക്ത
സ്രാവം എന്നിവയാണു ലക്ഷണങ്ങൾ. ഉപ്പു വെള്ളത്തിൽ ഇരിക്കുക, ഓയിന്റ ്മെന്റുകൾ പുരട്ടുക, ധാരാളം വെള്ളം കുടിക്കുക, നാരുള്ള ഭക്ഷണം ധാരാളം കഴിക്കുക എന്നിവ വിഷമം കുറയ്ക്കാൻ സഹായകമാകും.
∙ മൂക്കിന്റെ ഉൾവശത്തെ രക്തക്കുഴലുകൾ വീർത്തു മൂക്ക് അടയുകയും ചിലപ്പോൾ ഇവ പൊട്ടി രക്തം വരികയും ചെയ്യുന്നു. നേരിയരീതിയിൽ ആവി പിടിക്കുക, സലൈൻ ഡ്രോപ്പുകൾ ഒഴിക്കുക, മൂക്കിനുള്ളിൽ ചെറുതായി പെട്രോളിയം ജെല്ലി പുരട്ടുക എന്നിവയാണു പരിഹാരമാർഗങ്ങൾ.
∙ പല്ല് തേയ്ക്കുമ്പോൾ മോണയിൽനിന്നു രക്തസ്രാവം ഉണ്ടാകാം. ഉപ്പുവെള്ളത്തിൽ വായ കഴുകുക, മൃദുവായ ബ്രഷ് ഉപയോഗിക്കുക എന്നിവ ഗുണകരമാണ്.
∙ ഛർദിക്കുമ്പോഴുണ്ടാകുന്ന ‘ആസിഡ്’ പല്ലിന്റെ ഇനാമലിനെ പ്രതികൂലമായി ബാധിച്ചു പല്ലിൽ അണുബാധ, ദ്വാരം എന്നിവ ഉണ്ടാകാം. അണുബാധ ശരീരത്തിന്റെ ഏതുഭാഗത്തായാലും കുഞ്ഞിനെ ബാധിക്കുകയും മാസം തികയാതെ പ്രസവം നടക്കാൻ ഹേതുവാകുകയും ചെയ്യും. ഗർഭകാലത്ത് ഒരു ദന്തപരിശോധന നല്ലതാണ്.
∙ കാലുകളിൽ പേശീവലിവ് (muscle cramps) സാധാരണമാണ്. ഇത് ഒഴിവാക്കാൻ എപ്പോഴും ആക്ടീവ് ആയി ചലിച്ചുകൊണ്ടിരിക്കുക, സൗകര്യപ്രദമായ, ചെറിയ ഹീൽസ് മാത്രമുള്ള ചെരുപ്പു ധരിക്കുക, ഉറങ്ങുന്നതിനു മുൻപു കാലിലെ പേശികൾ മുറുക്കി അയയ്ക്കുക, ചൂടുവെള്ളത്തിൽ കുളിക്കുക. പേശീവലിവ് വന്നാൽ, കാൽ നിലത്തു ചവിട്ടിപ്പിടിക്കുക. ഐസ് മസാജ് ചെയ്യുക.
∙ തെളിഞ്ഞ, വെളുത്ത യോനീസ്രവം സാധാരണമാണ്. എന്നാൽ ശക്തമായ ദുർഗന്ധം, അസാധാരണ നിറം, യോനിയിൽ വേദന, ചൊറിച്ചിൽ, രക്തം കലർന്ന സ്രവം എന്നിവ കണ്ടാൽ ഡോക്ടറെ സമീപിക്കാം.
∙ വലുതായി വരുന്ന ഗർഭപാത്രം മൂത്രസഞ്ചിയിൽ സമ്മർദം ചെലുത്തുന്നതു കാരണം മൂത്രം കെട്ടിക്കിടക്കാം (Urinary retention). അറിയാതെ മൂത്രം പോകാനുമിടയുണ്ട് (Incontinence).
∙ മൂത്രത്തിൽ അണുബാധ (യൂറിനറി ഇൻഫക്‌ഷൻ) സാധാരണമാണ്. കൂടെക്കൂടെ മൂത്രമൊഴിക്കാൻ തോന്നൽ, വേദന, നിറം മങ്ങിയ അല്ലെങ്കിൽ ദുർഗന്ധമുള്ള മൂത്രം, പനി, പുറംവേദന എന്നീ പല ലക്ഷണങ്ങളുമുണ്ടാകും. നന്നായി വെള്ളം കുടിക്കുകയും ഡോക്ടർമാരുടെ നിർദേശം പാലിക്കുകയും ചെയ്യണം. ചികിത്സിച്ചില്ലെങ്കിൽ അണുബാധ വൃക്കകളിലേക്കു പടരാൻ സാധ്യതയുണ്ട്.
