ലിവർ ഫങ്ഷൻ ടെസ്റ്റ് എന്നതു നമുക്കെല്ലാം സുപരിചിതമായ പരിശോധനയാണ്. കരളിന്റെ കാര്യത്തിൽ രോഗനിർണയത്തിനു സഹായിക്കുന്ന ഒരു പ്രധാന പരിശോധനയാണിത്. എന്തിനു ചെയ്യുന്നു ? ബിലിറുബിൻ, എസ്ജിഒറ്റി, എസ്ജിപിറ്റി, എഎൽപി, ടോട്ടൽ പ്രോട്ടീൻ, ആൽബുമിൻ, ഗ്ലോബുലിൻ എന്നിവയുടെ അളവാണ് ഈ പരിശോധനയിൽ നിർണയിക്കുന്നത്.

ലിവർ ഫങ്ഷൻ ടെസ്റ്റ് എന്നതു നമുക്കെല്ലാം സുപരിചിതമായ പരിശോധനയാണ്. കരളിന്റെ കാര്യത്തിൽ രോഗനിർണയത്തിനു സഹായിക്കുന്ന ഒരു പ്രധാന പരിശോധനയാണിത്. എന്തിനു ചെയ്യുന്നു ? ബിലിറുബിൻ, എസ്ജിഒറ്റി, എസ്ജിപിറ്റി, എഎൽപി, ടോട്ടൽ പ്രോട്ടീൻ, ആൽബുമിൻ, ഗ്ലോബുലിൻ എന്നിവയുടെ അളവാണ് ഈ പരിശോധനയിൽ നിർണയിക്കുന്നത്.

ലിവർ ഫങ്ഷൻ ടെസ്റ്റ് എന്നതു നമുക്കെല്ലാം സുപരിചിതമായ പരിശോധനയാണ്. കരളിന്റെ കാര്യത്തിൽ രോഗനിർണയത്തിനു സഹായിക്കുന്ന ഒരു പ്രധാന പരിശോധനയാണിത്. എന്തിനു ചെയ്യുന്നു ? ബിലിറുബിൻ, എസ്ജിഒറ്റി, എസ്ജിപിറ്റി, എഎൽപി, ടോട്ടൽ പ്രോട്ടീൻ, ആൽബുമിൻ, ഗ്ലോബുലിൻ എന്നിവയുടെ അളവാണ് ഈ പരിശോധനയിൽ നിർണയിക്കുന്നത്.

ലിവർ ഫങ്ഷൻ ടെസ്റ്റ് എന്നതു നമുക്കെല്ലാം സുപരിചിതമായ പരിശോധനയാണ്. കരളിന്റെ കാര്യത്തിൽ രോഗനിർണയത്തിനു സഹായിക്കുന്ന ഒരു പ്രധാന പരിശോധനയാണിത്.

എന്തിനു ചെയ്യുന്നു ?

ADVERTISEMENT

ബിലിറുബിൻ, എസ്ജിഒറ്റി, എസ്ജിപിറ്റി, എഎൽപി, ടോട്ടൽ പ്രോട്ടീൻ, ആൽബുമിൻ, ഗ്ലോബുലിൻ എന്നിവയുടെ അളവാണ് ഈ പരിശോധനയിൽ നിർണയിക്കുന്നത്. അണുബാധ, വീക്കം പോലുള്ള കരൾ കോശങ്ങളുടെ അസാധാരണ പ്രവർത്തനം നേരത്തേ കണ്ടുപിടിക്കാൻ ഈ പരിശോധന സഹായിക്കും. അതിനുപുറമേ കരൾ കോശങ്ങൾക്ക് വിഷാംശം മൂലമുണ്ടാകുന്ന കേടുപാടുകൾ അല്ലെങ്കിൽ കരൾ കോശങ്ങളിൽ നിന്നു ചെറുകുടലിലേക്കു പിത്തരസം ഒഴുകുന്നതിലെ തടസ്സം എന്നിവ നിർണയിക്കുന്നതിനും സഹായകമാണ്.

എപ്പോഴാണ് എൽഎഫ്റ്റി വേണ്ടത്?

ADVERTISEMENT

∙ നിങ്ങൾക്ക് പനി, ഛർദി, വയറുവേദന, പ്രത്യേകിച്ച് വയറിന്റെ വലതുവശത്തു മുകൾ ഭാഗത്തായുള്ള വയറുവേദന, കണ്ണുകളുടെയോ ചർമത്തിന്റെയോ മഞ്ഞ നിറം, മൂത്രത്തിന്റെ മഞ്ഞനിറം, ക്ഷീണം എന്നിവ അനുഭവപ്പെടു കയാണെങ്കിൽ എൽഎഫ്റ്റി നിർദേശിക്കാറുണ്ട്.

