പ്രതിരോധശേഷി മെച്ചപ്പെടുത്തണോ? ഈ സൂപ്പർ ഭക്ഷണങ്ങൾ നിർബന്ധമായും കഴിക്കാം Natural Immunity Boosters: Foods That Strengthen Your Defenses
മഴക്കാലം തുടങ്ങുന്നതിനൊപ്പം രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകളും ഉൽപ്പന്നങ്ങളുടെ പ്രചാരണങ്ങളും വർധിച്ചു വരികയാണ്; എന്നാൽ ഇതിൽ എത്രത്തോളം ശാസ്ത്രീയതയുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. ജനനം മുതൽ ലഭിക്കുന്ന ജന്മസിദ്ധമായ പ്രതിരോധശേഷി (innate immunity) അമ്മയിൽ നിന്നുള്ളതാണ്, എന്നാൽ ഒരു വർഷത്തിനു ശേഷം നാം സ്വയം നേടുന്ന പ്രതിരോധശേഷിയാണ് (adaptive/acquired immunity) ജീവിതകാലം മുഴുവൻ നമ്മെ സംരക്ഷിക്കുന്നത്, ഇത് രോഗങ്ങളിലൂടെയും ജീവിതശൈലിയിലൂടെയും നേടുന്നു. വിട്ടുമാറാത്ത ജലദോഷം, അണുബാധകൾ, മുറിവുകൾ ഭേദമാകാനുള്ള കാലതാമസം, ക്ഷീണം, സ്ട്രെസ്സ് എന്നിവ ദുർബലമായ പ്രതിരോധശേഷിയുടെ ലക്ഷണങ്ങളാകാം. ഇത് മെച്ചപ്പെടുത്താൻ സമീകൃതാഹാരവും ആരോഗ്യകരമായ ജീവിതശൈലിയും അത്യാവശ്യമാണ്, അണ്ടിപ്പരിപ്പുകൾ, ഒലിവെണ്ണ, യോഗർട്ട്, ഗ്രീൻ ടീ, സിട്രസ് പഴങ്ങൾ, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾ, വിവിധ വിത്തുകൾ, മുരിങ്ങയില, ബ്രോക്കോളി തുടങ്ങിയ ഭക്ഷണങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ജങ്ക് ഫുഡ്, ഉറക്കക്കുറവ്, വ്യായാമമില്ലായ്മ, പുകവലി, അമിതമായ മദ്യപാനം എന്നിവ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കും. പോഷകക്കുറവ് പ്രകടമല്ലാത്ത ഘട്ടങ്ങളിൽ സപ്ലിമെന്റുകൾക്ക് വലിയ പങ്കില്ലെന്നും ഭക്ഷണത്തിലൂടെ നേരിട്ട് പോഷകങ്ങൾ ലഭിക്കുന്നതാണ് കൂടുതൽ പ്രയോജനകരമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

മഴ തുടങ്ങി, വിവിധങ്ങളായ പനികളുടെ വരവു തുടങ്ങിയതോടെ നമ്മുടെ പ്രതിരോധശേഷി കൂട്ടാനാകുമോ എന്നൊരു അന്വേഷണം നടക്കുന്നുണ്ട്. പ്രതിരോധശേഷി മെച്ചമാക്കാം എന്ന വാഗ്ദാനവുമായി ഒട്ടേറെ ഉൽപന്നങ്ങൾ വിപണിയിലുമുണ്ട്. എന്നാൽ ഇവയൊക്കെ ശാസ്ത്രീയമാണോ എന്ന കാര്യം സംശയമാണ്.
