ശരീരത്തിനു വളരാനുള്ള ഊർജ്ജം തരുന്നതു ഭക്ഷണമാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഭൂരിഭാഗം രോഗങ്ങളും ഇന്നു ഭക്ഷണത്തിൽ നിന്നാണ് ഉണ്ടാകുന്നത്. ഭക്ഷണത്തിലെ പ്രശ്നങ്ങൾ കാരണം ഉദരരോഗങ്ങൾ ഇന്നു സാധാരണമാണ്. നമ്മളെ പൊതുവായി അലട്ടുന്ന ഉദരരോഗങ്ങളിൽ ഭക്ഷണകാരണം ഉണ്ടാകുന്നത് ഏതൊക്കെയാണ് എന്നു നോക്കാം. പുളിച്ചുതികട്ടൽ

ശരീരത്തിനു വളരാനുള്ള ഊർജ്ജം തരുന്നതു ഭക്ഷണമാണ്. നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഭൂരിഭാഗം രോഗങ്ങളും ഇന്നു ഭക്ഷണത്തിൽ നിന്നാണ് ഉണ്ടാകുന്നത്. ഭക്ഷണത്തിലെ പ്രശ്നങ്ങൾ കാരണം ഉദരരോഗങ്ങൾ ഇന്നു സാധാരണമാണ്. നമ്മളെ പൊതുവായി അലട്ടുന്ന ഉദരരോഗങ്ങളിൽ ഭക്ഷണകാരണം ഉണ്ടാകുന്നത് ഏതൊക്കെയാണ് എന്നു നോക്കാം.

പുളിച്ചുതികട്ടൽ അകറ്റാൻ

ADVERTISEMENT

ഗ്യാസ് റിഫ്ലക്സ് ഡിസീസ് എന്നറിയപ്പെടുന്ന ഗർഡ് ഇന്നു സർവസാധാരണമാണ്. പുളിച്ചു തികട്ടൽ, ഏമ്പക്കം, നെഞ്ചരിച്ചിൽ, വയറിന്റെ മുകൾഭാഗത്ത് അനുഭവപ്പെടുന്ന അസ്വസ്ഥത എന്നിവയാണു പ്രധാന ലക്ഷണങ്ങൾ.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ് - ചോക്കലറ്റ് പോലുള്ള മധുരം, കാപ്പി, സോഡ അടങ്ങിയിട്ടുള്ള ശീതള പാനീയങ്ങൾ, കൊഴുപ്പ് അധികമുള്ള ഭക്ഷണപദാർഥങ്ങൾ, അമിത മദ്യപാനം, പുളിരസമുള്ള പാനീയങ്ങൾ ഉദാഹരണത്തിന് നാരങ്ങാവെള്ളം, ഓറഞ്ച് ജൂസ് എന്നിവ.
കഴിക്കാവുന്ന ഭക്ഷണം ഇവയാണ് - പാലൊഴിക്കാത്ത ചായ അല്ലെങ്കിൽ കാപ്പി, മോര്, മോര് കാച്ചിയത്, തൈര്, പരിപ്പും കിഴങ്ങും ചേർക്കാത്ത വെജിറ്റേറിയൻ കറികൾ, ഇഡ്ഡലി | ദോശ (നെയ്യൊഴിക്കാതെ) പുട്ട്, അപ്പം , പപ്പായ, വാഴപ്പഴം, പൈനാപ്പിൾ, ആപ്പിൾ, പേരയ്ക്ക, ചോറ്, ചപ്പാത്തി, കഞ്ഞി, എരിവ്, എണ്ണ എന്നിവ പരമാവധി കുറച്ചുകൊണ്ട് തയാറാക്കുന്ന മീൻ കറി അല്ലെങ്കിൽ കോഴിക്കറി .