∙ നിങ്ങൾ സ്റ്റാറ്റിൻ ((Statin)) പോലുള്ള കരളിനെ ബാധിക്കുന്ന ഏതെങ്കിലും മരുന്നുകൾ കഴിക്കുകയാണെങ്കിൽ.

ADVERTISEMENT

∙ പതിവായി മദ്യം കഴിക്കുകയാണെങ്കിൽ/ അമിത ഭാരമുള്ളയാളാണെങ്കിൽ

∙ നിങ്ങൾക്കു കരൾ രോഗമുണ്ടെങ്കിൽ, രോഗത്തിന്റെ ഗതി നിരീക്ഷിക്കാൻ എൽഎഫ്ടി നിശ്ചിതകാലയളവിൽ ചെയ്യേണ്ടതാണ്.

ഉപവാസം വേണോ?
ഈ പരിശോധനയ്ക്കു മുൻപ് ഉപവാസം നിർബന്ധമല്ലെങ്കിലും കൂടുതൽ കൃത്യതയ്ക്കായി പരിശോധനയ്ക്ക്  8 മുതൽ 12 മണിക്കൂർ നേരം മുൻപു വരെ ഭക്ഷണം കഴിക്കാതിരിക്കാം. പരിശഏാധനയ്ക്ക് 24 മണിക്കൂർ മുൻപ് മദ്യവും ശീതളപാനീയങ്ങളും ഉപയോഗിക്കരുത്. വെള്ളം കുടിക്കാം.

സാധാരണ അളവുകൾ

ബിലറുബിൻ – 0.1 മുതൽ 1.2 മില്ലിഗ്രാം/ ഡിഎൽ വരെ

SGOT (AST) – 5 മുതൽ 40 യൂണിറ്റ് വരെ

SGPT (ALP) – 5 മുതൽ 40 യൂണിറ്റ് വരെ

ALP – 45 മുതൽ 115 യൂണിറ്റ് വരെ

ആൽബുമിൻ – 3.5 മുതൽ 5 ഗ്രാം /ഡിഎൽ വരെ

A/G അനുപാതം = 1.5 മുതൽ 2.5 വരെ

പരിശോധനയിൽ നിന്നുള്ള അനുമാനങ്ങൾ

ബിലിറുബിൻ കൂടിയാൽ

ചുവന്ന രക്താണുക്കളുടെ തകർച്ചയിൽ നിന്ന് ഉത്പാദിപ്പിക്കപ്പെട്ട് കരളിൽ സംസ്കരിച്ച ശേഷം വൃക്കകളിലൂടെയും മലം വഴിയും സംയോജിത ബിലിറുബിനായി പുറന്തള്ളപ്പെടുന്നു. മഞ്ഞപ്പിത്തത്തിൽ (അക്യൂട്ട് ഹെപ്പറ്റൈറ്റിസ്) ഇതു വർദ്ധിക്കുന്നു. കരളിലെ കോശങ്ങൾക്കു പെട്ടെന്നേൽക്കുന്ന ക്ഷതമാണു വർധനവിനു കാരണം. ആദ്യ കുറച്ചു ദിവസങ്ങളിൽ ഈ വർധനവു കാണണമെന്നില്ല. ഒന്നു രണ്ടാഴ്ച കഴിയുമ്പോൾ കൂടിനിൽക്കുന്ന എസ്ജിഒറ്റി അല്ലെങ്കിൽ എസ്ജിപിറ്റി കുറഞ്ഞുതുടങ്ങും. പക്ഷേ, ബിലിറുബിൻ പതിന്മടങ്ങു വർധിക്കും. ഇതു സാധാരണക്കാരിൽ തെറ്റിധാരണ വരുത്താം. മരുന്നു കഴിച്ചിട്ടും രോഗം കൂടുന്നു എന്ന് ആശങ്കപ്പെടാം.

