എല്ലാ തലവേദനകളും ബ്രെയിൻ ട്യൂമറിന്റേതല്ല; തിരിച്ചറിയാൻ മാർഗങ്ങൾ...
ബ്രയിന്‍ ട്യൂമറുകളെ പൊതുവെ ഭയത്തോടെ ആണ് പൊതുജനം വീക്ഷിക്കുന്നത്. ഇത്രമാത്രം ഭയപ്പെടേണ്ടവയാണോ ഈ ട്യൂമറുകള്‍? പ്രായഭേദമന്യേ ട്രെയിന്‍ ട്യൂമറുകള്‍ നമുക്ക് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കണ്ടു വരാറുണ്ട്. മുതിര്‍ന്നവരില്‍ കണ്ടുവരുന്ന ട്യൂമറുകളെ പ്രധാനമായും രണ്ടായി തരം തിരിക്കാം (1)

ബ്രയിന്‍ ട്യൂമറുകളെ പൊതുവെ ഭയത്തോടെ ആണ് പൊതുജനം വീക്ഷിക്കുന്നത്. ഇത്രമാത്രം ഭയപ്പെടേണ്ടവയാണോ ഈ ട്യൂമറുകള്‍?
പ്രായഭേദമന്യേ ട്രെയിന്‍ ട്യൂമറുകള്‍ നമുക്ക് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരില്‍ വരെ കണ്ടു വരാറുണ്ട്. മുതിര്‍ന്നവരില്‍ കണ്ടുവരുന്ന ട്യൂമറുകളെ പ്രധാനമായും രണ്ടായി തരം തിരിക്കാം (1) മെറ്റാസ്റ്റാറ്റിക് (metastastic), അഥവാ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലുള്ള കാന്‍സറുകളില്‍ നിന്ന് ബ്രെയിനിലേക്ക് രക്തധമനികളിലൂടെ വ്യാപിച്ചവ. മുതിര്‍ന്നവരില്‍ പകുതിയില്‍ കൂടുതലും ഇത്തരത്തിലുള്ളവയാണ്. (2) ബ്രെയിനില്‍ തന്നെ ഉത്ഭവിക്കുന്ന ട്യൂമറുകളെ പ്രൈമറി ട്യൂമറുകള്‍ എന്ന് വിളിക്കാം. കുട്ടികളില്‍ കൂടുതലും കാണുന്നത് പ്രൈമറി ട്യൂമറുകളാണ്.
ലോകാരോഗ്യസംഘടന ട്യൂമറുകളെ 120ഓളമായി തരംതിരിച്ചിട്ടുണ്ട് ഗ്ലയോമ, മെനിന്‍ജിയോമ, എന്നിവയാണ് ഇതിലെ പ്രധാനികള്‍. ഈ 120 ട്യൂമറുകളുടെ അതിന്റെ കാന്‍സര്‍ ശേഷിവച്ച് ലോകാരോഗ്യസംഘടന തന്നെ ഗ്രേഡ് 1-4 ആയി വിഭജിച്ചിട്ടുണ്ട്. ഒന്നും രണ്ടും ക്യാന്‍സര്‍ സാധ്യത തീരെ ഇല്ലാത്തതും, ഗ്രേഡ് 4 കൂടിയ ഗ്രേഡ് കാന്‍സറും ആകുന്നു.
ഭയപ്പെടേണ്ടതുണ്ടോ
രണ്ടുകാര്യങ്ങളാണ് മുഖ്യമായും നമ്മുടെ ജീവിതത്തെ ഈ ട്യൂമറുകള്‍ എത്രത്തോളം ബാധിക്കും എന്ന് തീരുമാനിക്കുന്നത്. ട്യൂമറിന്റെ ഗ്രേഡും അത് സ്ഥിതി ചെയ്യുന്ന ബ്രെയിനിലെ സ്ഥാനവും.
തലവേദന ട്യൂമറിനെ ലക്ഷണമാകാം. എന്നാല്‍ 95% തലവേദനകളും ട്യൂമര്‍ കൊണ്ട് അല്ല. ഛര്‍ദ്ദില്‍, ജന്നി, ഒരുവശത്തെ ബലക്കുറവ്, സംസാരത്തിലെ അപാകതകള്‍, സ്വാഭാവത്തിലെ മാറ്റങ്ങള്‍ എന്നിവയാണ് മുഖ്യമായും കാണുന്ന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളുമായി നിങ്ങള്‍ ഒരു ന്യൂറോ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോള്‍ ഒരു സി ടി സ്കാന്‍/ എംആര്‍ഐ സ്കാന്‍ അനിവാര്യമായിരിക്കും.
എല്ലാ ട്യൂമറുകള്‍ക്കും സര്‍ജറി വേണമോ?
ഗ്രേഡ് 1, 2 ല്‍ ഉള്‍പ്പെട്ട ചെറിയ ട്യൂമറുകളോ, വളര്‍ച്ചാ നിരക്ക് കുറഞ്ഞ ട്യൂമറുകള്‍ക്കും എല്ലായ്പ്പോഴും അല്ലെങ്കിലും മിക്കപ്പോഴും നിരീക്ഷണം (അഥവാ മൂന്നോ ആറോ മാസമോ കൂടുമ്പോള്‍ ഉള്ള സ്കാന്‍സ്) മതിയാകും.
കീഹോള്‍ സര്‍ജറി
പിറ്റിയൂറ്ററി ഗ്രന്ഥിയിലെ ട്യൂമറുകളും ചുരുക്കം ചില ബ്രയിന്‍ ട്യൂമറുകള്‍ക്കും കീഹോള്‍ സര്‍ജറി മൂക്കില്‍ കൂടി തലച്ചോറില്‍ പ്രവേശിച്ച് ചെയ്യാന്‍ പറ്റും. മിക്കപ്പോഴും തലയോട്ടി തുറന്നുള്ള സര്‍ജറിയാണ് വേണ്ടിവരുക.
സര്‍ജറി ഭയപ്പെടേണ്ടതാണോ?
ആധുനിക വൈദ്യശാസ്ത്രത്തിലെ പുരോഗതി തലച്ചോറിലെ സര്‍ജറികളെ വളരെ ലളിതവും അപകടരഹിതവും ആക്കി മാറ്റിയിട്ടുണ്ട്. രോഗിയെ ഉണര്‍ത്തി ഇരുത്തികൊണ്ടുള്ള 'Awake Craniotony' എന്ന ശസ്ത്രക്രിയ ഇതിന് ഉദാഹരണമാണ്. ചുറ്റുമുള്ള ബ്രെയിനിന് ഒരു കേടുപാടും കൂടാതെ ട്യൂമര്‍ മാത്രം മാറ്റാന്‍ കഴിയുന്നു.
മിക്കപ്പോഴും മറ്റു കാന്‍സറുകളെ പോലെ റേഡിയേഷനും കീമോതെറാപ്പിയും ബ്രെയിന്‍ ട്യൂമര്‍ സര്‍ജറിക്കു ശേഷവും ആവശ്യമായി വരാറുണ്ട്. രോഗിയുടെ പുനരധിവാസത്തിന് ഫിസിയോതെറാപ്പിയുടെ പങ്കും വളരെ വലുതാണ്. ബ്രെയിന്‍ ട്യൂമര്‍ ഭയപ്പെടേണ്ട ഒന്നല്ല ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കാം.
ഡോ. നവാസ്
ന്യൂറോസർജൻ
എസ് യു റ്റി ഹോസ്പിറ്റൽ, തിരുവന്തപുരം