അമ്മയുടെ വയറ്റിൽ നിന്നും പുറത്തുവരുമ്പോൾ മുതലേ നമുക്ക് പൊതുവായ ഒരു പ്രതിരോധശേഷിയുണ്ട്. ഇതിന് ഇന്നേറ്റ് ഇമ്യൂണിറ്റി എന്നു പറയും. ഗർഭാവസ്ഥയിൽ അമ്മ കഴിച്ചിരുന്ന പോഷകാഹാരം തുടങ്ങി ആദ്യമായി കുടിച്ച മുലപ്പാലിലുള്ള കൊളസ്ട്രത്തിൽ നിന്നൊക്കെയാണ് ഈ പ്രകൃത്യാലുള്ള പ്രതിരോധശേഷി ലഭിച്ചിരിക്കുന്നത്. കൂടാതെ അമ്മ നേരിട്ട രോഗങ്ങൾക്കെതിരായുണ്ടായ ആന്റിബോഡികളും കുഞ്ഞിന്റെ ശരീരത്തിലെത്തും. ഇതിനു പാസീവ് ഇമ്യൂണിറ്റി എന്നു പറയും. പക്ഷേ, ഈ പ്രതിരോധശേഷിയൊക്കെ ജനിച്ച് ആറു മാസം മുതൽ ഒരു വർഷം വരെയേ നിലനിൽക്കൂ. ശേഷമുള്ള ജീവിതത്തിലേക്ക് വേണ്ടുന്ന പ്രതിരോധശേഷി നാം തന്നെ നേടിയെടുക്കണം. ഇതിന് അഡാപ്റ്റീവ് അല്ലെങ്കിൽ അക്വയേഡ് ഇമ്യൂണിറ്റി എന്നു പറയും. അതായത് ചില രോഗങ്ങൾ വന്നുപോകുന്നതു വഴി അവയ്ക്കെതിരെയുള്ള പ്രതിരോധശേഷി കൈവരിക്കാനാകും.
പ്രതിരോധശക്തി കുറവാണോ? മാറ്റിയെടുക്കാം
മാറാതെ നിൽക്കുന്ന ജലദോഷം, മറ്റ് അണുബാധകൾ, മുറിവുകൾ ഭേദമാകാൻ കാലതാമസം വരിക, വയറിന് അസ്വാസ്ഥ്യം, വല്ലാത്ത ക്ഷീണം, സ്ട്രെസ്സ് നിരക്കു കൂടി നിൽക്കുക എന്നിവയൊക്കെ നിങ്ങളുടെ പ്രതിരോധശേഷി ദുർബലമാണെന്നതിന്റെ സൂചനകളാകാം.
ദുർബലമായ പ്രതിരോധശേഷി മെച്ചപ്പെടുത്തണമെന്നുണ്ടെങ്കിൽ ആഹാരക്രമവും ജീവിതശൈലിയും അടിമുടി ആരോഗ്യകരമാക്കണം. ഭക്ഷണം പോഷകസന്തുലിതമാക്കണം. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിങ്ങനെ എല്ലാ പ്രധാന പോഷകഘടകങ്ങളും വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.
രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ
ബദാം പോലുള്ള അണ്ടിപ്പരിപ്പുകൾ: ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ഒലിവെണ്ണ: നീർവീക്കം തടയാനും, ശരീരത്തിന് ആവശ്യമായ ആന്റി ഓക്‌സിഡന്റുകൾ നൽകാനും സഹായിക്കുന്നു.
യോഗർട്ട്: സ്വാഭാവിക പ്രതിരോധത്തെ ഉത്തേജിപ്പിക്കുന്ന വൈറ്റമിൻ ഡി സ്രോതസ്സാണിത്.
ഗ്രീൻ ടീ: ഇതിലടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡുകളും, എപ്പിഗാലോ ക്യാറ്റകിൻ ഗാലറ്റ് എന്ന ആന്റി ഓക്‌സിഡന്റും പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം മികച്ചതാക്കുന്നു.
സിട്രസ് പഴങ്ങളും ബെൽ പെപ്പറും: വൈറ്റമിൻ സി ധാരാളമായി അടങ്ങിയ ഇവ ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി കൂട്ടുന്നു. ബെൽ പെപ്പറിൽ 127 mg വൈറ്റമിൻ സിയും ബീറ്റാകരോട്ടിനും അടങ്ങിയിട്ടുണ്ട്.