∙ രോഗമില്ലെങ്കിലും കൂടാം– ഗിൽബർട്ട്സ് ഡിസീസ് പോലെ ശരിക്കും കരൾ രോഗമില്ലാത്ത അവസ്ഥകളിലും ബിലിറുബിൻ കൂടിനിൽക്കാം. കരളിനു ബിലിറുബിനെ ശരിയായി വിഘടിപ്പിക്കാൻ കഴിയാത്തതിനാലാണ് വർധിക്കുന്നത്. എൽഎഫ്റ്റി പരിശോധനയിലെ മറ്റു ഘടകങ്ങളെല്ലാം സാധാരണമായിരിക്കും.

എസ്ജിപിറ്റിയും എസ്ജിഒറ്റിയും

∙ കരൾ കോശങ്ങൾക്കുള്ളിൽ കാണപ്പെടുന്ന ഹോർമോണുകളാണ് എസ്ജിപിറ്റി (AST) എസ്ജിപിറ്റി (ALP)യും. കരളിന്റെ പ്രവർത്തനം തകരാൻ ആവൂമ്പോൾ ഇവ വളരെയധികം വർദ്ധിക്കുന്നു. ഉദാ–.വൈറൽ ഹെപ്പറ്റൈറ്റിസ്. നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിൽ നേരിയ വർദ്ധനവു കാണാം.

∙ ആൽക്കലൈൻ ഫോസ്ഫറ്റേസ് (ALP) –പിത്തരസത്തിന്റെ സ്വാഭാവിക ഒഴുക്കിനു തടസ്സം വരുന്ന രോഗാവസ്ഥകളിൽ ഇതിന്റെ അളവു കൂടുതലാകാം. കല്ലുകൾ, കാൻസർ മുതലായ കാരണത്താൽ പിത്തസഞ്ചിയിൽ തടസ്സം ഉണ്ടാവുകയും ഇതു വർദ്ധിക്കുകയും ചെയ്യുന്നു.

ആൽബുമിൻ

ദീർഘകാലമായുള്ള കരൾ രോഗങ്ങളിൽ കരളിൽ നിർമിക്കപ്പെടുന്ന പ്രോട്ടീനായ ആൽബുമിന്റെ അളവു കുറയുന്നതായി കാണാം. അപ്പോൾ ഗ്ലോബുലിന്റെ അളവു വർധിക്കാം. എന്നാൽ, കരൾ രോഗങ്ങളിൽ മാത്രമല്ല വൃക്കകളുടെ അസുഖമുള്ളവരിലും ചെറുകുടലിലൂടെ പ്രോട്ടീൻ നഷ്ടമാകുന്ന രോഗാവസ്ഥയിലും ആൽബുമിന്റെ അളവു കുറയാം.

ആൽബുമിൻ, ഗ്ലോബുലിൻ, എ/ജി അനുപാതം

ആൽബുമിൻ കരളിൽ നിർമിക്കപ്പെടുകയും മൊത്തം പ്രോട്ടീനുകളുടെ 60% രൂപപ്പെടുകയും ചെയ്യുന്നു. ഗ്ലോബുലിൻ കരൾ, രോഗപ്രതിരോധ സംവിധാനം എന്നിവയാൽ രൂപം കൊള്ളുന്നു. ഇത് പ്രോട്ടീനുകളുടെ 40% ഉണ്ട്. സാധാരണയായി, ഗ്ലോബുലിനുകളേക്കാൾ അൽപം കൂടുതൽ ആൽബുമിൻ ഉണ്ട്( ആൽബുമിൻ: ഗ്ലോബുലിൻ അനുപാതം– 2.5:1.5.) ഈ രണ്ടു പ്രോട്ടീനുകളിൽ എന്തെങ്കിലും കൂടുകയോ കുറയുകയോ ചെയ്യുന്നതിനാൽ ഈ അനുപാതം കൂടുതലോ കുറവോ ആകാം. പോഷകാഹാരക്കുറവ്, വിട്ടുമാറാത്ത വൃക്കരോഗം, ചില കാൻസറുകൾ, സ്വയം രോഗപ്രതിരോധ രോഗങ്ങൾ എന്നിവയിൽ കുറഞ്ഞ എ/ജി അനുപാതം കാണപ്പെടുന്നു.

ഈ പരിശോധനകളുടെ  ഫലം അനുസരിച്ചു കൂടുതൽ വിദഗ്ധ പരിശോധനകൾ ആവശ്യമെങ്കിൽ ഡോക്ടർ നിർദേശിക്കും.  

വിവരങ്ങൾക്കു കടപ്പാട്

ഡോ. നന്ദകുമാർ,
ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ്, ഇഎംഎസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ

ADVERTISEMENT