വയറിളക്കം

ADVERTISEMENT

വയറിളക്കം പല ഉദരരോഗങ്ങളുടെയും ലക്ഷണമാകാം. വയറിളക്കത്തിനു പല കാരണങ്ങൾ ഉണ്ടാകാം. ഭക്ഷ്യവിഷബാധ ഒരു കാരണമാണ്. ബാക്ടീരിയ കാരണമുണ്ടാകുന്ന അണുബാധയും വയറിളക്കം വരുത്താം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
- അന്നജം തിരഞ്ഞെടുക്കുമ്പോൾ ഹോൾ ഗ്രെയിൻ പദാർഥങ്ങൾ ( നാരുകൾ നീക്കം ചെയ്യാത്തവ ) തൽക്കാലം ഒഴിവാക്കുക . ആമാശയത്തിന് ഇതു ദഹിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകും. ഇറച്ചി, വറുത്ത ഭക്ഷണം, ബിരിയാണി, കൊഴുപ്പ് അടങ്ങിയ ഭക്ഷണം, മധുരം കൂടിയ പഴച്ചാറുകൾ, ഐസ്ക്രീം, ബേക്കറി ഭക്ഷണം, ശീതള പാനീയങ്ങൾ, രണ്ടാഴ്ചത്തേക്കു പാൽ ഒഴിവാക്കുക .
കഴിക്കാവുന്ന ഭക്ഷണങ്ങൾ - ജലാംശം ധാരാളമുള്ള പഴങ്ങൾ, ധാരാളം വെള്ളം കുടിക്കുക, മോരുകറി , എളുപ്പം ദഹിക്കുന്ന ഭക്ഷണപദാർഥങ്ങൾ , വൈറ്റ് ബ്രഡ്, ബാർലി, കഞ്ഞി, കഞ്ഞി വെള്ളം, മുട്ടയുടെ വെള്ള, ആപ്പിൾ, വാഴപ്പഴം, സബർജില്ലി മുതലായവ മുറിച്ചു കഷണങ്ങളാക്കി പഞ്ചസാര ചേർക്കാതെ കഴിക്കാം, കരിക്കിൻ വെള്ളം.

ഗോതമ്പിനോട് അലർജി

ADVERTISEMENT

ചിലർക്ക് ഗോതമ്പിനോട് അലർജി ഉണ്ടാകും. ചെറുകുടലിനു ഗോതമ്പിനോടുള്ള അസാധാരണമായ അസഹിഷ്ണുതയാണ് ഈ അവസ്ഥ . സീലിയാക്ക് ഡിസീസ് എന്നാണ് ഇത് അറിയപ്പെടുന്നത് . ഗോതമ്പ് അടങ്ങിയ ഭക്ഷണപദാർഥങ്ങൾ ഒഴിവാക്കണം.
ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ - ഗോതമ്പ്, ബാർലി, വിനാഗിരി, ബിയർ, മൈദ അടങ്ങിയ ഭക്ഷണം, ഗ്ലൂട്ടൺ ഫ്രീ എന്ന ലേബൽ ഇല്ലാത്ത റെഡിമെയ്ഡ് ഭക്ഷണം , ഓട്സ് ( ചില ഓട്സ് മില്ലുകളിൽ ഗോതമ്പ് പൊടിച്ചതിന്റെ അംശം കണ്ടേക്കാം. ഇത് ദോഷം ചെയ്യും . അതു കാരണം ഗ്ലൂട്ടൺ ഫ്രീ ഓട്സ് മാത്രം വാങ്ങുക), സോസുകൾ, ഫ്രഞ്ച് ഫ്രൈസ്
കഴിക്കാവുന്ന ഭക്ഷണം - ഗോതമ്പിന്റെ അംശം ഒട്ടുമില്ലാത്തവർ വിഭവങ്ങൾ, കോൺ വിഭവങ്ങൾ, കപ്പ, സോയ ഉൽപ്പന്നങ്ങൾ, പാൽ വിഭവങ്ങൾ, മുട്ട, ഇറച്ചി, മീൻ, പഴങ്ങൾ, നട്സ്.

ഡോ. രാജീവ് ജയദേവൻ
കൊച്ചി

ADVERTISEMENT