ബഡ്സ് ഇട്ടു ചെവിക്കുള്ളിൽ ചൊറിഞ്ഞാൽ; ചെവിക്കായം എങ്ങനെ നീക്കാം? Safe and Effective Methods for Ear Wax Removal
ചെവിയാണ്, അന്യവസ്തുക്കൾ കടത്തരുത് എന്ന് എത്ര പറഞ്ഞാലും സേഫ്റ്റി പിൻ, പേന, പെൻസിൽ തുടങ്ങി വണ്ടിയുടെ കീ വരെ ചെവിക്കുള്ളിൽ ഇട്ടു ചെവി ചൊറിയുന്നവരുണ്ട്. ഇങ്ങനെ ചെവിക്കായം കളയാൻ ശ്രമിക്കുമ്പോൾ ചെവിക്കായം കൂടുതൽ ഉള്ളിലേക്കു പോകാനും ചെവി അടഞ്ഞതുപോലെ തോന്നാനുമിടയുണ്ട്. ശാസ്ത്രീയമായി ചെവിക്കായം
ചെവിയാണ്, അന്യവസ്തുക്കൾ കടത്തരുത് എന്ന് എത്ര പറഞ്ഞാലും സേഫ്റ്റി പിൻ, പേന, പെൻസിൽ തുടങ്ങി വണ്ടിയുടെ കീ വരെ ചെവിക്കുള്ളിൽ ഇട്ടു ചെവി ചൊറിയുന്നവരുണ്ട്. ഇങ്ങനെ ചെവിക്കായം കളയാൻ ശ്രമിക്കുമ്പോൾ ചെവിക്കായം കൂടുതൽ ഉള്ളിലേക്കു പോകാനും ചെവി അടഞ്ഞതുപോലെ തോന്നാനുമിടയുണ്ട്. ശാസ്ത്രീയമായി ചെവിക്കായം
ചെവിയാണ്, അന്യവസ്തുക്കൾ കടത്തരുത് എന്ന് എത്ര പറഞ്ഞാലും സേഫ്റ്റി പിൻ, പേന, പെൻസിൽ തുടങ്ങി വണ്ടിയുടെ കീ വരെ ചെവിക്കുള്ളിൽ ഇട്ടു ചെവി ചൊറിയുന്നവരുണ്ട്. ഇങ്ങനെ ചെവിക്കായം കളയാൻ ശ്രമിക്കുമ്പോൾ ചെവിക്കായം കൂടുതൽ ഉള്ളിലേക്കു പോകാനും ചെവി അടഞ്ഞതുപോലെ തോന്നാനുമിടയുണ്ട്. ശാസ്ത്രീയമായി ചെവിക്കായം
ചെവിയാണ്, അന്യവസ്തുക്കൾ കടത്തരുത് എന്ന് എത്ര പറഞ്ഞാലും സേഫ്റ്റി പിൻ, പേന, പെൻസിൽ തുടങ്ങി വണ്ടിയുടെ കീ വരെ ചെവിക്കുള്ളിൽ ഇട്ടു ചെവി ചൊറിയുന്നവരുണ്ട്. ഇങ്ങനെ ചെവിക്കായം കളയാൻ ശ്രമിക്കുമ്പോൾ ചെവിക്കായം കൂടുതൽ ഉള്ളിലേക്കു പോകാനും ചെവി അടഞ്ഞതുപോലെ തോന്നാനുമിടയുണ്ട്. ശാസ്ത്രീയമായി ചെവിക്കായം നീക്കുന്നതെങ്ങനെ എന്നു നോക്കാം.
