വരണ്ട നേത്രങ്ങൾക്കുള്ള പ്രതിവിധിയാണ് ഐ ഡ്രോപ്സ് അഥവാ കൃത്രിമ കണ്ണുനീർ.ഇന്നത്തെ കംപ്യൂട്ടർ യുഗത്തിൽ വരണ്ട നേത്രങ്ങൾ ഇല്ലാത്ത വ്യക്തികൾ ചുരുക്കമാണ്.ഈ പ്രശ്നത്തിനു പല കാരണങ്ങളുണ്ട്.കൂടുതൽ സമയം കോൺടാക്റ്റ് ലെൻസ് ധരിക്കുക,വിഷാദരോഗത്തിനുള്ള ആന്റി ഡിപ്രസന്റ് മരുന്നുകൾ,അലർജിക്കും തുമ്മലിനുമുള്ള ആന്റി

വരണ്ട നേത്രങ്ങൾക്കുള്ള പ്രതിവിധിയാണ് ഐ ഡ്രോപ്സ് അഥവാ കൃത്രിമ കണ്ണുനീർ.ഇന്നത്തെ കംപ്യൂട്ടർ യുഗത്തിൽ വരണ്ട നേത്രങ്ങൾ ഇല്ലാത്ത വ്യക്തികൾ ചുരുക്കമാണ്.ഈ പ്രശ്നത്തിനു പല കാരണങ്ങളുണ്ട്.കൂടുതൽ സമയം കോൺടാക്റ്റ് ലെൻസ് ധരിക്കുക,വിഷാദരോഗത്തിനുള്ള ആന്റി ഡിപ്രസന്റ് മരുന്നുകൾ,അലർജിക്കും തുമ്മലിനുമുള്ള ആന്റി ഹിസ്റ്റമിൻ മരുന്നുകൾ എന്നിവ കഴിക്കുക.കാഠിന്യമേറിയ ചൂടോ തണുപ്പ് കാലാവസ്ഥകളിൽ കഴിയുക,എസി മുറികളിൽ അധികനേരം സമയം ചെലവഴിക്കുക,കൂടുതൽ സമയം ടെലിവിഷൻ കാണുക തുടങ്ങിയവയെല്ലാം കാരണമായിട്ടു വരാം.

വരണ്ട നേത്രങ്ങൾ ഉള്ളവരുടെ കണ്ണുകൾ ചുവന്നു വരുകയും കണ്ണിന് പുകച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നു.കാഴ്ച മങ്ങാനും സാധ്യതയാണ്.ഈ അവസ്ഥകളിൽ നിന്നുള്ള ആശ്വാസമാണ് ഐ ഡ്രോപ്സ്.ഇതുകൂടാതെ കോൺട്രാക്റ്റ് ലെൻസ് ഈർപ്പമുള്ളതാകാനും കണ്ണുകൾ പരിശോധിക്കും മുൻപു കണ്ണിലൊഴിക്കാനും കൃത്രിമ കണ്ണുനീർ ഉപയോഗിക്കുന്നുണ്ട്.

ADVERTISEMENT

എത്ര തവണ കണ്ണിലൊഴിക്കണം?

ഐ ഡ്രോപ്സ് പല രൂപത്തിൽ ലഭിക്കുന്നുണ്ട്.ജെൽ,തുള്ളിമരുന്ന്,ഓയിന്റ്മെന്റ് എന്നിവയാണവ.ജലാംശം കൂടുതലുള്ള മരുന്ന് ഓരോ മണിക്കൂറിലും കണ്ണില്‍ ഒഴിക്കാവുന്നതാണ്.പാരഫിൻ അടങ്ങിയ ഓയിന്റ്മെന്റ് രൂപത്തിലുള്ളത് രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഉപയോഗിച്ചാൽ‌ മതി.കോൺട്രാക്റ്റ് ലെൻസ് ഉപയോഗിക്കുമ്പോൾ ഓയിന്റ്മെന്റ് പുരട്ടരുത്.ഓയിന്റ്മെന്റ് പുരട്ടുമ്പോൾ കുറച്ചു നേരം കാഴ്ച മങ്ങിയതായി തോന്നാം.