∙ കുഞ്ഞും ഗർഭപാത്രവും വളർന്നുവലുതാകുന്ന തിനനുസൃതമായി നട്ടെല്ലിനു കൂടുതൽ ഭാരം വഹിക്കേണ്ടിവരുന്നതിനാൽ ഗർഭിണിക്കു നടുവേദനയുണ്ടാകുന്നു. ഹോർമോൺ മാറ്റങ്ങളും കാരണമാണ്. ഗർഭിണികൾ ദീർഘനേരം ഇരിക്കുന്നതും നിൽക്കുന്നതും നടക്കുന്നതും ഒഴിവാക്കി ഇടയ്ക്കിടെ ചെറിയ ഇടവേളകൾ എടുക്കുന്നതു നടുവേദന കുറയാൻ സഹായകമാകും.
∙ ഹോർമോൺ മാറ്റങ്ങൾ സന്ധികളെ ബാധിക്കുന്നതിനാൽ സന്ധികൾക്കു വേദനയും മുറുക്കവും (Stiffness) അനുഭവപ്പെടാം.
∙ ഡോക്ടർ വിശ്രമം നിർദേശിച്ചിട്ടില്ലെങ്കില്‍ അത്യധ്വാനമില്ലാത്ത വീട്ടുപണികൾ ചെയ്യാം. ജോലിക്കുപോകാം. സൗകര്യപ്രദമായ യാത്രകൾ ചെയ്യാം.
∙ മൊബൈൽ / ലാപ്ടോപ് സ്ക്രീനുകൾ ജോലിയുടെ ഭാഗമായി മാത്രം ഉപയോഗിക്കുക. അല്ലാത്തപ്പോൾ കഴിവതും കുറയ്ക്കുക.
∙ അയവുള്ള കോട്ടൻ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ധരിക്കണം. നല്ല ശുചിത്വം പാലിക്കുക.∙ സ്തനങ്ങൾക്കു സപ്പോർട്ടു നൽകുന്ന തരം ബ്രേസിയർ ധരിക്കണം.
∙ ഇടതുവശം ചരിഞ്ഞുകിടന്ന് ഉറങ്ങുന്നതാണു കുഞ്ഞിനു രക്തയോട്ടം നന്നായി ലഭിക്കാൻ നല്ലത്.
∙ ഗർഭിണികൾ വെറുതെ ഇരിക്കുന്നതു മാംസപേശികളെ മുറുക്കുകയും അവയുടെ പ്രവർത്തനം കുറയ്ക്കുകയും പ്രസവം ബുദ്ധിമുട്ടാക്കുകയും ചെയ്യും. ദിവസേനയുള്ള നടത്തം, നീന്തൽ, യോഗ, സ്റ്റേഷനറി സൈക്ലിങ് എന്നിവ നല്ല വ്യായാമങ്ങളാണ്. ഏതെങ്കിലും വ്യായാമം തുടങ്ങുന്നതിനു മുൻപും നിലവിലുളള രീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിനു മുൻപും ഡോക്ടറോട് ആലോചിച്ചു നിങ്ങളുടെ ആരോഗ്യനിലയ്ക്കു സുരക്ഷിതമാണെന്ന് ഉറപ്പാക്കണം.
∙ കേഗൽസ് വ്യായാമങ്ങൾ യോനീഭാഗത്തെ മാംസപേശികളെ ശക്തിപ്പെടുത്തി സുഖപ്രസവത്തിനു ശരീരത്തെ തയാറാക്കുന്നു. മൂത്രം പിടിച്ചുനിർത്താൻ ശ്രമിക്കുന്നതുപോലെ യോനിക്കു ചുറ്റുമുള്ള മാംസപേശികളെ അകത്തേക്കു വലിച്ച് ഏതാനും സെക്കൻഡുകൾ പിടിച്ചുവയ്ക്കുക. പിന്നെ തളർത്തുക. 10 പ്രാവശ്യം വീതം ഒരു ദിവസം രണ്ടു മൂന്നു തവണ ചെയ്യുക.