ഇഞ്ചി, കുരുമുളക്, വെളുത്തുള്ളി, മഞ്ഞൾ: നമ്മുടെ അടുക്കളയിലെ ഈ പ്രധാന ഘടകങ്ങൾക്ക് ആന്റിവൈറൽ ഗുണങ്ങളുണ്ട്. മഞ്ഞളിലെ 'കുർകുമിൻ' ഒരു മികച്ച ഇമ്മ്യൂൺ ബൂസ്റ്ററാണ്. വെളുത്തുള്ളിയിലെ അലിസിൻ പോലുള്ള സൾഫർ സംയുക്തങ്ങൾ പ്രതിരോധശേഷി കൂട്ടുന്നു.
വിത്തുകൾ (Seeds): ഫോസ്‌ഫറസ്, മഗ്നീഷ്യം, വൈറ്റമിൻ ബി6, ഇ, സെലിനിയം എന്നിവ അടങ്ങിയ ഇവ വൈറൽ അണുബാധകൾക്കെതിരെ പോരാടാൻ മികച്ചതാണ്.
മുരിങ്ങയിലയും കായും: നീർവീക്കം കുറയ്ക്കാനും അണുബാധകളെ പ്രതിരോധിക്കാനും സഹായിക്കുന്ന ആന്റിബാക്ടീരിയൽ ഗുണങ്ങൾ ഇതിലുണ്ട്.
ബ്രോക്ക്‌ലി, മഞ്ഞ-ഓറഞ്ച് പച്ചക്കറികൾ: ഇവയിലെ ബീറ്റാകരോട്ടിൻ, സിങ്ക്, സെലിനിയം എന്നിവ അണുബാധകളെ തടയുന്നു.
പ്രതിരോധശേഷി കുറയ്ക്കുന്ന വില്ലന്മാർ
∙ ഉയർന്ന കൊഴുപ്പും ഊർജവുമുള്ള, പോഷക ഗുണമില്ലാത്ത ജങ്ക് ഫുഡ്, ബേക്കറി പലഹാരങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കണം.
∙ ഉറക്കക്കുറവും വ്യായാമമില്ലായ്മയും പ്രതിരോധശേഷിയെ മോശമായി ബാധിക്കും.
∙ പുകവലി പൂർണമായും ഒഴിവാക്കണം; ഇത് ശ്വാസകോശത്തിലെ അരിപ്പകളായ 'സീലിയകളെ' ദോഷകരമായി ബാധിക്കുന്നു.
∙ മദ്യം അമിതമായി കഴിക്കുന്നത് അണുബാധകളോടു പടപൊരിുതാനുള്ള ശരീരത്തിന്റെ ശേഷി കുറയ്ക്കുന്നു.
സപ്ലിമെന്റുകൾ കഴിക്കേണ്ടതുണ്ടോ?
പ്രതിരോധശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ സപ്ലിമെന്റുകൾക്ക് പ്രത്യേകിച്ച് റോളൊന്നുമില്ലെന്നാണ് പോഷകാരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
നിത്യഭക്ഷണത്തിലൂടെ ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കാതെ വരികയോ, പ്രകടമായ ലക്ഷണങ്ങളില്ലാത്ത 'സബ് ക്ലിനിക്കൽ' പോഷക അഭാവം ഉണ്ടാവുകയോ ചെയ്യുമ്പോൾ മാത്രമാണ് താൽക്കാലികമായി മൾട്ടിവൈറ്റമിൻ സപ്ലിമെന്റുകൾ നിർദേശിക്കാറുള്ളത്.
സപ്ലിമെന്റുകളേക്കാൾ എപ്പോഴും ശരീരത്തിന് കൂടുതൽ പ്രയോജനപ്പെടുന്നത് ഭക്ഷണത്തിലൂടെ നേരിട്ട് പോഷകങ്ങൾ ലഭിക്കുമ്പോഴാണ്.
കടപ്പാട്: മനോരമ ആരോഗ്യം ആർകൈവ്