ADVERTISEMENT

കണ്ണിൽ മരുന്നൊഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.മരുന്നൊഴിക്കും മുമ്പ് കൈകൾ വൃത്തിയായി കഴുകണം.തുള്ളിമരുന്നിന്റെ കുപ്പിയുടെ അറ്റത്തോ ഓയിന്റ്മെന്റ് ട്യൂബിന്റെ തുമ്പത്തോ തൊടാൻ പാടില്ല.ഈ ഭാഗങ്ങൾ കണ്ണിലും തൊടാൻ പാടില്ല.ഓരോ പ്രാവശ്യവും ഉപയോഗ ശേഷം കുപ്പിയുടെയും ട്യൂബിന്റെയും അടപ്പ് നന്നായി മുറുക്കി അടയ്ക്കണം.തല പുറകോട്ട് ചരിച്ചു വച്ച് മുകളിലേക്ക് നോക്കിക്കൊണ്ട് കണ്ണിന്റെ കീഴ്പോള താഴേക്കു വലിച്ചു പിടിച്ച് ഒരു കുഴിപോലെയാക്കി വേണം മരുന്ന് ഒഴിക്കാൻ.ഓയിന്റ്മെന്റ് ആണെങ്കിൽ ചെറിയ അളവ് ആ കുഴിയിൽ നിക്ഷേപിക്കുക.

മരുന്നൊഴിച്ച ശേഷം കണ്ണടച്ച് തല താഴ്ത്തി പിടിച്ച് ഒന്നോ രണ്ടോ മിനിറ്റ് നേരം അനങ്ങാതെ ഇരിക്കണം.തുള്ളിമരുന്ന് കണ്ണിൽ പടരാൻ കണ്ണുകൾ പലതവണ ചിമ്മുന്നത് നല്ലതാണ്.ഒരു വിരൽ കൊണ്ട് മൂക്കിനോടടുത്ത കണ്ണിന്റെ അറ്റം ചെറുതായി അമർത്തി പിടിക്കുന്നത് കണ്ണിൽ നിന്ന് മരുന്ന് പെട്ടെന്ന് മൂക്കിനുള്ളിലേക്ക് ഒഴുകിപോകാതെ തടയും. പലതരം മരുന്നുകൾ കണ്ണിലൊഴിക്കണമെങ്കിൽ അഞ്ച് മിനിറ്റെങ്കിലും ഇടവേള എടുക്കണം.ആദ്യം തുള്ളി മരുന്ന് പിന്നീട് ഓയിന്റ്മെന്റ് എന്ന ക്രമത്തിൽ വേണം ഉപയോഗിക്കാൻ.കോൺടാക്റ്റ് ലെന്‍സ് ഊരിമാറ്റിയിട്ടു വേണം മരുന്നൊഴിക്കാൻ.

ADVERTISEMENT

ചില കൃത്രിമ കണ്ണുനീർ മരുന്നുകളിൽ അടങ്ങിയിരിക്കുന്ന കാർബോക്സി മീതൈൽ സെല്ലുലോസ് എന്ന ഘടകം കണ്ണിനു വേദന,ചൊറിച്ചിൽ,ചുവപ്പ്,വെളിച്ചത്തിലേക്കു നോക്കാൻ പ്രയാസം,കൺപോളകൾ ഒട്ടിപിടിക്കൽ,ചൊറിച്ചിൽ എന്നിവയ്ക്ക് ഇടയാക്കും.അലർജിയാണ് ഏറ്റവും ഗുരുതരമായ പാർശ്വഫലം.അലർജിയുള്ളവർ ആ ഉൽപന്നം ഒഴിവാക്കണം.

കണ്ണിലൊഴിക്കുന്ന എന്തു മരുന്നായാലും അതു ഡോക്ടറുെട നിർദേശപ്രകാരം മാത്രമെ ഉപയോഗിക്കാവൂ.ഒാവർ ദി കൗണ്ടറായി വാങ്ങി ഒഴിക്കരുത്.

ഡോ.ബി.സുമാദേവി

ഇ.എസ്.ഐ.ഹോസ്പിറ്റിൽ

ഉദ്യോഗമണ്ഡൽ

എറണാകുളം

drsumadevib_2005@yahoo.com

ADVERTISEMENT