അസഹ്യമായ ആർത്തവ വേദന എൻഡോമെട്രിയോസിസ് മൂലമാണോ?
ആർത്തവനാളുകൾ പൊതുവേ വേദനകളുടെയും അസ്വാസ്ഥ്യങ്ങളുടെയും ദിവസങ്ങളാണ്. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്ന ഏതൊരു അസ്വാസ്ഥ്യത്തെയും ആർത്തവത്തിന്റേതാണ്...എന്നു നിസ്സാരമാക്കാറാണ് മിക്ക സ്ത്രീകളും ചെയ്യുന്നത്. എന്നാൽ, ആർത്തവസമയത്തെ സാധാരണ വരുന്നതുപോലല്ലാത്ത, അതികഠിനമായ വേദന എൻഡോമെട്രിയോസിസ്

ആർത്തവനാളുകൾ പൊതുവേ വേദനകളുടെയും അസ്വാസ്ഥ്യങ്ങളുടെയും ദിവസങ്ങളാണ്. അതുകൊണ്ടുതന്നെ ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്ന ഏതൊരു അസ്വാസ്ഥ്യത്തെയും ആർത്തവത്തിന്റേതാണ്...എന്നു നിസ്സാരമാക്കാറാണ് മിക്ക സ്ത്രീകളും ചെയ്യുന്നത്.
എന്നാൽ, ആർത്തവസമയത്തെ സാധാരണ വരുന്നതുപോലല്ലാത്ത, അതികഠിനമായ വേദന എൻഡോമെട്രിയോസിസ് എന്ന രോഗാവസ്ഥ ഉണ്ടെന്നുള്ളതിന്റെ സൂചനയാകാം എന്നു പറയുന്നു കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ സെന്റർ ഫോർ വിമൻ ആൻഡ് ന്യൂബോൺ ഹെൽത് വിഭാഗം സീനിയർ കൺസൽറ്റന്റും ഹെഡും ആയ ഡോ. ബ്രിഗേഡിയർ അരുണാ മേനോൻ.
ചിലർക്ക് എല്ലാ ആർത്തവനാളിലും വേദനാസംഹാരി എടുക്കേണ്ടി വരാം. ചിലരിൽ അമിത രക്തസ്രാവവും കാണാം. ഇത്തരം ലക്ഷണങ്ങളെ നിസ്സാരമാക്കാതെ ഇരിക്കുകയും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പാക്കുകയും ചെേയ്യണ്ടത് പ്രധാനമാണ്.
ഗർഭപാത്രത്തെ ആവരണം ചെയ്തിരിക്കുന്ന ശ്ലേഷ്മ സ്തരമായ എൻഡോമെട്രിയം ഗർഭപാത്രത്തിനു പുറത്ത് മറ്റെവിടെയങ്കിലും കാണുന്നതിനാണ് എൻഡോമെട്രിയോസിസ്. ഒാരോ മാസവും ആർത്തവസമയത്ത് ഈ പുറത്തുള്ള എൻഡോമെട്രിയത്തിൽ നിന്നും രക്തസ്രാവം ഉണ്ടാകും. അതായത് എൻേഡാമെട്രിയം കുടലിലാണ് ഉള്ളതെങ്കിൽ ആർത്തവത്തിന്റെ സമയത്ത് മലത്തിന്റെ കൂടെ രക്തം കാണാം. മൂത്രസഞ്ചിയിലാണെങ്കിൽ മൂത്രത്തിനൊപ്പം രക്തം വരാം. എന്നാൽ, എൻഡോമെട്രിയോസിസ് ഏറ്റവും സാധാരണമായി കാണുന്നത് അണ്ഡാശയങ്ങളിലാണ്. ഒാരോ ആർത്തവസമയത്തും അണ്ഡാശയത്തിൽ രക്തസ്രാവം ഉണ്ടാവുകയും അതു പുറത്തുപോകാതെ അവിടെ കെട്ടിക്കിടന്ന് സിസ്റ്റ് ആയി മാറുകയും ചെയ്യും.
വന്ധ്യതതയ്ക്കു പോലും കാരണമാകാവുന്ന രോഗാവസ്ഥയായ എൻഡോമെട്രിേയാസിസ് എങ്ങനെ പരിശോധിച്ചറിയാമെന്നും ചികിത്സിക്കണമെന്നും വിശദമായി അറിയാൻ വിഡിയോ കാണാം.