മഞ്ഞ കലർന്ന ബ്രൗൺ നിറത്തിൽ കർണ്ണനാളത്തിനുള്ളിൽ കാണുന്ന മെഴുകരൂപത്തിലുള്ള വസ്തുവാണ് ഇയർ വാക്സ് (Ear Wax) അഥവാ ചെവിക്കായം. ഇതുചെവിക്കുള്ളിൽ ഇരിക്കുന്നതുകൊണ്ടു സാധാരണ യാതൊരു പ്രശ്നവും വരില്ല. വളരെ അപൂർവമായി ചെവിയടപ്പ് കേൾവിക്കുറവ് എന്നിവ തോന്നുന്നവരാണ് ഇയർ വാക്സിനെക്കുറിച്ച് പരാതിപ്പെടാറ്. പ്രായമായവരിൽ ചെവിക്കായം കൊണ്ടുള്ള പ്രശ്നങ്ങൾ കൂടുതലായി അനുഭവപ്പെടുന്നുണ്ട്.
എന്താണ് ചെവിക്കായം?
മനുഷ്യരുടെ ബാഹ്യകർണ്ണത്തിന്റെ ഭാഗമാണ് ചെവിക്കുടയിൽ നിന്ന് ഉള്ളിലേക്ക് നീളുന്ന ഏതാണ്ട് രണ്ടര സെന്റിമീറ്റർ നീളത്തിലുള്ള കർണ്ണനാളം. ഇതിന്റെ ബാഹ്യഭാഗത്തെ മൂന്നിലൊരു ഭാഗം കാർട്ടിലേജാണ്. ഈ ഭാഗത്തെ തൊലിക്കടിയിലാണ് രോമകൂപങ്ങളും ഗ്രന്ഥികളും അടങ്ങിയിട്ടുള്ളത്. ഈ ഗ്രന്ഥികൾ ഉൽപാദിപ്പിക്കുന്ന ദ്രാവകത്തിലേക്ക് ചെവിക്കുള്ളിലെ ചർമത്തിൽ നിന്നുള്ള വരണ്ട കോശങ്ങളും അന്തരീക്ഷത്തിൽ നിന്നു ചെവിക്കുള്ളിലേക്കു കടക്കുന്ന പൊടിപടലങ്ങളും ബാക്ടീരിയ, ഫംഗസ് (പൂപ്പൽ) പോലുള്ള സൂക്ഷ്മാണുക്കളും പറ്റിപ്പിടിക്കുകയും കൂടുതൽ അളവിലും കട്ടിയുള്ളതായും രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഇതാണ് ഇയർ വാക്സ്.
ചെവിയുടെ സംരക്ഷകൻ
കർണനാളത്തിലെ തൊലിക്ക് ഒരു സംരക്ഷണ കവചമായി വർത്തിക്കുന്ന ഒന്നാണ് ചെവിക്കായം. വെള്ളം, പ്രാണികൾ, പൊടിപടലങ്ങൾ എന്നിവ ചെവിക്കുള്ളിലേക്കു കടക്കാതെ തടയുന്നു. ചെവി ചൊറിച്ചിൽ, പൊറ്റ കെട്ടൽ, പുകച്ചിൽ എന്നിവ ഉണ്ടാകാതെ നോക്കുന്നു. ചില സൂക്ഷ്മരോഗാണുക്കളെ നശിപ്പിക്കാനുള്ള കഴിവും ഇയർ വാക്സിന് ഉണ്ട്. അതിന്റെ അസിഡിക് പി എച്ച് (PH) ആണു കാരണം.
