മലിനമായ ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്പോൾ ഉണ്ടാകുന്ന രോഗമാണു ഭക്ഷ്യവിഷബാധ. മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ ഭക്ഷണത്തിലോ പാനീയത്തിലോ ഉള്ള ബാക്ടീരിയകളോ മറ്റ് അപകടകരമായ വസ്തുക്കളോ ആകാം. ഭക്ഷണം കഴിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കാര്യമായ മെഡിക്കൽ ഇടപെടലുകളില്ലാതെ മിക്ക

മലിനമായ ഭക്ഷണമോ പാനീയങ്ങളോ കഴിക്കുന്പോൾ ഉണ്ടാകുന്ന രോഗമാണു ഭക്ഷ്യവിഷബാധ. മലിനീകരണത്തിന്റെ പ്രധാന കാരണങ്ങൾ ഭക്ഷണത്തിലോ പാനീയത്തിലോ ഉള്ള ബാക്ടീരിയകളോ മറ്റ് അപകടകരമായ വസ്തുക്കളോ ആകാം. ഭക്ഷണം കഴിച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. കാര്യമായ മെഡിക്കൽ ഇടപെടലുകളില്ലാതെ മിക്ക ആളുകളും രോഗങ്ങളിൽ നിന്നു സുഖം പ്രാപിക്കുന്നു. പക്ഷേ, ഇടയ്ക്കിടെ ഉണ്ടാകുന്ന ഭക്ഷ്യവിഷബാധ ഗുരുതരമായ അസുഖങ്ങളോ സങ്കീർണ്ണതകളോ ഉണ്ടാക്കാം.

ലക്ഷണങ്ങൾ ഇവ

ADVERTISEMENT

സാധാരണ ലക്ഷണങ്ങൾ ഇവയാണ്:
• വയറുവേദന. • ഛർദി • വയറിളക്കം. • രക്തം കലർന്ന വയറിളക്കം. • വയറുവേദന • പനി • തലവേദന. വളരെ അപൂർവമായി ഭക്ഷ്യവിഷബാധ നാഡീവ്യവസ്ഥയെ ബാധിക്കുകയും ഗുരുതരമായി രോഗം വരുത്തുകയും ചെയ്യും. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ലക്ഷണങ്ങൾ സാധാരണയായി ഇവയാണ്: • മങ്ങിയ/ഇരട്ട കാഴ്ച
• തലവേദന • കൈകാലുകളുടെ ചലനം നഷ്ടപ്പെടുക • വിഴുങ്ങാനുള്ള പ്രശ്നങ്ങൾ. • മരവിപ്പ് • ബലക്കുറവ്.

നിർജ്ജലീകരണം തടയണം

ADVERTISEMENT

കൂടുതൽ ഛർദ്ദിയോ വയറിളക്കമോ ഉണ്ടാകുമ്പോൾ, ശരീരത്തിലെ വെള്ളവും ലവണാംശവും നഷ്ടപ്പെടും. ഉപ്പ് അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് നഷ്ടപ്പെട്ട ലവണാംശം ലഭിക്കാൻ സഹായിക്കും. 'ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷനുകൾ', സ്പോർട്സ് പാനീയങ്ങൾ എന്നിവ നല്ലതാണ്. സാധാരണ വെള്ളം കുടിക്കുകയാണെങ്കിൽ, ഭക്ഷണവും കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ധാരാളം പഞ്ചസാര അടങ്ങിയ കാർബണേറ്റഡ് പാനീയങ്ങൾ ഒഴിവാക്കുക. മദ്യവും ഒഴിവാക്കാം. കൊഴുപ്പ് അധികമില്ലാത്ത ഭക്ഷണം ചെറിയ അളവിൽ, ഇടവിട്ടു കഴിക്കുക. ക്ഷീണം തോന്നുന്നുവെങ്കിൽ വിശ്രമിക്കുക.

രോഗം തടയാൻ
കുറഞ്ഞത് 20 സെക്കൻഡ് നേരത്തേക്കു സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ കഴുകുക. ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷവും ഭക്ഷണം കഴിക്കുന്നതിനു മുൻപും ഭക്ഷണം തയാറാക്കുന്നതിനു മുൻപും ശേഷവും ഇതു ചെയ്യുക.

ADVERTISEMENT

രോഗമുള്ളപ്പോൾ വിശ്രമിക്കുക

∙ പാസ്ചറൈസ് ചെയ്യാത്ത പാലോ അതുപയോഗിച്ചുണ്ടാക്കിയ ഭക്ഷണങ്ങളോ ഉപയോഗിക്കരുത്.

∙ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനു മുൻപു നന്നായി കഴുകുക.

∙ മാംസവും കടൽ വിഭവങ്ങളും നന്നായി വേവിക്കുക.

∙ മഞ്ഞക്കരു ദൃഢമാകുന്നതു വരെ മുട്ട വേവിക്കുക.

∙ കൈകൾ, കത്തികൾ, കട്ടിങ് ബോർഡുകൾ എന്നിവ വൃത്തിയായി കഴുകി സൂക്ഷിക്കുക.

∙ ഏതാനും മാസങ്ങൾ കൂടുന്പോൾ റഫ്രിജറേറ്ററിന്റെ അകം വൃത്തിയാക്കുക. ഒരു ടേബിൾസ്പൂൺ ബേക്കിങ് സോഡയും 0.9 ലിറ്റർ വെള്ളവും ചേർത്ത് ഒരു ക്ലീനിങ് ലായനി ഉണ്ടാക്കുക. ഫ്രിജിന്റെ വാതിലിലോ മൂലകളിലോ ദൃശ്യമാകുന്ന പൂപ്പൽ വൃത്തിയാക്കുക.

കുട്ടികളിൽ ഗുരുതരമാകാം

അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കു ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അടിയന്തര വൈദ്യസഹായം തേടേണ്ട സാഹചര്യങ്ങൾ ഇവയാണ്

∙ പെരുമാറ്റത്തിലോ ചിന്തയിലോ അസാധാരണമായ മാറ്റങ്ങൾ ∙ അമിത ദാഹം ∙ മൂത്രമില്ല, അല്ലെങ്കിൽ മൂത്രം കുറവ് ∙ ബലക്കുറവ് ∙ തലകറക്കം ∙ ഒരു ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കുന്ന വയറിളക്കം ∙ ഇടയ്ക്കിടെ ഛർദ്ദി ∙ രക്തമോ പഴുപ്പോ ഉള്ള, കറുത്ത നിറത്തിലുള്ള മലം ∙ വയറിലോ മലാശയത്തിലോ കടുത്ത വേദന

∙ മുതിർന്ന കുട്ടികളിൽ 102 ഡിഗ്രി ഫാരൻഹീറ്റ് (38.9 ഡിഗ്രി സെൽഷ്യസ്) അല്ലെങ്കിൽ ഉയർന്ന പനി

ഡോ. ശബരീഷ് ബി. കൺസൽറ്റന്റ്,
എമർജൻസി മെഡിസിൻ, അമൃത ആശുപത്രി, കൊച്ചി

English Summary:

Food poisoning, caused by consuming contaminated food or drinks, is a common ailment with symptoms appearing within hours. While most recover without significant medical intervention, severe cases can lead to complications, emphasizing the importance of proper food safety and hygiene practices.

ADVERTISEMENT