വിരാമകാലത്ത് കരുത്തേകും പോഷകങ്ങൾ Essential Nutrients and Foods After Menopause
ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളുടെ ശരീരത്തിൽ സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. ഈസ്ട്രജന്റെ കുറവ് മൂലം ഉണ്ടാകുന്ന സാർക്കോപീനിയ, ഒാസ്റ്റിയോപൊറോസിസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കാൻ പ്രോട്ടീൻ, കാൽസ്യം, വൈറ്റമിൻ ഡി, ഫൈറ്റോഈസ്ട്രജൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. സോയ ഉൽപ്പന്നങ്ങൾ, പാൽ, തൈര്, മത്തി, അയല, മുട്ട, വിവിധ വിത്തുകൾ, മുഴുധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഹോട്ട് ഫ്ലാഷുകൾ പോലുള്ള ബുദ്ധിമുട്ടുകൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.

ആർത്തവവിരാമമായാൽ ആഹാരത്തിൽ കൂടുതൽ ശ്രദ്ധിക്കണം, പോഷകസമ്പന്നമായ ആഹാരം കഴിക്കണം എന്നെല്ലാം പറയുന്നതിനു പിന്നിൽ കുറേ കാരണങ്ങളുണ്ട്. ആർത്തവവിരാമത്തിനു ശേഷം സ്ത്രീകളുടെ ശരീരത്തിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നതിനാൽ പേശികളുടെ ബലം കുറയുന്ന സാർക്കോപീനിയയും അസ്ഥികൾക്കു ബലക്ഷയം വരുത്തുന്ന ഒാസ്റ്റിയോപൊറോസിസും ഉണ്ടാകാൻ സാധ്യത കൂടുതലാണ്.
സാധാരണ സ്ത്രീകളേക്കാൾ അൽപം കൂടുതൽ പ്രോട്ടീൻ ആർത്തവവിരാമത്തിലെത്തിയ സ്ത്രീകൾക്ക് ആവശ്യമാണ്. പ്രോട്ടീനോടൊപ്പം കാൽസ്യം, വൈറ്റമിൻ ഡി, ഫൈറ്റോഈസ്ട്രജനുകൾ (Phytoestrogens) എന്നിവ അടങ്ങിയ പ്രോട്ടീൻ സ്രോതസ്സുകളാണ് ഈ പ്രായത്തിൽ ഏറ്റവും അനുയോജ്യം.
സോയ ഉൽപ്പന്നങ്ങളായ ടോഫു , സോയ ചങ്ക്സ്, എഡമാമെ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്താം. എഡമാമെ ഒരു നല്ല പ്രോട്ടീൻ സ്നാക്കാണ്. ഇവയിൽ ഉയർന്ന അളവിൽ പ്രോട്ടീനും 'ഐസോഫ്ലേവോണുകൾ' (Isoflavones) എന്ന ഫൈറ്റോഈസ്ട്രജനും അടങ്ങിയിട്ടുണ്ട്. ഇത് ഹോട്ട് ഫ്ലാഷസ് (Hot flashes) പോലുള്ള ആർത്തവവിരാമ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പാലുൽപ്പന്നങ്ങളായ തൈര്, മോര്, പനീർ, പാൽ എന്നിവ ആഹാരത്തിലുൾപ്പെടുത്താം. ഇതിലൂടെ പ്രോട്ടീനോടൊപ്പം അസ്ഥികൾക്ക് ആവശ്യമായ കാൽസ്യവും ലഭിക്കുന്നു. കൊഴുപ്പ് കുറഞ്ഞ (Low-fat) തൈരോ ഗ്രീക്ക് യോഗർട്ടോ തിരഞ്ഞെടുക്കുന്നത് ദഹനത്തിനും വളരെ നല്ലതാണ്.
മത്തി, അയല, ചൂര, സാൽമൺ എന്നിവയിൽ ഉയർന്ന നിലവാരമുള്ള പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡുകളും വൈറ്റമിൻ ഡിയും അടങ്ങിയിട്ടുണ്ട്. ഇതു ഹൃദയാരോഗ്യത്തിനു ഗുണകരമാണ്. സന്ധിവേദനകൾ കുറയ്ക്കാനും സഹായിക്കും. ആഴ്ചയിൽ രണ്ടു തവണയെങ്കിലും മത്സ്യം കഴിക്കണം.
എളുപ്പത്തിൽ ദഹിക്കുന്ന സമ്പൂർണ്ണ പ്രോട്ടീൻ ആണു മുട്ട.മുട്ടയുടെ മഞ്ഞക്കരുവിൽ വൈറ്റമിൻ ഡിയും അടങ്ങിയിട്ടുണ്ട്.
ഫ്ളാക്സ് സീഡ്സ് (ചണവിത്ത്), എള്ള്, മത്തങ്ങാക്കുരു ഇവയിൽ പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവയ്ക്ക് പുറമെ ഹോർമോൺ വ്യതിയാനങ്ങളെ ചെറുക്കാൻ സഹായിക്കുന്ന ലിഗ്നാനുകളും അടങ്ങിയിരിക്കുന്നു.
ശരീരഭാരം , രക്തത്തിലെ പഞ്ചസാര , കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാൻ ഒാട്സ് , മുഴു ധാന്യങ്ങൾ, പച്ചക്കറികൾ, പേരയ്ക്ക , ആപ്പിൾ, പപ്പായ , പയർ വർഗങ്ങൾ എന്നിവ ഉത്തമമാണ്. പച്ചക്കറികൾ ദിവസവും മൂന്ന്– നാല് സെർവിങ്സ് കഴിക്കണം. പഴങ്ങൾ ദിവസവും 1–2 സെർവിങ്സ്.
ആവശ്യാനുസരണം പാലും തൈരും ആഹാരത്തിൽ ഉൾപ്പെടുത്താം.
ബദാം , വാൽനട്ട് എന്നിവ മിതമായ അളവിൽ കഴിക്കാം. ഒാട്സ് , റാഗി, മട്ടയരി എന്നിങ്ങനെ മുഴുധാന്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്താം.പയർ വർഗങ്ങളും ദിവസവും ആഹാരത്തിന്റെ ഭാഗമാക്കാം.
വിവരങ്ങൾക്കു കടപ്പാട്
പ്രീതി ആർ. നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ്,
എസ് യു ടി ഹോസ്പിറ്റൽ
പട്ടം , തിരുവനന്തപുരം