ചെവിക്കുള്ളിൽ ബഡ്സും സേഫ്റ്റിപിന്നും ഇട്ടാൽ
∙ ഇയർ ബഡ്സ് പോലുള്ള വസ്തുക്കൾ ചെവിക്കുള്ളിൽ കടത്തി ചെവി വൃത്തിയാക്കാൻ പലരും ശ്രമിക്കാറുണ്ട്. ഇത് ഗുണത്തേക്കാളേറെ ആപത്ത് വരുത്താനുള്ള സാധ്യതയുണ്ട്. ഇയർ ബഡ്സിന്റെ അറ്റത്തുള്ള പഞ്ഞിക്കഷണം ചെവിക്കുള്ളിൽ അകപ്പെട്ടു പോകാം. ഇയർ ബഡ്സ് അകത്തേക്ക് കൂടുതൽ കടന്നാൽ ടിംപാനിക് സ്തരത്തേയോ ചെവിക്കുള്ളിലെ തൊലിയെയോ മുറിപ്പെടുത്താം. ചെവിക്കായം തുടച്ചു നീക്കാനാണ് ബഡ്സ് ഇടുന്നതെങ്കിൽ മിക്കവാറും സമയങ്ങളിൽ ചെവിക്കായം കൂടുതൽ അകത്തേക്ക് തള്ളി നീക്കാനേ അതിടയാക്കൂ.
∙ ചെവിചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ പലരും ഉപയോഗിക്കുന്ന സേഫ്റ്റിപിൻ, ഇയർഫോണിന്റെ (ഹെഡ്ഫോണിന്റെ) ഇയർപീസ്, അമിത ശബ്ദത്തെ പ്രതിരോധിക്കുന്ന ഇയർമഫ്, നീന്താൻ പോകുന്നവർ വെള്ളം ചെവിക്കുള്ളിൽ കടക്കാതിരിക്കാൻ വയ്ക്കുന്ന ഇയർ പ്ലഗ്ഗുകൾ, ശ്രവണസഹായിയുടെ ഇയർപീസ് എന്നിവയുടെ ഉപയോഗം ചെവിക്കായം കൂടുതൽ ആഴത്തിലേക്ക് തള്ളിനീക്കാൻ കാരണമാകും.
തുള്ളിമരുന്നുകൾ ഒഴിക്കാം
∙ ചെവിക്കായം കുറേയൊക്കെ തനിയെ പുറന്തള്ളപ്പെടും. പുറത്തുവന്ന ചെവിക്കായം കാണാമെങ്കിൽ മാത്രം വൃത്തിയുള്ള ഇയർ ബഡ്സ് കൊണ്ട് ബാഹ്യഭാഗം സ്വന്തമായി വൃത്തിയാക്കാം.
∙ ചെവിക്കായം ഉണങ്ങി കട്ടിയായി ചെവിക്കുള്ളിൽ കാണപ്പെട്ടാൽ അലിയാനുള്ള തുള്ളിമരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ദിവസങ്ങളോളം ചെവിക്കുള്ളിൽ ഒഴിച്ചതിനുശേഷം കഴിവതും ഇ എൻ ടിയെ സമീപിച്ചു നീക്കം ചെയ്യുന്നതാണു നല്ലത്. ഡോക്ടർ ഓട്ടോസ്ക്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചാൽ കർണനാളത്തിൽ വാക്സ് കുടുങ്ങിയിരിക്കുന്നത് കണ്ടുപിടിക്കാം.
∙ പ്രായമുള്ളവരിൽ വാക്സിലെ ഈർപ്പത്തിന്റെ അളവു കുറയുന്നതും വാക്സ് കട്ടിയുള്ളതാകാൻ ഇടയാക്കും. ശരീരത്തിലെ ജലാംശം കുറയുന്നതാണിതിനു കാരണം. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നതും കൂടുതൽ നേരം ഫാൻ, ഏസി, കാറ്റടിച്ചുള്ള യാത്ര എന്നിവ ഒഴിവാക്കുന്നതും നല്ലതാണ്.
∙ ദിവസവും 3 നേരം വീതം ഒരാഴ്ചയോളം വാക്സ് സോഫ്റ്റനറുകൾ ഉപയോഗിക്കുന്നതു ചെവിക്കായത്തെ അലിയിച്ച് പുറത്തേക്ക് ഒഴുകി പോരാൻ സഹായിക്കും. അലിഞ്ഞിരിക്കുന്ന ചെവിക്കായം നീക്കം ചെയ്യാൻ എളുപ്പമാണ്.