ADVERTISEMENT

അവസാനമാസങ്ങളിൽ ശ്രദ്ധിക്കാം

∙ രണ്ടു ലീറ്റർ വെള്ളം കുടിക്കുന്നതു നിസ്സാരമായി കാണരുത്. മൂത്രത്തിൽ പഴുപ്പ്, മലബന്ധം, വളരെ അപകടകാരിയായി രക്തക്കുഴലിൽ ഉടലെടുക്കുന്ന രക്തം കട്ടപിടിക്കൽ ഇതെല്ലാം ഒരു പരിധിവരെ ഒഴിവാക്കാൻ വെള്ളംകുടി സഹായിക്കും.
∙ ദിവസവും അരമണിക്കൂര്‍ എങ്കിലും സാധാരണ വേഗതയിൽ തുടർച്ചയായി നടക്കുന്നത് അഭികാമ്യമാണ്. ഡോക്ടറുടെ നിർദേശപ്രകാരമുള്ള ഇടുപ്പെല്ലിന്റെയും യോനിഭാഗത്തെയും മൂലസ്ഥാനത്തെയും പേശികളുടെ അയവിനു വേണ്ടിയുള്ള വ്യായാമങ്ങളും മുടക്കരുത്. സുഖപ്രസവത്തിന് ഈ വ്യായാമങ്ങൾ സഹായിക്കും.
∙ യാത്ര ചെയ്യുന്നതിനു തടസ്സങ്ങളൊന്നുമില്ല. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ കുഴികളിൽ വീഴാതെ പെട്ടെന്നു വരുന്ന ആഘാതങ്ങൾ ഒഴിവാക്കി കരുതലെടുക്കണം. ബൈക്കിൽ ഒരേ ഇരുപ്പ് ഇരിക്കുന്നതു നടുവേദന വരാനുള്ള സാധ്യത കൂട്ടും. അതുകൊണ്ടു ബൈക്കിൽ ദൂരയാത്രകൾ ഒഴിവാക്കുന്നതാണു നല്ലത്.
∙ ഈ മൂന്നു മാസങ്ങളി‍ൽ പലർക്കും ഉറക്കക്കുറവു കാണാറുണ്ട്. മാനസികമായ പിരിമുറുക്കവും വലുതായ ഗർഭപാത്രം കൊണ്ടുള്ള അസ്വസ്ഥതകളും നടുവേദനയും രാത്രി ഉണ്ടാകുന്ന നെഞ്ചെരിച്ചിലും പുളിച്ചു തികട്ടലും ഉറക്കത്തിനു തടസ്സമാകാം.
∙ പാട്ടു കേട്ടോ, ധ്യാനം, യോഗ എന്നിവ വഴിയോ മനസ്സു ശാന്തമാക്കി വയ്ക്കാം. രാത്രി ഏഴര- എട്ടുമണിക്കു മുൻപു ഭക്ഷണം കഴിച്ചിരിക്കണം. ഭക്ഷണത്തിനു ശേഷം 30 മിനിറ്റു നടക്കണം. ഉറങ്ങും മുൻപു ചെറുചൂടു വെള്ളത്തിൽ കുളിക്കുന്നതു നല്ല ഉറക്കം നൽകും.
∙ ഇടതു വശം ചരിഞ്ഞ് ഉറങ്ങുന്നതാണു കുഞ്ഞിനു രക്തയോട്ടം കൂടുതൽ ലഭിക്കാൻ അഭികാമ്യം. വലതു വശം ചരിഞ്ഞും കിടക്കാം.
∙ മുലക്കണ്ണിന്റെ പരിചരണം അവസാന ആഴ്ചകളിൽ ആരംഭിക്കാം. വെളിച്ചെണ്ണ ഉപയോഗിച്ചു മുലക്കണ്ണിന്റെ കറുപ്പുനിറമുള്ള ഭാഗം മസാജ് ചെയ്യണം. ദിവസം 10 തവണ വച്ചു രണ്ടു പ്രാവശ്യം മസാജ് ചെയ്യാം.ഇതു മുലയൂട്ടുന്ന സമയത്തു മുലക്കണ്ണിനു വിള്ളൽ വരാതെ തടയും.

