ബയോപ്സി ചെയ്യുമ്പോൾ വേദനയുണ്ടാകുമോ? സംശയങ്ങൾക്ക് ഉത്തരം
Biopsy Test
ശരീരത്തിൽ സംശയകരമായ രീതിയിൽ മുഴകളോ തടിപ്പോ കാണുമ്പോഴാണു ബയോപ്സിയെക്കുറിച്ചു നാം ചിന്തിക്കുന്നത്. സ്കാനുകളിൽ തടിപ്പു തിരിച്ചറിയാനേ സാധിക്കൂ. ത ടിപ്പോ മുഴയോ അർബുദം കൊണ്ടുള്ളതാണോ എന്നുറപ്പിക്കാൻ ബയോപ്സി തന്നെ ചെയ്യണം. അർബുദം സംശയിക്കുന്ന ഭാഗത്തു നിന്നും കോശങ്ങളോ സ്രവമോ എടുത്താണു പരിശോധന

ശരീരത്തിൽ സംശയകരമായ രീതിയിൽ മുഴകളോ തടിപ്പോ കാണുമ്പോഴാണു ബയോപ്സിയെക്കുറിച്ചു നാം ചിന്തിക്കുന്നത്. സ്കാനുകളിൽ തടിപ്പു തിരിച്ചറിയാനേ സാധിക്കൂ. ത ടിപ്പോ മുഴയോ അർബുദം കൊണ്ടുള്ളതാണോ എന്നുറപ്പിക്കാൻ ബയോപ്സി തന്നെ ചെയ്യണം. അർബുദം സംശയിക്കുന്ന ഭാഗത്തു നിന്നും കോശങ്ങളോ സ്രവമോ എടുത്താണു പരിശോധന ചെയ്യുന്നത്.
∙ ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി– സാധാരണഗതിയിൽ ഇത് ഉപയോഗിക്കുന്നതു കാൻസർ കോശങ്ങളാണോ അതോ മറ്റെന്തെങ്കിലുമാണോ എന്നു തിരിച്ചറിയാൻ മാത്രമാണ്. സൂചി പോലുള്ള ഉപകരണം കൊണ്ടു വളരെ കുറച്ചു കോശങ്ങൾ മാത്രമേ എടുക്കുന്നുള്ളു. അതുകൊണ്ടു തന്നെ അർബുദം സംബന്ധിച്ചു വിശദമായ പരിശോധനകളൊന്നും ഈ രീതിയിൽ സാധ്യമല്ല. എഫ്എൻഎസി തന്നെ ഇമേജ് ഗൈഡഡ് (അൾട്രാസൗണ്ട്, സിടി സ്കാൻ) രീതിയിലും ചെയ്യാം. രക്തധമനികൾ മുഴയുടെ തൊട്ടടുത്തുകൂടി പോകുന്നുണ്ടെങ്കിലോ വയറിന് ഉള്ളിലുള്ള മുഴയാണെങ്കിലോ കരളിൽ ഉള്ള വ്രണമോ അൾസറോ (Lesions) ആണെങ്കിലോ പൊതുവേ ഇമേജ് ഗൈഡഡ് ബയോപ്സികളാണു ചെയ്യാറ്. ശ്വാസകോശത്തിലുള്ള തടിപ്പാണെങ്കിലും ഇങ്ങനെ ചെയ്യുന്നു. ഈ രീതിയിൽ വേദന കുറവാണ്, പാടുകൾ വീഴുകയുമില്ല. പെട്ടെന്നു ചെയ്തുപോകാം.
∙ ട്രൂ കട്ട് ബയോപ്സി– കാൻസർ തിരിച്ചറിയാൻ മാത്രമല്ല അതിന്റെ തരം, വകഭേദം, അർബുദത്തിന്റെ ആരംഭസ്ഥാനം എവിടെയാണ് എന്നിങ്ങനെ കൂടുതൽ പരിശോധനകൾ നടത്താൻ ട്രൂ കട്ട് ബയോപ്സി സഹായിക്കും.
∙ എക്സിഷനൽ ബയോപ്സി– കഴലകളെ (Lymph) ബാധിക്കുന്ന കാൻസറുകളിൽ എഫ്എൻഎസിയും ട്രൂ കട്ട് ബയോപ്സിയും വഴി കഴലകളിൽ നിന്നും വിശദമായ പരിശോധനകൾക്ക് ആവശ്യമായത്ര കോശങ്ങൾ ലഭിക്കണമെന്നില്ല. മാത്രമല്ല, മർമപ്രധാനമായ സ്ഥാനങ്ങളിലുള്ള ചില കഴലകളിൽ നിന്നും സൂചി ഉപയോഗിച്ചു കോശങ്ങൾ എടുക്കുന്നതു സുരക്ഷിതമല്ല. അങ്ങനെയുള്ള സാഹചര്യങ്ങളിൽ കഴല പൂർണമായി തന്നെ എടുത്തു ബയോപ്സിക്ക് അയയ്ക്കുന്നു. ഇതിനാണ് എക്സിഷനൽ ബയോപ്സി എന്നു പറയുന്നത്. അനസ്തീസിയ നൽകിയ ശേഷം കഴല എടുക്കുന്നതുകൊണ്ടു വലിയ വേദന അനുഭവപ്പെടില്ല. സർജന്മാരായിരിക്കും ഈ ബയോപ്സി ചെയ്യുക. റിസൽട്ടു ലഭിക്കാൻ സമയം കൂടുതലെടുക്കും. ചെലവും സാധാരണ ബയോപ്സിയേക്കാളും കൂടുതലായിരിക്കും.
∙ ഫ്രോസൻ ബയോപ്സി
മുഴ നീക്കുന്ന സർജറിക്കിടയിൽ തന്നെ നടത്തുന്ന ബയോപ്സിയാണു ഫ്രോസൻ സെഷൻ. അതായത്, രോഗി ശസ്ത്രക്രിയാ ടേബിളിൽ ആയിരിക്കെ തന്നെ ശസ്ത്രക്രിയ വഴി നീക്കിയ മുഴ ബയോപ്സി പരിശോധനയ്ക്ക് അയയ്ക്കുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഫലം അറിയാൻ സാധിക്കും. മുഴ കാൻസർ കൊണ്ടുള്ളതാണോ, ഇനി കാൻസർ മുഴയാണെങ്കിൽ അതു പൂർണമായും നീക്കം ചെയ്യാനായോ എന്നൊക്കെ ഉറപ്പാക്കാൻ ഈ ബയോപ്സി സഹായിക്കും.
ഏതുതരം ബയോപ്സി വേണമെന്നത് അർബുദത്തിനനുസരിച്ചു വ്യത്യാസപ്പെടും. ശരിയായ രീതിയിലാണു ബ യോപ്സി ചെയ്യുന്നതെങ്കിൽ സാധാരണഗതിയിൽ അർബുദം മറ്റു ശരീരഭാഗങ്ങളിലേക്കു പകരുമെന്ന പേടി വേണ്ട.
ഡോ. മാത്യൂസ് ജോസ്, ഹെഡ്,
കൺസൽറ്റന്റ്
മെഡിക്കൽ ഒാങ്കോളജി
സെന്റ് ഗ്രിഗോറിയസ് മെഡിക്കൽ മിഷൻ,
പരുമല