ക്ലിനിക്കിൽ ചെയ്യുന്നത്
ഇറിഗേഷൻ& സിറിഞ്ചിങ് എന്ന മാർഗ്ഗമാണ് ഇഎൻടി ക്ലിനിക്കുകളിൽ ചെയ്യുന്നത്. സിറിഞ്ചിൽ ഇളം ചൂടുള്ള വെള്ളം നിറച്ച് സിറിഞ്ചിന്റെ അറ്റത്തു ഘടിപ്പിക്കുന്ന ട്യൂബ് വഴി കർണനാളത്തിന്റെ മുകൾ ഭിത്തിയിലേക്ക് ഉന്നം വെച്ചിട്ടാവണം ചെവി കഴുകൽ ചെയ്യേണ്ടത്. സിറിഞ്ചിൽ നിന്ന് സ്പ്രേ ചെയ്യുന്ന ജലം ഉള്ളിൽ കടന്ന് തിരിച്ച് കർണ്ണനാളത്തിന്റെ അടിഭാഗത്തുകൂടി ഒഴുകി പുറത്തു വരുമ്പോൾ ചെവിക്കായം കൂടി കൊണ്ടുപോരുന്നു. നോർമൽ സലൈൻ, സോഡിയം ബൈകാർബണേറ്റ് ലായനി, വെള്ളവും വിനാഗിരിയും ചേർന്ന മിശ്രിതം എന്നിവയും സിറിഞ്ചിംഗ് കഴുകലിന് ഉപയോഗിക്കാം. ശരീര ഊഷ്മാവുള്ളതാവണം എന്ന് മാത്രം. ഇഎൻടി ക്ലിനിക്കിൽ ഡോക്ടർ ഹെഡ്‌ൈലറ്റ് ഉപയോഗിച്ച് ചെവിക്കുള്ളിലേക്ക് കണ്ടുകൊണ്ടാണ് ഇത്തരത്തിൽ വാക്സ് നീക്കം ചെയ്യുന്നത്.
∙ സേഫ്റ്റി സ്േറ്റാപ്പ് (safety stop) എന്ന ഗാർഡ് ഘടിപ്പിച്ച ക്യൂറെറ്റ് അഥവാ ഇയർപിക്ക് കൊണ്ടും വളരെ സൂക്ഷ്മതയോടെ വാക്സ് നീക്കം ചെയ്യാം. കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിപ്പോയ ഉണങ്ങിയ വാക്സ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന മൈക്രോസ്കോപ്പ് (Operating Microscope) വെച്ച് നോക്കിക്കൊണ്ട് വളരെ ചെറിയ ഇയർ പിക്ക് പോലുള്ള ഉപകരണങ്ങൾ കൊണ്ട് സക്ഷന്റെ സഹായത്തോടെ മുഴുവനായും നീക്കം ചെയ്യാവുന്നതാണ്.
∙ ഒരിക്കൽ ഇത്തരത്തിൽ ഇയർ വാക്സ് നീക്കം ചെയ്ത് ചെവി വൃത്തിയാക്കിക്കഴിഞ്ഞാൽ പിന്നീട് വാക്സ് കട്ടിയാകാതിരിക്കാൻ ഇമോളിയന്റ് (EMOLIENT) ക്രീം ചെവിക്കുള്ളിൽ നിത്യേന പുരട്ടാം.
∙ തുടരെത്തുടരെ ചെവിക്കായം അടിഞ്ഞുകൂടാൻ സാധ്യതയുള്ളവരും ശ്രവണസഹായി ഉപയോഗിക്കുന്നവരും ആറു മാസത്തിലൊരിക്കൽ ഇ എൻ ടി ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച് ചെവി വൃത്തിയാക്കേണ്ടതാണ്.
DR. SUMA DEVI B
ENT Surgeon,
Deputy Medical Superintendent,
ESIC Model & Super Speciality Hospital,
Asramam, Kollam.