പ്രമേഹവും വിഷാദവും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ ആലോചിക്കുന്നത് ? ഇവ തമ്മിൽ അടുത്ത ബന്ധമുണ്ടെന്നതാണു സത്യം. ടൈപ് –2 പ്രമേഹരോഗികളിൽ വിഷാദരോഗത്തിന്റെ തോത് മറ്റുള്ളവരേക്കാൾ കൂടുതലാണെന്നു മുൻപും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ പുതിയ പഠനങ്ങൾ ഇതേക്കുറിച്ചുള്ള കാര്യങ്ങൾ കുറച്ചുകൂടി

പ്രമേഹവും വിഷാദവും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ ആലോചിക്കുന്നത് ? ഇവ തമ്മിൽ അടുത്ത ബന്ധമുണ്ടെന്നതാണു സത്യം.

ടൈപ് –2 പ്രമേഹരോഗികളിൽ വിഷാദരോഗത്തിന്റെ തോത് മറ്റുള്ളവരേക്കാൾ കൂടുതലാണെന്നു മുൻപും ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ പുതിയ പഠനങ്ങൾ ഇതേക്കുറിച്ചുള്ള കാര്യങ്ങൾ കുറച്ചുകൂടി വ്യക്തമാക്കിത്തരുന്നു. ടൈപ് –2 പ്രമേഹവും വിഷാദരോഗവും ഒരുമിച്ചു കണ്ടുവരുന്നവരിൽ ഈ രണ്ടു രോഗാവസ്ഥകൾ കാരണം അകാലത്തിലുള്ള മരണസാധ്യത ഇവ രണ്ടും ഇല്ലാത്തവരെക്കാൾ നാലു മടങ്ങ് കൂടുതലാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ന്യൂമെക്സിക്കോ സ്‌റ്റേറ്റ് യൂണിവേഴ്സിറ്റിയിലും മിനിയപോലിസിലെ വാൽഡൻ യൂണിവേഴ്സിറ്റിയിലും ഉള്ള ഗവേഷകർ നടത്തിയ പഠനങ്ങളാണിതു വെളിപ്പെടുത്തുന്നത്.

ADVERTISEMENT

14,920 പേരിൽ നടത്തിയ നിരീക്ഷണ പഠനങ്ങൾക്കൊടുവിലാണ് ഇവർ ഇത്തരമൊരു നിഗമനത്തിലെത്തിയത്. അതുകൊണ്ടു തന്നെ വിഷാദരോഗം നേരത്തെ കണ്ടുപിടിക്കാനുള്ള സ്ക്രീനിങ് ഡയബറ്റിസ് രോഗികളിൽ നടത്തേണ്ടതും വിഷാദരോഗം ഉണ്ടെങ്കിൽ അതു നേരത്തെ ചികിത്സിച്ചു മാറ്റേണ്ടതും വളരെ പ്രധാനമാണെന്ന് ഈ ഗവേഷകർ ഓർമിപ്പിക്കുന്നു.

തയാറാക്കിയത്

ADVERTISEMENT

ഡോ. സുനിൽ മൂത്തേടത്ത്

പ്രഫസർ,

ADVERTISEMENT

അമൃത കോളജ് ഒാഫ് നഴ്സിങ്, കൊച്ചി

കൊച്ചി

ADVERTISEMENT