അറിയാം അപകടസൂചനകൾ

∙ ആദ്യമാസങ്ങളിൽ അതിയായ അടിവയർ വേദന, തലവേദന, രക്‌തസ്രാവമോ, അതിന്റെ കൂടെ രക്തക്കട്ട പോലെയോ പോകുന്നതു ശ്രദ്ധിക്കേണ്ടതാണ്.

∙ ശക്തമായ തലവേദന, പ്രത്യേകിച്ചു കാഴ്ച മങ്ങൽ, തലചുറ്റൽ, മുഖം /കൈകൾ/കാൽമുട്ടുകൾ എന്നിവിടങ്ങളിൽ വീക്കം എന്നിവയും ഒപ്പമുണ്ടെങ്കിൽ, പ്രീ എക്ലാംപ്സിയ എന്ന പ്രശ്നത്തിന്റെ സൂചനയാണ്. രക്തസമ്മർദം വർധിച്ചു കുഞ്ഞിനും അമ്മയ്ക്കും അപകടകരമാകാം.

∙ യോനിയിലൂടെ രക്തസ്രാവമോ ദ്രാവക ചോർച്ചയോ കണ്ടാൽ മറുപിള്ളയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റു സങ്കീർണതകൾക്കുള്ള സൂചനയായിരിക്കും.

∙ 380C (100.40F) അല്ലെങ്കിൽ അതിൽ കൂടുതലായ പനി 24 മണിക്കൂറിലധികം തുടർന്നാൽ, അമ്മയ്ക്കും കുഞ്ഞിനും ഹാനികരമായ അണുബാധയായിരിക്കാം.

∙ തീവ്രമായ അല്ലെങ്കിൽ തുടർച്ചയായ വയറുവേദനയും ഇടയ്ക്കിടെയുള്ള വേദനയും മാസം തികയാതെ പ്രസവം നടക്കാനുള്ള സൂചനയാകാം.

∙ കുഞ്ഞിന്റെ ചലനം സാധാരണയിലും കുറവായി തോന്നുന്നതു ഗൗരവത്തിലെടുക്കണം.

∙ മൂത്രവിസർജനം വേദനാജനകമെങ്കിൽ മൂത്രാശയ അണുബാധ യാകാം.

∙ കാഴ്ച മങ്ങുക, ശ്വാസംമുട്ടൽ, സ്ഥിരമായ ഓക്കാനം, ഛർദി, ഹൃദയമിടിപ്പു വേഗത്തിലാവുക, ഒരു കാലിൽ മാത്രം വേദനയും ചുവപ്പും ചൂടും (രക്തം കട്ടപിടിച്ചു രക്തയോട്ടം തടസ്സപ്പെടുന്ന വീനസ് ത്രോംബോസിസ് എന്ന അപകടാവസ്ഥയുടെ സൂചന) എന്നിവ ശ്രദ്ധിക്കണം. ഈ ലക്ഷണങ്ങളിലേതെങ്കിലും അനുഭവപ്പെട്ടാൽ ഉടനെ ആശുപത്രിയിൽ എത്തണം.

English Summary:

Pregnancy health tips in Malayalam offer comprehensive guidance for expectant mothers, covering everything from the first trimester's challenges like nausea and mood swings to preparing for childbirth in the third trimester. The article emphasizes maintaining a healthy lifestyle, managing common pregnancy discomforts, and recognizing crucial warning signs to ensure a safe and healthy journey for both mother and baby.

ADVERTISEMENT