കർക്കടകത്തിൽ ദേഹബലവും രോഗപ്രതിരോധശക്തിയും വർധിപ്പിക്കുന്നതിനും ദഹനശക്തി ക്രമപ്പെടുത്തുന്നതിനും ചില പ്രത്യേക അനുഷ്ഠാനങ്ങൾ പരമ്പരാഗതമായി കേരളത്തിൽ നടപ്പിലുണ്ട്. ഇതിനെ പൊതുവെ കർക്കടകചര്യ എന്നു പറയുന്നു.ഇതിൽ പ്രധാനപ്പെട്ടതു കർക്കടക കഞ്ഞിയാണ് കർക്കടകത്തിൽ മരുന്നു കഞ്ഞി കുടിക്കുന്നതു കൊണ്ടു ശരീരത്തിലെ

കർക്കടകത്തിൽ ദേഹബലവും രോഗപ്രതിരോധശക്തിയും വർധിപ്പിക്കുന്നതിനും ദഹനശക്തി ക്രമപ്പെടുത്തുന്നതിനും ചില പ്രത്യേക അനുഷ്ഠാനങ്ങൾ പരമ്പരാഗതമായി കേരളത്തിൽ നടപ്പിലുണ്ട്. ഇതിനെ പൊതുവെ കർക്കടകചര്യ എന്നു പറയുന്നു.ഇതിൽ പ്രധാനപ്പെട്ടതു കർക്കടക കഞ്ഞിയാണ്

കർക്കടകത്തിൽ മരുന്നു കഞ്ഞി കുടിക്കുന്നതു കൊണ്ടു ശരീരത്തിലെ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളെ സമാവസ്ഥയിൽ നിലനിർത്താനും രോഗപ്രതിരോധ ശക്തി വർധിപ്പിക്കുന്നതിനും സഹായകമാകുന്നു. പത്തില കർക്കടക കഞ്ഞിക്കൂട്ട്, ദശപുഷ്പ കഞ്ഞിക്കൂട്ട്, നവധാന്യ കഞ്ഞിക്കൂട്ട് തുടങ്ങി വളരെ അധികം കർക്കടക കഞ്ഞിക്കൂട്ടുകൾ പ്രചാരത്തിലുണ്ട്. എന്നാൽ വീട്ടിൽ തന്നെ ലളിതമായി തയാറാക്കാൻ സാധിക്കുന്ന കഞ്ഞിയും ഉണ്ട്.

ADVERTISEMENT

എളുപ്പത്തിൽ വീട്ടിൽ തയാറാക്കാവുന്ന കർക്കടക കഞ്ഞി കൂട്ട് ഇതാ :

ജീരകം,കരിംജീരകം,അയമോദകം,ചുക്ക്,കുരുമുളക്,തിപ്പലി ഇവ സമം അളവിൽ എടുത്തു നല്ലതു പോലെ ഉണക്കി പൊടിച്ചു ശീലപൊടിയാക്കി എടുക്കുക.അതിൽ നിന്നും 10ഗ്രാം പൊടി എടുത്ത് ഒരു ലീറ്റർ വെള്ളത്തിൽ കലക്കി 50ഗ്രാം അരി, 500 എംഎൽ പശുവിൻപാൽ അല്ലെങ്കിൽ നാളികേര പാൽ ചേർത്തു തിളപ്പിച്ചു കഞ്ഞി പാകത്തിൽ വാങ്ങിവയ്ക്കുക.അൽപം ജീരകവും ചുവന്നുള്ളി അരിഞ്ഞതും പശുവിൻ നെയ്യിലോ വെളിച്ചെണ്ണയിലൊ മൂപ്പിച്ചു കഞ്ഞിയിൽ ചേർത്തു ചെറുചൂടോടെ കഴിക്കാം.

ADVERTISEMENT

നവരഅരി, പുഴുങ്ങലരി, തവിട് കളയാത്ത അരി, പച്ചരി, യവം, തിന, ചാമ, വരക് എന്നിവ ആരോഗ്യസ്ഥിതിക്ക് അനുസരിച്ചു കഞ്ഞി ഉണ്ടാക്കാൻ ഉപയോഗിക്കാം.

ഡോ.കെ.എസ്.രജിതൻ

ADVERTISEMENT

സൂപ്രണ്ട്

ഔഷധി പഞ്ചകർമ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റ്യൂട്ട്, തൃശൂർ

ADVERTISEMENT